Home
Mobile

ചെറിയ ഫോണുകളുടെ ആരാധകർക്കായി; രാജ്യത്തെ മികച്ച അഞ്ച് കോം‌പാക്റ്റ് സ്‌മാർട്ട്‌ ഫോണുകൾ പരിചയപ്പെടാം

ഇന്നത്തെ സ്മാർട്ട് ഫോൺ വിപണിയിൽ ഭൂരിപക്ഷം ഉപഭോക്താക്കളും വാങ്ങാൻ ആ​ഗ്രഹിക്കുന്നത് വലിയ സ്ക്രീനുകളും ഫീച്ചറുകളും ഉള്ള സ്മാർട്ട് ഫോണുകളാണ്. എന്നാൽ കോം‌പാക്റ്റ് സ്‌മാർട്ട്‌ ഫോണുകൾ ഉപയോ​ഗിക്കുന്ന ചെറിയൊരു വിഭാ​ഗം ആളുകളും നമ്മുക്കിടയിൽ ഉണ്ട്. നിലവിലെ വിപണിയിൽ മുന്നിട്ടുനിൽക്കുന്ന മികച്ച 5 കോം‌പാക്റ്റ് സ്‌മാർട്ട്‌ ഫോണുകൾ പരിചയപ്പെടാം

സാംസങ് ​ഗാലക്സി എസ്23 ആണ് നിലവിലെ മാർക്കറ്റിൽ മികച്ച രീതിയിൽ പെർഫോമൻസ് നടത്തുന്ന ഒരു കോം‌പാക്റ്റ് സ്‌മാർട്ട്‌ ഫോൺ. ഉയർന്ന നിലവാരമുള്ള പ്രീമിയം ആൻഡ്രോയിഡ് സ്മാർട്ട്‌ഫോണിൽ നിന്ന് ഉപഭോക്താക്കൾ പ്രതീക്ഷിക്കുന്ന പല ഫീച്ചറുകളും സാംസങ് ​ഗാലക്സി എസ്23 യിൽ ഉണ്ട്. ഫോണിന്റെ വാട്ടർ, ഡസ്റ്റ് റെസിസ്റ്റന്റ്സിന് IP68 റേറ്റിംഗ് ഉണ്ട്. വയർലെസ് ചാർജിംഗ് സൗകര്യവും ഫോണിൽ ഉണ്ട്. 64,990 രൂപ മുതൽ ഫോൺ ലഭിക്കും.

രാജ്യത്തെ മികച്ച അഞ്ച് കോം‌പാക്റ്റ് സ്‌മാർട്ട്‌ ഫോണുകൾ പരിചയപ്പെടാം

ഐഫോൺ 13 മിനിയാണ് ലിസ്റ്റിലെ മറ്റൊരു ഫോൺ. ആപ്പിളിന്റെ തന്നെ ഏറ്റവും ചെറിയ മോഡലുകളിൽ ഒന്നാണ് 13 മിനി. പ്രീമിയം സ്മാർട്ട് ഫോണിൽ നിന്ന് ലഭിക്കുന്ന പല ഫീച്ചറുകളും ഈ ഫോണിലും ലഭ്യമാണ്. ഉപഭോക്താക്കളുടെ കൈയ്യിൽ ഒരുങ്ങുന്ന രീതിയിലാണ് ഫോൺ ഡിസൈൻ ചെയ്തിരിക്കുന്നത്. 64,900 രൂപ മുതലാണ് ഐഫോൺ 13 മിനിയുടെ വില തുടങ്ങുന്നത്.

ഈ ലിസ്റ്റിൽ അടുത്തതായി സ്ഥാനം പിടിച്ചിരിക്കുന്നത് ​ഗൂ​ഗിൾ പിക്സൽ 7എ ആണ്. 6.1 ഇഞ്ച് ആണ് ഈ ഫോണിന്റെ സ്ക്രീൻ വലുപ്പം. മികച്ച ക്യാമറയും ഫോണിന്റെ പ്രത്യേകതയാണ്. ഏറ്റവും പുതിയ ടെൻസർ G2 പ്രോസസറിൽ ആണ് ഗൂ​ഗിൾ പിക്സൽ 7എ പ്രവർത്തിക്കുന്നത്. 43,999 രൂപ മുതൽ ഈ ഫോൺ ഇന്ത്യയിൽ ലഭ്യമാണ്.

രാജ്യത്തെ മികച്ച അഞ്ച് കോം‌പാക്റ്റ് സ്‌മാർട്ട്‌ ഫോണുകൾ പരിചയപ്പെടാം

ഐഫോൺ എസ്ഇയും ഈ ​ഗത്തിൽ കൂട്ടാൻ സാധിക്കുന്ന കോം‌പാക്റ്റ് സ്‌മാർട്ട്‌ ഫോൺ ആണ്. ആപ്പിളിന്റെ താങ്ങാനാവുന്ന 5G സ്മാർട്ട്‌ ഫോണുകളിലൊന്നാണ് ഐഫോൺ എസ്ഇ. കഴിഞ്ഞ വർഷം മാർച്ചിലാണ് ഈ ഫോൺ പുറത്തിറക്കിയത്. 4.7 ഇഞ്ച് മാത്രമാണ് ഈ ഫോണിന്റെ ഡിസ്പ്ലേ വലിപ്പം. 43,900 രൂപ മുതൽ ഐഫോൺ എസ്ഇ ആമസോണിൽ നിന്ന് വാങ്ങാൻ സാധിക്കും.

അസൂസ് സെൻഫോൺ 10 മികച്ച കോം‌പാക്റ്റ് സ്‌മാർട്ട്‌ ഫോണിന്റെ ​ഗണത്തിൽ പെടുത്താൻ സാധിക്കുന്ന ഒരു ഫോൺ ആണ്. സ്‌നാപ്ഡ്രാഗൺ 8 Gen 2 SoC അടിസ്ഥാനമാക്കിയാണ് സെൻഫോൺ 10 പ്രവർത്തിക്കുന്നത്. 5.9 ഇഞ്ച് ഡിസ്പ്ലേയാണ് ഫോണിന് ഉള്ളത്. 50 എംപി പ്രൈമറി ക്യാമറയും ഫോണിന്റെ മറ്റൊരു സവിശേഷതയാണ്. 2023 ജൂലൈ പത്തിന് ഫോൺ പുറത്തിറക്കിയെങ്കിലും ഇന്ത്യൻ വിപണിയിൽ ഈ ഫോൺ ഇതുവരെ ലഭ്യമായിട്ടില്ല.

മേൽപ്പറഞ്ഞിരിക്കുന്ന കോം‌പാക്റ്റ് സ്‌മാർട്ട്‌ ഫോണുകൾ എല്ലാം തന്നെ ചില പ്രത്യേക ഉപഭോക്താക്കൾക്ക് മാത്രം ഇഷ്ടപ്പെട്ടേക്കാവുന്ന ഫോണുകളാണ്. ധാരാളം കോം‌പാക്റ്റ് സ്‌മാർട്ട്‌ ഫോണുകൾ വിപണിയിൽ ഉണ്ടെങ്കിലും ഇവയിൽ നിന്ന് മികച്ച പ്രകടനം നടത്തുന്ന 5 ഫോണുകളെ മാത്രമാണ് ഈ ലേഖനത്തിൽ തിരഞ്ഞെടുത്തിരിക്കുന്നത്. ഉയർന്ന നിലവാരമുള്ള ഫോണുകൾ കാഴ്ചവെക്കുന്ന പ്രകടനത്തിന് സമാനമായി ഈ ഫോണുകളും പ്രവർത്തിക്കുന്നതാണ്.

അസൂസ് സെൻഫോൺ 10 ഒഴികെ ബാക്കി എല്ലാ ഫോണുകളും ഇന്ത്യൻ മാർക്കറ്റിൽ ലഭ്യമാണ്. 785 ഡോളർ മുതലാണ് സെൻഫോൺ 10 ന്റെ വില ആരംഭിക്കുന്നത്. ഇത് ഇന്ത്യൻ രൂപയുമായി താരതമ്യം ചെയ്യുമ്പോൾ ഇത് ഏകദേശം 64,369 രൂപ വരും. ആന്‍ഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള സെൻ യൂ.ഐയിൽ പ്രവര്‍ത്തിക്കുന്ന ഫോണിനൊപ്പമെത്തുന്നത് ട്രിപ്പിൾ ക്യാമറ സെറ്റപ്പാണ്.

More from GizBot

Best Mobiles in India

English summary
In today's smartphone market, most consumers want to buy smartphones with large screens and features. But there is a small section of people among us who use compact smart phones. Let's get to know the top 5 compact smartphones that are leading the current market.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X