ഞെട്ടാൻ തയാറായിക്കോളൂ.. ഇതാ ഒരു തകർപ്പൻ ഫോൺ വരുന്നുണ്ട്..

Written By:

മൊബൈൽ ഫോൺ രംഗത്ത് കമ്പനികൾ തമ്മിലുള്ള മത്സരം മുറുകുമ്പോൾ ഉപഭോക്താക്കൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത് പുതുമയാർന്ന പ്രത്യേകതകളോട് കൂടിയ പുത്തൻ മോഡലുകളാണ്. മൊബൈൽ കമ്പനികളിലെ ഭീമന്മാരായ സാംസങും ആപ്പിളും തമ്മിലായിരുന്നു എല്ലാ കാലത്തും മത്സരമുണ്ടായിരുന്നത് എങ്കിൽ ഇപ്പോളതിൽ ഒരു കമ്പനി കൂടെ അവരോടൊപ്പം ചേരുകയാണ്.

ഞെട്ടാൻ തയാറായിക്കോളൂ.. ഇതാ ഒരു തകർപ്പൻ ഫോൺ വരുന്നുണ്ട്..

വ്യത്യസ്തമായ മോഡലുകളിലൂടെ ഹാൻഡ്‌സെറ്റ് വിപണരംഗത്ത് തങ്ങളുടേതായ ഒരു മുഖമുദ്ര ഉണ്ടാക്കിയെടുത്ത വാവെയെ കുറിച്ചാണ് പറഞ്ഞുവരുന്നത്. ഒപ്പം അവരുടെ ഏറ്റവും പുതിയ ഇറങ്ങാനിരിക്കുന്ന മോഡലായ വാവെയ് P20 പ്രോ, P20, P20 ലൈറ്റ് എന്നിവയെ കുറിച്ചും.

ഒറ്റവാക്കിൽ പറഞ്ഞാൽ അതിമനോഹരമാണ് ഈ ഫോണുകൾ. കാഴ്ചയിൽ മുൻഭാഗം ഐഫോൺ എക്‌സിനോട് സാദൃശ്യം തോന്നുമെങ്കിലും തീർത്തും വാവേയുടേതായ ഒരു ഡിസൈനാണ് ഫോണിനുള്ളത്. ഫോണിന്റെ ഹാർഡ്‌വെയർ, മറ്റു വിവരങ്ങൾ എന്നിവയെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ കമ്പനി ഇത് വരെ പുറത്തുവിട്ടിട്ടില്ല എന്നതിനാൽ കൂടുതൽ വിവരങ്ങൾ നമുക്ക് ലഭ്യമല്ല. എങ്കിലും ഒന്നുറപ്പിക്കാം. ഇതൊരു ഒന്നൊന്നര മോഡൽ തന്നെയായിരിക്കും. ഓരോ സൂചനയും നൽകുന്നത് അത് തന്നെയാണ്.

റേഷന്‍ കാര്‍ഡ് ഓണ്‍ലൈനിലൂടെ എങ്ങനെ അപേക്ഷിക്കാം?

P20 പ്രോ, P20, P20 ലൈറ്റ് എന്നിവ യഥാക്രമം 3400mAh, 4000mAh, 3000mAh എന്നിങ്ങനെയായിരിക്കും ബാറ്ററിയുടെ കരുത്ത് ഉണ്ടാവുക. ഒപ്പം നമ്മൾ ഇതുവരെ കണ്ടിട്ടില്ലാത്ത നിറങ്ങളിലായിരിക്കും ഈ മോഡലുകൾ ഇറങ്ങുക എന്നും പറഞ്ഞു കേൾക്കുന്നു. ഇതും ഈ മോഡലുകളെ സംബന്ധിച്ചെടുത്തോളം ആകർഷിക്കുന്ന ഘടകം തന്നെയാണ്.

മൂന്ന് മോഡലുകൾക്കും കൂടുതൽ വിശാലമായ ഫുൾ ഡിസ്പ്ലേ തന്നെയായിരിക്കും ഉണ്ടാവുക. P20 പ്രോ, P20 എന്നിവയ്ക്ക് ഒരു പക്ഷെ ഫിംഗർ പ്രിന്റ് സ്കാനറോ അല്ലെങ്കിൽ പകരമായി സ്‌ക്രീനിലോ മറ്റോ തന്നെയുള്ള ഫിംഗർ പ്രിന്റ് ആയിരിക്കും. ലൈറ്റിന് പിറകിലായിരിക്കും ഫിംഗർ പ്രിന്റ് ഉണ്ടാവാൻ സാധ്യത. ഒപ്പം ഡിസ്പ്ലേയിൽ ഐഫോൺ എക്‌സിന്റേത് പോലെ മുകളിൽ നോച്ചോട് കൂടിയായിരിക്കും വരാൻ സാധ്യത.

ഞെട്ടാൻ തയാറായിക്കോളൂ.. ഇതാ ഒരു തകർപ്പൻ ഫോൺ വരുന്നുണ്ട്..

വാവയുടെ തന്നെ പ്രോസസറായ കിരിന്‍ 659 ചിപ്പ് തന്നെയായിരിക്കും ഈ ഫോണുകളിലും ഉപയോഗിക്കുക എന്നത് ഉറപ്പിക്കാം. റാമിന്റെ കാര്യത്തിൽ 8ജിബി 6ജിബി 4ജിബി എന്നിവ പ്രതീക്ഷിക്കാം. ഓപ്പറേറ്റിങ് സിസ്റ്റം ആൻഡ്രോയിഡ് ഓറിയോ അടിസ്ഥാനപ്പെടുത്തിയുള്ള EMUI 8.0 തന്നെയായിരിക്കും.

ക്യാമറയുടെ കാര്യത്തിലേക്ക് വരുമ്പോൾ മൂന്ന് മോഡലുകൾക്കും തീർത്തും വ്യത്യസ്തമായ സൗകര്യങ്ങൾ തന്നെയായിരിക്കും ഉണ്ടാവുക എന്ന് തീർച്ച. P20 പ്രോ മോഡലിന് മൂന്നു പിന്‍ ക്യാമറകൾ ഉണ്ടാവാനുള്ള സാധ്യതയുണ്ട്. അങ്ങനെയാണെകിൽ മൊബൈൽ ഫോൺ ക്യാമറകളുടെ ചരിത്രത്തിൽ തന്നെ ആദ്യത്തെ ഒരു മൂന്ന് പിൻക്യാമറ മോഡൽ ആയിരിക്കും ഈ ഫോൺ.

ഫോണിൽ ഡിലീറ്റ് ചെയ്തതെന്തും ഇനി ഏതൊരാൾക്കും തിരിച്ചെടുക്കാം; ഏറ്റവും എളുപ്പത്തിൽ

എല്ലാ ക്യാമറകളും കൂടെ ചേർന്ന് മികച്ച ഒരു ഫോട്ടോഗ്രാഫി അനുഭവം നൽകും എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട. 40 മെഗാ പിക്സലോളം വരുന്ന ചിത്രങ്ങളായിരിക്കും ഈ മൂന്ന് ക്യാമറകളും കൂടി ചേർന്ന് എടുക്കാൻ പറ്റുക എന്നും പറയപ്പെടുന്നു.

ഒപ്പം P20, P20 ലൈറ്റ് എന്നീ മോഡലുകളിലും മറ്റു സമാന മോഡലുകളോട് കിടപിടിക്കുന്ന ക്യാമറകൾ തന്നെയായിരിക്കും ഉണ്ടാവുക എന്നും അനുമാനിക്കാം. മൂന്നു മോഡലുകൾക്കും യഥാക്രമം 72000, 55000, 30000 എന്നീ തോതിൽ വില വരുമെന്ന് പറയപ്പെടുന്നു.

English summary
Huawei P20 Pro will feature a 40-megapixel main sensor. It comes with three rear cameras. Hwawei is all set to release P20 Pro, P20, P20 Lite.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot