ബ്ലാക്ക്‌ബെറി ബിസിനസ് സ്മാര്‍ട്ട്‌ഫോണുകള്‍ എത്തുന്നു

Posted By:

ബ്ലാക്ക്‌ബെറി ബിസിനസ് സ്മാര്‍ട്ട്‌ഫോണുകള്‍ എത്തുന്നു

ഇന്ത്യന്‍ വിപണിയില്‍ ബ്ലാക്ക്‌ബെറി ഉല്‍പന്നങ്ങള്‍ എന്നും രണ്ടു കൈയും നീട്ടി സ്വീകരിക്കപ്പെട്ടിട്ടുണ്ട്.  ബ്ലാക്ക്‌ബെറി നമ്മെ ഒരിക്കലും നിരാശപ്പെടുത്തിയിട്ടില്ല എന്നതാണ് ഈ സ്വീകാര്യതയ്ക്കു കാരണം.

ഏറ്റവും പുതിയതാതായി എത്തിയിരിക്കുന്ന ബ്ലാക്ക്‌ബെറി ഹാന്‍ഡ്‌സെറ്റുകളാണ് ബ്ലാക്ക്‌ബെറി കര്‍വ് 9370, കര്‍വ് 9870 എന്നിവ.  ജിഎസ്എം, സിഡിഎംഎ എന്നീ രണ്ടു മോഡുകളില്‍ ഉപയോഗിക്കാവുന്ന മൊബൈല്‍ ഫോണ്‍ ആണ് ബ്ലാക്ക്‌ബെറി കര്‍വ് 9370.  ഇതിന്റെ 2.44 ഇഞ്ച് ഡിസ്‌പ്ലേയുടെ റെസൊലൂഷന്‍ 360 x 480 പിക്‌സല്‍ ആണ്.

ബ്ലാക്ക്‌ബെറി 7 ഓപറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവര്‍ത്തിക്കുന്നത് എന്നതാണ് കര്‍വ് 9830യെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ ആകര്‍ഷണം.  റിമ്മിന്റെ രണ്ടാം തലമുറ ബ്രൗസര്‍ ആയ വെബ്കിറ്റ് ഈ ഓപറേറ്റിംഗ് സിസ്റ്റത്തിന്റെ സവിശേഷതയാണ്.

ബ്ലാക്ക്‌ബെറി 6 ഓപറേറ്റിംഗ് സിസ്റ്റത്തിലേക്കാളും 40 ശതമാനം കൂടുതല്‍ വേഗതയില്‍ വെബ്കിറ്റ് ബ്രൗസര്‍ പേജുകള്‍ ലോഡ് ചെയ്യുന്നു എന്നതാണ് ബ്ലാക്ക്‌ബെറി 7നെ പ്രിയപ്പെട്ടതാക്കുന്നതിലെ ഒരു പ്രധാന കാരണം.

വൈഫൈ കണക്റ്റിവിറ്റി, ജിപിഎസ് സംവിധാനം, ഫ്ലാഷ്  ഉള്ള 5 മെഗാപിക്‌സല്‍ ക്യാമറ എന്നിവ കര്‍വ് 9370യുടേയും, കര്‍വ് 9870യുടേയും പൊതുവായ പ്രത്യേകതകളാണ്.  കാഴ്ചയ്ക്കു വളരെ ആകര്‍ഷണീയവും, യൂസര്‍ ഫ്രന്റ്‌ലിയുമാണ് ബ്ലാക്ക്‌ബെറിയുടെ കര്‍വ് സീരീസിലെ ഹാന്‍ഡ്‌സെറ്റുകള്‍.

അവയുടെ മെലിഞ്ഞ, ചോകലേറ്റ് ബാര്‍ ആകൃതിയിലുള്ള, കറുപ്പ്, സില്‍വര്‍, ഗ്രേ നിറങ്ങളിലുള്ള ഡിസൈന്‍ ആരെയും കൊതിപ്പിക്കും.  കാഴ്ചയില്‍ ആകര്‍ഷണീയമാണ് എന്നതിനൊപ്പം, അതിന്റെ ഒതുക്കവും, ഉപയോഗിക്കാന്‍, പ്രത്യേകിച്ച് ടൈപ്പിംഗ് വളരെ ആയാസരഹിതമാണ് എന്നതെല്ലാം ഇവയെ വേറിട്ടു നിര്‍ത്തും.

പ്രധാനമായും ബിസിനസുകാരെ മനമസ്സില്‍ കണ്ടാണ് ബ്വാക്ക്‌ബെറി ഈ ഫോണുകള്‍ക്ക് രൂപം നല്‍കിയിരിക്കുന്നത്.  അതുകൊണ്ടു തന്നെ എത്ര തിരക്കിനിടയിലും, യാത്രയിലായിരിക്കുമ്പോഴുമെല്ലാം വളരെ എളുപ്പത്തിലും പെട്ടെന്നും ടൈപ്പ് ചെയ്യാനും, എസ്എംഎസ്സോ, ഇമെയിലോ ചെയ്യാന്‍ കഴിയും വിധത്തിലാണ് ഈ ഹാന്‍ഡ്‌സെറ്റ് സെറ്റ് ചെയ്തിരിക്കുന്നത്.

QWERTY കീപാഡ് ആണ് ഇവയ്ക്ക് എന്നതാണ് ഇതിനുള്ള ഒരു പ്രധാന കാരണം.  അതുപോലെ ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ ഡോക്യുമെന്റുകള#് പരിശോധിക്കാനും വളരെ എളുപ്പമാണ് ഇവയില്‍.

ഇപ്പോള്‍ ഏറ്റവും പ്രചാരം ഉള്ള ടച്ച് സ്‌ക്രീനും ബ്ലാക്ക്‌ബെറി ഇവിടെ ഒരുക്കിയിരിക്കുന്നു.  വെബ് പോജുകളുടെ സ്‌ക്രോളിംഗ് എളുപ്പമാക്കുന്ന ഒപ്റ്റിക്കല്‍ ട്രാക്ക്പാഡും ഈ ബ്ലാക്ക്‌ബെറി സ്മാര്‍ട്ട്‌ഫോണുകളുടെ പ്രത്യേകതയാണ്.

ബ്ലാക്ക്‌ബെറി കര്‍വ് 9370, കര്‍വ് 9870 എന്നിവയുടെ വില പ്രഖ്യാപിക്കാനിരിക്കുന്നതേയുള്ളൂ.  കൂടുതല്‍ ഫീച്ചേഴസുകളെ കുറിച്ചു അറിയേണടതുണ്ട്.  എങ്കിലും അറിഞ്ഞിടത്തോളം എന്തുകൊണ്ടും സ്വന്തമാക്കേണ്ട ഒരു സ്മാര്‍ട്ട്‌ഫോണ്‍ എന്നൊരു പ്രതീതി ഉയര്‍ത്താന്‍ ഇവയ്ക്ക് കഴിയുന്നുണ്ട്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot