ഈ കിടിലൻ 5ജി സ്മാർട്ട്ഫോണിന് 5000 രൂപ കുറച്ചിട്ടുണ്ട്, ''സന്തോഷിച്ചാട്ടെ''!

|

എന്തായാലും ഒരു 5ജി സ്മാർട്ട്ഫോൺ വാങ്ങണം എന്നാൽ ഒരു കിടിലൻ 5ജി സ്മാർട്ട്ഫോൺ തന്നെ വാങ്ങിക്കളയാം എന്ന് ആഗ്രഹിക്കുന്നവർക്ക് ഒരു സുവർണാവസരം ഒരുക്കി പ്രമുഖ ​​ചൈനീസ് സ്മാർട്ട്ഫോൺ നിർമാതാക്കളായ വൺപ്ലസ് (OnePlus). തങ്ങളുടെ സ്മാർട്ട്ഫോണുകളിലെ ഏറ്റവും മികച്ച മോഡലുകളിൽ ഒന്നായ വൺപ്ലസ് 10 പ്രോയുടെ വിലയിൽ 5000 രൂപയുടെ കുറവാണ് കമ്പനി വരുത്തിയിരിക്കുന്നത്.

 

5000 രൂപയുടെ വീതം കുറവ്

മെമ്മറിയുടെ അ‌ടിസ്ഥാനത്തിൽ 8ജിബി, 12 ജിബി എന്നിങ്ങനെ രണ്ട് വേരിയന്റുകളാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്. ഈ രണ്ട് വേരിയന്റുകളുടെ വിലയിലും 5000 രൂപയുടെ വീതം കുറവ് വരുത്തിയിട്ടുണ്ട്. വൺപ്ലസ് 10 പ്രോ 5ജി യുടെ യഥാർത്ഥ വില 8 ജിബി വേരിയന്റിന് 66,900 രൂപയും 12 ജിബി വേരിയന്റിന് 71,900 രൂപയുമാണ്. എന്നാൽ പുതിയ ഡിസ്കൗണ്ട് അ‌നുസരിച്ച് വൺപ്ലസ് ​10 പ്രോ 5ജി 8GB വേരിയന്റിന്റെ വില 61,999 രൂപയായി കുറഞ്ഞു.

ബജറ്റ് സെഗ്മെന്റിലെ ജനപ്രിയർ; കുറഞ്ഞ വിലയിൽ മാന്യമായ പെർഫോമൻസ് നൽകുന്ന റെഡ്മി ഫോണുകൾബജറ്റ് സെഗ്മെന്റിലെ ജനപ്രിയർ; കുറഞ്ഞ വിലയിൽ മാന്യമായ പെർഫോമൻസ് നൽകുന്ന റെഡ്മി ഫോണുകൾ

66,999 രൂപയ്ക്ക് ഇപ്പോൾ ലഭ്യമാണ്

12GB വേരിയന്റിന് ഇതേ രീതിയിൽ വിലകുറഞ്ഞ് 66,999 രൂപയ്ക്ക് ഇപ്പോൾ ലഭ്യമാണ്. വോൾക്കാനിക് ബ്ലാക്ക്, എമറാൾഡ് ബ്ലാക്ക് ഫോറസ്റ്റ് കളർ ഓപ്ഷനുകളിലാണ് ഈ 5ജി സ്മാർട്ട്ഫോൺ ലഭ്യമാകുന്നത്. ഈ വർഷം മാർച്ചിലാണ് വൺപ്ലസിൽനിന്നുള്ള ഈ സ്മാർട്ട്ഫോൺ പുറത്തിറങ്ങിയത്. പ്രീമിയം നിരക്കിൽ എത്തിയിരുന്നതിനാൽ സാധാരണക്കാർക്കും ഇടത്തരക്കാർക്കും വൺപ്ലസ് ഡി​വൈസ് പ്രാപ്യമായിരുന്നില്ല. ഉയർന്ന വിലയ്ക്ക് അ‌നുസരിച്ച് ഉഗ്രൻ ഫീച്ചറുകളും വാഗ്ദാനം ചെയ്യുന്നതാണ് ഈ വൺപ്ലസ് മോഡൽ എന്നാണ് കമ്പനി അ‌വകാശപ്പെട്ടു വരുന്നത്.

സവിശേഷതകൾ
 

സവിശേഷതകൾ

വൺപ്ലസ് 9 പ്രോ എന്ന മുൻഗാമിയുമായി താരതമ്യപ്പെടുത്തുമ്പോൾ വൺപ്ലസ് 10 പ്രോ മികച്ച ഫീച്ചറുകൾ പായ്ക്ക് ചെയ്യുന്നു. മൂന്ന് പിൻ ക്യാമറകളാണ് വൺപ്ലസ് 10 പ്രോ 5ജിയിൽ സജ്ജീകരിച്ചിരിക്കുന്നത്. 48 എംപി പ്രൈമറി സോണി IMX789 സെൻസറും എഫ്/1.8 അപ്പേർച്ചറുള്ള ലെൻസുമാണ് ഇതിലുള്ളത്. ഒഐഎസ് സപ്പോർട്ടും ഈ പ്രൈമറി ക്യാമറയ്ക്ക് ഉണ്ട്. 50 എംപി 150-ഡിഗ്രി വൈഡ് ആംഗിൾ സാംസംഗ് JN1 സെക്കണ്ടറി സെൻസറും എഫ്/2.4 അപ്പർച്ചറും ഒഐഎസ് സപ്പോർട്ടും 3.3x ഒപ്റ്റിക്കൽ സൂമും ഉള്ള 8 എംപി ടെർഷ്യറി ടെലിഫോട്ടോ ക്യാമറയുമാണ് ഈ ഹാസ്സൽബ്ലാഡ് ക്യാമറ സെറ്റപ്പിലെ മറ്റ് ക്യാമറകൾ.

ഐഫോൺ 14 വേണോ? ഐഫോൺ 13 മോഡലും കുറച്ചു കാശും തന്നാൽ മതി, 13 വാങ്ങാനാണോ ബാങ്ക് ഓഫർ തരാമല്ലോ: ഫ്ലിപ്കാർട്ട്ഐഫോൺ 14 വേണോ? ഐഫോൺ 13 മോഡലും കുറച്ചു കാശും തന്നാൽ മതി, 13 വാങ്ങാനാണോ ബാങ്ക് ഓഫർ തരാമല്ലോ: ഫ്ലിപ്കാർട്ട്

 12-ബിറ്റ് റോ ഫോട്ടോഗ്രാഫി

രണ്ടാം തലമുറ ഹാസൽബ്ലാഡ് പ്രോ മോഡ് എല്ലാ പിൻ ക്യാമറകളിൽ നിന്നും 12-ബിറ്റ് റോ ഫോട്ടോഗ്രാഫി സാധ്യമാക്കുന്നു. .32 എംപി സെൽഫി ക്യാമറ സെൻസറും ഇതോടൊപ്പം നൽകിയിരിക്കുന്നു. ഇന്ത്യയിൽ സ്‌നാപ്ഡ്രാഗൺ 8 ജെൻ 1 ചിപ്‌സെറ്റ് ഫീച്ചർ ചെയ്യുന്ന വൺപ്ലസിൽ നിന്നുള്ള ആദ്യത്തെ സ്മാർട്ട്‌ഫോണാണ് വൺപ്ലസ് 10 പ്രോ. ആൻഡ്രോയിഡ് 12 ൽ ആണ് പ്രവർത്തനം.

ഡ്യുവൽ-സെൽ 5,000എംഎഎച്ച് ബാറ്ററി

ഡ്യുവൽ-സെൽ 5,000എംഎഎച്ച് ബാറ്ററിയും 80വാട്ട് ഫാസ്റ്റ് ചാർജറുമാണ് മറ്റു പ്രത്യേകതകൾ. 2 മിനിറ്റിനുള്ളിൽ സ്‌മാർട്ട്‌ഫോൺ 100% വരെ ചാർജ് ചെയ്യാൻ ഈ ഫാസ്റ്റ് ചാർജിങിന് സാധിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 50വാട്ട് എയർവൂക്ക് വയർലെസ് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഡിവൈസിൽ ഉണ്ട്. റിവേഴ്സ് വയർലെസ് ചാർജിങും ഈ ഡിവൈസിൽ സാധിക്കും.

ചരിത്ര 'നീക്കം'! നിങ്ങളുടെ പ്രൊ​ഫൈലിലെ മതം, രാഷ്ട്രീയം എന്നിവ ഉൾപ്പെടെ നാല് വിവരങ്ങൾ ഫെയ്സ്ബുക്ക് നീക്കുംചരിത്ര 'നീക്കം'! നിങ്ങളുടെ പ്രൊ​ഫൈലിലെ മതം, രാഷ്ട്രീയം എന്നിവ ഉൾപ്പെടെ നാല് വിവരങ്ങൾ ഫെയ്സ്ബുക്ക് നീക്കും

മെറ്റൽ മിഡിൽ ഫ്രെയിം

128 ജിബി /256 ജിബി ഇന്റേണൽ സ്റ്റോറേജ് വേരിയന്റുകൾ ലഭ്യമാണ്. മാറ്റ് ഫിനിഷുള്ള ഗ്ലാസും 3ഡി നാനോക്രിസ്റ്റലിൻ സെറാമിക് ലെൻസ് കവറുമാണ് വൺപ്ലസ് 10 പ്രോയുടെ മറ്റൊരു സവിശേഷത. മെറ്റൽ മിഡിൽ ഫ്രെയിം 3ഡി നാനോക്രിസ്റ്റലിൻ സെറാമിക് ഉപയോഗിച്ചാണ് നൽകിയിരിക്കുന്നത്. യുഎസ്ബി ടൈപ്പ്-സി പോർട്ട്, സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി അറ്റ്‌മോസ്, വൈഫൈ 6 എന്നിങ്ങനെയുള്ള കണക്റ്റിവിറ്റി ഓപ്ഷനുകളും സജ്ജീകരിച്ചിരിക്കുന്നു.

മസ്കിന്റെയും ബെസോസിന്റെയും വെല്ലുവിളികൾക്കുമേൽ കുതിച്ചുയർന്ന് ഇന്ത്യയുടെ വിക്രംമസ്കിന്റെയും ബെസോസിന്റെയും വെല്ലുവിളികൾക്കുമേൽ കുതിച്ചുയർന്ന് ഇന്ത്യയുടെ വിക്രം

Best Mobiles in India

English summary
The company has reduced the price of the OnePlus 10 Pro by Rs 5,000, providing a golden opportunity for those who want to buy a great 5G smartphone. On the basis of memory, the company has launched two variants, namely 8 GB and 12 GB. Both of these variants' prices have been reduced by Rs 5,000.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X