Home
Mobile

ആശാനേ... ഇവൻ രണ്ടും കൽപ്പിച്ചാണ്! ടെക്‌നോ സ്പാർക് ഗോ 1 ഇന്ത്യയിൽ ലോഞ്ച് ചെയ്തു

ടെക്‌നോ സ്പാർക് ഗോ 1 (Tecno Spark Go 1) ഇന്ത്യയിൽ അവതരിപ്പിച്ചു. ഇത് ഉടൻ വിൽപ്പനയ്‌ക്കെത്തും. 8000 രൂപയിൽ താഴെയുള്ള വിലയിൽ, 120Hz സ്‌ക്രീൻ, 4 വർഷത്തെ പ്ലസ് ലാഗ് ഫ്രീ അനുഭവം, ഇൻഫ്രാറെഡ് സെൻസർ, 8 ജിബിവരെ ഉള്ള മെമ്മറി (മെമ്മറി ഫ്യൂഷനോട് കൂടി), ഡിടിഎസ് എയ്ഡഡ് എന്നിവ ഉൾപ്പെടുന്ന വിപുലമായ സവിശേഷതകൾ ആണ് ടെക്‌നോ സ്പാർക് ഗോ 1 പായ്ക്ക് ചെയ്യുന്നത്. ഡ്യുവൽ സ്പീക്കർ സജ്ജീകരണവും ഫ്രണ്ടിൽ സോഫ്റ്റ്‌വെയർ അധിഷ്ഠിത ഡൈനാമിക് പോർട്ടും ഇതിലുണ്ട്. ഫോണിനെ കുറിച്ചുള്ള മുഴുവൻ വിശദാംശങ്ങളും നോക്കാം.

ടെക്‌നോ സ്പാർക് ഗോ 1ന്റെ വില, വിൽപ്പന എന്നിവ നോക്കാം. ആമസോണിൽ നിന്നും ടെക്‌നോ വെബ്‌സൈറ്റിൽ നിന്നും മറ്റ് ഔട്ട്‌ലെറ്റുകളിൽ നിന്നും സെപ്റ്റംബർ 3 ഉച്ചയ്ക്ക് 12 മണി മുതൽ ടെക്‌നോ സ്പാർക് ഗോ 1 വാങ്ങാം. 7,299 രൂപ മുതലാണ് ഫോണിൻ്റെ വില ആരംഭിക്കുന്നത്. ലൈം ഗ്രീൻ, ഗ്ലിറ്ററി വൈറ്റ്, സ്റ്റാർട്രെയിൽ ബ്ലാക്ക് എന്നീ നിറങ്ങളിൽ ഈ ടെക്‌നോ ഫോൺ ലഭ്യമാകും.

തുച്ഛമായ വിലയിൽ ടെക്‌നോ സ്പാർക് ഗോ 1 ഇന്ത്യയിൽ ലോഞ്ച് ചെയ്തു

ടെക്‌നോ സ്പാർക് ഗോ 1ൽ എന്താണ് പുതിയത് ആയിട്ട് ഉള്ളത് എന്നാകാം നിങ്ങളുടെ സംശയം. ടെക്നോയിലെയും ആമസോൺ മൈക്രോസൈറ്റിലെയും ദൃശ്യങ്ങളിൽ നിന്ന് മനസ്സിലാക്കാൻ കഴിയുന്നത്, ടെക്‌നോ സ്പാർക് ഗോ 1ന്, ടെക്‌നോ സ്പാർക് ഗോ2024 മോഡലിനേക്കാൾ കൂടുതൽ സിമ്പിൾ ആയ രൂപകൽപ്പന ഉണ്ട് . ബാക്ക് ക്യാമറ പാനൽ ഡിസൈനും വേറിട്ടതായി കാണപ്പെടുന്നുണ്ട്.

നേരത്തെ റിപ്പോർട്ട് ചെയ്തത് പോലെ, ഈ സെഗ്‌മെൻ്റിൽ 120Hz റിഫ്രഷ് റേറ്റ് ഡിസ്‌പ്ലേ ഉള്ള ആദ്യത്തെ സ്മാർട്ട്‌ഫോണാണിത്. ടെക്‌നോ സ്പാർക് ഗോ 2024ന് 90Hz പാനൽ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പഞ്ച്-ഹോൾ കട്ടൗട്ടിന് മുകളിലൂടെ ഉള്ള വലിയ ഫ്ലോട്ടിംഗ് പാനലിൽ ബാറ്ററിയും ചാർജിംഗ് സ്റ്റാറ്റസും മൈക്ക് റെക്കോർഡിംഗും നിലവിലുള്ള കോൾ അലേർട്ടുകളും പോലുള്ള നോട്ടിഫിക്കേഷനുകൾ കാണിക്കാൻ കഴിയുന്ന ഡൈനാമിക് പോർട്ട് ഫീച്ചർ വെച്ചിട്ടുണ്ട്.

ഫോൺ അൺലോക്ക് ചെയ്‌താൽ നിങ്ങൾക്ക് Android 14 Go പതിപ്പ് ലഭിക്കും. മറ്റ് ടെക്‌നോ ഫോൺ Android 13 Go പതിപ്പിൽ മാത്രം ആയിരുന്നു ഉണ്ടായിരുന്നത്. ബ്രാൻഡ് 4+ വർഷത്തെ ലാഗ് ഫ്രീ അനുഭവം വാഗ്ദാനം ചെയ്യുന്നു. ഇത് എന്താണ് അർത്ഥമാക്കുന്നത് എന്നറിയാൻ പലരും ബ്രാൻഡിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ടെക്‌നോ സ്പാർക് ഗോ 1നുള്ളിൽ Unisoc T606-നേക്കാൾ ഉയർന്ന ക്ലോക്ക് സ്പീഡ് ഉള്ള Unisoc T615 അടിസ്ഥാന പ്രോസസർ ആണ് നൽകിയിരിക്കുന്നത്.

രണ്ട് ഫോണുകളിലും ബാറ്ററി വലുപ്പം 5,000mAh ആണെങ്കിലും, പുതിയ ഫോണിന് വളരെ വേഗതയേറിയ 15W ചാർജിംഗ് പിന്തുണയുണ്ട്. ടെക്‌നോ സ്പാർക് ഗോ 2024ന് 10W ആയിരുന്നു ഉണ്ടായിരുന്നത്. മൈക്രോ എസ്ഡി കാർഡ് പിന്തുണയുള്ള 64 ജിബിയാണ് അടിസ്ഥാന മെമ്മറി. ഇത് 4 ജിബി റാമും 4 ജിബി വെർച്വൽ റാമും ചേർന്നതാണ്. മറ്റ് കോൺഫിഗറേഷനുകൾ ഉണ്ടാകുമോ എന്ന് അറിയില്ല.

എന്നാൽ ഈ ഫോണിൽ സെക്കൻഡറി ക്യാമറയില്ല. എന്നിരുന്നാലും, ഫോണിൽ IP54 റേറ്റിങ് ഉള്ളത് കൊണ്ട് പൊടി, ജല പ്രതിരോധം, ഒരു ഇൻഫ്രാറെഡ് പോർട്ട്, എഐ നോയ്സ് ക്യാൻസലേഷൻ എന്നിവ ലഭിക്കും. ടെക്‌നോ സ്പാർക് ഗോ 2024 മോഡൽ പോലെ, ഇതിലും DTS പിന്തുണയുള്ള ഒരു ഡ്യുവൽ സ്റ്റീരിയോ സ്പീക്കർ നിങ്ങൾക്ക് ലഭിക്കും.

ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന് ഉറപ്പാണ്.

More from GizBot

Best Mobiles in India

English summary
Tecno Spark Go 1 has been launched in India. It will go on sale soon. At a price under Rs 8000, the Techno Spark Go 1 packs a host of features including a 120Hz screen, 4 years plus lag-free experience, infrared sensor, up to 8GB of memory (with memory fusion) and DTS aided. It has a dual-speaker setup and a software-based dynamic port on the front. Let's see the full details about the phone.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X