പ്രീമിയം സ്മാര്‍ട്ട്‌ഫോണ്‍ അനുഭവം മാറ്റിമറിയ്ക്കാന്‍ ഓപ്പോ R17 പ്രോ എത്തുന്നു

|

ദൈനംദിന ജീവിതത്തില്‍ സ്മാര്‍ട്ട്‌ഫോണ്‍ ഇന്നൊരു അവശ്യഘടകമാണ്. ഷോപ്പിംഗിനും ഗെയിം കളിക്കുന്നതിനും സിനിമ കാണുന്നതിനും ഫോട്ടോയെടുക്കുന്നതിനുമെല്ലാം നാമിന്ന് ആശ്രയിക്കുന്നത് സ്മാര്‍ട്ട്‌ഫോണുകളെയാണ്. വിചാരിക്കുന്നിടത്തിരുന്ന് ഞൊടിയിടയില്‍ കാര്യങ്ങള്‍ നടത്താം എന്നതു തന്നെയാണ് സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗത്തിന് ഇത്ര പ്രചാരമേറാന്‍ കാരണം.

പ്രീമിയം സ്മാര്‍ട്ട്‌ഫോണ്‍ അനുഭവം മാറ്റിമറിയ്ക്കാന്‍ ഓപ്പോ R17 പ്രോ എ

മൊബൈല്‍ ഫോണ്‍ ടെക്ക്‌നോളജി ഇന്ന് വളര്‍ച്ചയുടെ പാതയിലാണ്. ദിനംപ്രതി പുതിയ സവിശേഷതകള്‍ ഉള്‍ക്കൊള്ളിക്കുന്നതില്‍ ടെക്ക്‌നീഷന്‍മാരിന്ന് ഏറെ കണ്ടുപിടുത്തങ്ങള്‍ നടത്തുകയാണ്. ഡി.എസ്.എല്‍ആര്‍ ക്യാമറകളെപ്പോലും വെല്ലുവിളിക്കുന്ന മൊബൈല്‍ ക്യാമറകളും കണ്‍സോള്‍ ലെവല്‍ ഗെയിമിംഗ് എക്‌സ്പീരിയന്‍സുമെല്ലാം ഇത്തരം കണ്ടുപിടിത്തങ്ങളുടെ ഭാഗമാണ്.

ഇനി ബാറ്ററി ലൈഫിന്റെ കാര്യത്തില്‍ മാത്രമാണ് പുതിയ കണ്ടുപിടിത്തങ്ങള്‍ നടത്തേണ്ടതായിട്ടുള്ളത്. ഫാസ്റ്റ് ചാര്‍ജിംഗും മറ്റും ആവിഷ്‌കരിച്ചു കഴിഞ്ഞ സാഹചര്യത്തില്‍ ഓപ്പോയുടെ പുതിയ മോഡലായ ഓപ്പോ R17 പ്രോയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത് പുതിയൊരു സംവിധാനമാണ്. സൂപ്പര്‍ വോക് ഫ്‌ളാഷ് ചാര്‍ജ് എന്നതാണ് ഇതിന്റെ പേര്. വോക് സംവിധാനത്തെ കുറിച്ച് കൂടുതലറിയാം. അതിനുമുന്‍പ് ഫോണിനെ പരിചയപ്പെടാം.

പ്രീമിയം ലുക്ക്

പ്രീമിയം ലുക്ക്

ഓപ്പോ R17 പ്രോ ഒരു പ്രീമിയം ലുക്ക് ഫോണാണ്. സോഫ്റ്റ് ലുക്ക് ആന്റ് ഫീലിനായി മാജിക്കല്‍ ഗ്രേഡിയന്റ് കളറോടുകൂടിയ 3ഡി ഫോഗ് ഗ്ലാസ് സംവിധാനം ഉപയോഗിച്ചിരിക്കുന്നു. ഡിസൈന്‍ രംഗത്ത് വലിയൊരു മികവും പുലര്‍ത്തിയിരിക്കുന്നു.

ട്രിപ്പിള്‍ ലെന്‍സ് ക്യാമറ

ട്രിപ്പിള്‍ ലെന്‍സ് ക്യാമറ

ക്യാമറ പെര്‍ഫോമന്‍സ് രംഗത്ത് വലിയൊരു മാറ്റമാണ് ഓപ്പോ R17 പ്രേയിലൂടെ വരുത്തിയിരിക്കുന്നത്. ഇതിനായി മൂന്നു ക്യാമറകളാണ് പിന്‍ ഭാഗത്തൊരുക്കിയിരിക്കുന്നത്. ക്യത്യമായ ഇമേജ് ക്വാളിറ്റി നല്‍കുന്നതിനായി വ്യത്യസ്തമായ അപ്‌റേച്ചറുകള്‍ മൂന്നു ലെന്‍സുകളിലും പ്രവര്‍ത്തിക്കും.

സൂപ്പര്‍ വോക് ഫ്‌ളാഷ് ചാര്‍ജിംഗ്
 

സൂപ്പര്‍ വോക് ഫ്‌ളാഷ് ചാര്‍ജിംഗ്

ഓപ്പോ R17 പ്രോയെ വ്യത്യസ്തമാക്കുന്നത് വോക് ഫ്‌ളാഷ് ചാര്‍ജിംഗ് സംവിധാനത്തോടെയാണ്. ഓപ്പോയുടെ അഭിപ്രായ സര്‍വെകളില്‍ പോലും വലിയ ജനപിന്തുണ നേടിയ ഈ സംവിധാനം എന്തെന്നറിയാം... വളരെ ലളിതമായ പ്രവര്‍ത്തനമാണ് വോക് ഫ്‌ളാഷ് ചാര്‍ജിംഗില്‍ നടക്കുന്നത്. വ്യത്യസ്തമായ കേബിളിലും ചാര്‍ജറിലുമൂടെ ബാറ്ററിയിലേക്കുള്ള ചാര്‍ജ് സപ്ലൈ കൂട്ടുന്നു. ഇതിലൂടെ അതിവേഗത്തില്‍ ചാര്‍ജ് കയറുന്നു. കരുത്തുറ്റ ബാറ്ററി കൂടുതല്‍ സമയം ചാര്‍ജ് നിലനിര്‍ത്തുന്നതിന് സഹായിക്കുകയും ചെയ്യുന്നു. ഇതിനായി പ്രത്യേകം ബാറ്ററി ഡിസൈന്‍ ചെയ്യുന്നതിന് കമ്പനി ഏറെ സമയമെടുക്കുകയും ചെയ്തു.

 

സുരക്ഷയിലും മുന്‍പില്‍

സുരക്ഷയിലും മുന്‍പില്‍

ബാറ്ററി സുരക്ഷയുടെ കാര്യത്തിലും ഓപ്പോ R17 പ്രോ മികവ് പുലര്‍ത്തുന്നുണ്ട്. നിരവധി ചാര്‍ജിംഗ് സ്പീഡ് ടെസ്റ്റുകള്‍ നടത്തിയ ശേഷമാണ് വോക് ഫ്‌ളാഷ് ചാര്‍ജിംഗ് സംവിധാനം ഏര്‍പ്പെടുത്തിയത്. ഇതിനായി ജര്‍മനിയിലെ റെയിന്‍ലാന്റ് ലബോററ്ററിയെയാണ് കമ്പനി ആശ്രയിച്ചത്. വോക് സംവിധാനമുപയോഗിച്ചുള്ള ചാര്‍ജിംഗ് വളരെ സുരക്ഷിതമാണെന്ന് 600 ഓളം ടെസ്റ്റുകളിലൂടെ തെളിയിച്ചു. ഇതിനുപരിയായി 10,000 പ്രഗ്ഗിംഗ് അണ്‍പ്ലഗ്ഗിംഗ് ടെസ്റ്റുകളും കമ്പനി നടത്തി.

അതിവേഗ ചാര്‍ജിംഗില്‍ റെക്കോര്‍ഡ്

വെറും പത്തു മിനിറ്റ് ചാര്‍ജ് ചെയ്താല്‍ R17ല്‍ 40 ശതമാനം ബാറ്ററി ചാര്‍ജ് കയറും. അതിവേഗ ചാര്‍ജിംഗില്‍ ഇത് റെക്കോര്‍ഡാണ്.

ഭാവി

പേറ്റന്റ് ടെക്ക്‌നോളജിയിലൂടെ എല്ലാ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കള്‍ക്കും നെക്സ്റ്റ് ലെവല്‍ ഫാസ്റ്റ് ചാര്‍ജിംഗ് സംവിധാനം ഓപ്പോ ഉറപ്പുവരുത്തുന്നുണ്ട്. വോക്ക് സംവിധാനം നിലവില്‍ 6 സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കള്‍ ആവശ്യപ്പെട്ടിട്ടുള്ളതായും കമ്പനി പറയുന്നു.

Best Mobiles in India

Read more about:
English summary
The upcoming OPPO R17 Pro will redefine premium smartphone experience

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X