Just In
- 1 hr ago
അവിശ്വാസികൾക്കും അപമാനിച്ചവർക്കും ഇനി വായടയ്ക്കാം; ഉടൻ വരുന്നൂ ബിഎസ്എൻഎൽ 4ജി
- 3 hrs ago
'ക്യാപ്സ്യൂൾ' വിട്ടൊരു കളിയില്ല! ഓസ്ട്രേലിയൻ മരുഭൂമിയിൽ കാണാതായ റേഡിയോ ആക്ടീവ് കാപ്സ്യൂൾ തിരിച്ചുകിട്ടി
- 4 hrs ago
വംശനാശം വന്ന ഡോഡോയെ പുനർജീവിപ്പിക്കാൻ നീക്കം, കമ്പിളി പുതച്ച മാമോത്തും ടാസ്മാനിയൻ കടുവയും പിന്നാലെ!
- 7 hrs ago
'ഏറെ കഷ്ടപ്പെട്ടുകാണും പാവം'! എയർടെൽ 359 രൂപ പ്ലാനിന്റെ വാലിഡിറ്റി കൂട്ടി, എത്രയെന്നോ?
Don't Miss
- Movies
ശരീര ഭാരം കുറച്ച് അടിമുടി മാറി പ്രയാഗ മാർട്ടിൻ, 'പുത്തൻ ലുക്കിൽ നടിയെ തിരിച്ചറിയാൻ പറ്റുന്നില്ലെന്ന്' ആരാധകർ
- Lifestyle
അതിരാവിലെ വെറും വയറ്റില്‍ കുടിക്കാം കുക്കുമ്പര്‍ നെല്ലിക്ക ജ്യൂസ്: മുടി മുട്ടോളമെത്തും
- Sports
IND vs AUS: കഴിഞ്ഞ തവണ കാര്യമായൊന്നും ചെയ്തില്ല, എന്നിട്ടും ഇത്തവണ ഇന്ത്യന്‍ ടീമില്‍! 3 പേര്
- News
നിമിഷപ്രിയയുടെ വധശിക്ഷ ഉടന്‍ നടപ്പാക്കണമെന്ന് കൊല്ലപ്പെട്ട യുവാവിന്റെ ബന്ധുക്കള്‍ കോടതിയില്‍
- Travel
പേരിലെ അസുരന്മാർ, മൈസൂർ മുതൽ തിരുച്ചിറപ്പള്ളി വരെ... ഐതിഹ്യങ്ങളിലെ നാടുകൾ
- Finance
ഇപിഎഫ് പിൻവലിക്കലിനുള്ള ടിഡിഎസ് നിരക്കിൽ മാറ്റം; നിക്ഷേപം പിന്‍വലിക്കുമ്പോള്‍ എത്ര നികുതി നല്‍കണം
- Automobiles
കാഴ്ച്ചയിൽ പുതുമയിരിക്കട്ടെ! അഡ്വഞ്ചർ, സ്ക്രാംബ്ലർ ബൈക്കുകൾക്ക് പുത്തൻ നിറങ്ങളുമായി യെസ്ഡി
പണം തന്ന് വാങ്ങുന്നത് ഇസ്തിരിപ്പെട്ടിയല്ല, സ്മാർട്ട്ഫോൺ കമ്പനികളുടെ ശ്രദ്ധയ്ക്ക്!
അടുത്തിടെ ചില പത്രവാർത്തകൾ യൂസേഴ്സ് ശ്രദ്ധിച്ചിരിക്കും. പൊന്നും വില കൊടുത്ത് വാങ്ങിയ സ്മാർട്ട്ഫോണുകൾ പോക്കറ്റിൽ ഇരുന്നും മറ്റും ചൂടാകുന്നതും പൊട്ടിത്തെറിക്കുന്നതുമായ വാർത്തകൾ. ഇത്തരം അപകടങ്ങൾ ഉണ്ടാവുമ്പോൾ, മിക്കവാറും സന്ദർഭങ്ങളിലും കുറ്റം യൂസേഴ്സിന്റെ തലയിൽ ചാരിയാകും കമ്പനികൾ നിലപാട് സ്വീകരിക്കുക. കേസ് ബൈ കേസ് എടുത്ത് ഓരോ സംഭവങ്ങളുടെയും കാര്യ കാരണങ്ങൾ പറയാൻ സാധ്യമല്ല. എങ്കിലും ഉറപ്പിച്ച് പറയാവുന്ന ഒരു കാര്യം ഉണ്ട്. ഇന്ന് വിപണിയിൽ എത്തുന്ന മിക്കവാറും മിഡ് റേഞ്ച്, ഫ്ലാഗ്ഷിപ്പ് ഫോണുകളും അമിതമായി ചൂടാകുന്നു, അല്ലെങ്കിൽ ഓവർ ഹീറ്റിങ് പ്രശ്നം ഉള്ളവയാണ് ( Overheating ).

രാജ്യത്ത് പുറത്തിറങ്ങുന്ന എല്ലാ പ്രീമിയം അല്ലെങ്കിൽ അൾട്ര പ്രീമിയം സ്മാർട്ട്ഫോണുകളും വാങ്ങുന്നത് ഇവിടുത്തെ കോടീശ്വരന്മാർ അല്ലെന്ന കാര്യം ആദ്യം സ്മാർട്ട്ഫോൺ കമ്പനി മുതലാളിമാർ ഓർക്കേണ്ടതുണ്ട്. കഷ്ടപ്പെട്ട് കഠിനാധ്വാനം ചെയ്ത് ഉണ്ടാക്കിയ പണം ഉപയോഗിച്ച് അൽപ്പം വില കൂടിയ സ്മാർട്ട്ഫോണുകൾ സ്വന്തമാക്കുന്ന സാധാരണക്കാരായ മനുഷ്യരും ഇന്നാട്ടിൽ ഉണ്ട്.

കഷ്ടപ്പെട്ട് ചിലവഴിച്ച പണം ഉപയോഗിച്ച് നിങ്ങൾ പുറത്തിറക്കുന്ന "ഇസ്തിരിപ്പെട്ടികൾ" വാങ്ങിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. ഫീച്ചർ റിച്ചും ഒക്ടാകോറിന്റെ കരുത്തും കിട്ടാവുന്നതിൽ ഏറ്റവും വലിയ ബാറ്ററിയും കുത്തി നിറച്ച് ഡിവൈസുകൾ പുറത്തിറക്കിയാൽ മാത്രം മതിയെന്ന മനോഭാവം കമ്പനികൾ മാറ്റേണ്ടതുണ്ട്. ഡിവൈസിന്റെ സുരക്ഷിതത്വവും അവ കൂടുതൽ കാലം നില നിൽക്കുമെന്നും ഉറപ്പാക്കണം.

ആൻഡ്രോയിഡോ ഐഫോണുകളോ, ചൂട് കൂടിയവർ ആര്?
ഓവർ ഹീറ്റിങ്ങിന്റെ കാര്യം പരിഗണിക്കുമ്പോൾ ആൻഡ്രോയിഡുകളേക്കാൾ ഐഫോണുകൾ പൊതുവെ മികച്ച് നിൽക്കുന്നു ( മറ്റെന്തെങ്കിലും കാര്യങ്ങളിൽ ഐഫോണുകൾ പിന്നോട്ട് പോകുന്നു എന്നല്ല ഇതിന്റെ അർഥം ). 2022 ൽ വിപണിയിൽ എത്തിയ ഫ്ലാഗ്ഷിപ്പ് ആൻഡ്രോയിഡ് ഡിവൈസുകളിലെ ഓവർ ഹീറ്റിങ് പ്രശ്നത്തിന് പ്രധാന കാരണം അവയിലെ ചിപ്പ്സെറ്റുകൾ തന്നെയാണ്.

Qualcomm Snapdragon 8 Gen1 ചിപ്പ്സെറ്റുകൾ ഉള്ള ഡിവൈസുകളിൽ ഓവർ ഹീറ്റിങ് ഒരു കോമൺ പ്രോബ്ലം ആണ്. നിലവിൽ ഒരു ആൻഡ്രോയിഡ് ഫ്ലാഗ്ഷിപ്പ് മോഡൽ എന്ന് പറയുന്നതിന്റെ ബെഞ്ച്മാർക്ക് ഫീച്ചറുകളിൽ ഒന്നാണ് ക്വാൽകോമിന്റെ സ്നാപ്പ്ഡ്രാഗൺ 8 ജെൻ1 ചിപ്പ്സെറ്റ്. ഹൈ റെസല്യൂഷൻ വീഡിയോ ഷൂട്ടിങ് പോലെയുള്ള കാര്യങ്ങൾ ചെയ്യുമ്പോഴാണ് സ്നാപ്പ്ഡ്രാഗൺ 8 ജെൻ1 ചിപ്പ്സെറ്റുകൾ ഉള്ള ഡിവൈസുകൾ പ്രധാനമായും ഓവർ ഹീറ്റ് ആകുന്നത്.

ശേഷിയും വേഗതയുള്ളതുമായ മികച്ച മൊബൈൽ പ്രോസസർ ആണ് സ്നാപ്പ്ഡ്രാഗൺ 8 ജെൻ1. അതിനാൽ തന്നെ കൂടുതൽ ലോഡ് കൈകാര്യം ചെയ്യാനും സാധിക്കുന്നു. ഇത് ചിപ്പ്സെറ്റും ഡിവൈസും വലിയ രീതിയിൽ ചൂട് ആകാനും കാരണം ആകുന്നു. ഈ വിഷയത്തിനാണ് യഥാർഥത്തിൽ സ്മാർട്ട്ഫോൺ കമ്പനികൾ പരിഹാരം കാണേണ്ടത്.

സ്നാപ്പ്ഡ്രാഗൺ 8 ഫാമിലിയുടെ കാര്യം തന്നെ നോക്കാം. സ്നാപ്പ്ഡ്രാഗൺ 8 ജെൻ1 ഓവർ ഹീറ്റിങ് പ്രശ്നം സൃഷ്ടിക്കുമ്പോൾ തന്നെ കുടുംബത്തിലെ വല്ല്യേട്ടനായ സ്നാപ്പ്ഡ്രാഗൺ 8+ ജെൻ1ൽ ഓവർ ഹീറ്റിങ് പ്രശ്നം അൽപ്പം പരിഹരിച്ചിട്ടുണ്ട്. മാത്രമല്ല ചിപ്പ്സെറ്റ് കൂടുതൽ കാര്യക്ഷമവും ആയിട്ടുണ്ട്. അസൂസ് ആർഒജി ഫോൺ 6, ആർഒജി ഫോൺ 6 പ്രോ എന്നീ ഡിവൈസുകളിൽ 8+ ജെൻ1 ചിപ്പ്സെറ്റാണ് നൽകിയിരിക്കുന്നത്.

സമാനമായ നവീകരണങ്ങൾ സ്നാപ്പ്ഡ്രാഗൺ 8 ജെൻ1 എസ്ഒസിയുമായി വരുന്ന ഡിവൈസുകളിലും വേണം. സ്നാപ്പ്ഡ്രാഗൺ 8 ജെൻ1 കാരണം സ്മാർട്ട്ഫോൺ കമ്പനികൾ വലുതും മികവുറ്റതുമായ കൂളിങ് സംവിധാനങ്ങൾ ഇൻസ്റ്റാൾ ചെയ്യുന്നുമുണ്ട്. പക്ഷെ ഇത് പര്യാപ്തമാകുന്നില്ല എന്നതാണ് പ്രധാന പ്രശ്നം. സ്നാപ്പ്ഡ്രാഗൺ 8 ജെൻ1 കാരണം ഫ്ലാഗ്ഷിപ്പ് ഡിവൈസുകളിൽ ഉണ്ടാകുന്ന ഓവർ ഹീറ്റിങ് പ്രശ്നം തുടർന്ന് കൊണ്ടേയിരിക്കുന്നു.

ക്വാൽകോം ചിപ്പ്സെറ്റ് ഉള്ള ഡിവൈസുകൾ മാത്രമല്ല ഓവർ ഹീറ്റിങ് പ്രശ്നം നേരിടുന്നത്. മീഡിയാടെകിന്റെ പ്രീമിയം എസ്ഒസികളും സമാനമായ പ്രശ്നം നേരിടുന്നവയാണ്. മീഡിയാടെക് ഡൈമൻസിറ്റി 1200 എസ്ഒസിയുമായി വിപണിയിൽ എത്തിയ വൺപ്ലസ് നോർഡ് 2വിന്റെ കാര്യം ഓർമയുണ്ടാകുമല്ലോ. ഏത് കമ്പനിയുടെ പ്രോസസർ ആയാലും ഓവർ ഹീറ്റിങ്ങിന് പരിഹാരം കാണുക എന്നതാണ് പ്രധാന കാര്യം.

പ്രോസസറിന് ശേഷിയും വേഗതയും കൂടുന്നത് അനുസരിച്ച്, കൂടുതൽ ലോഡ് വലിക്കുന്നതിനാൽ ഒപ്പം കൂടുതൽ താപവും സൃഷ്ടിക്കപ്പെടും. ഇത് കുറയ്ക്കുക എന്നതാണ് ഏറ്റവും ആദ്യം ചെയ്യേണ്ട കാര്യം. എന്നാൽ കമ്പനികൾ പലപ്പോഴും പരിഗണിക്കുന്നത് നേരത്തെ പുറത്തിറങ്ങിയ എസ്ഒസികളെക്കാൾ വേഗം കൂടിയ ചിപ്പ്സെറ്റുകൾ പുറത്തിറക്കണം എന്ന കാര്യം മാത്രമാണ്. ഈ രീതിക്ക് മാറ്റം വരുത്തേണ്ടതുണ്ട്.

മുൻ തലമുറയേക്കാൾ കൂടുതൽ സ്പീഡ് മാത്രമുള്ള ചിപ്പ്സെറ്റുകൾ അല്ല ഡിസൈൻ ചെയ്യേണ്ടത്, പകരം വേണ്ടത്ര വേഗതയുള്ളതയും എഫിഷ്യൻസിയുള്ളതും അതേ സമയം തന്നെ ഡിവൈസ് വലുതായി ചൂടാക്കാത്തതുമായവയാണ്. ഇതിന് വലിയ മുൻഗണന കമ്പനികൾ നൽകണം. ഇന്ത്യ പോലെ ഹ്യുമിഡിറ്റി കൂടിയ സ്ഥലങ്ങളിൽ അമിതമായി ചൂടാകുന്ന ഡിവൈസുകൾ ഭാവിയിലും വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കാം.

ഐഫോൺ 13 പ്രോ മാക്സ് , ദ കൂൾ ഗയ്
വിപണിയിൽ ലഭ്യമാകുന്ന ഏറ്റവും കൂൾ ആയ സ്മാർട്ട്ഫോണുകളിൽ ഒന്നാണ് ഐഫോൺ 13 പ്രോ മാക്സ്. സാംസങ് ഗാലക്സി എസ് 22 അൾട്ര, മറ്റ് ഫ്ലാഗ്ഷിപ്പ് ആൻഡ്രോയിഡി ഡിവൈസുകൾ എന്നിവയെ അപേക്ഷിച്ച് ഐഫോൺ 13 പ്രോ മാക്സിനുള്ള വലിയ നേട്ടങ്ങളിൽ ഒന്നാണ് അത് അത്രയും ചൂടാവില്ല എന്നത്. സ്മാർട്ട്ഫോൺ രംഗത്ത് പ്രവർത്തിക്കുന്ന വിദഗ്ധർക്കും ഇതേ അഭിപ്രായമാണ്.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470