ബ്ലാക്ക്‌ബെറി വന്ന വഴികള്‍

Posted By: Vivek

ലോകത്തിലെ ആദ്യത്തെ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളില്‍ പ്രധാനിയായ റിസര്‍ച്ച് ഇന്‍ മോഷന്‍ (റിം) അവരുടെ ഏറ്റവും പുതിയ മോഡലായ ബ്ലാക്ക്‌ബെറി Z10മായി എത്തിയിരിയ്ക്കുകയാണ്. ഒരുകാലത്ത് സ്മാര്‍ട്ട്‌ഫോണ്‍ എന്നാല്‍ ബ്ലാക്ക്‌ബെറി എന്നായിരുന്നു പര്യായം. എല്ലാ പണക്കാരുടെയും, സിനിമാതാരങ്ങളുടെയും കൈയ്യില്‍ ബ്ലാക്ക്‌ബെറി ഫോണുകള്‍ക്ക് മാത്രമായിരുന്നു സ്ഥാനം. പക്ഷെ ഇടയില്‍ ആപ്പിള്‍, നോക്കിയ, സാംസങ് കുത്തൊഴുക്കില്‍ ബ്ലാക്ക്‌ബെറി ഫോണുകളുടെ പ്രതാപം നഷ്ടപ്പെടുകയായിരുന്നു. ഏതായാലും ഇപ്പോള്‍ പുറത്തിറങ്ങിയ ബ്ലാക്ക്‌ബെറി Z10, റിം ഏറെ പ്രതീക്ഷയോടെ അവതരിപ്പിച്ച മോഡലാണ്. അതിന് ബ്ലാക്ക്‌ബെറി ഫോണുകളുടെ നഷ്ടപ്രതാപം വീണ്ടെടുക്കാനാകുമെന്നാണ് കമ്പനി പ്രതീക്ഷിയ്ക്കുന്നത്.

കനേഡിയന്‍ ടെലികമ്മ്യൂണിക്കേഷന്‍ കമ്പനിയായ റിസര്‍ച്ച് ഇന്‍ മോഷന്‍ 1999ലാണ് ആദ്യത്തെ ബ്ലാക്ക്‌ബെറി ഉപകരണം പുറത്തിറക്കുന്നത്. അതൊരു ഇമെയില്‍ പേജറായിരുന്നു. QWERTY കീപാഡിന്റെ ഉപയോഗം ഫോണില്‍ പ്രചാരത്തില്‍ വരുന്നത് ബ്ലാക്ക്‌ബെറിയിലൂടെയാണ്. പല പ്രമുഖരുടെയും ഇഷ്ട ഹാന്‍ഡ്‌സെറ്റായ, ആയിരുന്ന ബ്ലാക്ക്‌ബെറിയ്ക്ക് പക്ഷെ ആന്‍ഡ്രോയ്ഡ് ഉപകരണങ്ങളോടും, ആപ്പിള്‍ ഐഓഎസിനോടും പിടിച്ചു നില്‍ക്കാനായില്ല. അങ്ങനെയാണ് 2011 ല്‍ ബ്ലാക്ക്‌ബെറിയുടെ മാര്‍ക്കറ്റ് ഷെയര്‍ താഴേയ്ക്ക് പോയത്. പക്ഷെ ചില വിപണികളില്‍ നില നിന്ന സല്‌പേര് ബ്ലാക്ക്‌ബെറിയെ തകര്‍ക്കാതെ നിലനിര്‍ത്തി. ഡിസംബര്‍,2012ലെ കണക്കുകളനുസരിച്ച് ലോകത്ത് 7 കോടി 9 ലക്ഷത്തോളം ബ്ലാക്ക്‌ബെറി ഉപയോക്താക്കളുണ്ട്. ലോക മൊബൈല്‍ ഫോണ്‍ ഉപയോക്താക്കളുടെ ചുണ്ടില്‍ ഏറ്റവും കൂടുതല്‍ തവണ വന്നിട്ടുള്ള പേര് ബ്ലാക്ക്്‌ബെറി ആണെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

ബ്ലാക്ക്‌ബെറി അവരുടെ സര്‍വ്വ പ്രതീക്ഷകളും ഉള്‍പ്പെടുത്തി നിര്‍മ്മിച്ച ബ്ലാക്ക്‌ബെറി Z10 എന്ന മോഡലിലെത്തി നില്‍ക്കുന്ന ഈ സമയത്ത് ബ്ലാക്ക്‌ബെറിയുടെ 957 മോഡല്‍ മുതലുള്ള വളര്‍ച്ചയൊന്ന് കാണാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

RIM 957 Wireless Handheld (2000)

BlackBerry 5810 (2002)

BlackBerry 7230 (2003)

BlackBerry 7100t (2004)

BlackBerry Pearl 8100 (2006)

BlackBerry Curve 8300 (2007)

BlackBerry Storm 9530 (2008)

BlackBerry Torch 9800 (2010)

BlackBerry Bold 9930 (2011)

BlackBerry Z10 (2013)

BlackBerry Z10 (2013)

BlackBerry Z10 (2013)

BlackBerry Z10 (2013)

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot