എന്തുകൊണ്ടാണ് നമ്മൾ എപ്പോഴും ഇങ്ങനെ ഫോണിലേക്ക് തന്നെ നോക്കിയിരിക്കുന്നത് എന്നറിയാമോ?

|

നമ്മൾ ഒരു ദിവസം എത്ര വട്ടം നമ്മുടെ ഫോൺ എടുത്ത് നോക്കും? ആലോചിച്ചിട്ടുണ്ടോ? ചില ആപ്പുകൾ ഉണ്ട്, ഒരു ദിവസം നമ്മൾ എത്ര തവണ വെറുതെ ഫോൺ നോക്കാറുണ്ട് എന്ന് നമുക്ക് കാണിച്ചു തരുന്നവ. അത്തരമൊരു ആപ്പ് ഇൻസ്റ്റാൾ ചെയ്ത് വെറുതെ ഒന്ന് പരിശോധിച്ചു നോക്കുക. നമുക്ക് ലഭിക്കുന്ന ഫലം അതിശയിപ്പിക്കുന്ന രീതിയിൽ ഉള്ളതായിരിക്കും.

എന്തുകൊണ്ടാണ് നമ്മൾ എപ്പോഴും ഇങ്ങനെ ഫോണിലേക്ക് തന്നെ നോക്കിയിരിക്കുന്ന

വേണ്ടതിനും വേണ്ടാതാതിനുമെല്ലാം ദിനവും നൂറ് തവണ നമ്മൾ നമ്മുടെ ഫോൺ തുറന്നു നോക്കിക്കൊക്കെണ്ടേയിരിക്കുന്നു. 2015ൽ നടത്തിയ ഒരു പഠന പ്രകാരം 51 ശതമാനം മുതിർന്നവരും ഓരോ 11 മിനിട്ടിലും തങ്ങളുടെ ഫോൺ ഒരു തവണയെങ്കിലും ശരാശരി തുറന്നു നോക്കുന്നുണ്ട്. ഈ കണക്കുകൾ കുട്ടികളിലേക്കും യുവാക്കളിലേക്കും നീളുമ്പോൾ അതിലും അതിശയകരമായ റിസൾട്ട് ആണ് തന്നിരിക്കുന്നത്.

കുട്ടികളോട് മാതാപിതാക്കൾ രായ്ക്ക് രാമാനം ആ ഫോണൊക്കെ മാറ്റി വെച്ചു വല്ലതും പഠിക്കാൻ നോക്ക് എന്ന് ഉപദേശിക്കുമ്പോൾ ഈ പറയുന്ന മുതിർന്നവർ തന്നെ കുട്ടികളെ പോലെ ഫോൺ ഉപയോഗത്തിന് അടിമപ്പെട്ടവർ ആണ് എങ്കിൽ കുട്ടികളെ മാത്രം പഴി ചാരിയിട്ട് എന്ത് കാര്യം? ഇവിടെ സ്മാർട്ട്‌ഫോൺ ഉപയോഗത്തിൽ കുട്ടികൾ, മുതിർന്നവർ എന്ന് കണക്കില്ലാതെ എല്ലാവരും അടിമപ്പെട്ടു കിടക്കുകയാണ്.

ശാസ്ത്രം പുരോഗതി ഏറെ കൈവരിച്ചപ്പോൾ സാങ്കേതിക വിദ്യയിൽ, പ്രത്യേകിച്ച് സ്മാർട്ഫോണുകളുടെ കാര്യത്തിൽ പുത്തൻ കണ്ടുപിടിത്തങ്ങൾ നടന്നപ്പോൾ അതെല്ലാം നമ്മുടെ നിത്യ ജീവിതം കൂടുതൽ എളുപ്പമുള്ളതാക്കാൻ ശ്രമിക്കേണ്ടതിന് പകരം നമ്മൾ ഇത്തരത്തിൽ ഫോണുകളോട് കൂടുതൽ അടിമപ്പെട്ടു കിടക്കുന്നു. എന്താണ് നമ്മൾ ചെയ്യേണ്ടത്?

ഇന്റർനെറ്റ് വയുന്നതിന് മുമ്പുള്ള ചില കണക്കുകൾ ഇവിടെ നമ്മൾ അറിയുന്നത് നന്നാവും. 38 വർഷം എടുത്തിട്ടാണ് റേഡിയോ 50 മില്യണ് ആളുകളിലേക്ക് എത്തിയത്. അതുപോലെ ടെലിഫോണ് 20 വർഷം എടുക്കേണ്ടി വന്നു 50 മില്യണ് ആളുകളിലേക്ക് എത്താൻ. മറ്റൊരു കണ്ടുപിടിത്തമായ ടെലിവിഷൻ 50 മില്യണ് ആളുകൾ ഉപയോഗിച്ചു തുടങ്ങാൻ എടുത്തത് 13 വർഷവും. ഇത് ഇന്റെർനെറ്റിന് മുമ്പുള്ള കഥ.

അങ്ങനെ ഇന്റർനെറ്റ് അഥവാ www വന്നപ്പോൾ വെറും 4 വർഷം മാത്രമേ വേണ്ടി വന്നുള്ളൂ ഈ 50 മില്യണ് ആളുകളിലേക്ക് എത്താനായി. സോഷ്യൽ മീഡിയയുടെ വരവ് ഒന്നുകൂടെ വേഗത്തിൽ ആയിരുന്നു. Myspace രണ്ടര വർഷം കൊണ്ട് ഈ കണക്ക് തികച്ചപ്പോൾ ഫേസ്‍ബുക്കിന് വേണ്ടി വന്നത് രണ്ടു വർഷം മാത്രം. വീഡിയോ പ്ലാറ്ഫോമായ യൂട്യൂബിന് വേണ്ടി വന്നത് ഒരു വർഷം മാത്രവും. Angry Bird ഗെയിം എടുത്തത് വെറും 35 ദിവസം മാത്രമാണെങ്കിൽ Pokemon Go എടുത്തത് വെറും 7 ദിവസം മാത്രമാണ്.

കണക്കുകൾ കേട്ട് ഞെട്ടിയോ. അതേ, അല്പമൊന്ന് നമ്മൾ അതിശയിക്കും. കാരണം ശാസ്ത്രം പുരോഗതി കൈവരിക്കുമ്പോൾ, കാര്യങ്ങൾ കൂടുതൽ മനുഷ്യന് എളുപ്പമാക്കുന്നു രീതിയിൽ ആക്കുമ്പോൾ അതിൽ നിന്നും നമുക്ക് സാധിക്കേണ്ടത് അവയുപയോഗിച്ച് പരമാവധി നമ്മുടെ സമയം ലാഭിക്കാനും കൂടുതൽ കാര്യങ്ങൾ ജീവിതത്തിൽ ചെയ്യാനായി സമയം വിനിയോഗിക്കാനുമാണ്. എന്നാൽ നമ്മൾ ചെയ്യുന്നതോ നേരെ തിരിച്ചും. കൂടുതൽ സമയം ഇന്റർനെറ്റിൽ മുഴുകിയിരിക്കുന്നു.

30000 രൂപയ്ക്ക് താഴെ നിങ്ങൾക്ക് വാങ്ങാവുന്ന 5 മികച്ച ക്യാമറ ഫോണുകൾ30000 രൂപയ്ക്ക് താഴെ നിങ്ങൾക്ക് വാങ്ങാവുന്ന 5 മികച്ച ക്യാമറ ഫോണുകൾ

ഇന്റർനെറ്റ്, സ്മാർട്ട്‌ഫോൺ ഉപയോഗം പാടെ നിർത്തണമെന്നോ ഉപേക്ഷിക്കണമെന്നോ പറയുകയല്ല ഇവിടെ. കാരണം അത് എനിക്കും നിങ്ങൾക്കും സാധിക്കാത്തതാണ് എന്ന് മാത്രമല്ല, ഇന്ന് നമുക്ക് ഇവയെല്ലാം ഏറെ ആവശ്യവുമാണ്. എന്നാൽ മാനസികമായി വെറും ഫോണിലും ഇന്റർനെറ്റിലും സോഷ്യൽ മീഡിയയിലും മാത്രം കണ്ണു നട്ടിരിക്കുന്ന കുടുംബത്തെയും ഭാവിയെയും ജീവിതത്തെയും കുറിച്ച് ബോധമില്ലാത്ത ഒരു സമൂഹത്തെ വളർത്തിയെടുക്കാതിരിക്കാൻ ശ്രദ്ധിക്കുക. നമ്മൾ സ്വയം ചെയ്തു കാണിച്ചു കൊടുത്താലേ അത് കുട്ടികളും ചെയ്യൂ എന്ന് മനസ്സിലാക്കുക.

Best Mobiles in India

Read more about:
English summary
The Reason We Can't Stop Checking Our Phones

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X