Home
Mobile

സമാനതകളില്ലാത്ത ക്യാമറകളും മിന്നുന്ന പ്രകടനവുമായി ശ്രദ്ധനേടി ഓപ്പോ റെനോ 10 5ജി

മിന്നുന്ന പ്രകടനവുമായി ശ്രദ്ധനേടി ഓപ്പോ റെനോ 10 5ജി

ഈ സീസണിലെ ഏറ്റവും ആവേശകരമായ ലോഞ്ചുകളിലൊന്നായിരുന്നു റെനോ 10 സീരീസ്. ലൈനപ്പിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ അപ്‌ഗ്രേഡുകളാണ് ഈ സീരീസ് ഫീച്ചർ ചെയ്യുന്നത് - ഇപ്പോൾ സീരീസിന്റെ പത്താം പതിപ്പിലെത്തി നിൽക്കുമ്പോ, റെനോ 10 സീരീസ് ഉപയോക്താക്കൾക്ക് ആവശ്യമുള്ളതും അ‌തിൽക്കൂടുതലും മികച്ച ഫീച്ചറുകൾ നൽകുന്നു. ഓപ്പോ റെനോ 10 ​5ജിയുടെ കാര്യമെടുത്താൽ, ഇന്ത്യയിൽ 35,000 രൂപയിൽ താഴെയുള്ള ഏതൊരു സ്‌മാർട്ട്‌ഫോണിലും ലഭിക്കുന്നതിനെക്കാൾ ​വൈവിധ്യമാർന്ന ക്യാമറ സെറ്റപ്പ് ഈ സ്മാർട്ട്ഫോൺ വാഗ്ദാനം ചെയ്യുന്നു.

ഇമ്മേഴ്‌സീവ് ഡിസ്‌പ്ലേ, താരതമ്യപ്പെടുത്താനാവാത്ത ടെലിഫോട്ടോ ക്യാമറ മുതൽ, മികച്ച ബാറ്ററി പ്രകടനം വരെ മികച്ച ഫീച്ചറുകളുമായി ഓപ്പോ റെനോ 10 5ജി ഒരു വിരുന്നുതന്നെ ഉപയോക്താക്കൾക്കായി ഒരുക്കുന്നു. ഈ പുത്തൻ സ്മാർട്ട്ഫോണിനൊപ്പം കുറച്ചുസമയം ഞങ്ങളും ചെലവഴിച്ചു. ആ അ‌നുഭവം തികച്ചും സംതൃപ്തികരമായിരുന്നു. 32,999 രൂപ വിലയുള്ള ഈ ഫോൺ ഇതിനകം ഫ്ലിപ്കാർട്ട്, ഓപ്പോ സ്റ്റോർ, മെയിൻലൈൻ റീട്ടെയിലർമാർ എന്നിവിടങ്ങളിൽ വിൽപ്പനയ്‌ക്കെത്തിയിട്ടുണ്ട്. ഇതിനെ കൂടുതൽ പരിചയപ്പെടാം.

മിന്നുന്ന പ്രകടനവുമായി ശ്രദ്ധനേടി ഓപ്പോ റെനോ 10 5ജി

വേറിട്ടുനിൽക്കുന്ന ഡിസൈൻ

ഐസ് ബ്ലൂ, സിൽവറി ഗ്രേ എന്നീ രണ്ട് മികച്ച ഫിനിഷുകളിലാണ് ഓപ്പോ റെനോ 10 5ജി എത്തുന്നത്. ഐസ് ബ്ലൂ വേരിയന്റിന് നീല ഐസിലൂടെ കടന്നുപോകുന്ന സൂര്യരശ്മികളോട് സാമ്യമുണ്ട്, മൈക്രോസ്കോപ്പിക് ക്രിസ്റ്റൽ ഘടനയും മികച്ച മാറ്റ് ഇഫക്റ്റും ഉപയോഗിച്ച് ഇത് സാധ്യമാക്കിയിരിക്കുന്നു. ശാന്തവും സുഗമവുമായ മെറ്റാലിക് ടെക്‌സ്‌ചർ സൃഷ്‌ടിക്കുന്ന ഗ്രേ കളറിനുള്ള ഓവർലേയുടെ അതേ സാങ്കേതികതയാണ് സിൽവറി ഗ്രേ വേരിയന്റും ഉപയോഗിക്കുന്നത്. റെനോ 10 5ജി ഓപ്പോയുട ഗ്ലോ ഫിനിഷും അവതരിപ്പിക്കുന്നു, അത് കാഴ്ചയിൽ ആകർഷകവും സുഖകരവുമാണ്. അതേസമയതന്നെ വിരലടയാളങ്ങളെയും മറ്റ് അ‌ഴുക്കുകളെയും പ്രതിരോധിക്കുകയും ചെയ്യുന്നു.

അ‌തോടൊപ്പം, റിയർ പാനലിലെ പുതിയ കസ്റ്റം ക്യാമറ മാട്രിക്സ് ആകർഷകമായ രണ്ട് ഭാഗങ്ങളുള്ള ഡി​സൈനുമായാണ് എത്തുന്നത്. മുകൾ ഭാഗത്ത് ഒരു സിഡി പാറ്റേൺ മെറ്റൽ ഫിനിഷ് ഉണ്ട്, അ‌തിൽ പ്രധാന ക്യാമറയും ഫ്ലാഷ് മൊഡ്യൂളും ഉൾക്കൊള്ളുന്നു, അതേസമയം അ‌തിന് താഴെയായി റിയർ ഗ്ലാസ് മെറ്റീരിയലിൽ ഈ രംഗത്തെ ആദ്യത്തെ അൾട്രാ-ഹൈ റെസല്യൂഷൻ 32MP ടെലിഫോട്ടോ പോർട്രെയ്റ്റ് ക്യാമറയും അൾട്രാവൈഡ് ക്യാമറയും ഉണ്ട്. ഈ വ്യത്യസ്തതയാർന്ന ടു-ടോൺ ക്യാമറ മൊഡ്യൂൾ വച്ച്, ഏത് സാഹചര്യത്തിലും ആർക്കും ഈ റെനോ 10 5ജി തിരിച്ചറിയാൻ കഴിയും.

വെറും 7.99 മില്ലീമീറ്ററും 185 ഗ്രാമും ഉള്ള, റെനോ 10 5ജിയ്ക്ക് 3D ഡ്യുവൽ കർവ്ഡ് ഡിസൈനും 56-ഡിഗ്രി കർവ്ഡ് ഡിസ്‌പ്ലേയും 3D ബാക്ക് കവറും ഉള്ള അൾട്രാ സ്ലിം ബോഡിയാണ് ഉള്ളത്. അത് ഒരു മികച്ച ഗ്രിപ്പ് വാഗ്ദാനം ചെയ്യുക മാത്രമല്ല, ഫോണിനെ കൂടുതൽ ആകർഷകമാക്കുകയും ചെയ്യുന്നു.

മിന്നുന്ന പ്രകടനവുമായി ശ്രദ്ധനേടി ഓപ്പോ റെനോ 10 5ജി

അമ്പരപ്പിക്കുന്ന ഡിസ്പ്ലേ

ഇതിലെ ഡിസ്പ്ലേ ഏറെ വേറിട്ടു നിൽക്കുന്നു. റെനോ 10 5ജിയ്ക്ക് 6.7 ഇഞ്ച് AMOLED 3D കർവ് സ്‌ക്രീനും 120Hz റിഫ്രഷ് റേറ്റും മുകളിലും താഴെയുമായി വളരെ നേർത്ത ബെസലുകളും നൽകിയിരിക്കുന്നു. വാസ്തവത്തിൽ, സ്‌ക്രീൻ ബോഡിയുടെ 93% കവർ ചെയ്യുന്നു, ഈ രംഗത്ത് ഏറ്റവും മികച്ച അ‌നുഭവം ഇത് പ്രദാനം ചെയ്യുന്നു. സ്‌ക്രീനിന് 2412x1080 പിക്‌സലുകളുടെ അൾട്രാ-ഹൈ റെസല്യൂഷനുണ്ട് കൂടാതെ 950 നിറ്റ് ​ബ്രൈറ്റ്നസിൽ ഒരു ബില്യൺ നിറങ്ങൾ പ്രകാശിപ്പിക്കാനാകും.

മാത്രമല്ല, മികച്ച കാഴ്ചാനുഭവം പ്രദാനം ചെയ്യുന്നതിനായി എച്ച്ഡിആർ10+ സർട്ടിഫിക്കേഷനും ഈ വൈബ്രന്റ് ഡിസ്‌പ്ലേയിൽ ഉണ്ട്. ഈ വില ശ്രേണിയിൽ നാം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ഉജ്ജ്വലവും തിളക്കമുള്ളതുമായ പാനലുകളിൽ ഒന്നാണിത്. സ്‌ക്രീനിനെ പോറലുകളിൽ നിന്ന് സംരക്ഷിക്കാൻ ഓപ്പോ ടഫ് AGC DragontrailTM Star 2 ഗ്ലാസ് ഉപയോഗിക്കുന്നു. റെനോ 10 5ജിയുടെ പിൻ പാനൽ വളരെ കടുപ്പമേറിയതും സെഗ്‌മെന്റിനെ നയിക്കുന്നതുമായ കോർണിങ് ഗൊറില്ല ഗ്ലാസ് 5 ഉപയോഗിച്ച് സംരക്ഷിച്ചിരിക്കുന്നു.

മിന്നുന്ന പ്രകടനവുമായി ശ്രദ്ധനേടി ഓപ്പോ റെനോ 10 5ജി

ആരെയും പ്രൊഫഷണലാക്കുന്ന ക്യാമറകൾ

2X ഒപ്റ്റിക്കൽ സൂമും 20X ഡിജിറ്റലും ഉള്ള പ്രൊഫഷണൽ 32MP ടെലിഫോട്ടോ-പോർട്രെയ്റ്റ് ക്യാമറയുമായാണ് റെനോ 10 5ജി വരുന്നത്. ക്യാമറയിൽ ഒരു വലിയ RGBW IMX709 സെൻസറും 1/2.74″ ലൈറ്റ് സെൻസിംഗ് ഉപരിതല വിസ്തീർണ്ണവും 0.8um പിക്സൽ പിച്ചും ഉൾപ്പെടുന്നു. ഈ വില വിഭാഗത്തിൽ വ്യവസായത്തിലെ ഏറ്റവും ഉയർന്ന റെസല്യൂഷനുള്ള ടെലിഫോട്ടോ ക്യാമറ ഓപ്പോ പായ്ക്ക് ചെയ്തിട്ടുണ്ട്. ടെലിഫോട്ടോ ക്യാമറയ്ക്ക് കുറഞ്ഞത് 25cm ഫോക്കസിംഗ് ദൂരത്തിൽ പോർട്രെയിറ്റുകൾ ഷൂട്ട് ചെയ്യാൻ കഴിയും, കൂടാതെ ഫലപ്രദമായ 47mm ഫോക്കൽ ലെങ്ത് (2X സൂമിൽ) ഒരു ക്ലാസിക് 50mm ലെൻസിന്റെ ശ്രേണിയിൽ പ്രോ-ഗ്രേഡ് പോർട്രെയിറ്റ് ഷോട്ടുകൾക്ക് സഹായിക്കുന്നു.

ALD ആന്റി-റിഫ്ലെക്റ്റീവ് കോട്ടിംഗ് സവിശേഷതയുമായാണ് ഈ ക്യാമറ എത്തുന്നത്. ഇത് പച്ചയും ചുവപ്പും തിളക്കം തടയുകയും പ്രകാശ പ്രതിഫലനക്ഷമത 70% കുറയ്ക്കുകയും ചെയ്യുന്നു, അതേസമയം ഒരു BG സ്പിൻ-കോട്ടിംഗ് വഴി ഇൻഫ്രാറെഡ് പ്രകാശം ആഗിരണം ചെയ്യപ്പെടുന്നു, അ‌തുവഴി അ‌ധിക വെളിച്ചവും തിളക്കവും കുറയ്ക്കുകയും ചിത്രം ശുദ്ധവും സ്വാഭാവികവുമാക്കുകയും ചെയ്യുന്നു.

64എംപി അൾട്രാ ക്ലിയർ പ്രൈമറി ക്യാമറയും 8എംപി IMX355 അൾട്രാ വൈഡ് ക്യാമറയും 112-ഡിഗ്രി ഫീൽഡ് വ്യൂവുമുള്ള ക്യാമറ സംവിധാനത്തിന്റെ ബാക്കി ഭാഗവും അത്രതന്നെ ശക്തമാണ്. അവിശ്വസനീയമായ ക്യാമറ സിസ്റ്റം (ഞങ്ങൾ ഇത് അൽപ്പം പരീക്ഷിച്ചു) ഇരുണ്ട ചുറ്റുപാടുകളിൽ ഷൂട്ട് ചെയ്യുമ്പോൾ പോലും എല്ലാ ഡീറ്റെയിൽസും മികച്ച വ്യക്തതയോടെ പകർത്തുന്നു. പ്രധാന ക്യാമറയ്ക്ക് ഉപയോക്താക്കളുടെ വ്ലോഗുകൾക്കായി സമ്പന്നമായ ഡീറ്റെയിൽസ് ക്യാപ്‌ചർ ചെയ്യുന്ന 4K വീഡിയോ റെക്കോർഡിംഗും ചെയ്യാൻ കഴിയും.

​വൈദഗ്ധ്യമുള്ള സെൽഫി ക്യാമറ ഇല്ലാതെ ഒരു റെനോ ഫോണും സമ്പൂർണ്ണമാകില്ല. റെനോ 10 5ജിയിൽ 32എംപി OV32C സെൻസർ, f/2.4 അപ്പേർച്ചർ ഫീച്ചറുകൾ 22mm ഈക്വൽ പോർട്രെയ്റ്റ് സെൽഫികൾ മികച്ചതാക്കുന്നു.

മിന്നുന്ന പ്രകടനവുമായി ശ്രദ്ധനേടി ഓപ്പോ റെനോ 10 5ജി

ഒരിക്കലും നിരാശപ്പെടുത്താത്ത പ്രകടനം

റെനോ 10 5ജി പ്രവർത്തിക്കുന്നത് മീഡിയടെക് ഡൈമെൻസിറ്റി 7050 മൊബൈൽ പ്ലാറ്റ്‌ഫോമിലാണ്, ഇത് 2.6GHz സിപിയു വേഗതയിൽ 6nm പ്രോസസ്സിൽ നിർമ്മിച്ചതാണ്. ഈ നമ്പറുകൾ 5ജി കണക്റ്റിവിറ്റിയ്‌ക്കൊപ്പം ഈ വില വിഭാഗത്തിലെ മിന്നൽ വേഗത്തിലുള്ള പ്രകടനത്തിലേക്ക് ഈ ഫോണിനെ നയിക്കുന്നു. റെനോ 10 5ജിയിൽ ഓപ്പോയുടെ ഡൈനാമിക് കമ്പ്യൂട്ടിംഗ് എഞ്ചിൻ ഉൾപ്പെടുന്നു, ഗൂഗിളുമായി ചേർന്ന് പ്രവർത്തിക്കുന്ന സിസ്റ്റം-ലെവൽ ഒപ്റ്റിമൈസേഷനുകളുടെ ഒരു പരമ്പരയാണിത്. കൂടാതെ, പ്രകടനം വർധിപ്പിക്കുന്നതിന് 8GB വരെ ഓൺബോർഡ് ഫ്ലാഷ് സ്റ്റോറേജ് താൽക്കാലിക റാമിലേക്ക് പരിവർത്തനം ചെയ്യുന്ന റാം എക്സ്റ്റെൻഷൻ ഫീച്ചറുമുണ്ട്.

ഓപ്പോയുടെ ലാബുകളിൽ നടന്ന 48 മാസ ഫ്ലൂവൻസി പ്രൊട്ടക്ഷൻ ടെസ്റ്റുകൾ ചുരുങ്ങിയത് നാല് വർഷത്തേക്കെങ്കിലും ഈ സ്മാർട്ട്ഫോൺ സുഗമമായ പ്രകടനം നടത്തുമെന്ന് ഉറപ്പാക്കിയിരിക്കുന്നു.

മിന്നുന്ന പ്രകടനവുമായി ശ്രദ്ധനേടി ഓപ്പോ റെനോ 10 5ജി

പുതിയ ബെഞ്ച്മാർക്ക് സൃഷ്ടിക്കുന്ന ഫാസ്റ്റ് ചാർജിംഗ്

47 മിനിറ്റിനുള്ളിൽ ഫുൾ ചാർജ് നൽകുന്ന 67W SUPERVOOCTM ഫ്ലാഷ് ചാർജിംഗ് ഉള്ള റെനോ 10 5ജി മികച്ച ചാർജിങ് അ‌നുഭവം സമ്മാനിക്കുന്നു. അ‌ത്രയും കാത്തിരിക്കാൻ സമയമില്ലെങ്കിലും വിഷമിക്കേണ്ടതില്ല, 5000mAh ബാറ്ററിയുടെ 70% വരെ ടോപ്പ് അപ്പ് ചെയ്യാൻ 30 മിനിറ്റ് മതിയാകും.

ഞങ്ങൾ ഈ ക്ലെയിം പരീക്ഷിച്ചു, വാസ്തവത്തിൽ ഈ ഫോൺ 2 മിനിറ്റിനുള്ളിൽ പൂജ്യത്തിൽ നിന്ന് 15% വരെ ചാർജ് ചെയ്തു, മൂന്ന് മണിക്കൂർ വരെ യൂട്യൂബ് വീഡിയോ കാണാൻ ഇത് മതിയാകും. 15 മിനിറ്റിനുള്ളിൽ ബാറ്ററി 35 ശതമാനവും 30 മിനിറ്റിനുള്ളിൽ 69 ശതമാനവും എത്തി. അതിനുശേഷം, ബാറ്ററി ആരോഗ്യം സംരക്ഷിക്കുന്നതിനായി ഫോൺ ട്രിക്കിൾ ചാർജിംഗ് മോഡിലേക്ക് പോകുന്നു, ഫുൾ ചാർജിനായി ഏകദേശം 47 മിനിറ്റ് എടുക്കും. നമ്മളിൽ പലരും ജോലിക്ക് പോകാൻ തയാറാകാനെടുക്കുന്ന സമയത്തേക്കാൾ കുറവാണ് അത്. ബാറ്ററി ചാർജ് സംബന്ധിച്ച ആശങ്കകൾ ഇവിടെ പഴങ്കഥയായി മാറുന്നു.

എന്തിനധികം, റെനോ 10 5ജി ഏത് ദുർഘട സാഹചര്യങ്ങളിലും സുരക്ഷിതവും വിശ്വസനീയവുമായ ചാർജിംഗ് ഉറപ്പ് നൽകുന്നു. -20℃ മുതൽ 35℃ വരെ സ്ഥിരതയാർന്ന ചാർജിംഗ് അനുഭവം ഉറപ്പാക്കുന്ന, പ്രതികൂല സാഹചര്യങ്ങളിൽ ബാറ്ററിയെ സംരക്ഷിക്കുന്ന ഒരു ഫ്രീസ് പ്രൊട്ടക്ഷൻ അൽഗോരിതം ഈ സ്മാർട്ട്ഫോൺ അവതരിപ്പിക്കുന്നു.

റെനോ 10 5ജിയിൽ ഓപ്പോയുടെ എക്‌സ്‌ക്ലൂസീവ് ബാറ്ററി ഹെൽത്ത് എഞ്ചിനും ഉൾപ്പെടുന്നു, അത് സ്‌മാർട്ട്‌ഫോണിന്റെ ആയുസ്സ് 1,600 ചാർജ് സൈക്കിളുകളായി വർദ്ധിപ്പിക്കുന്നു, ഇത് 4 വർഷം വരെ ഫോൺ മികച്ച നിലയിൽ പ്രവർത്തിപ്പിക്കാൻ സഹായിക്കും.

യഥാർഥത്തിൽ ഇതിലെ ബാറ്ററി ഹെൽത്ത് എഞ്ചിൻ 2023 സീൽ ബിസിനസ് സുസ്ഥിരതാ അവാർഡ് നേടിയിട്ടുണ്ട്, സാങ്കേതിക നവീകരണത്തിലൂടെ സുസ്ഥിരത വർദ്ധിപ്പിക്കാനുള്ള ഓപ്പോയുടെ ശ്രമങ്ങൾക്ക് ഇത് അന്താരാഷ്ട്ര അംഗീകാരം നേടിനൽകി. ബോക്സിൽ നിന്ന് ചാർജർ നീക്കം ചെയ്യുന്നതിനേക്കാൾ പരിസ്ഥിതി സംരക്ഷിക്കാനുള്ള മികച്ച മാർഗമാണിത്.

മിന്നുന്ന പ്രകടനവുമായി ശ്രദ്ധനേടി ഓപ്പോ റെനോ 10 5ജി

കളർഒഎസ് 13.1 മികച്ച കണക്റ്റിവിറ്റിയും കാര്യക്ഷമതയും ഉറപ്പാക്കുന്നു

ഏറ്റവും പുതിയ ആൻഡ്രോയിഡ് 13-ൽ നിർമ്മിച്ചിരിക്കുന്ന, ശക്തവും സുഗമവുമായ കളർഒഎസ് 13.1 UI ഉപയോഗിച്ച് തടസ്സമില്ലാത്ത പ്രവർത്തനക്ഷമതയുള്ള ഒരു ലോകത്തേക്ക് ചുവടുവയ്ക്കാൻ സഹായിക്കുന്നു. നൂതനമായ മൾട്ടി-സ്‌ക്രീൻ കണക്ഷൻ ഉപയോക്താക്കളുടെ സ്‌മാർട്ട്‌ഫോണിനെ മറ്റ് ഡി​വൈസുകളിലേക്ക് അനായാസം ലിങ്കുചെയ്യുന്നു, ഒരേസമയം ഒന്നിലധികം ഡിസ്‌പ്ലേകളിൽ അനായാസം പ്രവർത്തിക്കാൻ ഇത് ഉപയോക്താക്കളെ പ്രാപ്തരാക്കുന്നു. പ്രൊഫൈൽ ഫോട്ടോകളും ചാറ്റ് സ്‌ക്രീൻഷോട്ടുകളിലെ പേരുകളും പോലെയുള്ള സെൻസിറ്റീവ് വിവരങ്ങൾ സ്വയമേവ പിക്സലേറ്റ് ചെയ്യപ്പെടുന്നു, ഉപയോക്താക്കളുടെ സ്വകാര്യ ഡാറ്റ സുരക്ഷിതമായി തുടരുന്നു. ഫോൺ അൺലോക്ക് ചെയ്യാതെ തന്നെ മ്യൂസിക് പ്ലേബാക്ക് നിയന്ത്രിക്കുന്നതിനും സൊമാറ്റോ, സ്വിഗ്ഗി പോലുള്ള ജനപ്രിയ ഫുഡ് ഡെലിവറി ആപ്പുകൾ ആക്‌സസ് ചെയ്യുന്നതിനുമുള്ള അധിക സജ്ജീകരണങ്ങളോടെയാണ് ഇതിലെ സ്‌മാർട്ട് ഓൾവേസ്-ഓൺ ഡിസ്‌പ്ലേ എത്തുന്നത്.

റെനോ 10 5ജി ഒരു അമൂല്യമായ ഇൻഫ്രാറെഡ് റിമോട്ട് കൺട്രോൾ ഫീച്ചറും അവതരിപ്പിക്കുന്നു. ഇത് എയർകണ്ടീഷണർ, ടിവി, പരമ്പരാഗത റിമോട്ട് ആവശ്യമുള്ള മറ്റേതെങ്കിലും ഡി​വൈസുകൾ എന്നിവയുൾപ്പെടെ വീട്ടിലെ വിവിധ വീട്ടുപകരണങ്ങളുടെ മേൽ ഉപയോക്താക്കൾക്ക് നിയന്ത്രണം സാധ്യമാക്കുന്നു.

മിന്നുന്ന പ്രകടനവുമായി ശ്രദ്ധനേടി ഓപ്പോ റെനോ 10 5ജി

ഞങ്ങളുടെ വിലയിരുത്തൽ

ഓപ്പോ റെനോ 10 5ജി കുറഞ്ഞ വിലയിൽ ഒരു പ്രീമിയം അ‌നുഭവം വാഗ്ദാനം ചെയ്യുന്നു. ഈ സ്മാർട്ട്ഫോൺ വ്യവസായത്തിലെ മുൻനിര പ്രൊഫഷണൽ ക്യാമറാ അനുഭവം കൊണ്ട് സമ്പന്നമാണ്. 32എംപി ടെലിഫോട്ടോ പോർട്രെയിറ്റ് ക്യാമറയും, വളരെ വേഗമേറിയ 67W SUPERVOOCTM ചാർജിംഗും, അ‌ങ്ങേയറ്റം പവർ-എഫിഷ്യന്റായ പ്രകടനവും ഇതിന് ദീർഘായുസ് ഉറപ്പുവരുത്തുന്നു. ഒരുപാട് ഫോണുകൾക്കിടയിൽ വേറിട്ടു നിൽക്കുന്ന രൂപകൽപ്പനയിലാണ് ഈ ഫോൺ എത്തുന്നത്. മൊത്തത്തിൽ ഓപ്പോ റെനോ 10 5ജി ഒരു സമ്പൂർണ്ണ ഓൾറൗണ്ടറാണ്.

ഓപ്പോ റെനോ 10 5ജിയുടെ 8GB റാം + 256GB മോഡലിന് വെറും 32,999 രൂപയാണ് വില. ഐസ് ബ്ലൂ, സിൽവറി ഗ്രേ എന്നീ രണ്ട് കളർവേരിയന്റുകളിൽ ഫോൺ ലഭ്യമാണ്, ഫ്ലിപ്പ്കാർട്ട്, ഓപ്പോ സ്റ്റോർ, മെയിൻലൈൻ റീട്ടെയിലർമാർ എന്നിവിടങ്ങളിൽ ഇതിനകം ഈ സ്മാർട്ട്ഫോൺ വിൽപ്പനയ്‌ക്കുണ്ട്. ബാങ്കിംഗ്, മറ്റ് ധനകാര്യ സ്ഥാപനങ്ങൾ എന്നിവയുമായുള്ള ടൈ-അപ്പുകളിൽ ഓപ്പോ, നോ-കോസ്റ്റ് EMI, ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ഇടപാടുകൾക്ക് ക്യാഷ്ബാക്ക് എന്നിവയും മറ്റും ഉൾപ്പെടെ നിരവധി ഓഫറുകൾ വാഗ്ദാനം ചെയ്യുന്നു.

മിന്നുന്ന പ്രകടനവുമായി ശ്രദ്ധനേടി ഓപ്പോ റെനോ 10 5ജി
മിന്നുന്ന പ്രകടനവുമായി ശ്രദ്ധനേടി ഓപ്പോ റെനോ 10 5ജി

More from GizBot

Best Mobiles in India

English summary
The Renault 10 series was one of the most exciting launches of the season. Of these, Oppo Reno 10 5G offers the best features at a price of Rs 32,999. Oppo Reno 10 5G packs a feast for users with great features from an immersive display, an incomparable telephoto camera, to excellent battery performance.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X