പുറത്തിറങ്ങും മുമ്പേ അറിയേണ്ടതെല്ലാം ലീക്ക് ആയി; അറിയാം ഐക്കൂ നിയോ 7 എസ്ഇയെക്കുറിച്ച്
ഇന്ത്യയിൽ വളരെപ്പെട്ടെന്ന് ജനകീയമായ സ്മാർട്ട്ഫോൺ ബ്രാൻഡുകളിൽ ഒന്നാണ് ഐക്കൂ. നിരവധി സ്മാർട്ട്ഫോൺ മോഡലുകളാണ് ഐക്കൂവിന്റേതായി പുറത്തിറങ്ങാനിരിക്കുന്നത്. അടുത്തിടെ ഐക്കൂ നിയോ 7 ചൈനയിൽ ലോഞ്ച് ചെയ്തിരുന്നു. iQOO നിയോ 7 സീരീസിൽ ഐക്കൂ നിയോ 7 എസ്ഇ, ഐക്കൂ നിയോ 7എസ് എന്നീ മോഡലുകളും ഉടൻ പുറത്തിറങ്ങുമെന്ന് റിപ്പോർട്ടുകളുണ്ട്. ഇതിനിടയിലാണ് ഐക്കൂ നിയോ 7 എസ്ഇ സ്മാർട്ട്ഫോണിന്റേതെന്ന പേരിൽ ഒരു പോസ്റ്റർ പുറത്ത് വരുന്നത്.

ചൈനീസ് സാമൂഹിക മാധ്യമമായ വെയ്ബോയിലാണ് ഐക്കൂ നിയോ 7 എസ്ഇ സ്മാർട്ട്ഫോണിന്റെ പോസ്റ്റർ ലീക്ക് ആയത്. പുതിയ ഫോണിനെക്കുറിച്ചുള്ള പ്രധാന വിവരങ്ങൾ ഈ ലീക്കിൽ വെളിപ്പെടുന്നുണ്ട്. എടുത്ത് പറയേണ്ട കാര്യം ഡിവൈസിൽ ലഭ്യമാക്കിയിരിക്കുന്ന പുതിയ മീഡിയടെക് ഡൈമൻസിറ്റി ചിപ്പ്സെറ്റ് തന്നെയാണ്.

ഐക്കൂ നിയോ 7 എസ്ഇ സ്മാർട്ട്ഫോൺ മൂന്ന് കളർ വേരിയന്റുകളിൽ ലഭ്യമാകുമെന്നും ഈ പോസ്റ്റർ പ്രകാരം മനസിലാക്കാൻ കഴിയും. ഐക്കൂ നിയോ 7 എസ്ഇ ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പും കർവ്ഡ് ഡിസൈനും വ്യക്തമായി മനസിലാക്കാൻ സാധിക്കും. ബാറ്ററി, ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് എന്നീ വിവരങ്ങളും ഈ ലീക്കിലൂടെ പുറത്ത് വന്നിട്ടുണ്ട്.

കാഴ്ചയിൽ അടുത്തിടെ ചൈനയിൽ ലോഞ്ച് ആയ ഐക്കൂ നിയോ 7 നെ പോലെ തന്നെയാണ് ഐക്കൂ നിയോ 7 എസ്ഇ സ്മാർട്ട്ഫോണും. ഓറഞ്ച്, ബ്ലൂ, ബ്ലാക്ക് എന്നീ നിറങ്ങളിലായിരിക്കും ഡിവൈസ് വിപണിയിൽ എത്തുക. ഇ5 അമോലെഡ് ഡിസ്പ്ലെയാണ് ഐക്കൂ നിയോ 7 എസ്ഇ സ്മാർട്ട്ഫോൺ ഫീച്ചർ ചെയ്യുന്നതെന്നും പുറത്ത് വന്ന പോസ്റ്ററിൽ നിന്നും വ്യക്തമാണ്.

മീഡിയടെക് ഡൈമൻസിറ്റി 8200 ചിപ്പ്സെറ്റാണ് ഐക്കൂ നിയോ 7 എസ്ഇ സ്മാർട്ട്ഫോണിന് കരുത്ത് പകരുന്നത്. 5000 mAh ബാറ്ററിയും 120W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഐക്കൂ നിയോ 7 എസ്ഇ സ്മാർട്ട്ഫോൺ ഫീച്ചർ ചെയ്യും. സെഗ്മെന്റിൽ ലഭ്യമാകുന്ന കരുത്തുറ്റ സ്മാർട്ട്ഫോണുകളിൽ ഒന്നായിരിക്കും ഐക്കൂ നിയോ 7 എസ്ഇ എന്നുറപ്പിക്കുന്നതാണ് പുറത്ത് വന്ന പോസ്റ്ററിലെ വിവരങ്ങൾ.

ഐക്കൂ നിയോ 7 എസ്ഇ ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പ് ഫീച്ചർ ചെയ്യുന്നതായും ഈ പോസ്റ്ററിൽ കാണാൻ കഴിയും. ഐക്കൂ നിയോ 7 എസ്ഇ സ്മാർട്ട്ഫോണിലെ പ്രൈമറി ക്യാമറ ഒഐഎസ് ( ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ ) സപ്പോർട്ടും ഓഫർ ചെയ്യും. ഐക്കൂ നിയോ 7 സോണി ഐഎംഎക്സ്766 പ്രൈമറി ക്യാമറയാണ് ഫീച്ചർ ചെയ്യുന്നത്. ഐക്കൂ നിയോ 7 എസ്ഇ മറ്റൊരു പ്രൈമറി ക്യാമറ ഫീച്ചർ ചെയ്യാൻ സാധ്യത ഉണ്ട്.

മറ്റൊരു ലീക്ക് റിപ്പോർട്ട് പ്രകാരം ഐക്കൂ നിയോ 7 എസ്ഇ സ്മാർട്ട്ഫോൺ നാല് കോൺഫിഗറേഷനുകളിൽ വിപണിയിൽ എത്താനാണ് സാധ്യത. 8 ജിബി റാം + 256 ജിബി കോൺഫിഗറേഷനുമായി വരുന്ന ബേസ് മോഡൽ, 12 ജിബി റാം + 256 ജിബി ഇന്റേണൽ സ്റ്റോറേജ് വേരിയന്റ്,

12 ജിബി റാം + 512 ജിബി ഇന്റേണൽ സ്റ്റോറേജ് വേരിയന്റ്, 16 ജിബി റാം + 512 ജിബി ഇന്റേണൽ സ്റ്റോറേജ് വേരിയന്റ് എന്നിവയാണ് പ്രതീക്ഷിക്കപ്പെടുന്ന മോഡലുകൾ. എന്നാൽ ഇതൊന്നും സ്ഥിരീകരിക്കപ്പെട്ട റിപ്പോർട്ടുകളല്ല എന്ന കാര്യം യൂസേഴ്സ് അറിഞ്ഞിരിക്കണം. കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

ലീക്ക് റിപ്പോർട്ടുകൾ ശരിയാണെങ്കിൽ വിപണിയിൽ ലഭ്യമാകുന്ന കിടിലൻ ഫോണുകളിൽ ഒന്നായിരിക്കും ഐക്കൂ നിയോ 7 എസ്ഇ സ്മാർട്ട്ഫോൺ. കൂടുതൽ ശക്തമായ ഗെയിമിങ് ഫീച്ചറുകൾ എന്നിങ്ങനെ പ്രതീക്ഷകൾ ഇനിയുമുണ്ട് ഒരുപാട്. എന്തായാലും പോസ്റ്റർ അടക്കം ലീക്ക് ആയ സാഹചര്യത്തിൽ അധികം വൈകാതെ തന്നെ ഡിവൈസിന്റെ ലോഞ്ചുമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കേണ്ടത്.


Click it and Unblock the Notifications