പോക്കോ എക്സ് 3 പ്രോ സ്മാർട്ഫോൺ ഇന്ന് അവതരിപ്പിക്കും: പ്രതീക്ഷിക്കുന്ന വില, സവിശേഷതകൾ
പോക്കോ ഇന്ന് ഒരു വലിയ ഇവന്റ് അവതരിപ്പിക്കുവാൻ ഒരുങ്ങുന്നു. പോക്കോ എഫ് 3, പോക്കോ എക്സ് 3 പ്രോ എന്നീ രണ്ട് പുതിയ ഹാൻഡ്‌സെറ്റുകൾ കമ്പനി പ്രദർശിപ്പിക്കുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഈ ഹാൻഡ്സെറ്റുകളുടെ വെർച്വൽ ഇവന്റ് വൈകുന്നേരം കൃത്യം 5:30 മണിക്ക് ആരംഭിക്കും. കമ്പനിയുടെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ നിങ്ങൾക്ക് തത്സമയ സ്ട്രീം കാണുവാൻ സാധിക്കും. അടുത്തിടെ ചൈനയിൽ വിപണിയിലെത്തിയ റെഡ്മി കെ 40 യുടെ റീപാക്ക് ചെയ്യ്ത എഡിഷനാണ് ഈ ഹാൻഡ്‌സെറ്റ്. ക്വാൽകോമിൻറെ സ്‌നാപ്ഡ്രാഗൺ 870 5 ജി പ്രോസസറുമായി പോക്കോ എഫ് 3 ലോഞ്ച് ചെയ്യുമെന്ന് വിശ്വസനീയമായ ലീക്ക്സ്റ്റർ ഇഷാൻ അഗർവാൾ പറഞ്ഞു. പോക്കോ എക്‌സ് 3 പ്രോയിൽ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 860 SoC വരുന്നതിൽ നിങ്ങൾക്ക് താൽപര്യക്കുറവ് തോന്നുന്നുവെങ്കിൽ ഇനി പറയുവാൻ പോകുന്ന കാര്യം നിങ്ങളെ സന്തോഷിപ്പിച്ചേക്കാം. കാരണം പോക്കോ എക്‌സ് 3 പ്രോയ്‌ക്കൊപ്പം മാർച്ച് 30 ന് ബ്രാൻഡ് മറ്റൊരു പോക്കോ സ്മാർട്ട്‌ഫോൺ കൂടി അവതരിപ്പിക്കാൻ സാധ്യതയുണ്ട്. റെഡ്മി കെ 40 യുമായുള്ള സമാനതകൾ വെളിപ്പെടുത്തുന്ന വരാനിരിക്കുന്ന ഈ സ്മാർട്ട്ഫോണിൻറെ റെൻഡറുകളും അദ്ദേഹം പങ്കിട്ടു. ഈ ഹാൻഡ്‌സെറ്റിൻറെ മുൻവശത്ത് ഒരു ചെറിയ പഞ്ച്-ഹോൾ ക്യാമറയുണ്ട്. പിന്നിലെ പാനലിൽ കുറഞ്ഞത് നാല് ക്യാമറ സെൻസറുകൾ വരുന്ന വെർട്ടിക്കൽ ക്യാമറ അറേയുമുണ്ട്.

ഇന്ത്യയിൽ ഒരിക്കലും ലോഞ്ച് ചെയ്യാത്ത പോക്കോ എഫ് 2 ൻറെ പിൻഗാമിയാകാൻ സാധ്യതയുള്ള പോക്കോ എഫ് 3 യുടെ ഔദ്യോഗിക റെൻഡർ ഇഷാൻ അഗർവാൾ ഇപ്പോൾ പങ്കുവച്ചിട്ടുണ്ട്. പോക്കോ എഫ് 3 ഒരു പുതിയ ഹാൻഡ്‌സെറ്റായി കണക്കാക്കുവാൻ സാധിക്കില്ല, പകരം, റെഡ്മി കെ 40 യുടെ റീബ്രാൻഡഡ് എഡിഷനായ ഈ ഹാൻഡ്‌സെറ്റ് ഏതാനും ആഴ്ചകൾക്ക് മുമ്പ് ചൈനയിൽ അവതരിപ്പിച്ചിരുന്നു.

പോക്കോ എക്‌സ് 3 പ്രോയേക്കാൾ ശക്തമായിരിക്കും പോക്കോ എഫ് 3
ക്വാൽകോം സ്‌നാപ്ഡ്രാഗൺ 870 SoC പ്രോസസറാണ് പോക്കോ എഫ് 3 യ്ക്ക് കരുത്ത് പകരുന്നതെന്നും ഇഷാൻ സ്ഥിരീകരിച്ചു. ഇതിനർത്ഥം, പോക്കോ എക്‌സ് 3 പ്രോയേക്കാൾ ശക്തമായിരിക്കും പോക്കോ എഫ് 3, കാരണം രണ്ടാമത്തേത്തിൽ മികച്ച പ്രവർത്തനക്ഷമതയ്ക്കായി നൽകിയിരിക്കുന്നത് ക്വാൽകോം സ്‌നാപ്ഡ്രാഗൺ 860 SoC പ്രോസസറാണ്. പോക്കോ എഫ് 3 ഒരു 5 ജി സ്മാർട്ട്‌ഫോൺ കൂടിയാണ്, കൂടാതെ 5 ജി ബ്രാൻഡിംഗ് പുറകിൽ നൽകിയിട്ടുണ്ട്.

സ്‌പെക്‌സ് ഷീറ്റ് പരിശോധിക്കുമ്പോൾ 120Hz റിഫ്രെഷ് റേറ്റും പഞ്ച്-ഹോൾ കട്ട്‌ഔട്ടും വരുന്ന 1080 പിക്‌സൽ അമോലെഡ് ഡിസ്‌പ്ലേയാണ് പോക്കോ എഫ് 3 യ്ക്ക് നൽകിയിരിക്കുന്നത്. ഇതിന് കുറഞ്ഞത് 6 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജും കൂടിയ മോഡലിന് 12 ജിബി റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജും ഉണ്ടായിരിക്കും. പോക്കോ എഫ് 3 ന് 48 എംപി പ്രൈമറി സെൻസർ, 8 എംപി അൾട്രാ വൈഡ് ആംഗിൾ ലെൻസ്, 5 എംപി മാക്രോ ലെൻസ് എന്നിവയുള്ള ട്രിപ്പിൾ ക്യാമറ സെറ്റപ്പ് ഇതിൽ ഉണ്ടായിരിക്കും.

എഫ്എച്ച്ഡി വീഡിയോ റെക്കോർഡിംഗിനുള്ള സപ്പോർട്ടുമായി മുൻവശത്ത് ഒരൊറ്റ 20 എംപി ക്യാമറ ഉണ്ടാകും. റെഡ്മി കെ 40 യുടെ സവിശേഷതകൾ, ഷീറ്റ്, ചൈനീസ് വില എന്നിവ കണക്കിലെടുക്കുമ്പോൾ പോക്കോ എഫ് 3 യുടെ ബേസിക് വേരിയന്റിന് ഏകദേശം 30,000 രൂപയോളം വിലവരും. ഇത് വിലയുള്ള ഒരു സ്മാർട്ട്‌ഫോണാക്കി ഇതിനെ മാറ്റുന്നു, പ്രത്യേകിച്ചും സ്‌നാപ്ഡ്രാഗൺ 870 അല്ലെങ്കിൽ സ്‌നാപ്ഡ്രാഗൺ 888 SoC പ്രോസസർ വരുന്ന മറ്റ് ഹാൻഡ്സെറ്റുകളുമായി താരതമ്യപ്പെടുത്തുമ്പോൾ.


Click it and Unblock the Notifications








