Home
Mobile

85999 രൂപയുടെ സാംസങ് ഗാലക്സി എസ്22 വാങ്ങാം, 44499 രൂപയ്ക്ക്; കൊതിപ്പിക്കുന്ന ഓഫറുമായി ആമസോൺ!

85999 രൂപയുടെ സാംസങ് ഗാലക്സി എസ്22 വാങ്ങാം 44499 രൂപയ്ക്ക്

ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകളിലെ രാജ പിറവിയാണ് സാംസങ് ഗാലക്സി എസ്23(Samsung Galaxy S23). എന്നാൽ സാംസങ് ഗാലക്സി എസ് 23 കളത്തിലെത്തിയിട്ട് ദിവസങ്ങൾ മാത്രമേ ആയിട്ടുള്ളൂ. അ‌തിനുമുമ്പ് ആൻഡ്രോയിഡ് സ്മാർട്ട്ഫോൺ ലോകം ഭരിച്ചിരുന്നത് ഇപ്പോഴത്തെ സാംസങ് ഗാലക്സിയുടെ 'ജ്യേഷ്ഠൻ' ആയിരുന്നു, പേര് സാംസങ് ഗാലക്സി എസ്22. അ‌നിയൻ എത്തിയപ്പോൾ ഒന്നാമനെന്ന സ്ഥാനം ഒഴിഞ്ഞുകൊടുത്തെങ്കിലും യൗവനവും കരുത്തും ഇപ്പോഴും എസ് 22 വിന് ​കൈമോശം വന്നിട്ടില്ല. എന്നുമാത്രമല്ല ആരാധകരുടെ ഇടയിൽ ഇപ്പോഴും സ്ഥാനവുമുണ്ട്. അ‌ങ്ങനെയുള്ള സാംസങ് ഗാലക്സി എസ്22 വിന് ആകർഷകമായ വിലക്കുറവ് വാഗ്ദാനം ചെയ്ത് രംഗത്തെത്തിയിരിക്കുകയാണ് ഇ-കൊമേഴ്സ് രംഗത്തെ വമ്പനായ ആമസോൺ.

സ്വപ്നം യാഥാർഥ്യമാക്കാം

ആൻഡ്രോയിഡ് സ്മാർട്ട്ഫോൺ ഉപയോഗിക്കുന്ന ഏതൊരു മൊ​ബൈൽ പ്രേമിയുടെയും ആഗ്രഹമാണ് സാംസങ് ഗാലക്സി എസ് സീരീസിലെ പുതുപുത്തൻ സ്മാർട്ട്ഫോണുകൾ സ്വന്തമാക്കുക എന്നത്. സാംസങ്ങിൽ നിന്ന് ലഭിക്കുന്ന ഏറ്റവും മികച്ച ഫീച്ചറുകളടങ്ങിയ കരുത്തുറ്റ മോഡലുകളാണ് എസ് സീരിസിലെ എസ് 22, എസ് 23 എന്നിവ. ആപ്പിളിന്റെ ഐഫോണുകളോടു പോലും കിടപിടിക്കാൻ ശേഷിയുള്ളവയാണ് ഈ സ്മാർട്ട്ഫോണുകൾ. അ‌തിനാൽത്തന്നെ ഏറെപ്പേർ ഈ മിടുക്കൻ സ്മാർട്ട്ഫോണുകളെ സ്വന്തമാക്കാൻ അ‌തിയായി ആഗ്രഹിക്കുകയും ചെയ്യാറുണ്ട്. പക്ഷേ ഫീച്ചറുകളുടെ കാര്യത്തിൽ എന്നപോലെ തന്നെ വിലയുടെ കാര്യത്തിലും ഈ സാംസങ് ഫോണുകൾ അ‌ൽപ്പം മുന്നിലാണ്. അ‌തിനാൽത്തന്നെ സാധാരണക്കാർക്ക് ഇവ സ്വന്തമാക്കുക എന്നത് അ‌ൽപ്പം കഠിനമായ കാര്യമായിരുന്നു.

85999 രൂപയുടെ സാംസങ് ഗാലക്സി എസ്22 വാങ്ങാം 44499 രൂപയ്ക്ക്

ആഗ്രഹം ഉണ്ടോ, വഴിയുണ്ടാക്കാം!

സാംസങ് ഗാലക്സി എസ് 23 നിരയിലെ ഏറ്റവും കരുത്തനായ എസ് 23 അ‌ൾട്ര മോഡൽ സ്വന്തമാക്കണമെങ്കിൽ 1,34,999 രൂപ മുടക്കേണ്ടിവരും. എസ് 23 യിലെ ഏറ്റവും കുറഞ്ഞ മോഡൽ സ്വന്തമാക്കാം എന്ന് കരുതിയാലും 79,999 രൂപ കുറഞ്ഞത് നൽകേണ്ടിവരും. അ‌തിനാൽത്തന്നെ എസ് 23 സീരീസ് വാങ്ങുക എന്നത് ഇപ്പോൾ അ‌ൽപ്പം ചിലവ് കൂടുതൽ വരുന്ന കാര്യമാണ്. എന്നാൽ ഈ വില നൽകാതെ എസ് 23 യുടെ ഏതാണ്ട് എല്ലാ ഗുണഗണങ്ങളും സ്വന്തമാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അ‌തിന് ഇതാണ് പറ്റിയ സമയം. എങ്ങനെയെന്നാണോ. എസ് 22 ആണ് സ്വന്തമാക്കുക എന്നതാണ് അ‌തിനുള്ള വഴി.

എസ് 23, എസ് 22

എസ്22 വാങ്ങുക എന്നതും അ‌ൽപ്പം ചെലവേറിയ കാര്യം തന്നെയായിരുന്നു. എന്നാൽ എസ് 23യുടെ വരവോടെ എസ്22 വിന്റെ ​വിലയിൽ ചെറിയ കുറവ് ഉണ്ടായിരിക്കുകയാണ്. മുൻപ് എസ് 22 വിന് 85999 രൂപയായിരുന്നു വില. എന്നാൽ എസ്22 വിന്റെ 128 ജിബി സ്റ്റോറേജ് വേരിയന്റ് ഇപ്പോൾ 57999 രൂപ പ്രാരംഭ വിലയിൽ ആണ് ആമസോണിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇതോടൊപ്പം ബാങ്ക് ഓഫറുകളും എക്സ്ചേഞ്ച് ഓഫറും ആമസോൺ നൽകുന്നുണ്ട്. ഇവ ഫലപ്രദമായി ഉപയോഗിക്കാൻ സാധിച്ചാൽ 44499 രൂപ എന്ന മോഹവിലയിൽ ഈ സ്മാർട്ട്ഫോൺ സ്വന്തമാക്കാൻ സാധിക്കും.

85999 രൂപയുടെ സാംസങ് ഗാലക്സി എസ്22 വാങ്ങാം 44499 രൂപയ്ക്ക്

ബാങ്ക് ഓഫറും ഇഎംഐ സൗകര്യവും

ബാങ്ക് ഓഫറായി അമെക്സ് ക്രെഡിറ്റ് കാർഡിലും സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്ക് ക്രെഡിറ്റ് കാർഡിലും 1500 രൂപ ഡിസ്കൗണ്ട് ആണ് ആമസോണിൽ ലഭ്യമാകുക. അ‌തോടൊപ്പം നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനുമുണ്ട്. നിങ്ങളുടെ പഴയ സ്മാർട്ട്ഫോൺ എക്സ്ചേഞ്ച് ചെയ്താൽ പരമാവധി 12000 രൂപവരെ ഇളവ് നേടാം എന്നാണ് വാഗ്ദാനം. നമ്മൾ നൽകുന്ന സ്മാർട്ട്ഫോണിന്റെ പ്രവർത്തനശേഷിയും പഴക്കവും മോഡലുമൊക്കെ കണക്കാക്കിയാണ് എക്സ്ചേഞ്ച് വില നിശ്ചയിക്കുക. ഇതിൽ പറയുന്ന പരമാവധി തുകയായ 12000 കിട്ടാൻ സാധ്യത തീരെ കുറവാണ്.

സ്‌നാപ്ഡ്രാഗൺ 8 ജെൻ 1 ചിപ്‌സെറ്റ്

സ്‌നാപ്ഡ്രാഗൺ 8 ജെൻ 1 ചിപ്‌സെറ്റ് കരുത്തിലെത്തുന്ന സ്മാർട്ട്ഫോൺ ആണ് എസ്22. ഇതിൽ 6.1 ഇഞ്ച് ഡിസ്‌പ്ലേ, 50എംപി വൈഡ് പ്രൈമറി ക്യാമറ, 10എംപി ടെലിഫോട്ടോ ലെൻസ്, 12എംപി അൾട്രാ വൈഡ് സെൻസർ എന്നിവയുണ്ട്. സെൽഫികൾക്കായി 10എംപി മുൻ ക്യാമറയും നൽകിയിരിക്കുന്നു. ഇനിനോടകം ലോകം അ‌ംഗീകരിച്ച മികവാണ് സാംസങ് എസ്22 സീരീസിന്റേത്. സാംസങ്ങിന്റെ 4 വർഷത്തെ വിപുലീകൃത സോഫ്‌റ്റ്‌വെയർ പിന്തുണയോടെ ലഭ്യമാകുന്ന എസ് 22, സാംസങ്ങിന്റെ തന്നെ എസ്23 മോഡലിന് ലഭ്യമാകുന്ന ഏറ്റവും മികച്ച ബദൽ ഓപ്ഷനാണ്. പരമാവധി ലാഭത്തിൽ ഒരു എസ്22 മോഡൽ സ്വന്തമാക്കാം എന്നതാണ് ആമസോൺ മുന്നോട്ട് വയ്ക്കുന്ന ഓഫർ. ബജറ്റ് അല്ലെങ്കിൽ മിഡ് റേഞ്ച് സ്മാർട്ട്‌ഫോണിൽ നിന്ന് പ്രീമിയം സ്മാർട്ട്ഫോണിലേക്ക് മാറാൻ ആഗ്രഹിക്കുന്നവർക്ക് കുറഞ്ഞ മുതൽ മുടക്കിൽ ആ ആഗ്രഹം സാധിക്കാനുള്ള മികച്ച ഓപ്ഷനാണ് ഇപ്പോൾ എസ്22.

Best Mobiles in India

English summary
Amazon has made it possible to get the Samsung Galaxy S22 at a low price. With the release of the Galaxy S23, the 128GB variant of the S22 has been listed on Amazon for Rs 57,999. Along with this, Amazon also provides bank offers and exchange offers. If you know how to use them properly, you can get this smartphone for Rs 44499.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X