ലോകത്തെ ഏറ്റവും വേഗമേറിയ ഫോണ്‍ ഗ്യാലക്‌സി എസ്6 ആണെന്ന്...!

Written By:

പ്രമുഖ ടെക്ക് വെബ്‌സൈറ്റായ ടോംസ് ഗൈഡ് പുറത്ത് വിട്ട റിപ്പോര്‍ട്ട് പ്രകാരം ലോകത്തിലെ ഏറ്റവും വേഗതയുളള സ്മാര്‍ട്ട്‌ഫോണ്‍ എന്ന സ്ഥാനം സാംസങ് ഗ്യാലക്‌സി എസ്6 നേടി. ഒക്ടാകോര്‍ എക്‌സിനോസ് 7420 പ്രൊസസ്സര്‍, ഡിഡിആര്‍ 4 റാം എന്നിവയാണ് ഗ്യാലക്‌സി എസ്6-ന്റെ വേഗതയ്ക്ക് കാരണം.

ലോകത്തെ ഏറ്റവും വേഗമേറിയ ഫോണ്‍ ഗ്യാലക്‌സി എസ്6 ആണെന്ന്...!

എല്‍ജി ജി4 ആണ് രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. എന്നാല്‍ ആപ്പിളിന്റെ ഐഫോണ്‍ 6-ന് മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.

ഷവോമി സ്‌റ്റോറിന്റെ എക്‌സ്‌ക്ലൂസീവ് ചിത്രങ്ങള്‍...!

ലോകത്തെ ഏറ്റവും വേഗമേറിയ ഫോണ്‍ ഗ്യാലക്‌സി എസ്6 ആണെന്ന്...!

എച്ച്ടിസി വണ്‍ എം9, ഗൂഗിള്‍ നെക്‌സസ് 6 എന്നിവയാണ് യഥാക്രമം നാലും അഞ്ചും സ്ഥാനത്ത് ഉളളത്. വേഗതയുടെ കാര്യത്തില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തളളപ്പെട്ടുവെങ്കിലും ഐഫോണ്‍ 6-ന്റെ 64 ബിറ്റ് എ8 പ്രൊസസ്സര്‍ ഗെയിം കളിക്കുമ്പോഴും പിഡിഎഫ് ഫയലുകള്‍ കൈകാര്യം ചെയ്യുമ്പോഴും മികച്ച വേഗത പുലര്‍ത്തുന്നുണ്ട്.

2,500 രൂപയ്ക്ക് താഴെയുളള 8 ഉപകാരപ്രദമായ ഗാഡ്ജറ്റുകള്‍...!

ലോകത്തെ ഏറ്റവും വേഗമേറിയ ഫോണ്‍ ഗ്യാലക്‌സി എസ്6 ആണെന്ന്...!

എന്നാല്‍ ക്യാമറ ഉപയോഗത്തിലും മറ്റ് കാര്യങ്ങളിലും ഗ്യാലക്‌സി എസ്6 ഐഫോണിനെ കവച്ചു വയ്ക്കുന്നു.

English summary
The Samsung Galaxy S6 Is The World’s Fastest Smartphone.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot