കുറച്ച് പൈസ കൊടുത്താൽ മതി, ഒരുപാട് ഫീച്ചറുകൾ തരാം; ടെക്നോ പോപ്പ് 7 പ്രോ ഇങ്ങെത്തി

ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ ഇരുത്തം വന്ന സ്മാർട്ട്ഫോൺ ബ്രാൻഡുകളുടെ അപ്രമാദിത്വം വക വയ്ക്കാതെ പിടിച്ചുകയറി വന്ന ഒരു പുത്തൻ സ്മാർട്ട്ഫോൺ ബ്രാൻഡ് ആണ് ടെക്നോ. കമ്പനി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച ഏറ്റവും പുതിയ സ്മാർട്ട്ഫോണാണ് ടെക്നോ പോപ്പ് 7 പ്രോ. വൻ മത്സരം നടക്കുന്ന എൻട്രി ലെവൽ ആൻഡ്രോയിഡ് സ്മാർട്ട്ഫോൺ സെഗ്മെന്റിലേക്കാണ് പുതിയ ഡിവൈസ് അവതരിപ്പിച്ചിരിക്കുന്നത്. ആദ്യമായി സ്മാർട്ട്ഫോൺ വാങ്ങുന്ന യൂസേഴ്സിനെ ലക്ഷ്യമിട്ടാണ് കമ്പനി ടെക്നോ പോപ്പ് 7 പ്രോ വിപണിയിൽ എത്തിക്കുന്നത്. എൻട്രി ലെവൽ സെഗ്മെന്റ് ആയിട്ട് കൂടി 6.56 ഇഞ്ച് ഐപിഎസ് എൽസിഡി സ്ക്രീൻ, 12 എംപി റിയർ ക്യാമറ സെറ്റപ്പ്, 5 എംപി സെൽഫി ക്യാമറ എന്നിങ്ങനെയുള്ള മാന്യമായ ഫീച്ചറുകളും ഈ പുതിയ സ്മാർട്ട്ഫോണിൽ ലഭ്യമാക്കിയിട്ടുണ്ട്. ടെക്നോ പോപ്പ് 7 പ്രോ സ്മാർട്ട്ഫോണിനെക്കുറിച്ച് കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.
Tecno Pop 7 Pro : ടെക്നോ പോപ്പ് 7 പ്രോ ഫീച്ചറുകൾ
6.56 ഇഞ്ച് എച്ച്ഡി പ്ലസ് ഐപിഎസ് എൽസിഡി 720 പി ഡിസ്പ്ലെയാണ് ടെക്നോ പോപ്പ് 7 സ്മാർട്ട്ഫോൺ ഫീച്ചർ ചെയ്യുന്നത്. 1612 × 720 പിക്സൽ റെസല്യൂഷൻ, 20:9 ആസ്പക്റ്റ് റേഷ്യോ, 480 നിറ്റ്‌സിന്റെ പീക്ക് ബ്രൈറ്റ്നസ്, 120 ഹെർട്സ് ടച്ച് സാംപ്ലിങ് റേറ്റ് എന്നിവയെല്ലാം ടെക്നോ പോപ്പ് 7 സ്മാർട്ട്ഫോണിലെ ഡിസ്പ്ലെയുടെ സവിശേഷതയാണ്. സെൽഫി ക്യാമറ ഹോൾഡ് ചെയ്യാനായി വാട്ടർ ഡ്രോപ്പ് നോച്ചും ഡിസ്പ്ലെയിൽ ലഭ്യമാക്കിയിട്ടുണ്ട്.
ക്വാഡ് കോർ മീഡിയടെക് ഹീലിയോ എ22 പ്രോസസറാണ് പുതിയ ടെക്നോ പോപ്പ് 7 സ്മാർട്ട്ഫോണിൽ ഉള്ളത്. ഐഎംജി പവർവിആർ ജിപിയുവും പ്രോസസറിനൊപ്പമുണ്ട്. 2 ജിബി, 3 ജിബി റാം വേരിയന്റുകളിൽ ഡിവൈസ് സ്വന്തമാക്കാം. 64 ജിബി ഇന്റേണൽ സ്റ്റോറേജും ടെക്നോ പോപ്പ് 7 സ്മാർട്ട്ഫോണിൽ ലഭ്യമാണ്. മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് സ്റ്റോറേജ് കൂട്ടാൻ സാധിക്കും.
മീഡിയടെക്ക് ചിപ്പ്സെറ്റ് ആയതിനാൽ തന്നെ വെർച്വൽ റാം ഫീച്ചറും Tecno Pop 7 Pro സ്മാർട്ട്ഫോണിൽ ലഭ്യമാണ്. 2 ജിബി വരെയാണ് 2 ജിബി റാം മോഡലിൽ എക്സ്റ്റൻഡ് ചെയ്യാൻ കഴിയുന്ന റാം മെമ്മറി. അതായത് ആകെ റാം കപ്പാസിറ്റി 4 ജിബി ആകും. 3 ജിബി വേരിയന്റിൽ വെർച്വൽ റാം ഫീച്ചർ ഉപയോഗിച്ച് റാം കപ്പാസിറ്റി മൊത്തത്തിൽ 6 ജിബി വരെയായി ഉയർത്താൻ സാധിക്കും.
ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണവുമായാണ് ടെക്‌നോ പോപ്പ് 7 പ്രോ സ്മാർട്ട്ഫോൺ വരുന്നത്. 12 എംപി പ്രൈമറി ക്യാമറയ്ക്ക് ഒപ്പം എഐ ലെൻസ്, ഡ്യുവൽ എൽഇഡി ഫ്ലാഷ് എന്നിവയും നൽകിയിട്ടുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 5 എംപി ഫ്രണ്ട് ഫേസിങ് ക്യാമറയും ടെക്‌നോ പോപ്പ് 7 പ്രോ സ്മാർട്ട്ഫോൺ ഫീച്ചർ ചെയ്യുന്നുണ്ട്. 5000 mAh ബാറ്ററിയും 10W വയേർഡ് ചാർജിങ് സപ്പോർട്ടും ടെക്‌നോ പോപ്പ് 7 പ്രോ സ്മാർട്ട്ഫോണിൽ നൽകിയിരിക്കുന്നു.
ആൻഡ്രോയിഡ് 12 ഗോ വേർഷനെ ബേസ് ചെയ്ത് എത്തുന്ന എച്ച്ഐഒഎസ് 11.0-ൽ ആണ് ടെക്‌നോ പോപ്പ് 7 പ്രോ സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. ഐപിഎക്സ്2 സ്പ്ലാഷ് റെസിസ്റ്റൻസ് റേറ്റിങ്, ഡ്യുവൽ സിം, 4ജി, ഡ്യുവൽ ബാൻഡ് വൈഫൈ, ബ്ലൂടൂത്ത് 5.0, ജിപിഎസ് എന്നിങ്ങനെയുള്ള ഫീച്ചറുകളും ടെക്‌നോ പോപ്പ് 7 പ്രോ സ്മാർട്ട്ഫോൺ പാക്ക് ചെയ്യുന്നുണ്ട്.
Tecno Pop 7 Pro : ടെക്നോ പോപ്പ് 7 പ്രോ വിലയും ലഭ്യതയും
ലോഞ്ച് കഴിഞ്ഞെങ്കിലും ഫെബ്രുവരി 22 മുതൽ മാത്രമാണ് പുതിയ ടെക്നോ പോപ്പ് 7 പ്രോ സ്മാർട്ട്ഫോൺ വിൽപ്പനയ്ക്ക് എത്തുന്നത്. ആമസോണിൽ കൂടെ മാത്രമാണ് നിലവിൽ ടെക്‌നോ പോപ്പ് 7 പ്രോ സ്മാർട്ട്ഫോൺ വാങ്ങാൻ കഴിയുക. ടെക്‌നോ പോപ്പ് 7 പ്രോയുടെ 2 ജിബി റാം + 64 ജിബി സ്റ്റോറേജ് കോൺഫിഗറേഷൻ മോഡലിന് 6,799 രൂപയാണ് വില വരുന്നത്. 3 ജിബി റാം + 64 ജിബി സ്റ്റോറേജ് മോഡലിന് 7,299 രൂപയും വില വരും. എൻഡ്‌ലെസ് ബ്ലാക്ക്, യുയുനി ബ്ലൂ എന്നീ നിറങ്ങളാണ് പുതിയ സ്മാർട്ട്ഫോണിന് നൽകിയിരിക്കുന്നത്.


Click it and Unblock the Notifications