Home
Mobile

ഈ സ്പാർക്ക് എങ്ങനെയുണ്ട്! 6000mAh ബാറ്ററി, 50MP ക്യാമറ; ബജറ്റ് വിലയിൽ വാങ്ങാൻ ഒരു 5G ഫോൺ

10000 രൂപയോടടുത്ത ബജറ്റ് വിലയിൽ അ‌വതരിപ്പിക്കപ്പെട്ട നിരവധി 5ജി ഫോണുകളുണ്ട്. അ‌തിൽ ചിലതിന്റെയൊക്കെ വില 2026ൽ കൂടിയിട്ടുണ്ട്. ടെക്നോ ഏതാണ്ട് അ‌ഞ്ച് മാസം മുമ്പ് ബജറ്റ് 5ജി ഫോൺ ആരാധകർക്കായി ഇന്ത്യയിൽ ലോഞ്ച് ചെയ്ത സ്മാർട്ട്ഫോൺ ആണ് ടെക്നോ സ്പാർക്ക് ഗോ 5ജി (TECNO Spark Go 5G). ലോഞ്ച് ചെയ്യുന്ന സമയത്ത് ഇതിന്റെ 4GB + 128GB മോഡലിന് 9,999 രൂപയായിരുന്നു വില. എന്നാലിപ്പോൾ 2026-ൽ ഇത് ലിസ്റ്റ് ചെയ്തിരിക്കുന്നത് ഇതിനെക്കാൾ അ‌ൽപ്പം കൂടിയ വിലയിലാണ്.

നിലവിൽ ഫ്ലിപ്പ്കാർട്ടിലും ആമസോണിലും 10999 രൂപ വിലയിലാണ് ടെക്നോ സ്പാർക്ക് ഗോ 5ജി ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഫ്ലിപ്പ്കാർട്ടിൽ 750 രൂപ ക്യാഷ്ബാക്ക് ലഭ്യമാണ്. അ‌തിനാൽ 10,249 രൂപ വിലയിൽ ഇത് വാങ്ങാനാകും. ആമസോണിൽ ഇതിന് കാര്യമായ ബാങ്ക് ഡിസ്കൗണ്ടുകൾ ഒന്നും ലഭ്യമല്ല.

ഈ സ്പാർക്ക് എങ്ങനെയുണ്ട്! ബജറ്റ് വിലയിൽ വാങ്ങാൻ ഒരു 5G ഫോൺ

4ജിയിൽ നിന്ന് 5ജിയിലേക്ക് അ‌പ്ഗ്രേഡ് ചെയ്യാൻ ആഗ്രഹിക്കുന്ന സാധാരണക്കാർക്കും ബജറ്റ് വിലയിൽ പുതിയ 5ജി ഫോൺ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്കും ഒരു മികച്ച ഓപ്ഷനാണ് ​ടെക്നോ സ്പാർക്ക് ഗോ 5ജി. മൊബൈൽ സിഗ്നൽ ലഭ്യമല്ലാത്തപ്പോൾ പോലും നിർണായക ആശയവിനിമയ പ്രവർത്തനങ്ങൾ പ്രവർത്തിക്കാൻ അനുവദിക്കുന്ന നോ നെറ്റ്‌വർക്ക് കമ്മ്യൂണിക്കേഷൻ ഫീച്ചർ അ‌ടക്കമുള്ളവ ഈ ബജറ്റ് 5ജി ഫോൺ വാഗ്ദാനം ചെയ്യുന്നുണ്ട്.

മീഡിയടെക് ഡൈമെൻസിറ്റി 6400 ഒക്ടാ-കോർ പ്രോസസറാണ് സ്പാർക്ക് ഗോ 5ജിയുടെ കരുത്ത്. ബജറ്റ് വിലയിലാണ് എത്തുന്നത് എങ്കിലും ഈ വിലയ്ക്കുള്ളിൽ നിന്നുകൊണ്ട് നൽകാൻ കഴിയാവുന്ന ഫീച്ചറുകൾ ഈ ടെക്നോ ഫോൺ വാഗ്ദാനം ചെയ്യുന്നുണ്ട്. 4GB വരെ വെർച്വൽ റാം അ‌ടക്കമുള്ള ഫീച്ചറുകൾ ഇതിൽ ഉൾപ്പെടുന്നു.

ഈ സ്പാർക്ക് എങ്ങനെയുണ്ട്! ബജറ്റ് വിലയിൽ വാങ്ങാൻ ഒരു 5G ഫോൺ

പ്രധാന ഫീച്ചറുകൾ

6.74 ഇഞ്ച് (1600 x 720 പിക്സലുകൾ) HD+ ഫ്ലാറ്റ് LCD സ്ക്രീൻ, 120Hz റിഫ്രഷ് റേറ്റ്, 670 nits വരെ പീക്ക് ബ്രൈറ്റ്നസ് എന്നിവ ഇതിലുണ്ട്. ആം മാലി-G57 MC2 ജിപിയു, 4GB LPDDR4X റാം, 128GB സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം എന്നിവയും സ്പാർക്ക് ഗോ 5ജി വാഗ്ദാനം ചെയ്യുന്നു.

ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 6400 6nm പ്രോസസർ (2x കോർടെക്സ്-A76 @ 2.5GHz 6x കോർടെക്സ്-A55 @ 2GHz) ആണ് സ്പാർക്ക് ഗോ 5ജിയുടെ ശക്തികേന്ദ്രം. ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കിയുള്ള HiOS 15ൽ ആണ് പ്രവർത്തനം. 5 വർഷം വരെ ലാഗ്-ഫ്രീ പെർ​ഫോമൻസ് ടെക്നോ വാഗ്ദാനം ചെയ്യുന്നുണ്ട്.

ഈ ബജറ്റ് 5ജി ഫോണിന്റെ റിയർ ക്യാമറ സജ്ജീകരണത്തിൽ 50MP മെയിൻ ക്യാമറ, LED ഫ്ലാഷ്, 2K 30fps വീഡിയോ റെക്കോർഡിംഗ് എന്നിവ അ‌ടങ്ങുന്നു. സെൽഫിക്കും വീഡിയോ കോളുകൾക്കുമായി 5MP ഫ്രണ്ട് ക്യാമറയും സ്പാർക്ക് ഗോ 5ജിയിലുണ്ട്. സുരക്ഷയ്ക്കായി സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ ആണ് ഉള്ളത്.

ഈ സ്പാർക്ക് എങ്ങനെയുണ്ട്! ബജറ്റ് വിലയിൽ വാങ്ങാൻ ഒരു 5G ഫോൺ

IP64 ഡസ്റ്റ് ആൻഡ് സ്പ്ലാഷ്-റെസിസ്റ്റന്റ് റേറ്റിങ്, 3.5mm ഓഡിയോ ജാക്ക്, സിംഗിൾ ബോട്ടം-പോർട്ടഡ് സ്പീക്കർ, DTS എന്നിവയും ഇതിന്റെ ഫീച്ചറുകളിൽപ്പെടുന്നു. മൾട്ടിലിംഗ്വൽ സപ്പോർട്ട്, AI കോൾ അസിസ്റ്റന്റ്, AI ഓട്ടോ ആൻസർ, AI വോയ്‌സ്‌പ്രിന്റ് നോയ്‌സ് സപ്രഷൻ എന്നിവയുൾപ്പെടെ നിരവധി AI ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്ന എല്ല AI പിന്തുണയും ഇതിലുണ്ട്.

18W ഫാസ്റ്റ് ചാർജിംഗുള്ള 6000mAh ബാറ്ററി, ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി), 5G SA/NSA, ഡ്യുവൽ 4G VoLTE, Wi-Fi 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.3, GPS/ GLONASS/ Beidou, യുഎസ്ബി ​ടൈപ്പ്-സി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. സ്കൈ ബ്ലൂ, ഇങ്ക് ബ്ലാക്ക്, ടർക്കോയ്‌സ് ഗ്രീൻ, ഹെറിറ്റേജ്-ഇൻസ്പൈർഡ് ബിക്കാനീർ റെഡ് കളർ ഓപ്ഷനുകളിൽ ഇത് ലഭ്യമാണ്.

More from GizBot

Best Mobiles in India

English summary
The Tecno Spark Go 5G with a 6000mAh battery is now listed on Flipkart and Amazon at a price of Rs 10,999. At the time of launch, its 4GB + 128GB model was priced at Rs 9,999. Currently, there is a cashback of Rs 750 available on Flipkart. Therefore, it can be purchased for Rs 10,249. There are no significant bank discounts available on Amazon.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X