ലോകത്തിന്റെ ​കൈകളിലേക്ക് മോട്ടോ എഡ്ജ് 30 അ‌ൾട്ര ചുവടുവയ്ക്കുക ഇന്ത്യയിൽനിന്ന്; ലോഞ്ച് സെപ്റ്റംബർ 10 ന്

|

തങ്ങളുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോൺ ആയ മോട്ടോ എഡ്ജ് 30 അ‌ൾട്ര പുറത്തിറക്കാനുള്ള തയാ​റടുപ്പിലാണ് മൊ​​​ബൈൽ നിർമാതാക്കളായ മോട്ടറോള. ലോക വ്യാപക വിൽപ്പനയ്ക്കൊരുങ്ങുന്ന മോട്ടോ എഡ്ജ് 30 അ‌ൾട്ര ആദ്യം പുറത്തിറക്കുക ഇന്ത്യയിൽ ആണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിലവിൽ ലഭ്യമാകുന്ന വിവരങ്ങൾ അ‌നുസരിച്ച് സെപ്റ്റംബർ 10 ന് മോട്ടോ എഡ്ജ് 30 അ‌ൾട്ര ഇന്ത്യയിൽ ലോഞ്ച് ചെയ്യും.

 
മോട്ടോ എഡ്ജ് 30 അ‌ൾട്ര ലോഞ്ച് സെപ്റ്റംബർ 10 ന്

ലോകത്തെ ഏറ്റവും വലിയ ​മൊ​ബൈൽ വിപണികളിൽ ആദ്യ സ്ഥാനങ്ങളിലുള്ള രാജ്യമാണ് ഇന്ത്യ. അ‌തിനാൽ ഇവിടെ പുറത്തിറക്കുന്നതിലൂ​ടെ ഇന്ത്യൻ ഉപഭോക്താക്കളുടെ മനസ് കീഴടക്കുന്ന സവിശേഷതകളുമായാണ് മോട്ടോ എത്തുന്നത് എന്നാണ് പൊതു വിലയിരുത്തൽ. സെപ്റ്റംബർ 10 ന് ഉച്ചയ്ക്ക് ഒന്നിനാണ് മോട്ടോ എഡ്ജ് 30 അ‌ൾട്ര ഇന്ത്യയിൽ അ‌വതരിക്കുക.

ബി.ഐ.എസ്. സർട്ടിഫിക്കറ്റ് ലഭിച്ചതിനു പിന്നാലെയാണ് മോട്ടോ എഡ്ജ് 30 അ‌ൾട്ര പുറത്തിറങ്ങുന്നതു സംബന്ധിച്ച വിവരങ്ങളും പുറത്തുവന്നിരിക്കുന്നത്. അ‌തേസമയം മോട്ടറോള എഡ്ജ് 30 അ‌ൾ്രടയുടേതെന്ന പേരിൽ പ്രചരിച്ചിരുന്ന ചിത്രങ്ങളുമായി യാതൊരു പൊരുത്തവുമില്ലാത്ത ചിത്രമാണ് ലോഞ്ച് ടീസറിൽ കാണുന്നത്. ഇതുവരെ കണ്ടതും പ്രചരിച്ചതുമല്ല സത്യം എന്നാണ് ടീസർ ചിത്രം നൽകുന്ന സന്ദേശം.

അ‌തേസമയം തന്നെ ടീസർ മറ്റൊരു വിവരവും നൽകുന്നുണ്ട്. പ്രതീക്ഷിച്ചതുപോലെ 200 എം.പി. ക്യാമറയാണ് മോട്ടോ എഡ്ജ് 30 അ‌ൾട്ര ഫോണിലുള്ളത് എന്നതാണ് ആ വിവരം. മോട്ടറോളയുടെ തന്നെ ​ചൈനയിലെ സ്മാർട്ട്ഫോൺ ആയ മോട്ടോ എക്സ് 30 ​പ്രോയുടേതിനു സമാനമായ ക്യാമറയാണ് ഇതെന്നാണ് വിവരം.

മോട്ടോ എക്സ് 30 ​പ്രോയുമായി ചേർന്നു നിൽക്കുന്ന സവിശേഷതകൾ ആണ് മോട്ടോ എഡ്ജ് 30 അ‌ൾട്രയ്ക്കും എന്ന് നേരത്തെ വാർത്തകൾ പരന്നിരുന്നു. എന്നാൽ ഇതിൽ എത്രമാത്രം വസ്തുത ഉണ്ട് എന്ന് അ‌റിയാൻ സെപ്റ്റംബർ 10 വ​രെ കാത്തിരിക്കണം. അ‌തുവ​രെ ശുഭ്രപതീക്ഷ തുടരുകതന്നെ!.

മോട്ടോ എഡ്ജ് 30 അ‌ൾട്രയുടെ സ്പെസിഫിക്കേഷനുകൾ(അ‌ഭ്യൂഹങ്ങൾ)

പുറത്തുവന്ന വിവരങ്ങൾ അ‌നുസരിച്ച്, ദൃശ്യങ്ങൾ മികവാർന്ന വിധത്തിൽ ഉപഭോക്താവിൽ എത്തിക്കാൻ ഫുൾ എച്ച്ഡി+റെസല്യൂഷനുള്ള, 6.7 ഇഞ്ച് ഒഎൽഇഡി കർവ്ഡ് എഡ്ജ് ഡിസ്പ്ലെയാണ് മോട്ടോ എഡ്ജ് 30 അ‌ൾട്രയുടേത്. 144 ഹെർട്സ് റിഫ്രഷ് റേറ്റും 20:9 ആസ്പക്റ്റ് റേഷ്യോയും ഫോണിനുണ്ട്.

പ്രൊസസർ കരുത്തിനായി സ്നാപ്ഡ്രാഗൺ 8+ ജനറേഷൻ 1 സിപിയു ആണ് മോട്ടോ എഡ്ജ് 30 അ‌ൾട്ര ഉപയോഗിച്ചിരിക്കുന്നത്. അ‌തിവേഗ പ്രവർത്തനത്തിനായി 12 ജിബിയുടെ എൽപിഡിഡിആർ5 റാം നൽകിയിരിക്കുന്നു. കൂടാതെ 5ജി കുതിപ്പിന് ഒപ്പം നിൽക്കാൻ 512 ജിബി യുഎഫ്എസ് 3.1 സ്റ്റോറേജും മോട്ടോ വാഗ്ദാനം ​ചെയ്യുന്നു.

5000എംഎഎച്ച് ബാറ്ററിക്കരുത്തിൽ 125 വാട്ട് വയേർഡ് ചാർജറും 50 വാട്ട് വയർലെസ് ചാർജിങ് കപ്പാസിറ്റിയും ​ഈ മോട്ടോഫോണിൽ ഉണ്ടാകും. ഒഐഎസോടു കൂടിയ 200 മെഗാ പിക്സൽ ക്യാമറയാണ് മോട്ടോ എഡ്ജ് 30 യുടെ പ്രധാന സവിശേഷതയായി വിലയിരുത്തപ്പെടുന്നത്. ഇതിലൊതുങ്ങുന്നില്ല മോട്ടോ എഡ്ജിന്റെ ക്യാമറ വിശേഷം.

50 മെഗാ പിക്സലിന്റെ അ‌ൾ്രടാ ​വൈഡ് ക്യാമറയും 12 മെഗാ പിക്സലിന്റെ ടെലിഫോട്ടോ ക്യാമറയും ​200എംപിക്ക് അ‌കമ്പടിയായി ഉണ്ടാകും. സെൽഫി ഉൾപ്പെ​ടെയുള്ള ആവശ്യങ്ങൾ മുൻനിർത്തി ഫോണിന്റെ മുൻവശത്ത് 60 മെഗാ പിക്സൽ ക്യാമറയാണ് നൽകിയിരിക്കുന്നത്. സെൽഫിക്കൊപ്പം വീഡിയോ കോളിങ്ങിനും പ്രാധാന്യം നൽകിക്കൊണ്ടാണ് ഈ നീക്കം. ഇതിനൊക്കെ പുറമെ സുരക്ഷയ്ക്കായി ഓൺ സ്ക്രീൻ ഫിംഗർപ്രിന്റ് സ്കാനറും മോട്ടോ എഡ്ജ് 30 യുടെ കിടിലൻ ഫീച്ചറുകളിൽ ​ഉൾപ്പെടുന്നു.

Most Read Articles
Best Mobiles in India

English summary
Mobile phone manufacturer Motorola is gearing up to launch its latest smartphone, the Moto Edge 30 Ultra. Reports indicate that the Moto Edge 30 Ultra, which is set to go on sale worldwide, will be launched in India first.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X