ആട് തോമയുടെ സ്ഫടികം അല്ല, ഇത് മോട്ടറോളയുടെ സ്ഫടികം! റേസർ 60 ബ്രില്യന്റ് കളക്ഷനിൽ അവതരിപ്പിച്ചു
സ്ഫടികം എന്ന് കേട്ടാൽ മലയാളികൾക്ക് ആദ്യം ഓർമ്മ വരിക ഒരുപക്ഷേ ആട് തോമയായി മോഹൻലാൽ അനശ്വരമാക്കിയ സ്ഫടികം ആകും. എന്നാൽ സ്മാർട്ട്ഫോൺ വിപണിയിലേക്ക് വന്നാൽ ഇപ്പോൾ സ്ഫടികം എന്ന് കേട്ടാൽ അതിന്റെ ഒപ്പം മോട്ടറോളയുടെ ഫോൾഡബിൾ സ്മാർട്ട്ഫോണായ റേസർ 60 (motorola razr 60) 5ജിയും മനസിലേക്ക് എത്തും. കാരണം മോട്ടറോള തങ്ങളുടെ "ദി ബ്രില്യന്റ് കളക്ഷൻ" എന്ന പുതിയ കൺസെപ്റ്റിന്റെ ഭാഗമായി റേസർ 60, മോട്ടോ ബഡ്സ് ലൂപ്പ് എന്നിവ സ്വരോവ്സ്കി ക്രിസ്റ്റലുകളുടെ അകമ്പടിയോടുകൂടി ഇന്ത്യയിൽ പുറത്തിറക്കിയിരിക്കുന്നു.
"ദി ബ്രില്യന്റ് കളക്ഷൻ"
"മോട്ടറോള കളക്ഷൻസ്" എന്ന മോട്ടറോളയുടെ പുതിയ പ്രോജക്ടിലെ ആദ്യ ശ്രമമാണ് "ദി ബ്രില്യന്റ് കളക്ഷൻ". നിർദ്ദിഷ്ട തീമുകളോ ബ്രാൻഡ് സഹകരണങ്ങളോ ഉപയോഗിച്ച് തിരഞ്ഞെടുത്ത ഡിവൈസുകളെ ക്യൂറേറ്റഡ് സെറ്റുകൾ ആക്കുന്നു. വ്യക്തിഗത സാങ്കേതികവിദ്യ ആഭരണ രൂപകൽപ്പന ഘടകങ്ങളുമായി ലയിപ്പിക്കുക എന്നതാണ് പ്രോജക്ട് ലക്ഷ്യം വയ്ക്കുന്നത്.

പുതിയ രൂപ ഭാവത്തിൽ റേസർ 60
ദി ബ്രില്യന്റ് കളക്ഷന്റെ ഭാഗമാകാൻ മോട്ടറോള ആദ്യം തെരഞ്ഞെടുത്തത് റേസർ 60 ഫ്ലിപ്പ് ഫോണിനെ ആണ്. ഇതിന്റെ ഭാഗമായി പുറത്തിറക്കിയ റേസർ 60യിൽ ലെതർ-പ്രചോദിത, 3D ക്വിൽറ്റഡ് പാറ്റേൺ ഫിനിഷുള്ള ഒരു പാന്റോൺ ഐസ് മെൽറ്റ് നിറം നൽകിയിരിക്കുന്നു. ഹിഞ്ചിൽ ഒരു വലിയ, 26-ഫേസറ്റ് ക്രിസ്റ്റൽ ഉൾപ്പെടെ, കൈകൊണ്ട് പൊസിഷൻ ചെയ്ത 35 സ്വരോവ്സ്കി ക്രിസ്റ്റലുകൾ ഈ ലിമിറ്റഡ് എഡിഷനിൽ സജ്ജീകരിച്ചിരിക്കുന്നു.
വോളിയം കീകളും ക്രിസ്റ്റൽ-പ്രചോദിത സൗന്ദര്യത്തോട് ചേർന്ന് നിൽക്കും വിധത്തിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. കൂടാതെ ക്രോസ്ബോഡി കേസും ഇതിൽ ഉൾപ്പെടുന്നു. ഈ ഫോണിനൊപ്പം മോട്ടോ ബഡ്സ് ലൂപ്പും പുതിയ രൂപത്തിലെത്തുന്നു. ഇപ്പോൾ സിൽവർ നിറത്തിലും സ്വർണ്ണ നിറത്തിലും ഇത് ലഭ്യമാണ്. ഫ്രഞ്ച് ഓക്ക് ഫിനിഷിൽ ആദ്യമായി പുറത്തിറക്കിയ ഈ ഇയർബഡുകൾ സ്വരോവ്സ്കി ക്രിസ്റ്റലുകൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു.

വിലയും ലഭ്യതയും
മോട്ടറോള റേസർ 60 ഐസ് മെൽറ്റ് മോഡലിന് (8GB + 256GB) 54,999 രൂപയും സ്വരോവ്സ്കി ക്രിസ്റ്റലുകളുള്ള മോട്ടോ ബഡ്സ് ലൂപ്പ് സിൽവർ പതിപ്പിന് 24,999 രൂപയുമാണ് വില. ഫ്ലിപ്പ്കാർട്ട്, മോട്ടറോളയുടെ ഔദ്യോഗിക വെബ്സൈറ്റ്, ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവ വഴിയാണ് ഇത് വാങ്ങാനാകുക. സെപ്റ്റംബർ 11 മുതൽ വിൽപ്പന ആരംഭിക്കും.
ഇന്ത്യയിൽ ഇതിനകം ലോഞ്ച് ചെയ്ത മോട്ടറോള റേസർ 60 ഏറ്റവും കുറഞ്ഞ വിലയിൽ സിംപിളായി വാങ്ങാൻ കഴിയുന്ന 'സിംപിളൻ' ഫോൾഡബിൾ സ്മാർട്ട്ഫോൺ ആണ്. മീഡിയടെക് ഡൈമെൻസിറ്റി 7400X കരുത്തിൽ എത്തിയിട്ടുള്ള ഈ ഫ്ലിപ്പ് സ്മാർട്ട്ഫോണിൽ ജെമിനി ഉൾപ്പെടെയുള്ള AI ഫീച്ചറുകളുടെ ശക്തമായ പിന്തുണ ഉണ്ട്.
മോട്ടറോള റേസർ 60 5ജിയുടെ സാധാരണ 8GB + 256GB സിംഗിൾ വേരിയന്റിന് 49,999 രൂപ മാത്രമേ വിലയുള്ളൂ. 50MP മെയിൻ ക്യാമറ, (f/1.7 അപ്പേർച്ചർ, OIS), 13MP അൾട്രാ-വൈഡ് ക്യാമറ (f/2.2 അപ്പേർച്ചർ), മാക്രോ മോഡ്, 4K 30fps വരെ വീഡിയോ റെക്കോർഡിംഗ് എന്നിവ അടങ്ങുന്ന റിയർ ക്യാമറ സജ്ജീകരണവും f/2.4 അപ്പേർച്ചറുള്ള 32MP ഫ്രണ്ട് ക്യാമറയും ഇതിൽ ഉണ്ട്.

4500mAh ബാറ്ററി, 30W ടർബോപവർ ഫാസ്റ്റ് ചാർജിംഗ്, 15W വയർലെസ് ചാർജിംഗ്, 3.63″ (1056×1066, പിക്സലുകൾ) 90Hz LTPS എക്സ്റ്റേണൽ ഡിസ്പ്ലേ (1700 nits വരെ പീക്ക് ബ്രൈറ്റ്നസ്), 6.96-ഇഞ്ച് (1080×2640 പിക്സലുകൾ) ഫ്ലെക്സ്വ്യൂ FHD+ പോൾഡ് LTPO ഇന്റേണൽ ഡിസ്പ്ലേ (1-120Hz റിഫ്രഷ് റേറ്റ്, 120% DCI-P3 കളർ ഗാമട്ട്, 3000 nits വരെ പീക്ക് ബ്രൈറ്റ്നസ്), കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ് പ്രൊട്ടക്ഷൻ എന്നിവയും ഇതിലുണ്ട്.


Click it and Unblock the Notifications








