16 എം.പി. ക്യാമറയുള്ള മികച്ച 10 സ്മാര്‍ട്‌ഫോണുകള്‍!!!

Posted By:

സ്മാര്‍ട്‌ഫോണുകളില്‍ ഒഴിവാക്കാന്‍ പറ്റാത്ത ഒന്നാണ് ക്യാമറകള്‍. മുന്‍പൊക്കെ പിന്‍വശത്ത് മാത്രമായിരുന്നു ക്യാമറകളെങ്കില്‍ ഇപ്പോള്‍ ഫ്രണ്ട് ക്യാമറകളും അത്യന്താപേക്ഷിതമാണ്. അതുകൊണ്ട്തന്നെ ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കള്‍ സ്മാര്‍ട്‌ഫോണുകളില്‍ ഉയര്‍ന്ന ശേഷലയുള്ള ക്യാമറകള്‍ പരമാവധി ഉള്‍ക്കൊള്ളിക്കാന്‍ ശ്രമിക്കാറുണ്ട്.

നോകിയയുടെ ലൂമിയ 1020 തന്നെ ഉദാഹരണം. 41 മെഗാപികസല്‍ ക്യാമറയാണ് ലൂമിയ 1020 വില്‍ ഉള്ളത്. ഡി.എസ്.എല്‍.ആര്‍. ക്യാമറകളുടെ നിലവാരം നല്‍കും എന്നര്‍ഥം. ക്യാമറയുടെ കാര്യത്തില്‍ ആര്‍ഭാടമുള്ള മറ്റൊരു ഫോണാണ് സാംസങ്ങ് ഗാലക്‌സി S4 സൂം. അടുത്തിടെ ഇറങ്ങിയ ഗാലക്‌സി എസ് 5-ലും 16 എം.പി. ക്യാമറയുണ്ട്.

അതേസമയം ശ്രദ്ധിക്കേണ്ട ഒരു കാര്യം മെഗാപിക്‌സല്‍ കൂടി എന്നതുകൊണ്ടുമാത്രം മികച്ച ചിത്രങ്ങള്‍ എടുക്കണമെന്നില്ല. ക്യാമറയുടെ നിലവാരവും പ്രധാനമാണ്. എന്തായാലും നിലവില്‍ വിപണിയില്‍ ലഭ്യമായ, 16 എം.പി. ക്യാമറയുള്ള മികച്ച 5 സ്മാര്‍ട്‌ഫോണുകള്‍ നിങ്ങള്‍ക്കായി അവതരിപ്പിക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സാംസങ്ങ് ഗാലക്‌സി എസ് 5

ഏറ്റവും മികച്ച കാ്യമറകളില്‍ ഒന്നാണ് ഗാലക്‌സി S5-ല്‍ ഉള്ളത്. പിന്‍വശത്തെ 16 എം.പി. ക്യാമറ മികച്ച അനുഭവമാണ് ഉപഭോക്താവിന് നല്‍കുക. ലോകത്തിലെ ഏറ്റവും വേഗതയുള്ള ഓട്ടോഫോക്കസ് സംവിധാനമാണ് ക്യാമറയിലുള്ളതെന്ന് കമ്പനി പറയുന്നു. ഏതുസാഹചര്യത്തിലും മികച്ച വെളിച്ചവും നിറവും നല്‍കുകയും ചെയ്യും. കൂടാതെ ക്യാമറയിലെ സെലക്റ്റീവ് ഫോകസ് ഫീച്ചര്‍ ഒരു വസ്തുവന്റെ ഏതെങ്കിലും ഒരു ഭാഗം മാത്രം വ്യക്തമായി ഫോക്കസ് ചെയ്യാനും മറ്റു ഭാഗങ്ങള്‍ മങ്ങിയ രീതിയിലാക്കാനുഗ സഹായിക്കും.

 

 

 

ജിയോണി എലൈഫ് E7

സാധാരണ പോയന്റ് ആന്‍ഡ് ഷൂട് ക്യാമറകളേക്കാള്‍ നിലവാരമുള്ള ചിത്രങ്ങള്‍ എടുക്കാന്‍ ജിയോണി എലൈഫ് E7 -നിലെ 16 എം.പി. ക്യാമറയ്ക്ക് സാധിക്കും. കൂടാതെ 8 എം.പി. ഫ്രണ്ട് ക്യാമറയുമുണ്ട്.

 

സാംസങ്ങ് ഗാലക്‌സി എസ് 4 സൂം

ക്യാമറയുടെ കാര്യത്തില്‍ സമ്പന്നമായ ഫോണാണ് സാംസങ്ങ് ഗാലക്‌സി എസ് 4 സൂം. ഡിജിറ്റല്‍ ക്യാമറയ്ക്കു സമാനമായ ലെന്‍സും ഫോണിലുണ്ട്. ഒപ്റ്റിക്കല്‍ സൂമും ഫോട്ടോയുടെ ക്വാളിറ്റിയും മറ്റു ക്യാമറാ ഫോണുകളേക്കാള്‍ മേല്‍ക്കൈ ഗാലക്‌സി S4 സൂമിനു നല്‍കുന്നു.

 

മൈക്രോമാക്‌സ് കാന്‍വാസ് A350

ഒമ്‌നി വിഷന്റെ ക്യാമറ ചിപ് സെന്‍സറും M8 ലാര്‍ഗന്‍ ലെന്‍സും സഹിതമുള്ള 16 എം.പി. ക്യാമറയാണ് മൈക്രോമാക്‌സ് കാന്‍വാസ് A350 -ല്‍ ഉള്ളത്. മികച്ച നിലവാരമുള്ള ചിത്രങ്ങള്‍ ഈ ക്യാമറ നല്‍കും. അതോടൊപ്പം 1920-1080 പിക്‌സല്‍ റെസല്യൂഷനില്‍ വീഡിയോയും ഷൂട് ചെയ്യാം. 8 എം.പി. ഫ്രണ്ട് ക്യാമറയും ഫോണിലുണ്ട്.

 

സോണി എക്‌സ്പീരിയ Z1 കോംപാക്റ്റ്

20.7 എം.പി. ക്യാമറയുള്ള സ്മാര്‍ട്‌ഫോണാണ് സോണി എക്‌സ്പീരിയ Z1 കോംപാക്റ്റ്. കാള്‍സീസ് ഒപ്റ്റിക്‌സ്, ഒപ്റ്റിക്കല്‍ ഇമേജ് സ്‌റ്റെബിലൈസേഷന്‍, ഓട്ടോ ഫോക്കസ്, LED ഫ് ളാഷ് തുടങ്ങിയവയെല്ലാം ഉണ്ട്.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot