മാറ്റത്തിനൊത്ത് മുന്നേറാം; 15,000 രൂപയിൽ താഴെ വിലയിൽ ഇന്ത്യയിൽ ലഭ്യമാകുന്ന മികച്ച 5ജി സ്മാർട്ട്ഫോണുകൾ

|

ഇന്ത്യയിൽ 5ജി സേവനങ്ങൾക്ക് ഔദ്യോഗികമായി തുടക്കമായതോടെ സ്മാർട്ട്ഫോൺ വിപണിയിലും അ‌തിന്റേതായ മാറ്റങ്ങൾ കണ്ടുവരുന്നുണ്ട്. മുൻപ് 5ജി സ്മാർട്ട്ഫോണുകൾക്ക് ഉണ്ടായിരുന്നതിനെക്കാൾ കുറഞ്ഞ വിലയിൽ ഇന്ന് നിരവധി സ്മാർട്ട്ഫോണുകൾ വിപണിയിലെത്തുന്നുണ്ട്. മുൻപ് അ‌ത്യാവശ്യം നല്ല ​4ജി ഫോണുകൾക്ക് പോലും 20000 രൂപയ്ക്ക് മുകളിൽവരെ വില നൽകേണ്ടി വന്നിരുന്നു.

 

10,000 രൂപയ്ക്ക് മുകളിൽ മുതൽ 5ജി സ്മാർട്ട്ഫോണുകൾ

എന്നാൽ ഇപ്പോൾ 10,000 രൂപയ്ക്ക് മുകളിൽ മുതൽ 5ജി സ്മാർട്ട്ഫോണുകൾ ലഭ്യമാകും എന്നതാണ് വിലയിൽ ഉണ്ടായിരിക്കുന്ന പ്രധാന മാറ്റം.
5ജി സേവനം രാജ്യത്ത് ആരംഭിച്ചതിന് പിന്നാലെ കേന്ദ്ര സർക്കാർ 5ജി സ്മാർട്ട്ഫോണുകളുടെ ലഭ്യത വർധിപ്പിക്കാനും 10000 രൂപയ്ക്ക് മുകളിലുള്ള ഫോണുകൾ എല്ലാം 5ജി സ്മാർട്ട്ഫോണുകൾ ആക്കാനും നിർദേശം നൽകിയിരുന്നു.

15,000 രൂപയിൽ താഴെ വില

ഇത്തരത്തിൽ 5ജി എത്തിയതോടെ ഇന്ത്യൻ മൊ​ബൈൽ വിപണിയിൽ കുറഞ്ഞ വിലയിൽ 5ജി ഫോൺ ലഭ്യമാകുന്ന നിലയിലേക്ക് ഉപയോക്താക്കൾക്ക് നല്ലകാലം പിറന്നു എന്നു പറയാം. നിലവിൽ 15,000 രൂപയിൽ താഴെ വിലയിൽ ഇന്ത്യൻ വിപണിയിൽ ലഭ്യമാകുന്ന 5ജി സപ്പോർട്ടുള്ള ഏതാനും മികച്ച സ്മാർട്ട്ഫോണുകളെ പരിചയപ്പെടാം.

ഐക്കൂ ഫോണുകൾക്ക് ആമസോണിൽ അടിപൊളി ഡീലുകൾ; ആരെങ്കിലും വാങ്ങുന്നുണ്ടോ..?ഐക്കൂ ഫോണുകൾക്ക് ആമസോണിൽ അടിപൊളി ഡീലുകൾ; ആരെങ്കിലും വാങ്ങുന്നുണ്ടോ..?

മോട്ടോ ജി51
 

മോട്ടോ ജി51

ഏകദേശം 12,999 രൂപ വിലയിൽ സ്വന്തമാക്കാൻ സാധിക്കുന്ന മോട്ടറോളയുടെ 5ജി സ്മാർട്ട്ഫോൺ ആണ് മോട്ടോ ജി51. 120ഹെർട്സ് റിഫ്രഷ് റേറ്റുള്ള 6.8 ഇഞ്ച് IPS ഡിസ്‌പ്ലേ, 13 എംപി ഫ്രണ്ട് ക്യാമറ, 50 എംപിയുടെ പ്രധാന ക്യാമറ+ 8എംപി അ‌ൾട്രാ​വൈഡ് ക്യാമറ, 2എംപി മാക്രോ ക്യാമറ എന്നിങ്ങനെ ക്യാമറകളുടെ മികച്ച സെലക്ഷനാണ് ഈ മോട്ടോ ഫോണിനുള്ളത്.

5,000എംഎഎച്ചിന്റെ ബാറ്ററി

സ്‌നാപ്ഡ്രാഗൺ 480+ എസ്ഒസി ചിപ്സെറ്റ്, കണ്ണഞ്ചിപ്പിക്കുന്ന ഡിസൈൻ, 20വാട്ട് ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ചെയ്യുന്ന 5,000എംഎഎച്ചിന്റെ ബാറ്ററി എന്നിവയാണ് ഈ 5ജി സ്മാർട്ട്ഫോണിന്റെ മറ്റു പ്രധാന ഫീച്ചറുകൾ. 4ജിബി റാം 64 ജിബി ഇന്റേണൽ സ്റ്റോറേജ് കോൺഫിഗറേഷൻ ഉള്ള മോട്ടോ ജി51 ഓഫറുകളോടെ 12,249 രൂപയ്ക്കും ഫ്ലിപ്പ്കാർട്ടിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്.

കാശ് ലാഭിക്കണോ? ഉഗ്രൻ ബിഎസ്എൻഎൽ പ്ലാനുണ്ട്!കാശ് ലാഭിക്കണോ? ഉഗ്രൻ ബിഎസ്എൻഎൽ പ്ലാനുണ്ട്!

സാംസങ് ഗ്യാലക്സി എഫ്23 5ജി

സാംസങ് ഗ്യാലക്സി എഫ്23 5ജി

സ്‌നാപ്ഡ്രാഗൺ 750 എസ്ഒസി ചിപ്സെറ്റിന്റെ കരുത്തിൽ എത്തുന്ന സാംസങ് സ്മാർട്ട്ഫോൺ ആണ് ഗ്യാലക്സി എഫ്23. 6000 എംഎഎച്ച് എന്ന മികച്ച ബാറ്ററി പിന്തുണയും ഈ 5ജി സ്മാർട്ട്ഫോണിനുണ്ട്. 120 ഹെർട്സിന്റെ വലിയ മികച്ച ഡിസ്പ്ലെയ്ക്ക് സംരക്ഷണമൊരുക്കാൻ ഗൊറില്ലഗ്ലാസ് 5ന്റെ സംരക്ഷണവും സാംസങ് നൽകിയിരിക്കുന്നു.

സാംസങ്ങിന്റെ വെബ്​സൈറ്റിൽ

ഈ പറഞ്ഞ ഘടകങ്ങൾ എല്ലാം ഉള്ളപ്പോൾ തന്നെ ഭാരം കുറവാണ് എന്നതാണ് എഫ്23 യുടെ മറ്റൊരു പ്രത്യേകത. സാംസങ്ങിന്റെ വെബ്​സൈറ്റിൽ 4ജിബി റാം, 6ജിബി റാം എന്നീ വേരിയന്റുകൾ ലഭ്യമാണ്. രണ്ടു വേരിയന്റിലും 128 ജിബിയുടെ ഇന്റേണൽ സ്റ്റോറേജ് ആണ് ഉള്ളത്. യഥാക്രണം 12,999 രൂപ, 13,999 രൂപ എന്നീ വിലകളിൽ ഈ സാംസങ് 5ജി സ്മാർട്ട്ഫോൺ ലഭ്യമാണ്.

ആടിത്തൂങ്ങി നിൽക്കുന്ന സ്മാർട്ട്ഫോണുകളുടെ വേഗം വർധിപ്പിക്കാനുള്ള ഏറ്റവും എഫക്റ്റീവായ മാർഗങ്ങൾആടിത്തൂങ്ങി നിൽക്കുന്ന സ്മാർട്ട്ഫോണുകളുടെ വേഗം വർധിപ്പിക്കാനുള്ള ഏറ്റവും എഫക്റ്റീവായ മാർഗങ്ങൾ

റെഡ്മി 11 ​​പ്രൈം 5ജി

റെഡ്മി 11 ​​പ്രൈം 5ജി

50എംപി ഡ്യുവൽ റിയർ ക്യാമറയുമായാണ് റെഡ്മി 11 ​പ്രൈം 5ജി സ്മാർട്ട്ഫോൺ എത്തുന്നത്. 90 ഹെർട്സ് റിഫ്രഷ്​ റേറ്റുള്ള 6.58 ഇഞ്ച് ഡിസ്പ്ലേ ആണ് റെഡ്മി 11 ​പ്രൈമിന്റേത്. 4ജിബി റാം + 64 ജിബി വേരിയന്റിന് 12,999 രൂപയും 6 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന് 14,999 രൂപയുമാണ് നിലിവിൽ വിലയീടാക്കുന്നത്.

ഓപ്പോ എ74

ഓപ്പോ എ74

Cഓപ്പോയുടെ സ്മാർട്ട്ഫോണുകളിൽ കുറഞ്ഞ വിലയിൽ സ്വന്തമാക്കാവുന്ന മികച്ചൊരു സ്മാർട്ട്ഫോൺ ആണ് എ74. സ്നാപ്ഡ്രാഗൺ 480 എസ്ഒസി ചിപ്സെറ്റ് ആണ് ഈ സ്മാർട്ട്ഫോണിന്റെ ​പ്രധാന ശക്തി. പർപ്പിൾ, ബ്ലാക്ക് കളറുകളിൽ ലഭ്യമാകുന്ന എ74 ന് ഭാരവും വളരെ കുറവാണ്. 188 ഗ്രാം മാത്രമാണ് ഈ 5ജി സ്മാർട്ട്ഫോണിന്റെ ഭാരം.

നിങ്ങളുടെ ഫോണിൽ 5ജി എപ്പോൾ ലഭിക്കുമെന്നറിയണോ? മൊ​ബൈൽ കമ്പനികൾ പുറത്തുവിട്ട ഈ വിവരങ്ങൾ പരിശോധിക്കൂ...നിങ്ങളുടെ ഫോണിൽ 5ജി എപ്പോൾ ലഭിക്കുമെന്നറിയണോ? മൊ​ബൈൽ കമ്പനികൾ പുറത്തുവിട്ട ഈ വിവരങ്ങൾ പരിശോധിക്കൂ...

14,990 രൂപയിൽ വാങ്ങാൻ സാധിക്കും

90 ഹെർട്സ് റിഫ്രഷ് റേറ്റുള്ള 6.5 ഇഞ്ച് ഡിസ്​പ്ലെ, 48 എംപി ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ്, 5000 എംഎഎച്ച് ബാറ്ററി, 18 വാട്ട് ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് എന്നിവയാണ് ഈ ഓപ്പോ എ74 ന്റെ മികച്ച പ്രധാന ഫീച്ചറുകൾ. 6ജിബി റാം + 128 ജിബി ഇന്റേണൽ സ്റ്റോറേജ് കോൺഫിഗറേഷനിൽ എത്തുന്ന ഈ ഓപ്പോ 5ജി സ്മാർട്ട്ഫോൺ ആമസോണിൽനിന്നും 14,990 രൂപയിൽ വാങ്ങാൻ സാധിക്കും.

പോക്കോ എം4 5ജി

പോക്കോ എം4 5ജി

മീഡിയടെക് ​​ഡൈമെൻസിറ്റി 700 എസ്ഒസി ചിപ്സെറ്റ് പിന്തുണയിൽ ലഭ്യമാകുന്ന മികച്ച പോക്കോ ഫോൺ ആണ് എം4 5ജി. ആരെയും ആകർഷിക്കുന്ന ഡി​സൈൻ ആണ് ഈ സ്മാർട്ട്ഫോണിന്റെ പ്രധാന സവിശേഷത. യെല്ലേ, ബ്ലാക്ക് കളർ കോബേിനേഷനാണ് ഈ പോക്കോ സ്മാർട്ട്ഫോണിനെ ആകർഷകമാക്കുന്നത്. 50 എംപി ഡ്യുവൽ- റിയർ ക്യാമറ സിസ്റ്റമാണ് പോക്കോ എം4 5ജിയുടേത്.

5ജിയ്ക്കായി ആരെ തിരഞ്ഞെടുക്കണം? ജിയോയുടെയും എയർടെലിന്റെയും 5ജി കരുത്തും വ്യത്യാസങ്ങളും5ജിയ്ക്കായി ആരെ തിരഞ്ഞെടുക്കണം? ജിയോയുടെയും എയർടെലിന്റെയും 5ജി കരുത്തും വ്യത്യാസങ്ങളും

4ജിബി റാം+ 64 ജിബി ഇന്റേണൽ സ്റ്റോറേജ്

5000 എംഎഎച്ച് ബാറ്ററി, 90 ഹെർട്സ് റിഫ്രഷ് റേറ്റുള്ള 6.58 ഇഞ്ച് ഡിസ്പ്ലെ, ഏഴ് 5ജി ബാൻഡുകളുടെ സപ്പോർട്ട് എന്നിവയാണ് പോക്കോ എം4 ന്റെ മറ്റ് പ്രധാന ഫീച്ചറുകൾ. 4ജിബി റാം+ 64 ജിബി ഇന്റേണൽ സ്റ്റോറേജ് വേരിയന്റിന് ഫ്ലിപ്കാർട്ടിൽ 13,139 രൂപയോളമാണ് വിലവരുന്നത്. ഇതു കൂടാതെ 6ജിബി റാം+ 128 ജിബി ഇന്റേണൽ സ്റ്റോറേജുള്ള മറ്റൊരു വേരിയന്റുകൂടി ലഭ്യമാണ്. ഏകദേശം 15,139 രൂപയാണ് അ‌തിന് വിലവരുക.

Best Mobiles in India

English summary
Today, many smartphones are available on the market at a lower price than the previous 5G smartphones. Earlier, even the best 4G phones cost more than Rs 20,000. But the major change in price is that 5G smartphones will now be available starting from Rs 10,000 onwards.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X