ഐഫോൺ 15 ന് കാത്തിരിക്കുകയാണോ? അൽപ്പം നിരാശപ്പെടേണ്ടിവരും!
ഐഫോൺ 15ന്റെ ലോഞ്ച് വൈകിയേക്കുമെന്ന് റിപ്പോർട്ട്. ഫോൺ ഈ വർഷം സെപ്തംബറിൽ ഇറങ്ങിയേക്കുമെന്ന് ആയിരുന്നു നേരത്തെ ലഭിച്ചിരുന്ന വിവരം എന്നാൽ ഇപ്പോൾ ഇത് ഒക്ടോബറിലേക്ക് മാറ്റിയേക്കും എന്നാണ് മാക്‌റൂമേഴ്‌സിന്റെ റിപ്പർട്ടിൽ സൂചിപ്പിച്ചിരിക്കുന്നത്. കാലതാമസത്തിന് പിന്നിലെ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. നാല് മോഡലുകൾ ആയിരിക്കും ഐഫോൺ 15 സീരിസിൽ ഉണ്ടാകുക.
iPhone 15, 15 Plus, 15 Pro, 15 Pro Max എന്നിവയാണ് ഐഫോൺ 15 സീരിസിൽ ഉണ്ടായിരിക്കുന്ന മോഡലുകൾ. ബാങ്ക് ഓഫ് അമേരിക്കയിലെ ആഗോള സെക്യൂരിറ്റീസ് അനലിസ്റ്റായ വംശി മോഹൻ ആണ് ആപ്പിൾ 15ന്റെ ലോഞ്ച് വൈകിയേക്കുമെന്ന പ്രസ്ഥാവന നടത്തിയത്. ഇക്കാര്യത്തിൽ ആപ്പിളിന്റെ ഭാഗത്ത് നിന്ന് ഔദ്യോഗികമായ അറിയിപ്പ് ഒന്നും ലഭിച്ചിട്ടില്ല. ഇത്തരത്തിൽ അറിയിപ്പ് ലഭിച്ചതിന് ശേഷം റിപ്പോർട്ട് വിശ്വസിക്കുന്നതായിരിക്കും ബുദ്ധി.

കഴിഞ്ഞ വർഷം സെപ്റ്റംബർ 7 ന് ആയിരുന്നു ഐഫോൺ 14 ലോഞ്ച് ചെയ്തത്. പിന്നാലെ സെപ്തംബർ 16 മുതൽ വിൽപനയും ആരംഭിച്ചിരുന്നു. എന്നാൽ ചൈനയിലും മറ്റ് ചില രാജ്യങ്ങളിലും ലോക്ഡൗൺ പോലുള്ള പ്രശ്നങ്ങൾ ഉണ്ടായതിനാൽ പലയിടങ്ങളിലും ഒക്ടോബർ മാസത്തോടെയാണ് വിൽപന നടന്നത്. ഇതിന്റെ പിൻകാമി എന്നോണമാണ് ഐഫോൺ 15 തയ്യാറാക്കുന്നത്. ലോഞ്ച് ചെയ്തുകഴിഞ്ഞാൽ ദ്രുതഗതിയിൽ വിൽപന നടക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.
ഇന്ത്യയിൽ ഐഫോൺ 15 നിർമ്മാണത്തിൽ ടാറ്റ ഗ്രൂപ്പ് പങ്കാളികളായേക്കും എന്ന് നേരത്തെ ചില റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതിന് പുറമെ ആപ്പിൾ വിതരണക്കാരായ Foxconn, Pegatron, LuxShare എന്നിവരും മറ്റ് iPhone 15 മോഡലുകൾ നിർമ്മിക്കും. ആപ്പിൾ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഉത്പന്നമാണ് ഐഫോൺ 15. ഫോണിന്റെ ലോഞ്ച് വൈകുമെന്ന റിപ്പോർട്ടിൽ കമ്പനിയുടെ ഔദ്യോഗിക പ്രതികരണത്തിനായി കാത്തിരിക്കുകയാണ് മുഴുവൻ ആപ്പിൾ ആരാധകരും.

അതിനിടെ ഫോണിന്റെ സ്ഥിരീകരിക്കാത്ത ചില ഫീച്ചേഴ്സിന്റെ റിപ്പോർട്ടും പുറത്ത് വന്നിരുന്നു. ആപ്പിൾ വാച്ച് അൾട്രാ എസ്ക്യൂവിന്റെ ടൈറ്റാനിയം ഫ്രെയിമിൽ ആയിരിക്കും 15 പ്രോ ഒരുങ്ങുന്നത്. ഐഫോൺ 14ന്റെ പിൻകാമി ആയതിനാൽ 14ന്റെ ധാരാളം സാമ്യതകളും 15 സീരീസിന് ഉണ്ടായിരിക്കും. 14 പ്രോയിൽ ആപ്പിൾ ഉപയോഗിച്ചിരുന്ന ഡൈനാമിക് ഐലൻഡ് ഷേപ്പ് ഷിഫ്റ്റിംഗ് കട്ട്ഔട്ട് 15 സീരിസിലെ എല്ലാ മോഡലുകളിലും ഉണ്ടായേക്കും.
ഐഫോൺ 14ൽ 3,279mAh ബാറ്ററി ആയിരുന്നെങ്കിൽ അതിനെ മറികടന്ന് 3,877mAh ബാറ്ററിയുമായി ആണ് ഐഫോൺ 15ന്റെ കടന്നുവരവ്. 15 പ്ലസിൽ ആകട്ടെ 4,912mAh ബാറ്ററി ഉൾക്കൊള്ളിച്ചേക്കാം എന്നും സൂചനകൾ ഉണ്ട്. 14 പ്ലസിൽ 4,325mAh ബാറ്ററി ആയിരുന്നു സ്ഥാനം പിടിച്ചിരുന്നത്. ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണത്തോടുകൂടിയ കൂടുതൽ പ്രമുഖ ക്യാമറ മൊഡ്യൂൾ പുതിയ ഫോണിൽ അവതരിപ്പിക്കുമെന്നും പ്രതീക്ഷിക്കുന്നുണ്ട്.
പെരിസ്കോപ്പ് ശൈലിയിലുള്ള ടെലിഫോട്ടോ ലെൻസായിരിക്കും 15 പ്രോ മാക്സിൽ ഉണ്ടാകുക. ഇതിലൂടെ 6x ഒപ്റ്റിക്കൽ സൂം കൈവരിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 14 പ്രോ മാക്സിന്റെ സൂം ലെവൽ 3x മാത്രമായിരുന്നു എന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്. 5 പ്രോയിലും പ്രോ മാക്സിലും എ 17 ബയോണിക് പ്രോസസർ ആയിരിക്കും എന്നും സംസാരം ഉണ്ട്.
അതേ സമയം 14 പ്രോയിൽ അവതരിപ്പിച്ചിരുന്ന എ 16 ബയോണിക്ക് പ്രോസസർ ആയിരിക്കും ഐ ഫോൺ 15ലും 15 പ്ലസിലും ആപ്പിൾ ഉപയോഗിക്കുക. അതേസമയം പുതിയ മോഡലുകൾക്ക് പഴയ മോഡലുകളെ അപേക്ഷിച്ച് വില വർദ്ധിക്കാൻ സാധ്യത ഉണ്ടെന്നും നിഗമനം ഉണ്ട്. പുതിയ മോഡലിന് 200 ഡോളർ വരെ വില വ്യത്യാസം ഉണ്ടായേക്കാം എന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്


Click it and Unblock the Notifications








