ഡിസൈൻ എന്നൊക്കെ പറഞ്ഞാൽ ഇതാണ്; ആരും ഒന്ന് വാങ്ങാൻ കൊതിച്ചുപോകും

By Shafik
|

400 ഡോളർ, അതായത് ഒരു 26000 രൂപക്ക് മുകളിൽ വിലയുള്ള ഫീച്ചർ ഫോൺ. അതിനെ കുറിച്ചാണ് ഇപ്പോൾ പറയാൻ പോകുന്നത്. 26000 രൂപയുണ്ടെങ്കിൽ നല്ല പ്രീമിയം സ്മാർട്ഫോൺ തന്നെ വാങ്ങാൻ പറ്റുന്ന ഈ കാലത്ത് ഇത്രയും രൂപ മുടക്കാൻ എന്താണ് ഈ ഫീച്ചർ ഫോണിൽ ഉള്ളതെന്ന് നോക്കാം.

ഡിസൈൻ എന്നൊക്കെ പറഞ്ഞാൽ ഇതാണ്; ആരും ഒന്ന് വാങ്ങാൻ കൊതിച്ചുപോകും

ലൈറ്റ് ഫോൺ എന്നാണ് ഈ ഫോണിന്റെ പേര്. ഈ മോഡൽ 2014 ൽ ആയിരുന്നു ആദ്യം ഇറങ്ങിയിരുന്നത്. ഇതിന്റെ രണ്ടാമത്തെ വേർഷൻ ഈയടുത്ത കാലത്ത് ഇറങ്ങുകയുണ്ടണ്ടായതോടെയാണ് വീണ്ടും വാർത്തകളിൽ ഇടംപിടിച്ചത്. എന്തുകൊണ്ട് ഒരു ഫീച്ചർ ഫോൺ ഇത്ര മാത്രം വിലമതിക്കുന്നു എന്നതടക്കം ലൈറ്റ് ഫോണിന്റെ വിശേഷങ്ങളിലേക്ക്.

കോൾ ചെയ്യാൻ മാത്രം സൗകര്യമുള്ള 26000 രൂപയുടെ ഫോൺ

കോൾ ചെയ്യാൻ മാത്രം സൗകര്യമുള്ള 26000 രൂപയുടെ ഫോൺ

ഈ ഫോണിൽ ആകെ രണ്ടു സൗകര്യങ്ങൾ മാത്രമേ ഉള്ളു എന്നതാണ് ഞെട്ടിക്കുന്ന കാര്യം. കേൾ ചെയ്യാം, കോൾ സ്വീകരിക്കാം എന്നീ രണ്ടേ രണ്ട് സൗകര്യങ്ങൾ മാത്രമുള്ള 26000 രൂപ വില വരുന്ന ഒരു ഫീച്ചർ ഫോൺ. പക്ഷെ ആൾ കരുതുംപോലെ അത്ര നിസ്സാരക്കാരനല്ല. ചിത്രങ്ങൾ കാണുമ്പോൾ നിങ്ങൾക്ക് അത് മനസ്സിലാവുന്നുണ്ടല്ലോ. അത്രക്കും സുന്ദരനാണ് ഈ ഫോൺ. മിനിമലിസം എന്നത് അതിന്റെ ഏറ്റവും മികച്ച രീതിയിൽ ഇവിടെ ഡിസൈൻ ചെയ്തിരിക്കുന്നു.

ലോകത്തിലെ ഏറ്റവും ഒതുക്കമുളള 6 ഇഞ്ച് സ്മാര്‍ട്ട്‌ഫോൺ ഇതാ എത്തുന്നു..ലോകത്തിലെ ഏറ്റവും ഒതുക്കമുളള 6 ഇഞ്ച് സ്മാര്‍ട്ട്‌ഫോൺ ഇതാ എത്തുന്നു..

ഡിസൈൻ ആണ് താരം

ഡിസൈൻ ആണ് താരം

എന്തുകൊണ്ട് ഈ ഫോൺ ഇത്രയധികം വിലമതിക്കുന്നു എന്ന കാര്യം ഇപ്പോൾ നിങ്ങൾക്ക് മനസ്സിലായിക്കാണുമല്ലോ. ഇന്നുവരെ നമ്മൾ കണ്ട ഫീച്ചർ ഫോണുകളെയെല്ലാം ബഹുദൂരം പിന്നിലാക്കും വിധമുള്ള മികവാർന്ന ഡിസൈൻ തന്നെയാണ് ലൈറ്റ് ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകത. പണക്കാരുടെ ഫീച്ചർ ഫോൺ, അല്ലെങ്കിൽ ഫീച്ചർ ഫോണുകളിലെ ഐഫോൺ എന്നൊക്കെ വേണമെങ്കിൽ ഈ ഫോണിനെ വിശേഷിപ്പിക്കാനാവും. ഒറ്റ നോട്ടത്തിൽ തന്നെ ഏതൊരാളെയും ആകർഷിക്കാൻ കെൽപ്പുള്ളതിനാൽ തന്നെ അതിനൊത്ത വിലയും കൊടുക്കേണ്ടി വരുന്നു എന്നതാണ് കാര്യം.

ഫോണിൽ എന്തൊക്കെയുണ്ട്
 

ഫോണിൽ എന്തൊക്കെയുണ്ട്

മുൻഭാഗത്ത് കീബോർഡ്, അതിനു മുകളിൽ ഡിസ്പ്ലേ, അതിനു മുകളിൽ സ്പീക്കർ, വലതുവശത്ത് സിം, ഇടതു വശത്ത് ലോക്ക് ബട്ടൺ, മുകളിൽ വലതുഭാഗത്തായി പവർ ബട്ടൺ, താഴെ മൈക്രോ യുഎസ്ബി, മൈക്രോഫോൺ എന്നിവയാണ് ഫോണിൽ അടങ്ങിയിരിക്കുന്നത്. നിലവിലുള്ള പ്രധാന ഫോണിലെ നമ്പർ തന്നെ ഈ ഫോണിലും ഉപയോഗിക്കാനുള്ള സൗകര്യം അമേരിക്കയിൽ മാത്രമാണ് ഇപ്പോൾ ലഭ്യം എങ്കിലും ഭാവിയിൽ അന്താരാഷ്ട്ര വിപണിയിൽ എത്തുമെന്ന് പ്രതീക്ഷിക്കാം.

ഓർമയില്ലേ ആ പഴയ നോക്കിയ മോഡലുകൾ..!! ഇതിലേതായിരുന്നു നിങ്ങളുടെ പ്രിയപ്പെട്ടത്..?ഓർമയില്ലേ ആ പഴയ നോക്കിയ മോഡലുകൾ..!! ഇതിലേതായിരുന്നു നിങ്ങളുടെ പ്രിയപ്പെട്ടത്..?

Best Mobiles in India

Read more about:
English summary
This is Light Phone, a basic feature phone which provides the calling felicity only. But It costs 400 dollar. Have a look at it.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X