ഐഫോൺ 15 പ്രോ മാക്സിൽ ഉള്ളത് ഏഴോളം അപ്ഗ്രേഡുകൾ; കൂട്ടത്തിൽ പ്രാധാന്യം ഇതിന്
ആപ്പിൾ ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന പുതിയ മോഡലാണ് ഐഫോൺ 15 സീരീസ്. പുതിയ ഫോണിൽ ഐഫോൺ 14നെ അപേക്ഷിച്ച് ധാരാളം പുതിയ ഫീച്ചറുകൾ ഉണ്ടാകുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. ഈ വർഷം സെപ്തംബറിൽ ഫോൺ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഐഫോൺ 15 പ്രോ മാക്സിന്റെ ചില അപ്ഡേറ്റുകൾ ഔദ്യോഗികമല്ലാതെ പുറത്തുവന്നിരുന്നു.
പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം ഐഫോൺ 15 പ്രോ മാക്സിൽ ഏഴോളം അപ്ഗ്രേഡുകൾ ഉണ്ടെന്നാണ് സൂചന. ഫോണിന് മുകൾ വശത്തായി ഒരു കസ്റ്റമൈസഡ് ആക്ഷൻ ബട്ടൻ ഉണ്ടായിരിക്കും എന്നാതാണ് അപ്ഗ്രേഡുകൾ ഏറ്റവും പ്രധാനം. 2007 ഏഴ് മുതലുള്ള മോഡലുകളിൽ ഇത്തരം ബട്ടനുകൾ ഫോണിന്റെ റിംഗ്/സൈലന്റ് സ്വിച്ച് ആയി ആണ് പ്രവർത്തിക്കുന്നത്. എന്നാൽ പുതിയ ഫോണിൽ നിരവധി പ്രവർത്തനങ്ങൾക്കായി ബട്ടൺ ഇഷ്ടാനുസൃതമാക്കാവുന്നതാണ്.

ആപ്പിൾ വാച്ച് അൾട്രായിൽ കണ്ടതിന് സമാനമായിട്ടായിരിക്കും ഇതിന്റെ പ്രവർത്തനം. നിരവധി ഫോൺ പ്രവർത്തനങ്ങൾക്കായി ബട്ടൺ ഇഷ്ടാനുസൃതമാക്കാവുന്നതാണ്. നിലവിൽ ഈ ബട്ടൻ ഏതെങ്കിലും പ്രത്യേകം ഫീച്ചറുകളെ പിൻതുണക്കുനില്ല എന്നാണ് അറിയാൻ സാധിക്കുന്നത്. അതേസമയം മറ്റ് സ്മാർട്ട്ഫോണുകൾ അക്സസ് ചെയ്യുന്നതി തിരഞ്ഞെടുക്കാനായി ഒരു ഓപ്ഷനും ഫോണിൽ ഉണ്ടാകാൻ സാധ്യതയുണ്ട്
അതേസമയം ഫോണിന്റെ USB-Type C പോർട്ടലിന് ആൻഡ്രോയിഡ് ഫോണിന്റെ പോർട്ടലുകൾക്ക് അനുകൂലമായി പ്രവർത്തിക്കാൻ സാധ്യത ഉണ്ടെന്നും സൂചന ഉണ്ട്. ലൈറ്റിംഗ് പോർട്ട് ഫോൺ ഒഴിവാക്കിയേക്കാം. ഇതുവരെ ഇറങ്ങിയതിൽവെച്ച് ഏറ്റവും കനം കുറഞ്ഞ ബെസലുകൾ ആയിരിക്കാം ഐഫോൺ 15 പ്രോ മാക്സിന്റെത്. ഉപഭോക്താക്കൾക്ക് കൂടുതൽ സ്‌ക്രീൻ സ്‌പെയ്‌സ് നൽകാനായിരിക്കാം ആപ്പിളിന്റെ ഈ നീക്കം.

ഉപഭോക്തക്കളുടെ കൈയ്യിൽ ഒരുങ്ങാനായി വൃത്താകൃതിയിലുള്ള ഫ്രെയിം ഉണ്ടായേക്കാം എന്നും ഈ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. ഏറ്റവും പുതിയ ഡൈനാമിക് ഐലൻഡ് ഫീച്ചറും ഫോണിൽ ഉണ്ടാകാൻ സാധ്യതയുണ്ട്. ഫോണിലെ ക്യാമറയിലും മാറ്റങ്ങൾ പ്രതീക്ഷിക്കാം. ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണത്തോടുകൂടിയ കൂടുതൽ പ്രമുഖ ക്യാമറ മൊഡ്യൂൾ അവതരിപ്പിക്കാനാണ് സാധ്യത. 5-6x വരെ ഒപ്റ്റിക്കൽ സൂം സാധ്യമാകുന്ന ഒരു പുതിയ പെരിസ്കോപ്പ് ലെൻസും ഉണ്ടായേക്കാം.
കൂടുതൽ മികച്ച പോർട്രെയ്റ്റ് ഷോട്ടുകൾ ലഭിക്കാനായിരിക്കണം കമ്പനി ഈ നീക്കം നടത്തിയത്. ഫോണിന് 1 ടിബി വരെ സ്റ്റോറേജ് ലഭിക്കാൻ സാധ്യതയുണ്ടെന്നും ഊഹാപോഹങ്ങൾ ഉണ്ട്. ഐഫോൺ 15 പ്രോ മാക്‌സിന്റെ ബാറ്ററിയിലാണ് മറ്റൊരു അപ്ഗ്രേഡ് കൊണ്ടുവന്നിരിക്കുന്നത്. ഐഫോൺ 14 പ്രോ മാക്‌സിൽ 4,323 എംഎഎച്ച് ബാറ്ററി ആയിരുന്നെങ്കിൽ പുതിയ ഫോണിൽ 4,852 എംഎഎച്ച് ബാറ്ററി ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇതിന് പുറമെ ബയോണിക് എ 17 ചിപ്‌സെറ്റ് ആയിരിക്കും ഫോണിൽ ഉപയോഗിക്കുക എന്നും ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സോഫ്റ്റുവെയറിൽ iOS 17 ഉണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു. അതേ സമയം ഐഫോൺ 14 സീരീസുമായി താരതമ്യം ചെയ്യുമ്പോൾ പുതിയ സീരീസ് ഫോഉകൾക്ക് വില വളരെക്കൂടുതലാകാനും സാധ്യത ഉണ്ട്. ഏകദേശം 200 ഡോളർ വിലവർദ്ധന ഉണ്ടാകുമെന്നാണ് പ്രീതിക്ഷിക്കത്.
ഇന്ത്യൻ രൂപ 90,626 ന്റെ മൂല്യത്തിലായിരുന്നു ഐഫോൺ 14 പ്രോ മാക്‌സ് ലോഞ്ച് ചെയ്തത്. ഐഫോൺ 15 പ്രോ മാക്‌സിന് 1,07,090ന്റെ മൂല്യമാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യൻ മാർക്കറ്റിൽ വിൽപനക്ക് എത്തിയപ്പോൾ 14 പ്രോ മാക്‌സിന്റെ വില 1,39,900 രൂപയായിരുന്നു. ഇതിനർത്ഥം യുഎസ് മാർക്കറ്റിനേക്കാൾ 3,0000 രൂപ അധികം ഇന്ത്യൽ ചിലവഴിക്കേണ്ടി വന്നു. 15 പ്രോ മാക്‌സിന് ഇതനുസരിച്ച് വില വർധിക്കും.


Click it and Unblock the Notifications








