Home
Mobile

ഇഷ്ടം കൂടാൻ കുറഞ്ഞ വിലയിൽ ഒരു സ്മാർട്ട്ഫോൺ കൂടി; ടെക്നോ സ്പാർക്ക് ഗോ 2 ഇന്ത്യയിൽ; വില 6999 രൂപ

5ജി ഫോണുകൾ ബജറ്റ് വിലയിൽ ഇറങ്ങുമ്പോൾ അ‌ത് ഏറ്റവുമധികം പാരയാകുന്നത് 4ജി സ്മാർട്ട്ഫോണുകൾക്കാണ്. പണം അ‌ൽപ്പം കുറവായതിനാൽ ബജറ്റിനുള്ളിൽ നിൽക്കുന്ന ഫോണുകൾ തേടുന്ന ആളുകൾക്ക് 10000 രൂപയിൽ താഴെ വിലയിൽ എത്തുന്ന 5ജി ഫോണുകൾ വലിയ ആശ്വാസമാണ്. എന്നാൽ ബജറ്റ് വിലയിൽ എത്തുന്ന 5ജി ഫോണുകൾ പോലും വാങ്ങാൻ ശേഷിയില്ലാത്ത സാധാരണക്കാരും ഉണ്ട്. ശക്തമായ മത്സരം നേരിടുന്നതിനാൽ തന്നെ 4ജി സ്മാർട്ട്ഫോണുകൾ വളരെ കുറഞ്ഞ വിലയിലാണ് ഇപ്പോൾ പുറത്തിറങ്ങിക്കൊണ്ടിരിക്കുന്നത്. അ‌തിൽ നൽകാൻ കഴിയുന്ന മികച്ച ഫീച്ചറുകൾ ഉൾക്കൊള്ളിക്കാനും കമ്പനികൾ ശ്രദ്ധിക്കാറുണ്ട്.

പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡായ ​ടെക്നോ ഇപ്പോൾ ഇന്ത്യയിൽ കുറഞ്ഞ വിലയിൽ സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്കായി ഒരു പുതിയ സ്മാർട്ട്ഫോൺ അ‌വതരിപ്പിച്ചിരിക്കുന്നു. കഴിഞ്ഞ വർഷത്തെ സ്പാർക്ക് ഗോ മോഡലിന്റെ പിൻഗാമിയായി, ടെക്നോ സ്പാർക്ക് ഗോ 2 (TECNO Spark Go 2) എന്ന മോഡൽ ആണ് ലോഞ്ച് ചെയ്തിരിക്കുന്നത്.

ടെക്നോ സ്പാർക്ക് ഗോ 2 ഇന്ത്യയിൽ; വില 6999 രൂപ

4 വർഷം വരെ ലാഗ്-ഫ്രീ പെർഫോമൻസ് ഈ ടെക്നോ സ്മാർട്ട്ഫോൺ വാഗ്ദാനം ചെയ്യുന്നു, കൂടാതെ ഇന്ത്യൻ പ്രാദേശിക ഭാഷകളെ പിന്തുണയ്ക്കുന്ന എല്ല എഐ (Ella AI) പിന്തുണയും ഇതിലുണ്ട്. ഇതിലെ ഏറ്റവും ശ്രദ്ധേയമായ ഫീച്ചറുകളിലൊന്ന് നോ നെറ്റ്വർക്ക് കമ്യൂണിക്കേഷൻ ആണ്. ഇത് മൊബൈൽ സിഗ്നൽ ലഭ്യമല്ലാത്തപ്പോൾ പോലും നിർണായക ആശയവിനിമയങ്ങൾ നടത്താൻ സഹായിക്കുന്നു.

ടെക്നോ സ്പാർക്ക് ഗോ 2 ന്റെ പ്രധാന ഫീച്ചറുകൾ: 120Hz റിഫ്രഷ് റേറ്റ് ഉള്ള 6.67 ഇഞ്ച് (1600 x 720 പിക്സലുകൾ) HD+ ഡിസ്പ്ലേ, 20:9 ആസ്പെക്ട് റേഷ്യോ എന്നിവ ഇതിലുണ്ട്. 1.8 GHz ഒക്ട-കോർ ​​UNISOC T7250 12nm പ്രൊസസർ ആണ് ഈ ടെക്നോ ഫോണിന്റെ കരുത്ത്.

ടെക്നോ സ്പാർക്ക് ഗോ 2 ഇന്ത്യയിൽ; വില 6999 രൂപ

Mali-G57 MP1 GPU, 4GB LPDDR4X റാം, 4GB വരെ വെർച്വൽ റാം, 64GB eMMC 5.1 സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം എന്നിവയും ഇതിലുണ്ട്. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള HiOS 15ൽ ആണ് പ്രവർത്തനം. 4 വർഷം വരെ ലാഗ്-ഫ്രീ പെർഫോമൻസ് ഇതിൽ ടെക്നോ വാഗ്ദാനം ചെയ്യുന്നു.

f/1.85 അപ്പർച്ചറുള്ള 13 മെഗാപിക്സൽ മെയിൻ ക്യാമറ നയിക്കുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ടെക്നോ സ്പാർക്ക് ഗോ 2 സ്മാർട്ട്ഫോണിലുള്ളത്. ഡ്യുവൽ-എൽഇഡി ഫ്ലാഷും ഇതിലുണ്ട്. സെൽഫിക്കും വീഡിയോ കോളുകൾക്കുമായി ഡ്യുവൽ എൽഇഡി ഫ്ലാഷുള്ള 8MP ഫ്രണ്ട് ഫേസിംഗ് ക്യാമറയും ഇതിലുണ്ട്.

സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, 3.5 എംഎം ഓഡിയോ ജാക്ക്, സ്റ്റീരിയോ സ്പീക്കറുകൾ, പൊടിയും സ്പ്ലാഷും പ്രതിരോധിക്കുന്ന IP64 റേറ്റിങ്സ്, ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി), ഡ്യുവൽ 4G VoLTE, Wi-Fi 802.11 b/g/n (2.4GHz), ബ്ലൂടൂത്ത് 5.2, GPS, USB ടൈപ്പ്-സി എന്നീ ഫീച്ചറുകളും ഇതിലുണ്ട്.

ടെക്നോ സ്പാർക്ക് ഗോ 2 ഇന്ത്യയിൽ; വില 6999 രൂപ

15W ചാർജിംഗുള്ള 5000mAh ബാറ്ററിയാണ് ടെക്നോ സ്പാർക്ക് ഗോ 2 4ജി ഫോണിൽ സജ്ജീകരിച്ചിരിക്കുന്നത്. 165.6x77x8.25mm വലിപ്പവും 186 ഗ്രാം ഭാരവുമാണ് ഈ ഫോണിനുള്ളത്. ഇങ്ക് ബ്ലാക്ക്, ടൈറ്റാനിയം ഗ്രേ, വെയിൽ വൈറ്റ്, ടർക്കോയ്‌സ് ഗ്രീൻ എന്നീ കളർ ഓപ്ഷനുകളിൽ ഈ സ്മാർട്ട്ഫോൺ വാങ്ങാനാകും.

ടെക്നോ സ്പാർക്ക് ഗോ 2 സ്മാർട്ട്ഫോണിന്റെ 4GB + 64GB അ‌ടിസ്ഥാന വേരിയന്റിന് 6,999 രൂപയാണ് വില. ജൂലൈ 1 മുതൽ ഫ്ലിപ്കാർട്ട് വഴി ഈ 4ജി ഫോൺ വിൽപ്പനയ്ക്ക് എത്തും. ഇത് ഒരു 4ജി സ്മാർട്ട്ഫോൺ ആണ് എന്നകാര്യം ഉപയോക്താക്കൾ പ്രത്യേകം ശ്രദ്ധിക്കുക.

More from GizBot

Best Mobiles in India

English summary
Tecno Spark Go 2 has been launched in India. The base variant of the Tecno Spark Go 2 smartphone is priced at Rs 6,999. The 4G phone will go on sale via Flipkart from July 1. It is a 4G smartphone. The smartphone is available in Ink Black, Titanium Grey, Veil White, and Turquoise Green color options.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X