Home
Mobile

10000 രൂപയിൽ താഴെ വിലയിൽ നല്ല 5G ഫോൺ വേണമെങ്കിൽ എന്തുകൊണ്ട് ഇത് നോക്കിക്കൂട! ശരിക്കും സ്പാർക്കാണ് ഇത്

ബജറ്റ് വിലയിൽ പുതിയ 5ജി സ്മാർട്ട്ഫോൺ തേടുന്നവർക്കായി വിവിധ ബ്രാൻഡുകൾ 10000 രൂപയിൽ താഴെ വിലയിൽ നിരവധി ഓപ്ഷനുകൾ ലഭ്യമാക്കിയിട്ടുണ്ടെങ്കിലും അടുത്തിടെ വന്ന ഒരു ഫോൺ സവിശേഷ ശ്രദ്ധ പിടിച്ചുപറ്റി. പ്രമുഖ ബ്രാൻഡായ ടെക്നോ തങ്ങളുടെ സ്പാർക്ക് സീരീസിൽ അവതരിപ്പിച്ച ടെക്നോ സ്പാർക്ക് ഗോ 5ജി (Tecno Spark Go 5G) ആയിരുന്നു അത്. കഴിഞ്ഞ ഏതാനും ദിവസം മുൻപ് മുതൽ ഇതിന്റെ വിൽപ്പന ആരംഭിച്ചിരുന്നു. ഫ്ലിപ്കാർട്ട് വഴിയും റീട്ടെയിൽ സ്റ്റോറുകൾ വഴിയും ആണ് ഈ ബജറ്റ് 5ജി ഫോൺ വാങ്ങാൻ ലഭ്യമാകുക.

ബജറ്റ് വിലയിൽ ലഭ്യമാകുന്ന മറ്റ് ബ്രാൻഡുകളുടെ സ്മാർട്ട്ഫോണുകൾക്ക് വെല്ലുവിളിയാകുന്ന ഫീച്ചറുകൾ സ്പാർക്ക് ഗോ 5ജിയിൽ കാണാം. മൊബൈൽ സിഗ്നൽ ലഭ്യമല്ലാത്തപ്പോൾ പോലും നിർണായക ആശയവിനിമയ പ്രവർത്തനങ്ങൾ പ്രവർത്തിക്കാൻ അനുവദിക്കുന്ന നോ നെറ്റ്‌വർക്ക് കമ്മ്യൂണിക്കേഷൻ ഫീച്ചർ അ‌ടക്കമുള്ളവ അ‌തിന് ഉദാഹരണമായി ചൂണ്ടിക്കാട്ടാൻ കഴിയും.

നല്ല 5G ഫോൺ വേണമെങ്കിൽ എന്തുകൊണ്ട് ഇത് നോക്കിക്കൂട!

വില

ടെക്നോ സ്പാർക്ക് ഗോ 5ജിയുടെ 4GB + 128GB മോഡലിന് 9,999 രൂപയാണ് വില. ഫ്ലിപ്പ്കാർട്ടിൽ ഉപയോക്താക്കൾക്ക് വിവിധ ബാങ്ക് ഡിസ്കൗണ്ടുകൾ ലഭ്യമാണ്. അ‌തിൽ ​ഒന്ന് പ്രയോജനപ്പെടുത്തിയാൽ യഥാർഥ വിലയിലും കുറഞ്ഞ വിലയിൽ ഈ കിടിലൻ ബജറ്റ് 5ജി ഫോൺ സ്വന്തമാക്കാൻ സാധിക്കും.

ടെക്നോ സ്പാർക്ക് ഗോ 5ജിയുടെ പ്രധാന ഫീച്ചറുകൾ

ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 6400 6nm പ്രോസസർ (2x കോർടെക്സ്-A76 @ 2.5GHz 6x കോർടെക്സ്-A55 @ 2GHz) ആണ് സ്പാർക്ക് ഗോ 5ജിയുടെ ശക്തികേന്ദ്രം. 120Hz റിഫ്രഷ് റേറ്റുള്ള 6.74 ഇഞ്ച് (1600 x 720 പിക്സലുകൾ) HD+ ഫ്ലാറ്റ് LCD സ്ക്രീൻ ഇതിൽ ഉണ്ട്.

നല്ല 5G ഫോൺ വേണമെങ്കിൽ എന്തുകൊണ്ട് ഇത് നോക്കിക്കൂട!

670 nits വരെ പീക്ക് ബ്രൈറ്റ്നസ് ടെക്നോ സ്പാർക്ക് ഗോ 5ജി വാഗ്ദാനം ചെയ്യുന്നു. ആം മാലി-G57 MC2 ജിപിയു, 4GB LPDDR4X റാം, 128GB സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം എന്നിവയും ഈ ബജറ്റ് 5ജി ഫോണിൽ ഉണ്ട്.

ക്യാമറകളുടെ കാര്യമെടുത്താൽ, 50MP മെയിൻ ക്യാമറ, LED ഫ്ലാഷ്, 2K 30fps വീഡിയോ റെക്കോർഡിംഗ് എന്നിവ അ‌ടങ്ങുന്ന റിയർ ക്യാമറ സജ്ജീകരണവും 5MP ഫ്രണ്ട് ക്യാമറയും 10000 രൂപയിൽ താഴെ വിലയുള്ള ഈ ഫോണിൽ ഉണ്ട്. കൂടാതെ നിരവധി AI ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്ന എല്ല AI പിന്തുണയും ഇതിലുണ്ട്.

ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കിയുള്ള HiOS 15ൽ ആണ് പ്രവർത്തനം. 5 വർഷം വരെ ലാഗ് -ഫ്രീ പെർ​ഫോമൻസ് ടെക്നോ വാഗ്ദാനം ചെയ്യുന്നു. IP64 ഡസ്റ്റ് ആൻഡ് സ്പ്ലാഷ്-റെസിസ്റ്റന്റ് റേറ്റിങ്, സൈഡ്- മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, 3.5mm ഓഡിയോ ജാക്ക്, സിംഗിൾ ബോട്ടം-പോർട്ടഡ് സ്പീക്കർ, DTS എന്നീ ഫീച്ചറുകളും സ്പാർക്ക് ഗോ 5ജിയിലുണ്ട്.

നല്ല 5G ഫോൺ വേണമെങ്കിൽ എന്തുകൊണ്ട് ഇത് നോക്കിക്കൂട!

ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി), 5G SA/NSA, ഡ്യുവൽ 4G VoLTE, Wi-Fi 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.3, GPS/ GLONASS/ Beidou, യുഎസ്ബി ​ടൈപ്പ്-സി, 18W ഫാസ്റ്റ് ചാർജിംഗുള്ള 6000mAh ബാറ്ററി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.

സ്കൈ ബ്ലൂ, ഇങ്ക് ബ്ലാക്ക്, ടർക്കോയ്‌സ് ഗ്രീൻ, ഹെറിറ്റേജ്- ഇൻസ്പൈർഡ് ബിക്കാനീർ റെഡ് എന്നീ കളർ ഓപ്ഷനുകളിലാണ് ടെക്നോ സ്പാർക്ക് ഗോ 5ജി വാങ്ങാനാകുക. 167.74×77.7×7.99mm വലിപ്പവും 194 ഗ്രാം ഭാരവുമാണ് ഈ ഫോണിനുള്ളത്. ബജറ്റ് വിലയിൽ മികച്ച ഫീച്ചറുകൾ ഉള്ള 5ജി ഫോൺ വാങ്ങണം എന്ന് ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്ക് ഈ ഓപ്ഷനും പരിഗണിക്കാവുന്നതാണ്.

More from GizBot

Best Mobiles in India

English summary
The Tecno Spark Go 5G is available for purchase under Rs 10,000 with the best features. Its 4GB + 128GB model is priced at Rs 9,999. This budget 5G phone will be available for purchase via Flipkart and retail stores. It has features including a 6000mAh battery with 8W fast charging and a 50MP main camera.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X