അ‌തിശയപ്പിറവിക്ക് നാൾ കുറിച്ചു; 200 എംപിയുമായി നോട്ടം പിടിച്ചുപറ്റാൻ റെഡ്മി നോട്ട് 12 പ്രോ പ്ലസ്

|

ക്രിസ്മസും​ ന്യൂ ഇയർ ​ഓഫറുകളുമായി കമ്പനികളും ഓൺ​ലൈൻ കച്ചവട സ്ഥാപനങ്ങളും സ്മാർട്ട്ഫോൺ കച്ചവടം ഇതിനോടകം ആരംഭിച്ചുകഴിഞ്ഞു. നല്ലൊരു 5ജി സ്മാർട്ട്ഫോൺ സ്വന്തമാക്കാൻ കാത്തിരുന്നവരിൽ ചിലർ ഈ അ‌വസരം അ‌തിനായി വി​നിയോഗിക്കാൻ തയാറെടുക്കുകയുമാണ്. നിരവധി കമ്പനികൾ പുത്തൻ ​സ്മാർട്ട്ഫോണുകൾ ഇറക്കുന്നുമുണ്ട്. എന്നാൽ കൂടുതൽ പേരും ഇപ്പോൾ ഉറ്റുനോക്കുന്നത് ​ഒരു റെഡ്മി ഫോണിലേക്കാണ്. ഏതാണ് എന്നല്ലേ, റെഡ്മി ( Redmi ) നോട്ട് 12 പ്രോ പ്ലസ് ആണ് ആരാധകർ കാത്തിരിക്കുന്ന ആ ഹീറോ.

അ‌ടുത്തമാസം ആദ്യവാരം

അ‌ടുത്തമാസം ആദ്യവാരം തന്നെ പുറത്തിറങ്ങുന്ന വിധത്തിൽ റെഡ്മി നോട്ട് സീരീസിലെ സ്മാർട്ട്ഫോണുകൾ തയാറായിക്കഴിഞ്ഞു. ജനുവരി അ‌ഞ്ചിന് റെഡ്മി നോട്ട് 12 പ്രോ പ്ലസ് 5ജി ​സ്മാർട്ട്ഫോൺ ഇന്ത്യയിൽ പുറത്തിറക്കുമെന്ന് കമ്പനി ഔദ്യോഗികമായി അ‌റിയിച്ചിരിക്കുകയാണ്. റെഡ്മി നോട്ട് 12 സീരീസിലെ മറ്റ് ഫോണുകളും അ‌ടുത്തമാസം തന്നെ ഇന്ത്യയിൽ പുറത്തിറക്കുമെന്നാണ് കമ്പനി അ‌റിയിച്ചിരിക്കുന്നത്. റെഡ്മി നോട്ട് 12 പ്രോ പ്ലസ്, നോട്ട് 12 പ്രോ എന്നീ മോഡലുകളാകും ഇന്ത്യയിൽ പുറത്തിറക്കുക. സീരീസിലെ നോട്ട് 12 മോഡൽ ഇന്ത്യയിൽ എത്തുമോ എന്നതിൽ വ്യക്തതയില്ല.

ഇന്ത്യൻ സിംഹ ഗർജനം: ​​​​ഇനി ലോകവിപണിയിൽ എത്തുക ഇന്ത്യൻ നിർമിത ഷവോമി, വിവോ, ഓപ്പോ സ്മാർട്ട്ഫോണുകൾഇന്ത്യൻ സിംഹ ഗർജനം: ​​​​ഇനി ലോകവിപണിയിൽ എത്തുക ഇന്ത്യൻ നിർമിത ഷവോമി, വിവോ, ഓപ്പോ സ്മാർട്ട്ഫോണുകൾ

200 എംപി ക്യാമറ

200 എംപി ക്യാമറ ഫീച്ചറുമായി എത്തുന്ന നോട്ട് 12 പ്രോ പ്ലസ് ​5ജി സ്മാർട്ട്ഫോൺ ആണ്​ നോട്ട് 12 സീരീസിൽ ഏറ്റവുമധികം പേർ കാത്തിരിക്കുന്ന മോഡൽ. 200 എംപി ക്യാമറ തന്നെയാണ് ഈ മോഡലിന്റെ ഏറ്റവും ആകർഷകവും പ്രധാനവുമായ ഘടകം. നോട്ട് 12 സീരീസിന്റെ ലോഞ്ചിങ് തീയതി പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ, 200 എംപി ക്യാമറ നോട്ട് 12 പ്രോ പ്ലസ് മോഡലിൽ ഉണ്ടാകും എന്ന് കമ്പനി പ്രഖ്യാപിച്ചിരുന്നു. കാത്തിരിക്കുന്ന ആരാധകർക്ക് വേണ്ടിയുള്ളതായിരുന്നു ആ പ്രഖ്യാപനം.

നോട്ട് 12 ​സീരീസിലെ സ്മാർട്ട്ഫോണുകൾ

ഇതിനോടകം തന്നെ ​ചൈനയിൽ പുറത്തിറങ്ങിയവയാണ് ​നോട്ട് 12 ​സീരീസിലെ സ്മാർട്ട്ഫോണുകൾ. ​ചൈനയിലെ വിപണിയിൽ ലഭ്യമാകുന്ന നോട്ട് 12 പ്രോ പ്ലസ് മോഡലിൽ 200 എംപി ക്യാമറ തന്നെയാണ് ഉള്ളത്. എന്നാൽ ഇന്ത്യൻ പതിപ്പിലേക്ക് എത്തുമ്പോൾ ഈ 200 എംപി ഉണ്ടാകുമോ എന്ന് ചില ആരാധകരെങ്കിലും സംശയിച്ചിരുന്നു.

Redmi | ആദായ വിൽപ്പന..; റെഡ്മി സ്മാർട്ട്ഫോണുകൾക്ക് ഡിസ്കൌണ്ട് ഡീലുകളുമായി ആമസോൺRedmi | ആദായ വിൽപ്പന..; റെഡ്മി സ്മാർട്ട്ഫോണുകൾക്ക് ഡിസ്കൌണ്ട് ഡീലുകളുമായി ആമസോൺ

200 എംപിയിൽ 'വ്യക്തത'

അ‌തിനാലാണ് കമ്പനി സംശയത്തിന് ഇടയില്ലാത്തവിധം 200 എംപിയിൽ 'വ്യക്തത' വരുത്തിയിരിക്കുന്നത്. എന്നാൽ ഇന്ത്യയിൽ ഇറങ്ങുന്ന റെഡ്മി നോട്ട് 12 സീരീസിലെ ഫോണുകളുടെ ഫീച്ചറുകൾ സം​ബന്ധിച്ച മറ്റ് വിവരങ്ങളൊന്നും കമ്പനി പുറത്തുവിട്ടിട്ടില്ല. എങ്കിലും ​ചൈനീസ് മോഡലിൽ ഉണ്ടായിരുന്ന പ്രധാന ഫീച്ചറുകളെല്ലാം ഇന്ത്യൻ പതിപ്പിലും ഉണ്ടാകും എന്നാണ് വിശ്വസിക്കപ്പെടുന്നത്. ​ചൈനയിൽ ലഭ്യമായ മോഡലുകളുടെ അ‌ടിസ്ഥാനത്തിൽ റെഡ്മി നോട്ട് 12 സീരീസിൽ ഉണ്ടാകുമെന്ന് കരുതുന്ന ഫീച്ചറുകൾ എന്തൊക്കെയാണ് എന്ന് നോക്കാം.

6.67 ഇഞ്ച് ഫുൾ-എച്ച്‌ഡി ഒഎൽഇഡി ഡിസ്‌പ്ലേ

സ്പെസിഫിക്കേഷനുകളെ സംബന്ധിച്ചിടത്തോളം, റെഡ്മി നോട്ട് 12 മോഡൽ 6.67 ഇഞ്ച് ഫുൾ-എച്ച്‌ഡി ഒഎൽഇഡി ഡിസ്‌പ്ലേ 120 ഹെർട്‌സ് വരെ റിഫ്രഷ് റേറ്റോടെയാണ് വരുന്നത്. മീഡിയടെക് ഡൈമെൻസിറ്റി 1080 SoC ചിപ്സെറ്റാണ് പ്രധാന കരുത്ത്, 12ജിബി വരെയുള്ള LPDDR4X റാം, 210വാട്ട് ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 5,000 എംഎഎച്ച് ബാറ്ററി എന്നിവ നോട്ട് 12 ൽ ഉണ്ടാകും.

ക്രിസ്മസിനു മുമ്പേ സന്തോഷം വീട്ടിലെത്തിക്കാം; സ്മാർട്ട്ഫോൺ അ‌പ്ഗ്രേഡ് ചെയ്യാൻ ഓഫറുകളുമായി ആമസോൺക്രിസ്മസിനു മുമ്പേ സന്തോഷം വീട്ടിലെത്തിക്കാം; സ്മാർട്ട്ഫോൺ അ‌പ്ഗ്രേഡ് ചെയ്യാൻ ഓഫറുകളുമായി ആമസോൺ

16 ​എംപിയുടെ പഞ്ച് ഹോൾ ക്യാമറയും

ക്യാമറകളുടെ കാര്യത്തിൽ, റെഡ്മി നോട്ട് 12 പ്രോ പ്ലസ് പിൻ പാനലിൽ 200 മെഗാപിക്സൽ ട്രിപ്പിൾ ക്യാമറ സിസ്റ്റം വാഗ്ദാനം ചെയ്യുന്നു എന്ന് ഇതിനോടകം വ്യക്തമായിക്കഴിഞ്ഞ കാര്യമാണ്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി, 16 ​എംപിയുടെ പഞ്ച് ഹോൾ ക്യാമറയും ഈ സ്മാർട്ട്ഫോണിൽ ഉണ്ടാകും. പുതുവർഷത്തിന്റെ ആലസ്യം മാറുമുമ്പ് എത്തുന്ന റെഡ്മി നോട്ട് 12 പ്രോയുടെ ക്യാമറ വിഭാഗം ഉപയോക്താക്കളുടെ സന്തോഷ നിമിഷങ്ങളിൽ ഏറെ മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കും എന്നാണ് വിലയിരുത്തൽ.

വില

അ‌തേസമയം ഇന്ത്യയിൽ ഇറക്കുന്ന റെഡ്മി നോട്ട് 12 സീരീസിന്റെ വില സംബന്ധിച്ച് കമ്പനി യാതൊരു സൂചനകളും നൽകിയിട്ടില്ല. എങ്കിലും അ‌ടുത്തിടെ പുറത്തിറങ്ങിയ റിയൽമി 10 പ്രോയുടേതിനു സമാനമായി ഏകദേശം 24,999 രൂപ വിലയിലാകും വിൽപ്പനയ്ക്കെത്തുക എന്നാണ് സൂചന. റെഡ്മി നോട്ട് 12 പ്രോ പ്ലസ് മോഡലിന് ​ചൈനയിൽ 2,099 യുവാൻ ആണ് വില. അ‌തായത് ഏകദേശം 23,000 രൂപ. 8ജിബി റാം + 256 ജിബി ഇന്റേണൽ സ്റ്റോറേജ് വേരിയന്റാണ് ഈ വിലയിൽ ലഭ്യമായിരുന്നത്.

Xiaomi 13 | ക്വാൽകോമിന്റെ പുത്തൻ എഞ്ചിനുമായി ഷവോമിയുടെ കാളക്കൂറ്റൻ; ഷവോമി 13 സീരീസ് വിപണിയിലേക്ക്Xiaomi 13 | ക്വാൽകോമിന്റെ പുത്തൻ എഞ്ചിനുമായി ഷവോമിയുടെ കാളക്കൂറ്റൻ; ഷവോമി 13 സീരീസ് വിപണിയിലേക്ക്

Best Mobiles in India

English summary
The company has officially announced that it will launch the Redmi Note 12 Pro Plus 5G smartphone in India on January 5. The Note 12 Pro Plus 5G smartphone, which comes with a 200-megapixel camera feature, is the most-awaited model in the Note 12 series. The company has not released other features of the Redmi Note 12 series of phones that will be launched in India.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X