ഇനി നാലു സിം മൊബൈലുകളുടെ കാലം

Posted By: Staff

ഇനി നാലു സിം മൊബൈലുകളുടെ കാലം

ഒരോ ദിവസവും എന്തെന്തു പുത്തന്‍ തരംഗങ്ങളാണ് നമ്മുടെ വിപണി കീഴടക്കികൊണ്ടിരിക്കുന്നത്. ഇതുവരെ പല മൊബൈല്‍ കമ്പനികളും ഉയര്‍ത്തിക്കാട്ടിയിരുന്നത് താന്താങ്ങളുടെ മൊബൈലുകളിലെ ഡ്യുവല്‍ സിം സൗകര്യം ആയിരുന്നു. ഇപ്പോള്‍ ഇതാ ഡ്യുവല്‍ സിമ്മുകള്‍ നാലു സിമ്മുകള്‍ക്ക് വഴി മാറി കൊടുക്കാന്‍ പോകുന്നു.

ചൈനീസ് കമ്പനിയായ ടെക്‌നോ ടെലികോം ആണ് നാലു സിം എന്ന പുത്തന്‍ ആകര്‍ഷണവുമായി വരുന്നത്. ഉടന്‍ തന്നെ ടോക്‌നോയുടെ നാലു സിം ഹാന്‍ഡ്‌സെറ്റുകള്‍ വിപണിയിലെത്തിക്കുമെന്നാണ് ടെക്‌നോ ടെലികോം പ്രഖ്യാപിച്ചിരിക്കുന്നത്.

ഇതു യാഥാര്‍ത്ഥ്യമായാല്‍ ഒരാള്‍ക്ക് ഒരേസമയെ നാലു മൊബൈല്‍ കണക്ഷന്‍ ഉപയോഗിക്കാം. സിമ്മുകള്‍ മാറ്റി മാറ്റിയിടേണ്ടിയും, ഒരേ സമയം ഒന്നില്‍ കൂടുതല്‍ മൊബാലുകള്‍ കൊണ്ടു നടക്കുകയും വേണ്ടി വരില്ല.

T-4 എന്നു പേരിട്ടിരിക്കുന്ന ഈ പുതിയ മൊബൈല്‍ മോഡല്‍ അടുത്ത മാസം മുതല്‍ നൈറോബിയില്‍ പുറത്തിറങ്ങും. അതോടെ മൊബൈല്‍ വിപണിയിലെ സമ്മര്‍ദ്ദത്തിലാക്കാനും, തുടര്‍ന്ന ടെക്‌നോയുടെ പാത പിന്തുടര്‍ന്ന് നാലു സിം മൊബൈല്‍ ഹാന്‍ഡ്‌സെറ്റുകള്‍ പുറത്തിറക്കാനും നിര്‍ബന്ധിതരാകും.

ഡ്യുവല്‍ സിം മൊബൈലുകള്‍ക്ക് വളരെ പെട്ടെന്ന് സ്വീകാര്യത ലഭിച്ച ഇന്ത്യന്‍ മൊബൈല്‍ വിപണിയിലും താമസിയാതെ തന്നെ നാലു സിം മൊബൈലുകള്‍ക്ക് ആവശ്യക്കാരുണ്ടാകും.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot