Home
Mobile

തീപ്പൊരിയല്ല, തീ തന്നെ ഇരിക്കട്ടെ! ടെക്നോ സ്പാർക്ക് ഗോ 5G എത്തി, വില 10000 രൂപയിൽ താഴെ മാത്രം

5ജി സ്മാർട്ട്ഫോൺ ബജറ്റ് വിലയിൽ വാങ്ങാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാർക്കായി ടെക്നോ ഇപ്പോൾ ഒരു പുതിയ ഓപ്ഷൻ കൂടി ലഭ്യമാക്കിയിരിക്കുന്നു. തങ്ങളുടെ ബജറ്റ് 5ജി സ്മാർട്ട്ഫോൺ നിരയിലേക്ക് ടെക്നോ സ്പാർക്ക് ഗോ 5ജി (TECNO Spark Go 5G) എന്ന മോഡൽ ആണ് ടെക്നോ അ‌വതരിപ്പിച്ചിരിക്കുന്നത്. ഇത് 10000 രൂപയിൽ താഴെ വിലയിൽ എത്തുന്നു. ബജറ്റ് ഫോൺ ആണ് എങ്കിലും ഫീച്ചറുകളുടെ മികവിൽ ഒരു കുറവ് ടെക്നോ ഇതിൽ വരുത്തിയിട്ടില്ല. ഈ വിലയിൽ നൽകാൻ കഴിയുന്ന മികച്ച ഫീച്ചറുകൾ തന്നെ സ്പാർക്ക് ഗോ 5ജിയിൽ ഉണ്ട്.

മൊബൈൽ സിഗ്നൽ ലഭ്യമല്ലാത്തപ്പോൾ പോലും നിർണായക ആശയവിനിമയ പ്രവർത്തനങ്ങൾ പ്രവർത്തിക്കാൻ അനുവദിക്കുന്ന നോ നെറ്റ്‌വർക്ക് കമ്മ്യൂണിക്കേഷൻ ഫീച്ചർ അ‌ടക്കമുള്ളവ ഈ ബജറ്റ് 5ജി ഫോൺ വാഗ്ദാനം ചെയ്യുന്നുണ്ട്. മീഡിയടെക് ഡൈമെൻസിറ്റി 6400 ഒക്ടാ-കോർ പ്രോസസറാണ് സ്പാർക്ക് ഗോ 5ജിയുടെ കരുത്ത്. 4GB വരെ വെർച്വൽ റാം അ‌ടക്കമുള്ള ഫീച്ചറുകളും ഇതിലുണ്ട്.

തീപ്പൊരിയല്ല, തീ തന്നെ ഇരിക്കട്ടെ! ടെക്നോ സ്പാർക്ക് ഗോ 5G എത്തി

ടെക്നോ സ്പാർക്ക് ഗോ 5ജിയുടെ പ്രധാന ഫീച്ചറുകൾ

120Hz റിഫ്രഷ് റേറ്റുള്ള 6.74 ഇഞ്ച് (1600 x 720 പിക്സലുകൾ) HD+ ഫ്ലാറ്റ് LCD സ്ക്രീൻ, 670 nits വരെ പീക്ക് ബ്രൈറ്റ്നസ് എന്നിവ ഇതിലുണ്ട്. ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 6400 6nm പ്രോസസർ (2x കോർടെക്സ്-A76 @ 2.5GHz 6x കോർടെക്സ്-A55 @ 2GHz) ആണ് സ്പാർക്ക് ഗോ 5ജിയുടെ ശക്തികേന്ദ്രം.

ആം മാലി-G57 MC2 ജിപിയു, 4GB LPDDR4X റാം, 128GB സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം എന്നിവയും സ്പാർക്ക് ഗോ 5ജി വാഗ്ദാനം ചെയ്യുന്നു. ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കിയുള്ള HiOS 15ൽ ആണ് പ്രവർത്തനം. 5 വർഷം വരെ ലാഗ്-ഫ്രീ പെർ​ഫോമൻസ് ടെക്നോ വാഗ്ദാനം ചെയ്യുന്നുണ്ട്.

തീപ്പൊരിയല്ല, തീ തന്നെ ഇരിക്കട്ടെ! ടെക്നോ സ്പാർക്ക് ഗോ 5G എത്തി

50MP പിൻ ക്യാമറ, LED ഫ്ലാഷ്, 2K 30fps വീഡിയോ റെക്കോർഡിംഗ് എന്നിവ അ‌ടങ്ങുന്ന റിയർ ക്യാമറ സജ്ജീകരണവും 5MP ഫ്രണ്ട് ക്യാമറയും സ്പാർക്ക് ഗോ 5ജിയിലുണ്ട്. മൾട്ടിലിംഗ്വൽ സപ്പോർട്ട്, AI കോൾ അസിസ്റ്റന്റ്, AI ഓട്ടോ ആൻസർ, AI വോയ്‌സ്‌പ്രിന്റ് നോയ്‌സ് സപ്രഷൻ എന്നിവയുൾപ്പെടെ നിരവധി AI ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്ന എല്ല AI പിന്തുണയും ഇതിലുണ്ട്.

സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, 3.5mm ഓഡിയോ ജാക്ക്, സിംഗിൾ ബോട്ടം-പോർട്ടഡ് സ്പീക്കർ, DTS, IP64 ഡസ്റ്റ് ആൻഡ് സ്പ്ലാഷ്-റെസിസ്റ്റന്റ് റേറ്റിങ്, ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി), 5G SA/NSA, ഡ്യുവൽ 4G VoLTE, Wi-Fi 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.3, GPS/ GLONASS/ Beidou, യുഎസ്ബി ​ടൈപ്പ്-സി ഫീച്ചറുകളും ഇതിലുണ്ട്.

18W ഫാസ്റ്റ് ചാർജിംഗുള്ള 6000mAh ബാറ്ററി ഈ ബജറ്റ് 5ജി ഫോണിൽ ടെക്നോ നൽകിയിട്ടുണ്ട്. 167.74×77.7×7.99mm വലിപ്പവും 194 ഗ്രാം ഭാരവുമാണ് ടെക്നോ സ്പാർക്ക് ഗോ 5ജിക്ക് ഉള്ളത്. സ്കൈ ബ്ലൂ, ഇങ്ക് ബ്ലാക്ക്, ടർക്കോയ്‌സ് ഗ്രീൻ, ഹെറിറ്റേജ്-ഇൻസ്പൈർഡ് ബിക്കാനീർ റെഡ് എന്നീ കളർ ഓപ്ഷനുകളിലാണ് ഇത് വാങ്ങാനാകുക.

തീപ്പൊരിയല്ല, തീ തന്നെ ഇരിക്കട്ടെ! ടെക്നോ സ്പാർക്ക് ഗോ 5G എത്തി

ടെക്നോ സ്പാർക്ക് ഗോ 5ജി വിലയും ലഭ്യതയും

ടെക്നോ സ്പാർക്ക് ഗോ 5ജിയുടെ 4GB + 128GB മോഡലിന് 9,999 രൂപയാണ് വില. ഫ്ലിപ്കാർട്ട് വഴിയും റീട്ടെയിൽ സ്റ്റോറുകൾ വഴിയും ഈ ബജറ്റ് 5ജി ഫോൺ വാങ്ങാനാകും. ഓഗസ്റ്റ് 21 മുതൽ ആണ് വിൽപ്പന ആരംഭിക്കുക. ഇത് പ്രീ ബുക്ക് ചെയ്യുന്നവർക്ക് 1 കോടി രൂപവരെ വിലമതിക്കുന്ന സമ്മാനം ലഭ്യമാകാൻ അവസരം ഉണ്ടാകുമെന്ന് കമ്പനി അ‌റിയിച്ചു.

More from GizBot

Best Mobiles in India

English summary
Tecno Spark Go 5G has been launched in India. Its 4GB + 128GB model is priced at Rs 9,999. This budget 5G phone can be purchased via Flipkart and retail stores. The sale will start from August 21. This budget 5G phone offers features including no network communication.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X