ആരാധകരേ ശാന്തരാകുവിൻ, iQOO 9T ഇന്ത്യയിലെത്തി

|

ഇന്ത്യയിലെത്തി വളരെപ്പെട്ടെന്ന് തന്നെ ജനപ്രിയമായ സ്മാർട്ട്ഫോൺ ബ്രാൻഡുകളിൽ ഒന്നാണ് ഐക്കൂ. ഫീച്ചർ റിച്ച്നസിന് ഒപ്പം മനോഹരമായ ഡിസൈനും ഐക്കൂ സ്മാർട്ട്ഫോണുകളുടെ സവിശേഷതയാണ്. ഐക്കൂ ഫാമിലിയിൽ നിന്നും ഇന്ത്യയിൽ എത്തുന്ന ഏറ്റവും പുതിയ സ്മാർട്ട്ഫോൺ ആണ് ഐക്കൂ 9ടി. ക്വാൽകോം സ്നാപ്പ്ഡ്രാഗൺ 8 പ്ലസ് ജെൻ 1 ചിപ്പ്സെറ്റാണ് ഈ പുതിയ ഡിവൈസിന്റെ ഹൈലൈറ്റ് ഫീച്ചറുകളിൽ ഒന്ന്. ഐക്കൂ 9ടിയെക്കുറിച്ച് കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക (IQOO 9T).

ഐക്കൂ 9ടി: വിലയും ലഭ്യതയും

ഐക്കൂ 9ടി: വിലയും ലഭ്യതയും

ഐക്കൂ 9ടി സ്മാർട്ട്ഫോൺ രണ്ട് വേരിയന്റുകളിലാണ് ഇന്ത്യയിൽ എത്തുന്നത്. 8 ജിബി + 128 ജിബി ഇന്റേണൽ സ്റ്റോറേജ് കോൺഫിഗറേഷനിൽ എത്തുന്ന ബേസ് വേരിയന്റിന് 49,999 രൂപയാണ് വില വരുന്നത്. 12 ജിബി + 256 ജിബി കോൺഫിഗറേഷനിൽ എത്തുന്ന വേരിയന്റിന് 54,999 രൂപയും വില വരുന്നു.

Nothing: ഗ്ളിഫ് ഇന്റർഫേസില്ലാതെ നത്തിങ് ഫോൺ (1) ലൈറ്റ് വേർഷൻ? കമ്പനിക്ക് പറയാനുള്ളത്Nothing: ഗ്ളിഫ് ഇന്റർഫേസില്ലാതെ നത്തിങ് ഫോൺ (1) ലൈറ്റ് വേർഷൻ? കമ്പനിക്ക് പറയാനുള്ളത്

ഐസിഐസിഐ ബാങ്ക് ഓഫർ

ഐസിഐസിഐ ബാങ്ക് ഓഫർ ഐക്കൂ 9ടി സ്മാർട്ട്ഫോണിന് ലഭ്യമാക്കിയിട്ടുണ്ട്. ഇത് ഉപയോഗിച്ചാൽ 8 ജിബി വേരിയന്റ് 4,000 രൂപ ഡിസ്കൌണ്ടിൽ സ്വന്തമാക്കാൻ കഴിയും. ഓഫർ കൂടി ചേർത്താൽ 8 ജിബി വേരിയന്റ് 45,999 രൂപയ്ക്ക് സ്വന്തമാക്കാൻ കഴിയും. അത് പോലെ തന്നെ ഐക്കൂ 9ടി സ്മാർട്ട്ഫോണിന്റെ 12 ജിബി വേരിയന്റ് 50,999 രൂപയ്ക്കും വാങ്ങാൻ കഴിയും.

ബാങ്ക് കാർഡുകൾ

ഐസിഐസിഐ ബാങ്ക് കാർഡുകൾ ഉപയോഗിച്ച് ഐക്കൂ 9ടി സ്മാർട്ട്ഫോണുകൾ വാങ്ങുമ്പോൾ മാത്രമാണ് ഈ ഓഫർ ലഭിക്കുന്നത്. സ്മാർട്ട്‌ഫോണിന്റെ ആദ്യ വിൽപ്പന ഓഗസ്റ്റ് 4 ന് ഉച്ചയ്ക്ക് 12 മണിക്കാണ് ആരംഭിക്കുന്നത്. ആമസോണിൽ നിന്നും ഐക്കൂ സ്റ്റോറിൽ നിന്നും ഫോൺ വാങ്ങാൻ കഴിയും. ലെജൻഡ്, ആൽഫ എന്നിവയുൾപ്പെടെ രണ്ട് കളർ ഓപ്ഷനുകളിലാണ് ഐക്കൂ 9ടി സ്മാർട്ട്ഫോൺ വിപണിയിൽ എത്തുന്നത്.

നത്തിങ് ഫോൺ (1)ന് പകരം വാങ്ങാവുന്ന 30,000 രൂപയിൽ താഴെ വിലയുള്ള 8 ജിബി റാം സ്മാർട്ട്ഫോണുകൾനത്തിങ് ഫോൺ (1)ന് പകരം വാങ്ങാവുന്ന 30,000 രൂപയിൽ താഴെ വിലയുള്ള 8 ജിബി റാം സ്മാർട്ട്ഫോണുകൾ

ഐക്കൂ 9ടി: സ്പെസിഫിക്കേഷൻസ്

ഐക്കൂ 9ടി: സ്പെസിഫിക്കേഷൻസ്

6.78 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലെയാണ് ഐക്കൂ 9ടി സ്മാർട്ട്ഫോൺ ഫീച്ചർ ചെയ്യുന്നത്. 120 ഹെർട്സിന്റെ ഉയർന്ന റിഫ്രഷ് റേറ്റും ഐക്കൂ 9ടി സ്മാർട്ട്ഫോണിന്റെ സവിശേഷതയാണ്. എച്ച്ഡിആർ 10, 1500 നിറ്റ്സിന്റെ പീക്ക് ബ്രൈറ്റ്നസ്, പി3 കളർ ഗാമറ്റ്, എംഇഎംസി എന്നിവയും ഡിവൈസിൽ ലഭ്യമാണ്.

ക്വാൽകോം

ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8 പ്ലസ് ജെൻ 1 എസ്ഒസിയാണ് 9ടി സ്‌മാർട്ട്‌ഫോണിന്റെ കരുത്ത്. വിപണിയിൽ ലഭ്യമായ ഏറ്റവും കരുത്തുറ്റ ചിപ്പ്സെറ്റുകളിൽ ഒന്നാണിത്. ഐക്കൂ 9ടിയിൽ വി1 പ്ലസ് ഡിസ്പ്ലെ ചിപ്പ്സെറ്റും കമ്പനി നൽകിയിരിക്കുന്നു. ഇത് ഐക്കൂ 9ടി സ്മാർട്ട്ഫോണിലെ ഗെയിമിങ് എക്സ്പീരിയൻസ് മെച്ചപ്പെടുത്താൻ സഹായിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

Samsung: 30,000 രൂപയിൽ താഴെ വിലയുള്ള മികച്ച സാംസങ് സെൽഫി ക്യാമറ സ്മാർട്ട്ഫോണുകൾSamsung: 30,000 രൂപയിൽ താഴെ വിലയുള്ള മികച്ച സാംസങ് സെൽഫി ക്യാമറ സ്മാർട്ട്ഫോണുകൾ

ഐക്കൂ

12 ജിബി വരെയുള്ള റാം ഓപ്ഷനുകളും 256 ജിബി ഇന്റേണൽ സ്‌റ്റോറേജും ഐക്കൂ 9ടി സ്മാർട്ട്ഫോൺ ഓഫർ ചെയ്യുന്നുണ്ട്. ലിക്വിഡ് വേപ്പർ കൂളിങ് ചേമ്പറും ഡിവൈസിൽ നൽകിയിരിക്കുന്നു. ഏറെ നേരം നീണ്ടു നിൽക്കുന്ന ഗെയിമിങ് സെഷനുകളിൽ പോലും ഫോൺ ഓവർ ഹീറ്റ് ആകാതിരിക്കാൻ ഈ സാങ്കേതികവിദ്യ സഹായിക്കുമെന്നാണ് കമ്പനി പറയുന്നത്.

ട്രിപ്പിൾ റിയർ ക്യാമറ

ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഐക്കൂ 9ടി സ്മാർട്ട്ഫോൺ പാക്ക് ചെയ്യുന്നത്. 50 മെഗാ പിക്സൽ പ്രൈമറി സെൻസറാണ് ഈ ട്രിപ്പിൾ ക്യാമറ സജ്ജീകരണത്തിന്റെ ഹൈലൈറ്റ്. ഒപ്പം 13 മെഗാ പിക്സൽ അൾട്രാ വൈഡ് ആംഗിൾ സെൻസർ, 12 മെഗാ പിക്സൽ പോർട്രെയിറ്റ് സെൻസർ എന്നിവയും ഐക്കൂ 9ടി സ്മാർട്ട്ഫോണിലെ ട്രിപ്പിൾ ക്യാമറ സജ്ജീകരണത്തിൽ ലഭ്യമാണ്.

ട്രന്റിങ് സ്മാർട്ട്ഫോണുകളിൽ നത്തിങ് ഫോൺ (1)നെ വെല്ലാൻ ആളില്ല, പിക്സൽ 6എ രണ്ടാം സ്ഥാനത്ത്ട്രന്റിങ് സ്മാർട്ട്ഫോണുകളിൽ നത്തിങ് ഫോൺ (1)നെ വെല്ലാൻ ആളില്ല, പിക്സൽ 6എ രണ്ടാം സ്ഥാനത്ത്

സെൽഫി

സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 16 മെഗാ പിക്സലിന്റെ ഫ്രണ്ട് ക്യാമറയും ഡിവൈസിൽ നൽകിയിരിക്കുന്നു. വിവോ വി1 പ്ലസ് ഇമേജിങ് ചിപ്പ്സെറ്റും ഐക്കൂ 9ടി സ്മാർട്ട്ഫോൺ ഫീച്ചർ ചെയ്യുന്നു. ഡിവൈസിൽ പകർത്തുന്ന ചിത്രങ്ങളും വീഡിയോകളും എൻഹാൻസ് ചെയ്യാൻ ഈ ചിപ്പ്സെറ്റ് സഹായിക്കും.

ബാറ്ററി

4,700 എംഎഎച്ചിന്റെ ബാറ്ററിയാണ് ഐക്കൂ 9ടി സ്മാർട്ട്ഫോണിൽ നൽകിയിരിക്കുന്നത്. 120 വാട്ട് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഡിവൈസിൽ ലഭ്യമാണ്. എട്ട് മിനിറ്റിനുള്ളിൽ ഫോൺ 50 ശതമാനം ചാർജ് ചെയ്യാൻ ഈ ഫ്ലാഷ് ചാർജിങ് സാങ്കേതികവിദ്യ സഹായിക്കുമെന്നാണ് കമ്പനി പറയുന്നത്. ആൻഡ്രോയിഡ് 12 ബേസ് ചെയ്ത് എത്തുന്ന ഒറിജിൻഒഎസ് ഓഷ്യനിലാണ് ഐക്കൂ 9ടി സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. വൈഫൈ, ബ്ലൂടൂത്ത്, ഒടിജി, എൻഎഫ്സി, ജിപിഎസ്, 3.5 എംഎം ഓഡിയോ ജാക്ക്, 5ജി സപ്പോർട്ട് തുടങ്ങിയ സാധാരണ കണക്റ്റിവിറ്റി സെൻസറുകളും ഐക്കൂ 9ടി സ്മാർട്ട്ഫോണിൽ ലഭ്യമാണ്.

ഫോൺ നന്നാക്കാൻ കൊടുക്കുമ്പോൾ ഒന്നും ഡിലീറ്റ് ചെയ്യേണ്ട, പുതിയ റിപ്പയർ മോഡുമായി സാംസങ്ഫോൺ നന്നാക്കാൻ കൊടുക്കുമ്പോൾ ഒന്നും ഡിലീറ്റ് ചെയ്യേണ്ട, പുതിയ റിപ്പയർ മോഡുമായി സാംസങ്

ലിക്വിഡ് വേപ്പർ

ലിക്വിഡ് വേപ്പർ കൂളിങ് ചേമ്പറുകൾ, എച്ച്ഡിആർ 10 പ്ലസ്, എംഇഎംസി സപ്പോർട്ട് എന്നിവ പോലെയുള്ള ശേഷിയേറിയ ഗെയിം സെൻട്രിക്ക് ഫീച്ചറുകളുമായിട്ടാണ് ഐക്കു 9ടി 5ജി വിപണിയിൽ എത്തുന്നത്. 120 വാട്ട് ഫ്ലാഷ് ചാർജ് സപ്പോർട്ട്, സ്നാപ്പ് ഡ്രാഗൺ 8 പ്ലസ് ജെൻ 1 ചിപ്പ്സെറ്റ് എന്നിവയൊക്കെ ഏടുത്ത പറയേണ്ട സവിശേഷതകൾ തന്നെയാണ്. കൂടുതൽ മികച്ച ഡിസ്പ്ലെ, മികച്ച ക്യാമറകൾ എന്നിവയെല്ലാം ഐക്കൂ 9ടി 5ജി സ്മാർട്ട്ഫോണിനെ കൂടുതൽ ആകർഷകമാക്കുന്നു.

Best Mobiles in India

English summary
Along with feature richness, IQOO smartphones are characterized by beautiful design. The IQOO 9T is the latest smartphone from the IQOO family to arrive in India. One of the standout features of this new device is the Qualcomm Snapdragon 8 Plus Gen 1 chipset.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X