ടോയ്‌ലറ്റില്‍ ഇരിക്കുമ്പോഴും ആവാം അല്‍പം നേരമ്പോക്ക്; ഈ ആപ്ലിക്കേഷനുകളുണ്ടെങ്കില്‍

By Bijesh
|

ടോയ്‌ലറ്റില്‍ ഇരിക്കുമ്പോള്‍ പത്രവും മാഗസിനുമൊക്കെ വായിക്കുന്നവര്‍ ധാരാളമുണ്ട് കേരളത്തില്‍. ഇപ്പോള്‍ പത്രത്തിനു പകരം സ്മാര്‍ട്‌ഫോണാണ് എല്ലാവരുടെയും കൈയില്‍. എത്രയോ പേരുടെ സ്മാര്‍ട്‌ഫോണുകള്‍ ക്ലോസറ്റില്‍ വീണുപോയിട്ടുമുണ്ട്.

എന്തായാലും ടോയ്‌ലറ്റിലും സ്മാര്‍ട്‌ഫോണ്‍ അത്യന്താപേക്ഷിതമാണെന്ന് കരുതുന്നവര്‍ക്ക് ആ സമയം ഫലപ്രദമായി വിനിയോഗിക്കാന്‍ കഴിയുന്ന ഏതാനും ചില ആപ്ലിക്കേഷനുകളുണ്ട്. അവ ചുവടെ കൊടുക്കുന്നു. നേരംപോക്കിനും വിനോദത്തിനുമൊക്കെ ഉപകരിക്കുന്ന ആപ്ലിക്കേഷനുകളാണ ഇതെല്ലാം.

#1

#1

നിങ്ങളുടെ സ്മാര്‍ട്‌ഫോണിലുള്ള ഏതെങ്കിലും ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ്് ചെയ്യണെമെന്നുണ്ടെങ്കില്‍ ടോയ്‌ലറ്റില്‍ ഇരിക്കുന്ന സമയം അതിന് ഉപയോഗിക്കാം. ഫോട്ടോകള്‍ എഡിറ്റ് ചെയ്ത് ആവശ്യമുള്ള കാച്ച് വേഡും നല്‍കി പോസ്റ്റ് ചെയ്യാവുന്നതാണ്. അതിനായി വേറെ സമയം മാറ്റിവയ്‌ക്കേണ്ടതില്ല.

 

#2

#2

ലൊക്കേഷന്‍ ബേസ്ഡ് സോഷ്യല്‍ മീഡിയയായ ടിന്റര്‍ ആണ് ടോയ്‌ലറ്റിലെ 'ഒഴിവു' സമയം ഉപയോഗിക്കാവുന്ന മറ്റൊരു ആപ്ലിക്കേഷന്‍. അടുത്തുള്ള സുഹൃത്ത് ആരാണെന്ന് കണ്ടെത്താനും ചാറ്റ് ചെയ്യാനും സാധിക്കും. ഒപ്പം ഫോട്ടോകളും ഷെയര്‍ ചെയ്യാം.

 

#3

#3

ഗെയിമിംഗ് ആപ്ലിക്കേഷനായ വേഡ്‌സ് വിത് ഫ്രണ്ട്‌സ് സമയം കളയാനുള്ള മറ്റൊരു നല്ല ഉപാധിയാണ്‌
. ഓണ്‍ലൈനില്‍ സുഹൃത്തുക്കള്‍ക്കൊപ്പവും ഈ ഗെയിം കളിക്കാം. ടോയ്‌ലറ്റില്‍ ഇരിക്കുമ്പോള്‍ വേണമെങ്കില്‍ പരീക്ഷിക്കാവുന്നതാണ്.

 

#4

#4

ഇഷ്ടമുള്ള സ്ഥലങ്ങളുടെ ചിത്രങ്ങള്‍ കാണാനും പുതിയ പുതിയ ആശയങ്ങള്‍ കണ്ടെത്താനും പിന്ററസ്റ്റ് സഹായിക്കും.

 

#5

#5

ടോയ്‌ലറ്റില്‍ ഇരിക്കുമ്പോള്‍ അല്‍പം വിജ്ഞാനവും കൂടി ആയാലോ? അതാണ് ക്വിസ് ആപ്. വിവിധ തരത്തിലുള്ള ക്വിസ് ഗെയിമുകള്‍ ഇതില്‍ ലഭ്യമാണ്.

 

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X