ഹേ ഡണ്ടണക്കാ, ഡണക്ക് ണക്കാ...! കിടിലൻ ക്യാമറയുമായി നോക്കിയ സി31 ​വെറും 9999 രൂപയ്ക്ക്

|

കുറഞ്ഞ​ ചെലവിൽ ഉഗ്രൻ ക്യാമറ ക്വാളിറ്റിയും മികച്ച പ്രവർത്തനവും നടത്തുന്നൊരു ഫോൺ വാങ്ങണമെന്ന് ഏറെ നാളായി ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ ആ ആഗ്രഹം നിറവേറ്റാൻ ഇപ്പോൾ സമയമായെന്ന് കരുതിക്കോളൂ, കിടിലൻ ഫീച്ചറുകളുമായി നോക്കിയയുടെ സി31( Nokia C31) ഇന്ത്യൻ വിപണിയിൽ എത്തിയിട്ടുണ്ട്. 6.7 ഇഞ്ച് എച്ച്‌ഡി ഡിസ്‌പ്ലേ, IP52-റേറ്റഡ് ബോഡി, ട്രിപ്പിൾ പിൻ ക്യാമറകൾ എന്നിവയുമായാണ് പുതിയ ബജറ്റ് സ്മാർട്ട്‌ഫോൺ വരുന്നത്.

രാവും പകലും മികച്ച ഷോട്ടുകൾ

രാവും പകലും മികച്ച ഷോട്ടുകൾ പകർത്താൻ ഗൂഗിൾ നൽകുന്ന ട്രിപ്പിൾ റിയർ, സെൽഫി ക്യാമറകളും പുതിയ നോക്കിയ C31-ൽ ഉണ്ടെന്ന് നോക്കിയ-ബ്രാൻഡ് ലൈസൻസി എച്ച്എംഡി പറയുന്നു. നോക്കിയ C31 ഇന്ന് മുതൽ നോക്കിയ ഇന്ത്യ ഇ-സ്റ്റോറിലും പാർട്ണർ റീട്ടെയിൽ ഔട്ട്‌ലെറ്റുകളിലും വാങ്ങാൻ ലഭ്യമാണ്.

ആൻഡ്രോയിഡിന്റെ വഴിയേ ആപ്പിളും; ഐ​ഫോണുകളിൽ ഇനി ആപ്പുകളുടെ വസന്തകാലം; ഇന്ത്യൻ യുവത്വത്തിനും നേട്ടംആൻഡ്രോയിഡിന്റെ വഴിയേ ആപ്പിളും; ഐ​ഫോണുകളിൽ ഇനി ആപ്പുകളുടെ വസന്തകാലം; ഇന്ത്യൻ യുവത്വത്തിനും നേട്ടം

ഇന്ത്യയിലെ വില

ഇന്ത്യയിലെ വില

3 ജിബി റാം 32 ജിബി ഇന്റേണൽ സ്റ്റോറേജ് വേരിയന്റ് 9,999 രൂപയ്ക്കും 4 ജിബി റാം 64 ജിബി ഇന്റേണൽ സ്റ്റോറേജ് വേരിയന്റ് 10,999 രൂപയ്ക്കും ലഭ്യമാണ്. ചാർക്കോൾ, മിന്റ്, സിയാൻ എന്നീ നിറങ്ങളിൽ ഉപഭോക്താക്കൾക്ക് ഇഷ്ടമുള്ളവ തിരഞ്ഞെടുക്കാം. നോക്കിയ ഇന്ത്യ വെബ്സൈറ്റ് പ്രത്യേക വിൽപ്പന ഓഫറുകളൊന്നും സി31 മോഡലിനായി പ്രഖ്യാപിച്ചിട്ടില്ല. 10000 രൂപയോടടുത്ത് വിലയിൽ രണ്ട് വേരിയന്റുകളും പുറത്തിറക്കുന്നതിലൂടെ സാധാരണക്കാരെയാണ് നോക്കിയ കൂടുതലും ലക്ഷ്യമിടുന്നത്.

നോക്കിയ C31 സവിശേഷതകൾ

നോക്കിയ C31 സവിശേഷതകൾ

ട്രിപ്പിൾ റിയർ ക്യാമറ സിസ്റ്റമാണ് സി 31 -ൽ നൽകിയിരിക്കുന്നത്. ​​ഓട്ടോ ഫോക്കസ് ഫീച്ചറോടു കൂടിയ 13 മെഗാപിക്സൽ പ്രൈമറി ക്യാമറ സെൻസറും, പോർട്രെയിറ്റിനും മാക്രോ ഫോട്ടോഗ്രാഫിക്കുമായി രണ്ട് 2 മെഗാപിക്സൽ സെൻസറുകളും ഉൾപ്പെടുന്നു. സെൽഫികൾക്കായി നോക്കിയ C31 ന്റെ മുൻവശത്ത് 5 മെഗാപിക്സൽ സെൻസറും നൽകിയിട്ടുണ്ട്.

ഫോണിൽ സംസാരിക്കവേ ഭാര്യയുടെ നിലവിളി, പിന്നാലെ ഒരു സന്ദേശവും; ഒടുവിൽ ആപ്പിളിന് നന്ദി പറഞ്ഞ് ഭർത്താവ്! കാരണം...ഫോണിൽ സംസാരിക്കവേ ഭാര്യയുടെ നിലവിളി, പിന്നാലെ ഒരു സന്ദേശവും; ഒടുവിൽ ആപ്പിളിന് നന്ദി പറഞ്ഞ് ഭർത്താവ്! കാരണം...

എച്ച്‌ഡി റെസല്യൂഷനോടുകൂടിയ

എച്ച്‌ഡി റെസല്യൂഷനോടുകൂടിയ (1600x720 പിക്‌സൽ) ഉയരമുള്ള 6.7 ഇഞ്ച് ഡിസ്‌പ്ലേയും സെൽഫി ക്യാമറയ്‌ക്കായി പരമ്പരാഗത വാട്ടർ ഡ്രോപ്പ്-സ്റ്റൈൽ നോച്ചും നോക്കിയ C31 അവതരിപ്പിക്കുന്നു. സ്‌ക്രീനിൽ കട്ടിയുള്ള ബെസലുകളും ഉണ്ട്, ഇത് ഈ ശ്രേണിയിലുള്ള സ്മാർട്ട്‌ഫോണുകൾക്ക് വളരെ സാധാരണമാണ്. 64 ജിബി വരെ ഇന്റേണൽ സ്റ്റോറേജും 4 ജിബി വരെ റാമും ഈ സി31 മോഡലിന് ഉണ്ട്.

ആൻഡ്രോയിഡ് 12

ആൻഡ്രോയിഡ് 12-ലാണ് സി31 പ്രവർത്തിക്കുന്നത്, പ്രീ-ലോഡ് ചെയ്ത ആപ്ലിക്കേഷനുകൾ കുറവുള്ള ഒരു ക്ലീൻ യുഐ കമ്പനി വാഗ്ദാനം ചെയ്യുന്നു. പ്രവർത്തനങ്ങൾക്ക് കരുത്തു പകരാനായി ഒരു ഒക്ടാകോർ പ്രൊസസറാണ് നൽകിയിരിക്കുന്നത്. ഗോപ്രോ ക്വിക്ക്, സ്പോട്ടി​ഫൈ പോലുള്ള തേർഡ് പാർട്ടി ആപ്പുകളും ഫോണിനോടൊപ്പം ഉണ്ട്. ഇത് കൂടാതെ രണ്ട് വർഷത്തെ ത്രൈമാസ സുരക്ഷാ അപ്‌ഡേറ്റുകളും എച്ച്എംഡി വാഗ്ദാനം ചെയ്യുന്നു.

അ‌വസരം പാഴാക്കിയവർക്ക് ഇതാ സുവർണാവസരം; വൻ ഓഫറുകളുമായി ഫ്ലിപ്കാർട്ട് ബിഗ് സേവിങ്സ് ഡേയ്സ് സെയിൽഅ‌വസരം പാഴാക്കിയവർക്ക് ഇതാ സുവർണാവസരം; വൻ ഓഫറുകളുമായി ഫ്ലിപ്കാർട്ട് ബിഗ് സേവിങ്സ് ഡേയ്സ് സെയിൽ

3.5 എംഎം ഹെഡ്‌ഫോൺ ജാക്കും

3.5 എംഎം ഹെഡ്‌ഫോൺ ജാക്കും മൈക്രോ യുഎസ്ബി പോർട്ടും ഈ നോക്കിയ സി 31 സ്മാർട്ട്‌ഫോണിൽ ഉൾപ്പെടുന്നു. വീഡിയോ എഡിറ്റിങ്ങിനായി ഗോ പ്രോയുടെ ക്വിക്ക് ആപ്പ് എത്തുന്നത് ഉപയോക്താക്കൾക്ക് ഏറെ ഉപകാരപ്പെടും. 10വാട്ട് ചാർജിങ് ശേഷി ഉള്ള 5050 എംഎഎച്ച് ബാറ്ററി, 256 ജിബി വരെയുള്ള മൈക്രോ എസ്ഡി കാർഡ് പിന്തുണ, ബ്ലൂടൂത്ത് 4.2, ​വൈ​ഫൈ 802.11 b/g/n, ഫിംഗർപ്രിന്റ് സ്കാനർ, എന്നിവയാണ് നോക്കിയ C31-ന്റെ മറ്റ് പ്രധാന സവിശേഷതകൾ.

കൊള്ളാവുന്നൊരു സ്മാർട്ട്ഫോൺ ഇല്ലേ? സാരമില്ല, 2023 ഭരിക്കാനെത്തുന്ന മിടുക്കന്മാർ നിങ്ങൾക്കുള്ളതാണ്കൊള്ളാവുന്നൊരു സ്മാർട്ട്ഫോൺ ഇല്ലേ? സാരമില്ല, 2023 ഭരിക്കാനെത്തുന്ന മിടുക്കന്മാർ നിങ്ങൾക്കുള്ളതാണ്

Best Mobiles in India

English summary
The Nokia C31 has arrived in the Indian market with great features. The new budget smartphone comes with a 6.7-inch HD display, an IP52-rated body, and triple rear cameras. Starting today, the Nokia 3GB RAM 32GB internal storage variant is priced at Rs 9,999, and the 4GB RAM 64GB internal storage variant is priced at Rs 10,999.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X