ഹീലിയോ ജി 70 SoC പ്രോസസറുള്ള ടെക്നോ സ്പാർക്ക് 7 പി അവതരിപ്പിച്ചു; വില, സവിശേഷതകൾ, ലഭ്യത
ടെക്നോ ഇന്ത്യയിൽ പുതിയ സ്പാർക്ക് 7 എന്ന ബജറ്റ് സ്മാർട്ട്ഫോൺ പുറത്തിറക്കിയിരുന്നു. ടെക്നോ സ്പാർക്ക് 7 പി എന്ന പേരിൽ ഈ ഹാൻഡ്സെറ്റിൻറെ മറ്റൊരു സ്മാർട്ഫോൺ വേരിയന്റ് കമ്പനി ഇപ്പോൾ രാജ്യത്ത് അവതരിപ്പിച്ചിരിക്കുകയാണ്. 90Hz ഡിസ്‌പ്ലേ, 5,000 എംഎഎച്ച് ബാറ്ററി തുടങ്ങിയ സവിശേഷതകളോടെയാണ് ഈ സ്മാർട്ട്ഫോൺ വിപണിയിൽ വരുന്നത്. ടെക്നോ സ്പാർക്ക് 7 പി എന്ന പുതിയ സ്മാർട്ഫോണിനെ കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ നമുക്ക് ഇവിടെ പരിശോധിക്കാം.

ടെക്നോ സ്പാർക്ക് 7 പി സ്മാർട്ഫോണിൻറെ വിലയും, ലഭ്യതയും
ടെക്നോ സ്പാർക്ക് 7 പി കമ്പനിയുടെ വെബ്‌സൈറ്റിൽ പട്ടികപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, ഹാൻഡ്സെറ്റിൻറെ വിലയെയും ലഭ്യതയും കുറിച്ച് ഇപ്പോൾ ഒരു വ്യക്തതയുമില്ല. അതായത്, സ്പാർക്ക് 7 പോലെ തന്നെ ഈ സ്മാർട്ഫോണിന് 10,000 രൂപയിൽ താഴേ വില നൽകുവാൻ സാധ്യതയുണ്ട്. ആൽപ്സ് ബ്ലൂ, മാഗ്നെറ്റ് ബ്ലാക്ക്, സ്പ്രൂസ് ഗ്രീൻ, സമ്മർ മോജിതോ കളർ വേരിയന്റുകളിൽ സ്പാർക്ക് 7 പി വിപണിയിൽ വരുന്നു.

ടെക്നോ സ്പാർക്ക് 7 പി സവിശേഷതകൾ
പുതിയ ടെക്നോ സ്മാർട്ട്‌ഫോണിന് 90 ഹെർട്സ് റിഫ്രഷ് റേറ്റ് വരുന്ന 6.8 ഇഞ്ച് എച്ച്ഡി + ഡിസ്‌പ്ലേയാണ് നൽകിയിരിക്കുന്നത്. സ്‌പാർക്ക് 7 പോലെ ഇതിൻറെ സ്‌ക്രീനിൽ വാട്ടർ ഡ്രോപ്പ് നോച്ച് ഉണ്ട്. 4 ജിബി റാമിനൊപ്പം ഒക്ടാകോർ മീഡിയടെക് ഹീലിയോ ജി 70 SoC ചിപ്‌സെറ്റാണ് ഈ ഹാൻഡ്‌സെറ്റിന് കരുത്ത് പകരുന്നത്. 64 ജിബി, 128 ജിബി എന്നിങ്ങനെ രണ്ട് സ്റ്റോറേജ് ഓപ്ഷനുകളിലാണ് വിപണിയിൽ വരുന്നത്. ഇവ രണ്ടിലും മൈക്രോ എസ്ഡി കാർഡ് വഴി സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യുവാൻ കഴിയും.

ടെക്നോ സ്പാർക്ക് 7 പി ക്യാമറ സവിശേഷതകൾ
ക്യാമറ മുൻവശത്ത് 16 മെഗാപിക്സൽ എഐ ട്രിപ്പിൾ റിയർ ക്യാമറകളും 8 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയുമുണ്ട്. ഈ ഫോൺ ഡ്യൂവൽ-എൽഇഡി ഫ്ലാഷ് സപ്പോർട്ട് ചെയ്യുന്നു. സൂപ്പർ നൈറ്റ് മോഡ്, സ്മൈൽ സ്നാപ്പ്ഷോട്ട് പോലുള്ള ക്യാമറ സവിശേഷതകളെ ഈ ഹാൻഡ്‌സെറ്റ് സപ്പോർട്ട് ചെയ്യുന്നു. 5,000 എംഎഎച്ച് ബാറ്ററിയുടെ സപ്പോർട്ട് ലഭിക്കുന്ന ടെക്നോ സ്പാർക്ക് 7 പി ആൻഡ്രോയിഡ് 11 അടിസ്ഥാനമാക്കി ഹിയോസിൽ പ്രവർത്തിപ്പിക്കുന്നു. കൂടാതെ, ടെക്നോ സ്പാർക്ക് 7 പി ഹാൻഡ്‌സെറ്റിന് പുറകിലായി ഫിംഗർപ്രിന്റ് സ്കാനറുമുണ്ട്. 4 ജി എൽടിഇ, വൈ-ഫൈ, ബ്ലൂടൂത്ത്, ജിപിഎസ് / എ-ജിപിഎസ്, മൈക്രോ-യുഎസ്ബി, 3.5 എംഎം ഓഡിയോ ജാക്ക് തുടങ്ങിയ കണക്റ്റിവിറ്റി ഓപ്ഷനുകൾ ഇതിലുണ്ട്.

6.5 ഇഞ്ച് എച്ച്ഡി + സ്‌ക്രീൻ, ക്വാഡ് കോർ മീഡിയടെക് ഹീലിയോ എ 20 ചിപ്പ്, ഡ്യുവൽ റിയർ ക്യാമറകൾ, 6,000 എംഎഎച്ച് ബാറ്ററി, പുറകിലായി ഫിംഗർപ്രിന്റ് സ്‌കാനർ, ആൻഡ്രോയിഡ് 11 എച്ച്ഐ ഒഎസ്, ബ്ലൂടൂത്ത് ഷെയറിങ് 2.0 തുടങ്ങിയവയാണ് മറ്റുള്ള പ്രധാന സവിശേഷതകൾ.


Click it and Unblock the Notifications