Home
Mobile

44,999 രൂപയുടെ നത്തിങ് ഫോൺ2 39,999 രൂപയ്ക്ക് സ്വന്തമാക്കാം; വാങ്ങും മുൻപ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

നത്തിങ് ഫോൺ 2 ഇന്ന് മുതൽ രാജ്യത്ത് ലഭ്യമാകും. ഈ ഫോണുകൾ സ്വന്തമാക്കാൻ ആ​ഗ്രഹിക്കുന്ന ഉപഭോക്താക്കൾക്ക് മികച്ച കിഴിവ് നൽകാൻ ഒരുങ്ങിയിരിക്കുകയാണ് ഫ്ലിപ്കാർട്ട്. ഇന്ത്യയിൽ‌ നത്തിങ് ഫോൺ 2ന്റെ വില ആരംഭിക്കുന്നത് 44,999 രൂപ മുതലാണ്. നത്തിങ് ഫോൺ 1 ആയി താരതമ്യം ചെയ്യുമ്പോൾ ഉത്പന്നത്തിന്റെ വില ഉയർന്നിട്ടുണ്ട്.

പുതിയ നത്തിങ് ഫോൺ 2വിൽ മൂന്ന് വേരിയന്റുകളാണ് ഉള്ളത്. ഇതിന്റെ അടിസ്ഥാന വേരിയന്റിന്റെ വിലയാണ് 44,999 രൂപ. 8 ജിബി റാം 128 ജിബി സ്റ്റോറേജിലാണ് ഈ ഫോൺ പുറത്തിറങ്ങുന്നത്. ഫോണിന്റെ മിഡ് വേരിയന്റിന് ആകട്ടെ 12 ജിബി റാമും 256 ജിബി സ്റ്റോറേജും ഉണ്ട് ടോപ് എൻഡിന് 12 ജിബി റാമും 512 ജിബി സ്റ്റോറേജും ആണുള്ളത്.

44,999 രൂപയുടെ നത്തിങ് ഫോൺ2 39,999 രൂപയ്ക്ക് സ്വന്തമാക്കാം

ഫോണിന്റെ മിഡ് വേരിയന്റിന് 49,999 രൂപയും ടോപ് എൻഡിന് 54,999 രൂപയും ആണ് വില. എന്നാൽ ഫോൺ വിൽപനയ്ക്ക് എത്തിയതിന്റെ പ്രത്യേക ഓഫർ ഫ്ലിപ്കാർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നത്തിങ് കമ്പനിയും ഫ്ലിപ്കാർട്ടും വിവിധ ബാങ്കുകളും തമ്മിൽ സഹകരിച്ചാണ് കിഴിവുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. സിറ്റി, എച്ച്ഡിഎഫ്സി, ആക്സിസ് എന്നീ ബാങ്കുകൾ 3000 രൂപ തൽക്ഷണ കിഴിവ് വാഗ്ദാനം ചെയ്യുന്നുണ്ട്.

ഇതിന് പുറമെ 2000 രൂപയുടെ മറ്റൊരു ഓഫറും ഉണ്ട്. അതായത് ആകെ രണ്ട് ഓഫറുകളും ആകുമ്പോൾ ഉപഭോക്താക്കൾക്ക് 44,999 രൂപയുടെ അടിസ്ഥാന മോഡൽ ഫോൺ 39,999 രൂപക്ക് സ്വന്തമാക്കാവുന്നതാണ്. മറ്റ് രണ്ട് വേരിയന്റുകൾക്കും ഇതേ രീതിയിൽ കിഴിവ് ലഭിക്കുന്നതാണ്. അതേ സമയം നിങ്ങൾ ഒരു നത്തിങ് 2 ഫോൺ സ്വന്തമാക്കാൻ ആ​ഗ്രഹിക്കുന്നുണ്ടെങ്കിൽ താഴെ പറയുന്ന കുറച്ചുകാര്യങ്ങൾ അറിഞ്ഞിരിക്കുക.

44,999 രൂപയുടെ നത്തിങ് ഫോൺ2 39,999 രൂപയ്ക്ക് സ്വന്തമാക്കാം

നത്തിങ് 1 ഫോണുമായി താരതമ്യം ചെയ്യുമ്പോൾ സാമ്യത തോന്നുന്നുണ്ടെങ്കിലും തികച്ചും വ്യത്യസ്തമായാണ് നത്തിങ് 2 ഡിസൈൻ ചെയ്തിരിക്കുന്നത്. ഗ്ലിഫ് പാറ്റേണുകൾ, ബാക്ക് ലൈറ്റുകൾ, ഫോം ഫാക്ടർ എന്നിവ സൂക്ഷ്മമായി പരിശോധിച്ചാൽ ഈ വ്യത്യാസം കാണാൻ സാധിക്കുന്നതാണ്. ഫോണിന്റെ ഫ്രണ്ട് ഡിസൈനിലും വ്യത്യാസങ്ങൾ പ്രകടമാണ്. ഡിസ്പ്ലേയുടെ മുകളിലായി ഒരു പഞ്ച് ഹോൾ പുതിയതായി നൽകിയിട്ടുണ്ട്.

മാത്രമല്ല നത്തിങ് 2 ഫോണിന്റെ ബെസലുകൾ വളരെ കനം കുറഞ്ഞതായും കാണാൻ സാധിക്കും. ഫോണിന്റെ പിന്നാലായി പ്രീമിയം ഫീൽ നൽകാനായി ഒരു വളഞ്ഞ ഗ്ലാസും കാണാൻ സാധിക്കുന്നതാണ്. ​ഗ്ലാസ് ഉള്ളതിനാൽ തന്നെ ഫോണിന് അൽപം വഴുക്കലും അനുഭവപ്പെട്ടേക്കാം ആയതിനാൽ ഇത് സൂക്ഷിച്ച് ഉപയോ​ഗിക്കേണ്ടതാണ്. 1080X2412 പിക്സൽ റെസല്യൂഷനിൽ 120Hz വരെ പുതുക്കൽ നിരക്ക് ഉള്ള 6.7 ഇഞ്ച് ഡിസ്പ്ലേയാണ് ഫോണിൽ ഉള്ളത്.

Qualcomm Snapdragon 8+ Gen 1 പ്രൊസസർ ആണ് ഫോണിന് കരുത്ത് പകരുന്നത്. മികച്ച ക്യാമറ നൽകാനും നത്തിങ് മറന്നിട്ടില്ല. 50-മെഗാപിക്സൽ സോണി IMX890 സെൻസർ + 50-മെഗാപിക്സൽ സാംസങ് ജെഎൻ1 സെൻസർ ഡ്യുവൽ ക്യാമറയാണ് നത്തിങ് 2ന് നൽകിയിരിക്കുന്നത്. ഫ്രണ്ട് ക്യാമറക്കായി 32-മെഗാപിക്സൽ സോണി IMX615 സെൻസർറും കമ്പനി വാ​ഗ്ദാനം ചെയ്യുന്നുണ്ട്. മികച്ച വീഡിയോ കോൾ അനുഭവവും ഇതിലൂടെ ലഭിക്കും.

45W ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയുള്ള 4700mAh ബാറ്ററിയാണ് ഫോണിന് നത്തിങ് നൽകിയിരിക്കുന്നത്. മാന്യമായ ഒരു ബാറ്ററിലൈഫ് ഫോണിന് ലഭിക്കുമെന്നും കമ്പനി പറയുന്നു. ‌അതേസമയം ഫോൺ വാങ്ങുമ്പോൾ ചാർജിം​ഗ് കേബിൾ മാത്രമാണ് ലഭിക്കുക. അഡാപ്റ്റർ പ്രത്യേകം വാങ്ങേണ്ടതാണ്. ആൻഡ്രോയിഡ് 13 ഒഎസ് അടിസ്ഥാനമാക്കിയ ഒഎസ് 2.0-ലാണ് ഫോൺ പ്രവർത്തിക്കുന്നത്.

More from GizBot

Best Mobiles in India

English summary
Nothing Phone 2 will be available in the country from today. Flipkart is all set to offer great discounts to customers who want to own these phones. The price of Nothing Phone 2 in India starts at Rs 44,999. Let's see how you can get this phone for Rs. 39,999.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X