എല്ലാം സെറ്റാണ്; മോട്ടോ ജി72 ​ഒക്ടോബർ 3 ന് ഇന്ത്യയിലെത്തും

|

സ്മാർട്ട്ഫോൺ നിർമാണ രംഗത്തെ വൻ ശക്തികളിലൊന്നായ മോട്ടറോള തങ്ങളുടെ കരുത്ത് വ്യക്തമാക്കുന്ന പുത്തൻ 5ജി സ്മാർട്ട്ഫോൺ നിർമിക്കുന്ന തിരക്കിലാണെന്ന വാർത്ത ഇതിനോടകം നാം അ‌റിഞ്ഞിരുന്നതാണ്. ജി സീരിസീൽ എത്തുന്ന ഈ 5ജി സ്മാർട്ട്ഫോണിൽ മോട്ടറോള എന്തൊക്കെ ഫീച്ചറുകളാകും ഉൾപ്പെടുത്തിയിരിക്കുക എന്നറിയാൻ മോട്ടറോള ഫാൻസ് മാത്രമല്ല, മുഴുവൻ സ്മാർട്ട്ഫോൺ പ്രേമികളും കാത്തിരിക്കുകയാണ്.

മോട്ടോ ജി72

മോട്ടോ ജി72 (Moto G72 ) എന്ന പേരിൽ പുറത്തിറങ്ങാനിരിക്കുന്ന ഈ സ്മാർട്ട്ഫോണിനായുള്ള കാത്തിരിപ്പിന്റെ നാളുകൾ അ‌വസാനിക്കാറായി എന്നാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്ന വാർത്ത. മോട്ടോ ജി72 ഇന്ത്യയിൽ പുറത്തിറക്കുന്ന തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചുകൊണ്ട് കമ്പനിതന്നെ ആണ് ആരാധകരുടെ കാത്തിരിപ്പിന് വിരാമമാകാറായി എന്ന് അ‌റിയിച്ചത്. ഒക്ടോബർ 3 ന് മോട്ടോ ജി72 ഫ്ലിപ്പ്കാർട്ട് വഴി ഇന്ത്യയുടെ കരങ്ങളിലേക്ക് എത്തും എന്നാണ് സാമൂഹികമാധ്യമങ്ങളിലെ പേജുകൾ വഴി മോട്ടറോള അ‌റിയിച്ചിരിക്കുന്നത്.

ഔദ്യോഗിക പ്രഖ്യാപനങ്ങൾ

മോട്ടോ ജി72 -ന്റെ ഫീച്ചറുകൾ സംബന്ധിച്ച് ഇതുവരെ ഔദ്യോഗിക പ്രഖ്യാപനങ്ങൾ കാര്യമായി ഉണ്ടായിട്ടില്ലെങ്കിലും ഇപ്പോൾ ഫ്ലിപ്കാർട്ടിൽ ലിസ്റ്റ് ചെയ്തതോടെ ഏതാനും സൂചനകൾ ലഭ്യമായിട്ടുണ്ട്. വിൽപ്പനയുടെ പരസ്യത്തിനായി ഫ്ലിപ്കാർട്ട് പുറത്തിറക്കിയ ചിത്രങ്ങളിൽ നിന്നാണ് മോട്ടറോള ജി72 വിന്റെ ചില ​സ്പെസിഫിക്കേഷനുകളുടെ വിവരങ്ങൾ ലഭ്യമായിരിക്കുന്നത്.

'രണ്ടു​കൈയും' നോക്കാൻ നോക്കിയ; പുത്തൻ ടി10 ടാബ്ലെറ്റ് ഇന്ത്യയിൽ പുറത്തിറക്കി'രണ്ടു​കൈയും' നോക്കാൻ നോക്കിയ; പുത്തൻ ടി10 ടാബ്ലെറ്റ് ഇന്ത്യയിൽ പുറത്തിറക്കി

ഒക്ടാകോർ മീഡിയടെക് ഹീലിയോ
 

ഒക്ടാകോർ മീഡിയടെക് ഹീലിയോ G99 പ്രൊസസറിന്റെ കരുത്തിലാണ് ഈ 5ജി സ്മാർട്ട്ഫോൺ പ്രവർത്തിക്കുക. 5000 എംഎഎച്ചിന്റെ ബാറ്ററി കപ്പാസിറ്റിയും കൂടെ ഉണ്ടാകും എന്ന് ഉറപ്പായിട്ടുണ്ട്. മോട്ടറോളയും ഫ്ലിപ്കാർട്ടും മോട്ടോ ജി72 ന്റെ ലോഞ്ച് സംബന്ധിച്ച പ്രഖ്യാപനം നടത്തുന്നതിന് മുമ്പ് തന്നെ ചില ടിപ്സർമാർ ഈ മോട്ടറോള ഫോൺ സംബന്ധിച്ച ചില വിവരങ്ങൾ പുറത്തുവിട്ടിരുന്നു.

ചിത്രങ്ങൾ

ഡി​സൈൻ സംബന്ധിച്ചുള്ള ഈ വിവരങ്ങൾ ശരിവയ്ക്കുന്നതാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ള ചിത്രങ്ങൾ. മോട്ടോ ജി72 വിന്റെ മുകളിൽ മധ്യഭാഗത്തായി ഒരു പഞ്ച് ഹോൾ കട്ട് ഔട്ട് നൽകിയിട്ടുണ്ട്. മൂന്നു സെൻസറുകൾ അ‌ടങ്ങിയ റിയർ ക്യാമറയും ഡിസ്​പ്ലെയിൽ ഫിംഗർ പ്രിന്റ് സെൻസറും നൽകിയിരിക്കുന്നു എന്നാണ് വ്യക്തമാകുന്നത്.

ചെറുതായൊന്ന് പണിപാളി; ഫോണിലെ രഹസ്യങ്ങൾ പുറത്താകേണ്ടെങ്കിൽ വാട്സ്ആപ്പ് വേഗം അ‌പ്ഡേറ്റ് ചെയ്തോചെറുതായൊന്ന് പണിപാളി; ഫോണിലെ രഹസ്യങ്ങൾ പുറത്താകേണ്ടെങ്കിൽ വാട്സ്ആപ്പ് വേഗം അ‌പ്ഡേറ്റ് ചെയ്തോ

മോട്ടോ ജി72: എന്തൊക്കെ പ്രതീക്ഷിക്കാം

പുറത്തുവന്ന വിവരങ്ങളും ചിത്രങ്ങളും പ്രകാരം 10 - ബിറ്റ് ഒഎൽഇഡി ഡിസ്പ്ലെ ആണ് മോട്ടോ ജി72 ന് ഉണ്ടാകുക. 120 ഹെർട്സ് എന്ന ഉയർന്ന റിഫ്രഷ് റേറ്റും 1300 നിറ്റ്സ് എന്ന മികച്ച ​ബ്രൈറ്റ്നെസും ഒപ്പമുണ്ടാകും. എന്നാൽ സ്ക്രീൻ ​സൈസ് സംബന്ധിച്ച വിവരങ്ങൾ ഇപ്പോഴും അ‌ജ്ഞാതമാണ്. എങ്കിലും എച്ച്ഡിആർ 10 സപ്പോർട്ടും ഡിസിഐ-പി3 കളർ ഗാമറ്റ് (DCI-P3 color gamut) ഫീച്ചറും പ്രതീക്ഷിക്കപ്പെടുന്നുണ്ട്.

6 ജിബി റാം

ഹാർഡ്വെയറിന്റെ കാര്യത്തിലേക്ക് വന്നാൽ, 6എൻഎം നിർമാണപ്രക്രിയയെ അ‌ടിസ്ഥാനമാക്കി, ഒക്ടാ- കോർ മീഡിയ ടെക് ഹീലിയോ ജി99 എസ്ഒസി ചിപ്സെറ്റ് ആണ് മോട്ടോ ജി72 വിൽ പ്രവർത്തിക്കുന്നത്. 6 ജിബി റാം 128 ജിബി ഇന്റേണൽ സ്റ്റോറേജ് എന്നിവയും നൽകിയിരിക്കുന്നു. 33 വാട്ട് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടോടു കൂടിയതാണ് ഇതിലെ 5000 എംഎഎച്ച് ബാറ്ററി. ആൻഡ്രോയിഡ് 12 ൽ ആണ് മോട്ടോ ജി72 പ്രവർത്തിക്കുക.

സുരക്ഷ മറന്നാൽ കളി കാര്യമാകും; വാട്സ്ആപ്പ് ഉപയോഗിക്കുമ്പോൾ അ‌റിഞ്ഞിരിക്കേണ്ട ട്രിക്സ് ഇതാ..സുരക്ഷ മറന്നാൽ കളി കാര്യമാകും; വാട്സ്ആപ്പ് ഉപയോഗിക്കുമ്പോൾ അ‌റിഞ്ഞിരിക്കേണ്ട ട്രിക്സ് ഇതാ..

ക്യാമറ സെക്ഷനിലേക്ക്

ക്യാമറ സെക്ഷനിലേക്ക് വന്നാൽ, പിൻ വശത്തായി ട്രിപ്പിൾ ക്യാമറ സെറ്റ്പ്പ് ആണ് നൽകിയിരിക്കുന്നത് എന്ന് ഇതിനകം വ്യക്തമായിക്കഴിഞ്ഞ കാര്യമാണ്. 108 എംപി ​പ്രൈമറി സെൻസർ, ഒരു അ‌ൾട്രാ​- വൈഡ് ആംഗിൾ ലെൻസ്, ഒരു ​മാക്രോ ലെൻസ് എന്നിവ ഉൾപ്പെടുന്നതാകും ഈ ക്യാമറ ത്രയങ്ങൾ. മറ്റൊരു സവിശേഷത ഡോൾബി അ‌റ്റ്മോസോടു കൂടിയ സ്റ്റീരിയോ സ്പീക്കർ സെറ്റപ്പും ഐപി52 റേറ്റിങ് വാട്ടർ റസിസ്റ്റൻസും ജി72 വിന് ഉണ്ടാകും എന്നതാണ്.

ഇനി ദിവസങ്ങൾ മാത്രമാണ് അ‌വശേഷിക്കുന്നത്

എന്തായാലും മോട്ടറോള അ‌ണിയിച്ചൊരുക്കിയ ഈ 5ജി സ്മാർട്ട്ഫോൺ നമ്മുടെ ​കൈകളിലെത്താൻ ഇനി ദിവസങ്ങൾ മാത്രമാണ് അ‌വശേഷിക്കുന്നത്. മോട്ടോ ജി72 വിന്റെ വിലയും മറ്റ് വിവരങ്ങളും വരുംദിവസങ്ങളിൽ പുറത്തുവരും എന്നുതന്നെ പ്രതീക്ഷിക്കാം. ബിഗ് ബില്യൺ ഡേ സെയിലിനോട് അ‌നുബന്ധിച്ചാണ് ഈ ​മോട്ട​റോള ഫോണിന്റെ വരവ് എന്നതിനാൽ കാര്യമായ ഡിസ്കൗണ്ടുകളോടെ ഈ മോട്ടോ ജി72 സ്വന്തമാക്കാം എന്ന പ്രതീക്ഷയിലാണ് മോട്ട​റോള ഫാൻസ്.

ഉഗ്രൻ സെഞ്ച്വറിക്കാർ ; 108 എംപി പ്രൈമറി ക്യാമറ ഫീച്ചർ ചെയ്യുന്ന സ്മാർട്ട്ഫോണുകൾഉഗ്രൻ സെഞ്ച്വറിക്കാർ ; 108 എംപി പ്രൈമറി ക്യാമറ ഫീച്ചർ ചെയ്യുന്ന സ്മാർട്ട്ഫോണുകൾ

Best Mobiles in India

English summary
By officially announcing the launch date of the Moto G72 in India, the company has announced that the fans' wait is over. Motorola has announced through its social media pages that the Moto G72 will reach India via Flipkart on October 3rd.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X