Home
Mobile

നോക്കിയയെ ഇഷ്ടമാണോ? ഇന്ത്യൻ മനസ് കീഴടക്കാൻ നോക്കിയ എക്സ്30 5ജി സ്മാർട്ട്ഫോൺ എത്തുന്നു!

ഇന്ത്യൻ മനസ് കീഴടക്കാൻ നോക്കിയ എക്സ്30 5ജി സ്മാർട്ട്ഫോൺ എത്തുന്നു!

'ആനചവിട്ടിയാലും തകരാത്ത മുതൽ' എന്ന് നോക്കിയയുടെ ആദ്യകാല ഫോണുകളെ നാം വിശേഷിപ്പിക്കാറുണ്ട്. മൊ​ബൈലുകളുടെ ലോകത്തേക്ക് നമ്മളിൽ ഭൂരിഭാഗം പേരെയും ​കൈപിടിച്ച് നടത്തിയത് നോക്കിയയുടെ ഫോണുകളാണ്. എന്നാൽ പുത്തൻ ടെക്നോളജികളുമായി മികച്ച സ്മാർട്ട്ഫോണുകൾ രംഗത്തെത്തിയതോടെ നോക്കിയയും ഇന്ത്യക്കാരുമായുള്ള ബന്ധത്തിൽ ഒരു വിള്ളൽ ഉണ്ടായി. ഇടയ്ക്ക് തിരിച്ചുവരവിനുള്ള ചില ശ്രമങ്ങൾ നോക്കിയയുടെ ഭാഗത്തുനിന്ന് ഉണ്ടായെങ്കിലും അ‌തൊന്നും കാര്യമായി വിജയിച്ചില്ല. എന്നാൽ ഇപ്പോൾ കാലത്തിനൊത്ത് കോലം മാറി ഇന്ത്യക്കാരുടെ ഇഷ്ടാനിഷ്ടങ്ങൾ മനസിലാക്കി ​ഒരു കിടിലൻ സ്മാർട്ട്ഫോണുമായി ഇന്ത്യയിൽ ഒരു തിരിച്ചുവരവിന് കളമൊരുക്കുകയാണ് നോക്കിയ.

നോക്കിയ എക്സ് 30 5ജി

തങ്ങളുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോൺ ആയ നോക്കിയ എക്സ് 30 5ജി ഉടൻ ഇന്ത്യയിൽ അ‌വതരിപ്പിക്കുമെന്ന് ഔദ്യോഗികമായി തന്നെ കമ്പനി പ്രഖ്യാപിച്ചിരിക്കുകയാണ്. കൃത്യമായ തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഉടൻ ഇന്ത്യയിലേക്ക് ഈ നോക്കിയ ഫോൺ എത്തും എന്നാണ് കമ്പനിയുടെ ട്വീറ്റ് വ്യക്തമാക്കുന്നത്. ഇന്ത്യ 5ജിയിലേക്ക് ചുവടുവച്ചതോടെ ഇന്ത്യക്കാർ ഇപ്പോൾ താൽപര്യപ്പടുന്നത് 5ജി സ്മാർട്ട്ഫോൺ വാങ്ങാനാണ്. കുറഞ്ഞ​തുകയ്ക്ക് മികച്ച ഫീച്ചറുകളോടെ ഒരു 5ജി ഫോൺ എന്നതാണ് ഭൂരിഭാഗം പേരുടെയും ആഗ്രഹം. ഈ ആഗ്രഹം മനസിലാക്കിത്തന്നെയാണ് നോക്കിയ എക്സ് 30 സ്മാർട്ട്ഫോണുമായി ഇന്ത്യയിലേക്ക് എത്തുന്നത്.

ഇന്ത്യൻ മനസ് കീഴടക്കാൻ നോക്കിയ എക്സ്30 5ജി സ്മാർട്ട്ഫോൺ എത്തുന്നു!

സ്‌നാപ്ഡ്രാഗൺ 695 ചിപ്സെറ്റ് കരുത്ത്

ബജറ്റ് വിലയിൽ ലഭിക്കുന്ന ഒരു സ്മാർട്ട്ഫോൺ എന്ന നിലയിലാണ് എക്സ് 30 5ജിയെ ഇന്ത്യക്കാർ കാണാൺ ആഗ്രഹിക്കുന്നത്. കഴിഞ്ഞ സെപ്റ്റംബറിൽ ആണ് നോക്കിയ എക്സ് 30 പുറത്തിറക്കിയത്. ഇന്ത്യയുടെ മനസ് കീഴടക്കാനെത്തുന്ന ഈ നോക്കിയ സ്മാർട്ട്ഫോണിന്റെ പ്രധാന ഫീച്ചറുകൾ പരിചയപ്പെടാം. സ്‌നാപ്ഡ്രാഗൺ 695 SoC ചിപ്സെറ്റ് കരുത്തുമായാണ് നോക്കിയ എക്സ് 30 5ജി സ്മാർട്ട്ഫോൺ എത്തുന്നത്. 6ജിബി റാം 128ജിബി ഇന്റേണൽ സ്റ്റോറേജ്, 8ജിബി റാം 256ജിബി ഇന്റേണൽ സ്റ്റോറേജ് എന്നീ വേരിയന്റുകൾ ഇന്ത്യയിലെത്തുന്ന നോക്കിയ എക്സ് 30 യ്ക്ക് ഉണ്ടാകും.

50 എംപി ​പ്രൈമറി ക്യാമറ, 16 എംപി ഫ്രണ്ട് ക്യാമറ

ആൻഡ്രോയിഡ് 12 ൽ ആണ് പ്രവർത്തനം. 50എംപി പ്രൈമറി ക്യാമറ, 13എംപി അൾട്രാവൈഡ് ക്യാമറ എന്നിവയടങ്ങുന്ന ഡ്യുവൽ ക്യാമറ സജ്ജീകരണമാണ് ഈ നോക്കിയ സ്മാർട്ട്ഫോണിൽ ഉണ്ടാകുക. മികച്ച സെൽഫി, വീഡിയോകോളിങ് എന്നിവയ്ക്കായി 16 എംപിയുടെ ഫ്രണ്ട് ക്യാമറയും നൽകിയിരിക്കുന്നു. പ്രത്യേക ശ്രദ്ധ നൽകി നിർമിച്ചിരിക്കുന്നതിനാൽ മികച്ച ക്യാമറ​ പെർഫോമൻസ് തന്നെ ഈ നോക്കിയ എക്സ് 30 യിൽ പ്രതീക്ഷിക്കാം.

33വാട്ട് ഫാസ്റ്റ് ചാർജിങ് പിന്തുണയോടു കൂടിയ 4,200 എംഎഎച്ച് ബാറ്ററി, IP67 റേറ്റിങ്, എന്നിവയും നോക്കിയ എക്സ് 30യുടെ ഫീച്ചറുകളിൽ ഉൾപ്പെടുന്നു. മൂന്ന് വർഷത്തെ ഒഎസ് അപ്‌ഡേറ്റുകളും മൂന്ന് വർഷത്തെ സുരക്ഷാ പാച്ചുകളും ഈ സ്മാർട്ട്ഫോണിന് നോക്കിയ വാഗ്ദാനം ചെയ്തിട്ടുണ്ട്. 90Hz റിഫ്രഷ് റേറ്റ് പിന്തുണയോടെ 6.43 ഇഞ്ച് FHD+ അ‌മോലെഡ് ഡിസ്പ്ലേ പാനലാണ് ഫോണിനുള്ളത്. ഗൊറില്ല ഗ്ലാസ് വിക്‌റ്റസ് സംരക്ഷണവുമുണ്ട്. ക്ലൗഡി ബ്ലൂ, ഐസ് വൈറ്റ് നിറങ്ങളിൽ ആകും ഈ സ്മാർട്ട്ഫോൺ എത്തുക.

ഇന്ത്യൻ മനസ് കീഴടക്കാൻ നോക്കിയ എക്സ്30 5ജി സ്മാർട്ട്ഫോൺ എത്തുന്നു!

നല്ലൊരു നാളേയ്ക്കായുള്ള പരിശ്രമം

നോക്കിയ എക്സ് 30 5ജിയുടെ നിർമാണം സംബന്ധിച്ച ഒരു സുപ്രധാന പ്രത്യേകത ഫോണി​ന്റെ വരവറിയിച്ച് പങ്കുവച്ച കുറിപ്പിൽ നോക്കിയയുടെ ഇന്ത്യയിലെ അ‌ധികൃതർ നൽകുന്നുണ്ട്. റീ​സൈക്കിൾ ചെയ്ത അ‌ലുമിനിയവും പ്ലാസ്റ്റിക്കും ഉപയോഗിച്ചാണ് തങ്ങളുടെ നോക്കിയ എക്സ് 30 നിർമിച്ചിരിക്കുന്നത് എന്നാണ് കമ്പനിയുടെ വെളിപ്പെടുത്തൽ. പ്ലാസ്റ്റിക് ബോട്ടിലുകൾ റീ​സൈക്കിൾ ചെയ്ത് നിർമിച്ച കോട്ട് ധരിച്ച് പാർലമെന്റിലിരിക്കുന്ന മോഡിയുടെ ചിത്രം പങ്കുവച്ചുകൊണ്ട് എച്ച്എംടി ഗ്ലോബൽ ഇന്ത്യയുടെ ​വൈസ് പ്രസിഡന്റായ സൻമീത് കൊച്ചാർ ആണ് ഈ വിവരങ്ങൾ പങ്കുവച്ചത്. റീ​സൈക്കിൾ ചെയ്തെടുത്ത അ‌ലുമിനിയവും പ്ലാസ്റ്റിക്കും ഉപയോഗിച്ചതിലൂടെ നല്ലൊരു നാളേയ്ക്കായുള്ള പരിശ്രമത്തിൽ തങ്ങളും പങ്കാളികളാകുന്നതായി അ‌ദ്ദേഹം അ‌റിയിച്ചു.

More from GizBot

Best Mobiles in India

English summary
Nokia will soon launch its latest smartphone, the Nokia X30 5G, in India. The Nokia X30 5G smartphone is powered by a Snapdragon 695 SoC chipset. The Nokia X30, arriving in India, will be available in 6GB RAM with 128GB internal storage and 8GB RAM with 256GB internal storage variants.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X