മികച്ച സവിശേഷതകളുമായി ടെക്നോ സ്പാർക്ക് 7 പ്രോ സ്മാർട്ഫോൺ മെയ് 25 ന് അവതരിപ്പിക്കും
കഴിഞ്ഞ മാസം, ട്രാൻഷൻ ഹോൾഡിംഗ്സിൻറെ ബ്രാൻഡായ ടെക്നോ ആഗോള വിപണിയിൽ ടെക്നോ സ്പാർക്ക് 7 പ്രോ സ്മാർട്ഫോൺ പ്രഖ്യാപിച്ചു. സ്പാർക്ക് 7 സീരീസിൽ അവതരിപ്പിച്ച മൂന്നാമത്തെ സ്മാർട്ട്‌ഫോണാണിത്. ഈ സീരിസിൽ മുൻപ് വരുന്ന സ്മാർട്ഫോണുകളാണ് സ്പാർക്ക് 7, സ്പാർക്ക് 7 പി എന്നിവ. ടെക്നോ സ്പാർക്ക് 7 പ്രോ വരും ദിവസങ്ങളിൽ ഇന്ത്യയിൽ പുറത്തിറക്കാൻ ഒരുങ്ങുന്നതായി ബ്രാൻഡ് റിപ്പോർട്ട് ചെയ്യുന്നു. മെയ് 25 ന് ഇന്ത്യയിൽ ടെക്നോ സ്പാർക്ക് 7 പ്രോ വിപണിയിലെത്തുമെന്ന് കമ്പനി അടുത്തിടെ സ്ഥിരീകരിച്ചു. സ്പാർക്ക് 7 പോലെത്തന്നെ വരാനിരിക്കുന്ന ഈ സ്മാർട്ട്‌ഫോണും ഇന്ത്യയുടെ ആമസോൺ വെബ്സൈറ്റ് വഴി വിൽപ്പനയ്‌ക്കെത്തും. ഈ ഹാൻഡ്‌സെറ്റ് ഇതിനകം തന്നെ ഔദ്യോഗികമാണെന്നതിനാൽ ആഗോള വേരിയന്റിന് സമാനമായ സവിശേഷതകൾ ഉണ്ടായിരിക്കും. ഈ ഹാൻഡ്‌സെറ്റിൻറെ വിലയെക്കുറിച്ചുള്ള വിവരങ്ങൾ ഇതുവരെ കമ്പനി വ്യക്തമാക്കിയിട്ടില്ല.

ടെക്നോ സ്പാർക്ക് 7 പ്രോ സ്മാർട്ഫോണിൻറെ സവിശേഷതകൾ
90 ഹെർട്സ് റിഫ്രഷ് റേറ്റും, 720 x 1600 പിക്‌സൽ എച്ച്ഡി + റെസല്യൂഷനുമുള്ള 6.6 ഇഞ്ച് ഡിസ്‌പ്ലേയാണ് ടെക്നോ സ്പാർക്ക് 7 പ്രോയിൽ നൽകിയിട്ടുള്ളത്. ഒക്ടാകോർ മീഡിയടെക് ഹീലിയോ ജി 80 SoC പ്രോസസറിൽ നിന്നാണ് ഈ സ്മാർട്ട്‌ഫോണിന് കരുത്ത് ലഭിക്കുന്നത്. ആഗോളതലത്തിൽ 4 ജിബി റാമും 64 ജിബി സ്റ്റോറേജ് സ്പേസുമുള്ള ഒരു ബേസ് വേരിയന്റ്, 4 ജിബി റാമും 128 ജിബി സ്റ്റോറേജ് സ്പേസുമുള്ള മിഡ് വേരിയൻറ്, 6 ജിബി റാമും 128 ജിബി സ്റ്റോറേജ് സ്പേസുമുള്ള മറ്റൊരു വേരിയൻറ് എന്നിങ്ങനെ മൂന്ന് സ്റ്റോറേജ് വേരിയന്റുകളിലാണ് ടെക്നോ സ്പാർക്ക് 7 പ്രോ പുറത്തിറക്കിയത്. എന്നാൽ, ഇന്ത്യയിൽ ഈ മൂന്ന് വേരിയന്റുകളും ലഭ്യമാകുമോ എന്ന കാര്യം ഇതുവരെ കമ്പനി വ്യക്തമാക്കിയിട്ടില്ല.

ആൻഡ്രോയിഡ് 11 ഹിയോസ് 7.5 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിപ്പിക്കുന്ന ടെക്നോ സ്പാർക്ക് 7 പ്രോയിൽ റിയർ മൗണ്ട് ചെയ്ത ഫിംഗർപ്രിന്റ് സെൻസർ, ഡ്യുവൽ 4 ജി വോൾട്ട്, ബ്ലൂടൂത്ത് 5.0, ഡ്യുവൽ-ബാൻഡ് വൈ-ഫൈ, ടൈപ്പ് സി പോർട്ടിന് പകരം മൈക്രോ യുഎസ്ബി പോർട്ട്, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നിവയുൾപ്പെടെയുള്ള സ്റ്റാൻഡേർഡ് കണക്റ്റിവിറ്റി ഓപ്ഷനുകൾ ഇതിലുണ്ട്. കൂടുതൽ സ്റ്റോറേജ് സ്പേസിനായി മൈക്രോ എസ്ഡി കാർഡും ഉണ്ട്.

ടെക്നോ സ്മാർട്ട്‌ഫോൺ ഒരു ട്രിപ്പിൾ ക്യാമറ സെറ്റപ്പ് കാണിക്കുന്നു. ഇത് മൂന്ന് ലെൻസുകൾ പിൻ പാനലിൻറെ മുകളിൽ ഇടത് ഭാഗത്ത് ലംബമായി ക്രമീകരിച്ചിരിക്കുന്നു. 48 എംപി പ്രൈമറി ക്യാമറ സെൻസർ, സെക്കൻഡറി ഡെപ്ത് സെൻസർ, മൂന്നാമത്തെ എഐ സെൻസർ എന്നിവ ഇതിൽ ഉൾപ്പെടുന്നു.10W ചാർജിംഗ് സപ്പോർട്ടുള്ള 5000 എംഎഎച്ച് ബാറ്ററിയാണ് ടെക്നോ സ്പാർക്ക് 7 പ്രോയിൽ നൽകിയിട്ടുള്ളത്.

ടെക്നോ സ്പാർക്ക് 7 പ്രോ സ്മാർട്ഫോണിന് ഇന്ത്യയിൽ നൽകിയേക്കാവുന്ന വില
ആൽപ്സ് ബ്ലൂ, സ്പ്രൂസ് ഗ്രീൻ, മാഗ്നെറ്റ് ബ്ലാക്ക് എന്നീ മൂന്ന് കളർ ഓപ്ഷനുകളിലാണ് ടെക്നോ സ്പാർക്ക് 7 പ്രോ അവതരിപ്പിച്ചത്. കഴിഞ്ഞ മാസം ഇന്ത്യയിൽ അവതരിപ്പിച്ച ടെക്നോ സ്പാർക്ക് 7 നേക്കാൾ മികച്ച സവിശേഷതകളാണ് ഈ പുതിയ പ്രോ വേരിയന്റിൽ വരുന്നതെന്ന് പറയുന്നു. എന്നാൽ, സ്റ്റാൻഡേർഡ് വേരിയന്റിനേക്കാൾ വളരെ ഉയർന്ന വിലയാണ് ഇതിന് നൽകിയേക്കുന്നതെന്ന് പറയുന്നു. ആഗോള വില പ്രഖ്യപനത്തെ അടിസ്ഥാനമാക്കി സ്പാർക്ക് 7 പ്രോയുടെ മൂന്ന് സ്റ്റോറേജ് ഓപ്ഷനുകൾക്കും 7,000 രൂപയ്ക്കും 10,000 രൂപയ്ക്കും ഇടയിൽ വില നൽകും.


Click it and Unblock the Notifications








