കണ്ട് മനസിലാക്കി, ഇഷ്ടമുള്ളവർ വാങ്ങട്ടെ! ടെക്നോ സ്പാർക്ക് ഗോ 3 വിൽപ്പന ആരംഭിച്ചു
ബജറ്റ് വിലയിൽ ഒരു സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവരെ ലക്ഷ്യമിട്ട് ടെക്നോ കഴിഞ്ഞ ആഴ്ച ഇന്ത്യയിൽ ലോഞ്ച് ചെയ്ത സ്മാർട്ട്ഫോൺ ആണ് ടെക്നോ സ്പാർക്ക് ഗോ 3 (TECNO Spark Go 3). ഇന്ന് മുതൽ ഈ ബജറ്റ് സ്മാർട്ട്ഫോൺ ഇന്ത്യയിൽ വിൽപ്പന ആരംഭിച്ചിരിക്കുന്നു. ആമസോൺ, പ്രമുഖ റീട്ടെയിൽ സ്റ്റോറുകൾ എന്നിവ വഴി ടെക്നോ സ്പാർക്ക് ഗോ 3 ഇപ്പോൾ വാങ്ങാൻ ലഭ്യമായിട്ടുണ്ട്. ടൈറ്റാനിയം ഗ്രേ, ഇങ്ക് ബ്ലാക്ക്, ഗാലക്‌സി ബ്ലൂ, അറോറ പർപ്പിൾ കളർ ഓപ്ഷനുകളിൽ ഈ ഫോൺ വാങ്ങാനാകും.
ടെക്നോ സ്പാർക്ക് ഗോ 3 യുടെ സിംഗിൾ 4GB + 64GB മോഡലിന് 8,999 രൂപയാണ് വില. ഉപയോക്താക്കൾക്കായി ഈ സ്മാർട്ട്ഫോണിന്റെ ഫീച്ചറുകൾ ഇവിടെ വിവരിക്കാം, അത് കണ്ട് മനസിലാക്കിയ ശേഷം തങ്ങളുടെ ഉപയോഗത്തിനും മുടക്കാൻ കഴിയുന്ന വിലയ്ക്കും ഇത് അനുയോജ്യമാണ് എന്ന് വിലയിരുത്തിയ ശേഷം വാങ്ങുന്ന കാര്യം പരിഗണിക്കാവുന്നതാണ്.

ബജറ്റ് വിലയ്ക്ക് ഉള്ളിൽ നിന്നുകൊണ്ട് നൽകാൻ കഴിയുന്ന നിരവധി ഫീച്ചറുകൾ ഇതിൽ ഉണ്ടെങ്കിലും ഈ ഫോണിനെപ്പറ്റി പ്രധാനമായി അറിയിക്കാനുള്ള കാര്യം ഇതൊരു 4ജി സ്മാർട്ട്ഫോൺ ആണ് എന്നതാണ്. ഇതിലെ ഏറ്റവും നല്ല വശം എന്തെന്നാൽ മികച്ച ഈട് ആണ് ടെക്നോ സ്പാർക്ക് ഗോ 3 വാഗ്ദാനം ചെയ്യുന്നത് എന്നതാണ്.
പൊടിയും വെള്ളവും പ്രതിരോധിക്കാൻ IP64 റേറ്റിംഗോടെയാണ് ഈ ടെക്നോ ഫോൺ എത്തിയിട്ടുള്ളത്. നിർമ്മാണ മേഖലകൾ, ഡെലിവറി റൂട്ടുകൾ, തിരക്കേറിയ ട്രാഫിക് തുടങ്ങി നിത്യജീവിതത്തിൽ ഒരു സ്മാർട്ട്ഫോൺ ഉപയോക്താവ് നേരിടുന്ന പല തിരക്കേറിയ സാഹചര്യങ്ങളിലും അനായാസേന ഉപയോഗിക്കാൻ ധൈര്യം നൽകുന്ന വിധത്തിൽ മികച്ച "ഡ്രോപ്പ്-റെഡി ഡ്യൂറബിലിറ്റി" ഫീച്ചർ ഇതിൽ ഉള്ളതായി ടെക്നോ പറയുന്നു.

ഈ ഫോണിന്റെ മറ്റൊരു നേട്ടം മോശം കണക്ടിവിറ്റിയുള്ള സാഹചര്യങ്ങളെയും ഫലപ്രദമായി കൈകാര്യം ചെയ്യും എന്നതാണ്. മികച്ച കണക്ടിവിറ്റിക്കായി സ്പാർക്ക് ഗോ 3 മോഡലിൽ നോ നെറ്റ്‌വർക്ക് കമ്മ്യൂണിക്കേഷൻ 2.0 ഫീച്ചറുണ്ട്. ഇത് കുറഞ്ഞ നെറ്റ്‌വർക്ക് പരിതസ്ഥിതികളിലും ആശയവിനിമയം സുഗമമാക്കുന്നതിനാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
പ്രധാന ഫീച്ചറുകൾ
1.8 GHz ഒക്ട-കോർ യൂണിസോക് T7250 12nm പ്രൊസസർ ആണ് ടെക്നോ സ്പാർക്ക് ഗോ 3 സ്മാർട്ട്ഫോണിലുള്ളത്. 6.74-ഇഞ്ച് (1600 x 720 പിക്സലുകൾ) HD+ സ്ക്രീൻ, 120Hz റിഫ്രഷ് റേറ്റ്, 20:9 സ്ക്രീൻ ആസ്പെക്ട് റേഷ്യോ തുടങ്ങിയ ഡിസ്പ്ലേ ഫീച്ചറുകളും ഇതിലുണ്ട്.
Mali-G57 MP1 GPU, 4GB LPDDR4X റാം, 64GB eMMC 5.1 സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം എന്നിവയും ടെക്നോ സ്പാർക്ക് ഗോ 3- ൽ ഉണ്ട്. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള HiOS 15-ൽ ആണ് പ്രവർത്തനം.

13-മെഗാപിക്സൽ മെയിൻ ക്യാമറ (f/1.85 അപ്പർച്ചർ), ഡ്യുവൽ-എൽഇഡി ഫ്ലാഷ് എന്നിവ അടങ്ങുന്ന റിയർ ക്യാമറ സജ്ജീകരണവും സെൽഫിക്കും മറ്റുമായി 8MP ഫ്രണ്ട്-ഫേസിംഗ് ക്യാമറയും ഇതിലുണ്ട്. സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, IP64 റേറ്റിങ്സ്, ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി) എന്നിവയും ഇതിന്റെ ഫീച്ചറുകളിൽപ്പെടുന്നു.
ഡ്യുവൽ 4G VoLTE, Wi-Fi 802.11 b/g/n (2.4GHz), ബ്ലൂടൂത്ത് 5.2, GPS, USB ടൈപ്പ്-സി, 15W ചാർജിംഗുള്ള 5000mAh ബാറ്ററി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. 165.6×77.97×8.19mm വലിപ്പമാണ് ടെക്നോ സ്പാർക്ക് ഗോ 3 മോഡലിന് ഉള്ളത്. തങ്ങളുടെ ഉപയോഗത്തിന് ഇത് മതി എന്ന് തോന്നുന്ന ഉപയോക്താക്കൾക്ക് ഈ ഫോൺ വാങ്ങുന്നത് പരിഗണിക്കാം.


Click it and Unblock the Notifications








