Home
Mobile

വൺപ്ലസിന്റെ ഫോൾഡബിൾ ഫോൺ ഉടനെത്തും, സൂചന നൽകി ട്വീറ്റ്; സവിശേഷതകൾ അറിയാം

സാസംങിന് പിന്നാലെ ഫോൾഡബിൾ ഫോൺ ലോഞ്ച് ചെയ്യാനൊരുങ്ങി വൺ പ്ലസ്. ഈ വർഷം ആ​ഗസ്തിൽ തന്നെ വൺപ്ലസിന്റെ ഫോൾഡബിൾ ഫോൺ പുറത്തിറങ്ങും എന്നാണ് പ്രതീക്ഷിക്കുന്നത്. ഒഫീഷ്യൽ തിയതിയും ഫോണിന്റെ പേരും വൺപ്ലസ് ഇതുവരെയും പുറത്ത് വിട്ടിട്ടില്ല. എന്നാൽ അധികം വൈകാതെ ഇതിന്റെ ഔദ്യോ​ഗിക അറിയിപ്പ് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വൺപ്ലസ് വി ഫോൾഡ്, വൺപ്ലസ് ഓപ്പൺ എന്നീ പേരുകളിൾ ഒന്നായിരിക്കാം ഫോണിന് നൽകുക. കഴിഞ്ഞ ദിവസം ആയിരുന്നു സാസംങ് തങ്ങളുടെ ഫോൾഡബിൾ ഫോൺ ആയ ഗാലക്സി ​Z ഫോൾഡ് 5, സാംസങ് ഗാലക്സി Z ഫ്ലിപ്പ് 5 എന്നിവ ലോഞ്ച് ചെയ്തത്. സൗത്ത് കൊറിയയിലെ സിയൂളിൽ വെച്ച് നടത്തിയ ചടങ്ങിലാണ് സാംസങ് ഈ ഫോൺ പുറത്തുവിട്ടത്. അധികം വൈകാതെ തന്നെ ഫോൺ മാർക്കറ്റുകളിൽ എത്തും.

വൺപ്ലസിന്റെ ഫോൾഡബിൾ ഫോൺ ഉടനെത്തും, സൂചന നൽകി ട്വീറ്റ്

അതിനിടെ സാസംങിന്റെ പുതിയ ഫോണുകളുടെ ലോഞ്ചിന് പിന്നാലെ ശ്രദ്ധേയമായ ഒരു ട്വീറ്റുമായി വൺപ്ലസ് രം​ഗത്ത് വന്നു. "മറ്റുള്ളവർ മടക്കിക്കഴിയുമ്പോൾ ഞങ്ങൾ തുറക്കുന്നു" എന്നായിരുന്നു വൺപ്ലസിന്റെ ട്വീറ്റ്. സാസംങും വൺപ്ലസും തമ്മിലുള്ള വിപണിയുദ്ധം ആരംഭിക്കുന്നു എന്നതിന്റെ സൂചനയായിരുന്നു ഈ ട്വീറ്റ്. മാത്രമല്ല അധികം വൈകാതെ തന്നെ തങ്ങളുടെ ഫോൾഡബിൾ ഫോൺ പുറത്തിറക്കും എന്നതിന്റെ സൂചനയായും ഈ ട്വീറ്റിനെ കണക്കാക്കാം.

ആ​ഗസ്ത് 29ന് വൺപ്ലസിന്റെ ഫോൾഡബിൾ ഫോൺ പുറത്തിറക്കും എന്ന് ചില സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സെപ്തംബർ മാസത്തോടെ വിൽപന ആരംഭിക്കാനും സാധ്യത ഉണ്ട്. ഈ അടുത്ത് തന്നെ വൺപ്ലസിന്റെ 12 സീരീസ് പുറത്തിറങ്ങുമെന്നും റിപ്പോർട്ടുകൾ ഉണ്ട്. ചൈനയിലായിരിക്കും ഫോൺ ആദ്യമെത്തുക. ഇതിന് ശേഷം മാത്രമാണ് ഇന്ത്യ ഉൾപ്പെടെയുള്ള മാറ്റ രാജ്യങ്ങളിൽ ഫോൺ എത്തുക. അടുത്ത വർഷം ആദ്യം തന്നെ ഫോൺ ഇന്ത്യയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വൺപ്ലസിന്റെ ഫോൾഡബിൾ ഫോൺ ഉടനെത്തും, സൂചന നൽകി ട്വീറ്റ്

നിലവിൽ വൺപ്ലസിന്റെ സഹോദര ബ്രാൻഡായ ഓപ്പോ ചൈനയിൽ ഫോൾഡബിൾ ഫോൺ വിൽപനയ്ക്ക് എത്തിച്ചിട്ടുണ്ട്. ഒപ്പോ ഫൈൻഡ് എൻ2 എന്നാണ് ഒപ്പോയുടെ ഫോൾഡബിൾ ഫോണിന്റെ പേര്. ഇതിൽ നിന്ന് പ്രചോദനം കൊണ്ടായിരിക്കും വൺപ്ലസും ഫോൾഡബിൾ ഫോൺ പുറത്തിറക്കാൻ തയ്യാറാകുന്നത് എന്നും സംസാരങ്ങൾ ഉണ്ട്. എന്നാൽ ഇതിൽ നിന്ന് വ്യത്യസ്തമായ ഡിസൈൻ ആയിരിക്കാം വൺപ്ലസ് പരീക്ഷിക്കുക.

വൺപ്ലസ് 11 സീരീസിന് സമാനാമായി പിൻ ക്യാമറകൾ ഒരു റൗണ്ട് ക്യാമറ ഡെക്കിനുള്ളിൽ ഡീസൈൻ ചെയ്യാനാണ് സാധ്യത. Snapdragon 8+ Gen 2 SoC പ്രൊസസർ ഉപയോ​ഗിക്കാനും സാധ്യത ഉണ്ട്. 2K 120Hz AMOLED (LTPO) ഡിസ്‌പ്ലേ ആയിരിക്കാം ഫോൾഡബിൾ ഫോണിൽ സാംസങ് ഉപയോ​ഗിക്കുക. കൂടാതെ ബാറ്ററി കപ്പാസിറ്റി 4800mAh എങ്കിലും ആക്കാൻ വൺപ്ലസ് ശ്രമിച്ചേക്കാം എന്നും ചില റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നു.

സാധാരണ വയർലെസ് ചാർജിം​ഗ് വൺപ്ലസ് ഫോണുകളിൽ അധികം കാണാറില്ലെങ്കിലും ഫോൾഡബിൾ ഫോണിൽ വയർലെസ് ചാർജിംഗ് നൽകാൻ വൺപ്ലസ് ശ്രമിക്കുന്നുണ്ട്. ഒരു ലക്ഷത്തിൽ അധികം വില ഫോണിന് ഉണ്ടായിരിക്കും എന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സാംസങിന്റെ ഗാലക്സി ​Z ഫോൾഡ് 5, സാംസങ് ഗാലക്സി Z ഫ്ലിപ്പ് 5 എന്നിവ തന്നെയായിരിക്കും വൺപ്ലസിന്റെ പുതിയ എതിരാളി.

അതേ സമയം കഴിഞ്ഞ ദിവസം സാംസങ് അവതരിപ്പിച്ച ഫോണുകൾ വലിയ പ്രതീക്ഷയോടെയാണ് ആരാധകർ കാണുന്നത്. വലിയ സ്‌ക്രീൻ അനുഭവവും മെച്ചപ്പെടുത്തിയ പ്രവർത്തനക്ഷമതയുമായാണ് ഗാലക്‌സി ഇസഡ് ഫോൾഡ് 5 എത്തുന്നത്. അമോലെഡ് ഡിസ്‌പ്ലേയും 2208 x 1768 പിക്‌സൽ റെസല്യൂഷനോടുകൂടിയ വലിയ 7.6 ഇഞ്ച് മെയിൻ സ്‌ക്രീനും 6.2 ഇഞ്ച് കവർ സ്‌ക്രീനും ഇതിലുണ്ട്. ഐസി ബ്ലൂ, ഫാന്റം ബ്ലാക്ക്, ക്രീം എന്നീ നിറങ്ങളിൽ ഈ സ്മാർട്ട്ഫോൺ ലഭ്യമാകും.

അതേ സമയം 2640 x 1080 പിക്സൽ റെസല്യൂഷനുള്ള 6.7 ഇഞ്ച് ഡൈനാമിക് അമോലെഡ് ഡിസ്പ്ലേയാണ് ഫ്ലിപ്പ് 5 ന്റെ പ്രധാന സവിശേഷത. 60Hz റിഫ്രഷ്റേറ്റ്, 720 x 748 റെസല്യൂഷൻ എന്നിവയുള്ള 3.4 ഇഞ്ച് സൂപ്പർ അമോലെഡ് കവർ ഡിസ്‌പ്ലേയും ഫോണിൽ ഉണ്ടായിരിക്കുന്നതാണ്. 8GB ഓൺബോർഡ് മെമ്മറിയോടൊപ്പം 256GB, 512GB ഇൻബിൽറ്റ് സ്റ്റോറേജ് ഓപ്ഷനുകളിലാണ് ഫ്ലിപ്പ് 5 എത്തുന്നത്.

More from GizBot

Best Mobiles in India

English summary
One Plus is preparing to launch a foldable phone after Samsung. OnePlus' foldable phone is expected to be released in August this year. OnePlus has not yet released the official date and name of the phone. But it is expected that the technical notification of this will be received soon. The phones may be named OnePlus V Fold and OnePlus Open.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X