കിടിലൻ സാധനം ഇറങ്ങുന്നുണ്ട്! മറ്റ് ഫോണുകളോട് കൊമ്പുകോർക്കാൻ റിയൽമി ജിടി 6
വരാനിരിക്കുന്ന ജിടി സീരീസ് സ്മാർട്ട്‌ഫോണിനെ കുറിച്ചുള്ള പുതിയ വിശദാംശങ്ങൾ റിയൽമി അടുത്തിടെ സ്ഥിരീകരിച്ചു. റിയൽമി ജിടി 6 അടുത്തയാഴ്ച ഇന്ത്യയിൽ അവതരിപ്പിക്കും. കഴിഞ്ഞ മാസം ചൈനയിൽ അരങ്ങേറിയ റിയൽമി ജിടി നിയോ 6ൻ്റെ റീബ്രാൻഡഡ് പതിപ്പായിരിക്കും ഫോൺ എന്ന് നിരവധി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇപ്പോൾ വരുന്ന റിപ്പോർട്ട് അനുസരിച്ച്, റിയൽമി ജിടി 6 ജിടി നിയോ 6ൻ്റെ അതേ സവിശേഷതകളും രൂപകൽപ്പനയും റിയൽമി ജിടി 6ലും ഉണ്ടെന്ന് പറയുന്നുണ്ടെങ്കിലും, മുമ്പത്തേതിന് അപ്‌ഡേറ്റ് ചെയ്ത ക്യാമറ സിസ്റ്റം ലഭിക്കുമെന്ന് പുതിയ വിവരങ്ങൾ ആണ് അറിയാൻ കഴിയുന്നത്.
ജിടി 6ൻ്റെ ഔദ്യോഗിക ഫ്ലിപ്പ്കാർട്ട് ഉൽപ്പന്ന പേജിലൂടെ ക്യാമറ വിശദാംശങ്ങൾ അടുത്തിടെ പങ്കിട്ടു. ലിസ്റ്റിംഗ് അനുസരിച്ച് റിയൽമി ജിടി 6 ക്യാമറ ഫീച്ചറുകൾ എന്തൊക്കെ എന്ന് നോക്കാം. ബാക്കിൽ ഒഐഎസ് പിന്തുണയോടെ 50 എംപി സോണി LYT-808 പ്രൈമറി സെൻസറുള്ളഡ്യുവൽ ക്യാമറ സജ്ജീകരണം റിയൽമി ജിടി 6ൽ അവതരിപ്പിക്കും. ഈ 1/1.4-ഇഞ്ച് സെൻസറിൽ f/1.69 അപ്പേർച്ചറും 4K ഡോൾബി വിഷൻ വീഡിയോ റെക്കോർഡിംഗിനുള്ള പിന്തുണയും ഉണ്ടായിരിക്കും.

റിയൽമി ജിടി 6യിൽ ഉപയോഗിക്കുന്ന Sony LYT-600നെക്കാൾ വലിയൊരു നവീകരണമാണിത്. കൂടാതെ, റിയൽമി ജിടി 6ൽ 50 എംപി ടെലിഫോട്ടോ യൂണിറ്റും 2x ഒപ്റ്റിക്കൽ സൂമും 47mm ഫോക്കൽ ലെങ്തും ഉണ്ടായിരിക്കും. റോ ഫോർമാറ്റിൽ ഇമേജുകൾ പ്രോസസ്സ് ചെയ്യാൻ സഹായിക്കുന്നതിന് എഐ ഉപയോഗിക്കുന്ന ഹൈപ്പർടോൺ ഇമേജ് എഞ്ചിനിനെയും ക്യാമറ സിസ്റ്റം പിന്തുണയ്ക്കും. ടെക്‌സ്‌ചർ പോർട്രെയ്‌റ്റ്, ഫാസ്റ്റ് ക്യാപ്‌ചർ, നൈറ്റ് മോഡ്, സ്റ്റാർ മോഡ്, സ്ട്രീറ്റ് മോഡ് എന്നിവ വിവിധ ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി മോഡുകളിൽ ഉൾപ്പെടും.
റിയൽമി ജിടി 6ന്റെ ഇന്ത്യയിലെ ലോഞ്ച് ജൂൺ 20ന് ഉച്ചയ്ക്ക് 1:30ന് നടക്കും. ലോഞ്ച് ചെയ്തതിന് ശേഷം, റിയൽമി ജിടി 6 ഇന്ത്യയിൽ ഫ്ലിപ്പ്കാർട്ട് വഴി വിൽപ്പനയ്‌ക്കെത്തും. റിപ്പോർട്ടുകൾ പ്രകാരം, ഇന്ത്യയിലെ റിയൽമി ജിടി 6 വില ഓഫറുകൾക്കൊപ്പം 40,000 രൂപയിൽ നിന്ന് ആരംഭിക്കാം.
റിയൽമി ജിടി 6 സ്‌നാപ്ഡ്രാഗൺ 8s Gen 3 SoC നൽകുന്നതാണെന്നും ബ്രാൻഡിൻ്റെ ആദ്യത്തെ എഐ ഫോൺ ആയിരിക്കുമെന്നും ഫ്ലിപ്പ്കാർട്ട് പേജ് സ്ഥിരീകരിക്കുന്നു. LPDDR5X റാമും UFS 4.0 സ്റ്റോറേജുമായാണ് ജിടി 6 വരുന്നത്. കൂടാതെ, ഇത് ഒരു വലിയ 10,014 എംഎം 2 വിസി കൂളിംഗ് ഏരിയ അവതരിപ്പിക്കും. റിയൽമി ജിടി 6, സൂപ്പർ ഫാസ്റ്റ് 120W വയർഡ് ചാർജിംഗിനൊപ്പം 5,500 mAh ബാറ്ററി പായ്ക്ക് ചെയ്യുമെന്ന് സ്ഥിരീകരിച്ചു.
അഡാപ്റ്റീവ് 0.5Hz - 120Hz റിഫ്രഷ് റേറ്റ് ഉള്ള 6.78 ഇഞ്ച് 1.5K 8T LTPO OLED ഡിസ്‌പ്ലേയാണ് റിയൽമി ജിടി 6ൽ ഉള്ളത്. സ്‌ക്രീനിൽ പ്രോ-എക്‌സ്‌ഡിആർ ഡിസ്‌പ്ലേ സാങ്കേതികവിദ്യ അവതരിപ്പിക്കുന്നു. കൂടാതെ 6,000 നിറ്റ്‌സിൻ്റെ ഏറ്റവും ഉയർന്ന ബ്രൈറ്റ്നസിൽ പ്രവർത്തിക്കാൻ ജിടി 6ന് കഴിയും.
റിയൽമി ജിടി 6ൽ ഇഷ്‌ടാനുസൃത Realme UI 5.0 സ്കിൻ ഉപയോഗിച്ച് Android 14 പ്രവർത്തിപ്പിക്കും. സെൻസറിനെ കുറിച്ച് യാതൊരു വിവരവുമില്ലെങ്കിലും ഫ്ലിപ്പ്കാർട്ടിൻ്റെ ടീസർ പേജ് പിന്നിൽ ഒരു മൂന്നാം ക്യാമറ സെൻസറും കാണിക്കുന്നു. മുൻവശത്ത്, റിയൽമി ജിടി 6ന് 32 എംപി സെൽഫി ക്യാമറ ഉണ്ടായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. റിയൽമി ജിടി 6നെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി കുറച്ച് കൂടുതൽ കാത്തിരിക്കണം.
ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ഫോൺ ലോഞ്ചുകൾ എന്നിവ എല്ലാം അറിയാൻ gizbot മലയാളം പേജ് നിരന്തരം ഫോളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന ഉറപ്പാണ്.


Click it and Unblock the Notifications








