റഡാറും റൈമും എച്ച്ടിസിയുടെ ഇരട്ട സ്മാര്‍ട്ട്‌ഫോണുകള്‍

Posted By:

റഡാറും റൈമും എച്ച്ടിസിയുടെ ഇരട്ട സ്മാര്‍ട്ട്‌ഫോണുകള്‍

എച്ച്ടിസിയുടെ രണ്ടു പുതിയ സ്മാര്‍ട്ട്‌ഫോണുകളാണ് എച്ച്ടിസി റഡാറും എച്ച്ടിസി റൈമും.  ഇരു ഹാന്‍ഡ്‌സെറ്റുകളെയും കുറിച്ച് നല്ല പ്രതീക്ഷയാണുള്ളത്.  480 x 800 പിക്‌സല്‍ റെസൊലൂഷനുള്ള 3.8 ഇഞ്ച് ഡിസ്‌പ്ലേയാണ് എച്ച്ടിസി റഡാറിന്റേതെങ്കില്‍, അതേ റെസൊലൂഷനുള്ള 3.7 ഇഞ്ച് ഡിസ്‌പ്ലേയാണ് എച്ച്ടിസി റൈമിന്റേത്.

120.5 എംഎം നീളവും, 61.5 എംഎം വീതിയും 10.9 എംഎം കട്ടിയും എച്ച്ടിസി റഡാറിന്റെ ഭാരം 137 ഗ്രാം ആണ്.  അതേ സമയം 119 എംഎം നീളം, 60.8 എംഎം വീതി, 10.9 എംഎം കട്ടി എന്നിങ്ങനെയുള്ള എച്ച്ടിസി റൈമിന്റെ ഭാരം 130 ഗ്രാം ആണ്.

ഈ രണ്ടു സ്മാര്‍ട്ട്‌ഫോണുകളും തമ്മിലുള്ള മറ്റൊരു പ്രധാന വ്യത്യാസം ഒരെണ്ണം വിന്‍ഡോസിന്റെ പ്ലാറ്റ്‌ഫോമിലും, മറ്റേത് ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമിലുമാണ് പ്രവര്‍ത്തിക്കുന്നത് എന്നതാണ്.  എച്ച്ടിസി റഡാര്‍ പ്രവര്‍ത്തിക്കുന്നത് വിന്‍ഡോസ് ഫോണ്‍ ഒഎസ് 7.5 ഓപറേറ്റിംഗ് സിസ്റ്റത്തിലും എച്ച്ടിസി റൈം പ്രവര്‍ത്തിക്കുന്നത് എച്ച്ടിസി സെന്‍സോടെ ആന്‍ഡ്രോയിഡ് ഓപറേറ്റിംഗ് സിസ്റ്റത്തിലാണ്.

ഇരു ഫോണുകള്‍ക്കും 1 ജിഗാഹെര്‍ഡ്‌സ് സിപിയു പ്രോസസ്സറിന്റെ സപ്പോര്‍ട്ടും ഉണ്ട്.  റഡാറിന്റെ ഇന്റേണല്‍ സ്‌റ്റോറേജ് കപ്പാസിറ്റി 8 ജിബിയും, റൈമിന്റേത് 4 ജിബിയും ആണ്.  ഇരു ഫോണുകളിലെയും ക്യാമറ 720 പിക്‌സല്‍ ഹൈ ഡെഫനിഷന്‍ റെക്കോര്‍ഡിംഗ് സാധ്യമാക്കുന്ന 5 മെഗാപിക്‌സല്‍ ആണ്.  എന്നാല്‍ റൈമിന്റെ ക്യാമറയ്ക്ക് ഓട്ടോ ഫോക്കസ്, ഡിജിറ്റല്‍ സൂം സൗകര്യങ്ങളും കൂടിയുണ്ടെന്നതാണ് വ്യത്യാസം.

എംപി3, എംപിഇജി4, എഎസി ഫോര്‍മാറ്റുകളിലുള്ള ഫയലുകള്‍ സപ്പോര്‍ട്ടു ചെയ്യുന്ന ഓഡിയോ, വീഡിയോ പ്ലെയറുകള്‍ ഇരു സ്മാര്‍ട്ട്‌ഫോണുകളിലും ഉണ്ട്.  3.5 ഓഡിയോ ജാക്ക്, ബ്ലൂടൂത്ത്, വൈഫൈ കണക്റ്റിവിറ്റികള്‍, ആംബിയന്റ് ലൈറ്റ് സെന്ഡസറുകള്‍, പ്രോക്‌സിമിറ്റി സെന്‍സറുകള്‍ എന്നിവ ഇരു ഫോണുകളുടെയും പൊതു സ്വഭാവങ്ങളില്‍ പെടുന്നു.

600 മിനിറ്റ് ടോക്ക് ടൈമും, 480 മണിക്കൂര്‍ സ്റ്റാന്റ്‌ബൈ സമയവും നല്‍കുന്ന 1520 mAh ലിഥിയം അയണ്‍ ബാറ്ററിയാണ് എച്ച്ടിസി റഡാറിന്റേത്.  എച്ച്ടിസി റൈമില്‍ ഉപയോഗപ്പെടുത്തിയിരിക്കുന്ന 1600 mAh ലിഥിയം അയണ്ഡ ബാറ്ററി 620 മിനിറ്റ് ടോക്ക് ടൈമും, 295 മണിക്കൂര്‍ സ്റ്റാന്റ്‌ബൈ സമയവും നല്‍കുന്നു.

ഇരു സ്മാര്‍ട്ട്‌ഫോണുകളുടെയും വിലയെ കുറിച്ച് ഇപ്പോള്‍ വ്യക്തമായ രൂപം ലഭ്യമല്ല.  എന്നാല്‍ ഏകഗേശം 25,000 രൂപയാണ് ഇരു ഫോണുകളുടെയും വിലയായി പ്രതീക്ഷിക്കപ്പെടുന്നത്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot