Just In
- 2 hrs ago
ബഹിരാകാശത്തെ കണ്ണ് എന്നെന്നേക്കുമായി അടയുമോ? നാസയ്ക്ക് വെല്ലുവിളിയായി ജെയിംസ് വെബ്ബിന്റെ തകരാർ
- 3 hrs ago
പാരമ്പര്യവും ആരാധകപിന്തുണയും കൈമുതൽ; മിഡ്റേഞ്ച് പിടിക്കാൻ ഐക്കൂവിന്റെ ഇളമുറത്തമ്പുരാൻ
- 4 hrs ago
108 എംപി ക്യാമറക്കരുത്തിൽ ഇന്ത്യൻ മനസ് കീഴടക്കാൻ ഓപ്പോ റെനോ 8ടി
- 5 hrs ago
ജോലി പോയോ ഇല്ലയോ എന്നറിയാൻ കവടി നിരത്തണം; ഗൂഗിൾ ജീവനക്കാരുടെ ഓരോരോ ഗതികേടുകൾ | Google
Don't Miss
- Movies
സീരിയൽ സെറ്റിൽ ദിവ്യക്ക് ബേബി ഷവർ; താൻ പുതു ജീവിതത്തിലെന്ന് അർണവ്; വിധി നിങ്ങളെ വെറുതെ വിടില്ലെന്ന് കമന്റുകൾ
- News
ബിബിസി ഡോക്യുമെന്ററി; ദില്ലി യൂണിവേഴ്സിറ്റിയിലെ 24 വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍
- Lifestyle
ശരീരത്തിന് ബാലന്‍സ് നിലനിര്‍ത്തും യോഗാസനങ്ങള്‍ ഇതാണ്
- Sports
IND vs NZ: ഹര്‍ദിക് ഒത്തുകളിക്കുന്നു! പൃഥ്വിയെ തഴഞ്ഞത് മനപ്പൂര്‍വ്വം-വിമര്‍ശിച്ച് ഫാന്‍സ്
- Finance
100 രൂപ ദിവസം മാറ്റിവെച്ചാൽ ഒരു ലക്ഷം സ്വന്തമാക്കാം; കീശയ്ക്ക് ഒതുങ്ങിയ മാസ അടവുള്ള ചിട്ടികളിതാ
- Travel
പാർവ്വതി വാലിയുടെ തീരത്തെ ചലാൽ! കസോളിനു പകരം പോകാൻ പറ്റിയ ഇടം
- Automobiles
മഹീന്ദ്ര XUV400 ബുക്കിംഗ് ആരംഭിച്ചു; ഇവി വിപണിയില്‍ അങ്കത്തട്ടുണര്‍ന്നു
റിയൽമി ജിടി നിയോ 3ടി സ്മാർട്ട്ഫോൺ ഈ ദിവസങ്ങളിൽ വാങ്ങിയാൽ വൻ ലാഭം
കാത്തിരിപ്പിനൊടുവിൽ റിയൽമി ജിടി നിയോ 3ടി സ്മാർട്ട്ഫോൺ ഇന്ത്യയിലെത്തി. 80W സൂപ്പർഡാർട്ട് ഫാസ്റ്റ് ചാർജിങ് ടെക്നോളജി, സ്നാപ്പ്ഡ്രാഗൺ 870 പ്രോസസർ എന്നിങ്ങനെ എണ്ണം പറഞ്ഞ ഫീച്ചറുകളുമായാണ് റിയൽമി ജിടി നിയോ 3ടി സ്മാർട്ട്ഫോൺ ഇന്ത്യയിൽ എത്തുന്നത്. ഇൻട്രോഡക്ടറി ഓഫർ എന്ന നിലയിൽ ഡിവൈസ് വാങ്ങുന്നവർക്ക് 7000 രൂപ ഡിസ്കൌണ്ടും ലഭിക്കും (Realme GT Neo 3T).

റെയ്സിങ് ഫ്ലാഗ് ഡിസൈനുമായാണ് പുതിയ റിയൽമി ജിടി നിയോ 3ടി സ്മാർട്ട്ഫോൺ വിൽപ്പനയ്ക്ക് എത്തുന്നത്. പാനലിലെ യുണിക്ക് ആയ ടക്സചർ ഡിവൈസിന് കൂടുതൽ ഗ്രിപ്പും നൽകുന്നുണ്ട്. 6.62 ഇഞ്ച് ഇ4 അമോലെഡ് ഡിസ്പ്ലെയാണ് റിയൽമി ജിടി നിയോ 3ടി സ്മാർട്ട്ഫോൺ ഫീച്ചർ ചെയ്യുന്നത്.

120 ഹെർട്സിന്റെ ഉയർന്ന റിഫ്രഷ് റേറ്റും ഫുൾ എച്ച്ഡി റെസല്യൂഷനും ഡിസ്പ്ലെയുടെ സവിശേഷതയാണ്. എച്ച്ഡിആർ 10 പ്ലസും 92.6 ശതമാനം സ്ക്രീൻ റ്റു ബോഡി റേഷ്യോയും റിയൽമി ജിടി നിയോ 3ടി സ്മാർട്ട്ഫോണിന്റെ ജിസ്പ്ലെ ഓഫർ ചെയ്യുന്നു. ഡിവൈസിന്റെ കൂടുതൽ ഫീച്ചറുകൾ അറിയാൻ തുടർന്ന് വായിക്കുക.

ഒക്ട കോർ സ്നാപ്പ്ഡ്രാഗൺ 870 പ്രോസസറാണ് റിയൽമി ജിടി നിയോ 3ടി സ്മാർട്ട്ഫോണിന്റെ ഹൃദയം. സ്നാപ്പ്ഡ്രാഗൺ 870 ഒരു 5ജി ചിപ്പ്സെറ്റ് ആണെന്ന കാര്യം അറിയാത്തവർക്കായി പറയുന്നു. 8 ജിബി വരെ റാമും 256 ജിബി വരെ സ്റ്റോറേജ് ഓപ്ഷനും റിയൽമി ജിടി നിയോ 3ടി സ്മാർട്ട്ഫോണിന് നൽകിയിട്ടുണ്ട്.

ഡൈനാമിക് റാം എക്സ്പാൻഷൻ ടെക്നോളജിയും റിയൽമി ജിടി നിയോ 3ടി സ്മാർട്ട്ഫോണിലുണ്ട്. 5 ജിബി വരെയാണ് ഇങ്ങനെ റാം കപ്പാസിറ്റി കൂട്ടാൻ കഴിയുന്നത്. അതായത് 8 ജിബി റാമുള്ള വേരിയന്റിന് 13 ജിബി റാമുള്ള ഡിവൈസിന്റെ പെർഫോമൻസ് നൽകാൻ കഴിയും. ആൻഡ്രോയ്ഡ് 12 ഒസിന്റെ മുകളിൽ കസ്റ്റം റിയൽമി യുഐ സ്കിന്നിലാണ് ഡിവൈസ് റൺ ചെയ്യുന്നത്.

റിയൽമി ജിടി നിയോ 3ടി സ്മാർട്ട്ഫോണിന് ഊർജം പകരുന്നത് 5000 എംഎഎച്ച് വരുന്ന ബാറ്ററിയാണ്. 80W സൂപ്പർഡാർട്ട് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും സ്മാർട്ട്ഫോണിൽ ലഭ്യമാണ്. പൂജ്യത്തിൽ നിന്ന് 50 ശതമാനം ചാർജിലേക്ക് ഡിവൈസ് എത്താൻ 12 മിനുട്ട് മതിയെന്നാണ് റിയൽമി അവകാശപ്പെടുന്നത്.

സ്മാർട്ട്ഫോൺ ഓവർ ഹീറ്റ് ആകാതിരിക്കാൻ സ്റ്റെയിൻലെസ് സ്റ്റീൽ വേപ്പർ കൂളിങ് സിസ്റ്റവും നൽകിയിട്ടുണ്ട്. എട്ട് ലെയറുകൾ ഉള്ള ഹീറ്റ് ഡിസിപേഷൻ സാങ്കേതികവിദ്യയും റിയൽമി ജിടി നിയോ 3ടി സ്മാർട്ട്ഫോണിലുണ്ട്. 120 ഹെർട്സിന്റെ ഡിസ്പ്ലെയും ഗെയിമിങ് സപ്പോർട്ടും ഒക്കെയുള്ള ഡിവൈസായതിനാൽ ഇത്തരം സംവിധാനങ്ങൾ അനിവാര്യവുമാണ്.

ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് റിയൽമി ജിടി നിയോ 3ടിയിൽ ഉള്ളത്. 64 എംപിയുടെ പ്രൈമറി ഷൂട്ടറും 8 എംപിയുടെ അൾട്ര വൈഡ് ലെൻസും 2 എംപി മാക്രോ ഷൂട്ടറുമാണ് ഈ റിയർ ക്യാമറ സെറ്റപ്പിലെ സെൻസറുകൾ. സെൽഫികൾക്കായി 16 എംപി ക്യാമറയും ഡിവൈസിലുണ്ട്. വൈഡ് ആങ്കിൾ സെൽഫികൾ എടുക്കാൻ കഴിയും.

റിയൽമി ജിടി നിയോ 3ടി വിലയും വേരിയന്റുകളും
മൂന്ന് വേരിയന്റുകളിലാണ് റിയൽമി ജിടി നിയോ 3ടി സ്മാർട്ട്ഫോൺ ഇന്ത്യയിലെത്തുന്നത്. 6 ജിബി റാമും 128 ജിബി സ്റ്റോറേജ് കോൺഫിഗറേഷനിൽ വരുന്ന ബേസ് മോഡലിന് 29,999 രൂപയാണ് വില. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മിഡ് വേരിയന്റിന് 31,999 രൂപയാണ് വിലയിട്ടിരിക്കുന്നത്.

8 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള മിഡ് വേരിയന്റിന് 33,999 രൂപയും വില വരും. ഇൻട്രൊഡക്ടറി പ്രൈസ് എന്ന നിലയിൽ റിയൽമി ജിടി നിയോ 3ടി സ്മാർട്ട്ഫോണിന്റെ വേരിയന്റുകൾ 22,999 രൂപ, 24,999 രൂപ, 26,999 രൂപ എന്നീ നിരക്കുകളിൽ ലഭിക്കും.

ഡ്രാഫ്റ്റിങ് വൈറ്റ്, ഡാഷ് യെല്ലോ, ഷേഡ് ബ്ലാക്ക് എന്നീ കളർ വേരിയന്റുകളിലാണ് ഡിവൈസ് വിൽപ്പനയ്ക്ക് എത്തുന്നത്. സെപ്റ്റംബർ 23ന് ഉച്ചയ്ക്ക് 12 മണിക്ക് റിയൽമി ജിടി നിയോ 3ടി സ്മാർട്ട്ഫോണിന്റെ വിൽപ്പന ആരംഭിക്കും. ഫ്ലിപ്പ്കാർട്ടിലും റീട്ടെയിൽ സ്റ്റോറുകളിലും എല്ലാം പുതിയ ഡിവൈസ് വിൽപ്പനയ്ക്കെത്തും.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470