നിങ്ങൾ ഒരു സഞ്ചാരിയാണോ ? ഈ അഞ്ച് സ്മാർട്ഫോണുകൾ നിങ്ങൾക്ക് മികച്ചതായിരിക്കും

|

നിങ്ങൾ യാത്രകൾ ചെയ്യുമ്പോൾ സ്മാർട്ഫോണുകളുടെ ആവശ്യം ഒഴിച്ചുകൂടാനാവാത്തതാണ്. ഒരു സ്മാർട്ട് ഡിവൈസ് കൂടെയില്ലാതെ വലിയ യാത്രകൾ ചെയ്യുന്നത് ഒരുപക്ഷെ കാര്യങ്ങൾ പ്രയാസകരമായി തീർക്കും. പ്രിയപ്പെട്ടവരുമായി ബന്ധം പുലർത്താനും, നമ്മൾ ഇപ്പോൾ എവിടെയാണ് എന്ന് അറിയിക്കുവാനും, എന്തെങ്കിലും എമർജൻസി ഉണ്ടെങ്കിൽ അറിയിക്കുവാനും ഒരു സ്മാർട്ഫോൺ കൂടിയേ തീരു. ചില യാത്രകൾ അപകടം പിടിച്ചതും മറ്റ് ചിലത് ചിലപ്പോൾ ജീവന് തന്നെ ഭീക്ഷണിയാകുന്നതും സാധാരണം. എന്തുതന്നെ ആയാലും ഒരു സ്മാർട്ഫോൺ കൂടെകൊണ്ടുനടക്കുന്നത് ഇത്തരം സാഹചര്യങ്ങൾ ഒരുവിധം തരണം ചെയ്യുവാൻ സാധിക്കുന്നതാണ്. ഏത് യാത്രയിലും കൂടെ കൊണ്ടുപോകുവാൻ സാധിക്കുന്നതും എന്നാൽ എല്ലാ കാലാവസ്ഥയും അതിജീവിക്കുന്നതും നിങ്ങളുടെ യാത്രയെ കൂടുതൽ സുരക്ഷിതമാക്കുവാൻ സഹായിക്കുന്ന ഏതാനും മികച്ച സ്മാർട്ഫോണുകളെ നമുക്ക് ഇവിടെ വിശദമായി പരിചയപ്പെടാം.

1. മോട്ടറോള മോട്ടോ ജി7 - യാത്രയ്‌ക്കായി മികച്ച ബജറ്റ് ആൻഡ്രോയ്‌ഡ് സ്മാർട്ട്ഫോൺ

1. മോട്ടറോള മോട്ടോ ജി7 - യാത്രയ്‌ക്കായി മികച്ച ബജറ്റ് ആൻഡ്രോയ്‌ഡ് സ്മാർട്ട്ഫോൺ

സ്‌നാപ്ഡ്രാഗണ്‍ 632 പ്രോസസ്സറാണ് മോട്ടോ ജി 7 ന് കരുത്തു പകരുന്നത്. 3 ജി.ബി റാമും 32 ജി.ബി ഇന്റേണല്‍ സ്റ്റോറേജുമുണ്ട്. 5,000 മില്ലി ആംപയറിൻറെ ബാറ്ററിയാണ് ഈ ബജറ്റ് സ്മാർട്ട്ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്. ഫാസ്റ്റ് ചാര്‍ജിംഗിനായി 15 വാട്ടിന്റെ ടര്‍ബോ ചാര്‍ജറും ഇതിൽ നിങ്ങൾക്ക് ലഭിക്കും. 1520 X 720 പിക്‌സലാണ് റെസല്യൂഷനുള്ള 6.2 ഇഞ്ച് എച്ച്.ഡി പ്ലസ് ഡിസ്‌പ്ലേയാണ് ഈ സ്മാർട്ട്ഫോണിലുള്ളത്. മോട്ടോ ജി7 പവറില്‍ 12 മെഗാപിക്‌സലിൻറെ സിംഗിള്‍ ക്യാമറ സംവിധാനമാണ് പുറകിൽ നൽകിയിട്ടുള്ളത്. സെല്‍ഫിക്കായി പകർത്തുവാൻ 8 മെഗാപിക്‌സലിൻറെ ക്യാമയുണ്ട്. മികച്ച ഫീച്ചറുകളുള്ള ഈ ഹാൻഡ്‌സെറ്റ് യാത്രകൾക്ക് തിരഞ്ഞെടുക്കാവുന്ന ഏറ്റവും വിലകുറഞ്ഞ സ്മാർട്ട്‌ഫോണുകളിൽ ഒന്നാണ്. സഞ്ചാരികൾക്ക് സ്വന്തമാക്കാവുന്ന ഏറ്റവും മികച്ച ബജറ്റ് സ്മാർട്ട്ഫോൺ ആണ് മോട്ടോ ജി 7.

2. ആപ്പിൾ ഐഫോൺ എക്‌സ്ആർ - യാത്രയ്‌ക്കായി കൊണ്ടുപോകാവുന്ന മികച്ച ഐഫോൺ

2. ആപ്പിൾ ഐഫോൺ എക്‌സ്ആർ - യാത്രയ്‌ക്കായി കൊണ്ടുപോകാവുന്ന മികച്ച ഐഫോൺ

1 ഇഞ്ച് ഐപിഎസ് (1792 x 828 പിക്‌സല്‍ റെസലൂഷന്‍, 326 പിപിഐ) എ 12 ബയോണിക് പ്രൊസസര്‍, എഫ് /1.8 അപേര്‍ച്ചറുള്ള 12 എംപി വൈഡ് ആംഗിള്‍ ക്യാമറ, 5x ഡിജിറ്റല്‍ സൂം, 7 മെഗാപിക്‌സൽ ട്രൂഡെപ്ത് മുന്‍ക്യാമറാ സിസ്റ്റം എന്നിങ്ങനെ നിരവധി ഫീച്ചറുകളാണ് ഈ സ്മാർട്ട്ഫോണില്‍ ആപ്പിള്‍ ഉൾപ്പെടുത്തിയിരിക്കുന്നത്. ആപ്പിൾ ഐഫോൺ എക്‌സ്ആർ ഐഒഎസ് 12ൽ പ്രവർത്തിക്കുന്നു, മാത്രവുമല്ല 2942 എംഎഎച്ച് നോൺ-റിമൂവബിൾ ബാറ്ററിയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ആപ്പിൾ ഐഫോൺ എക്‌സ്ആർ വയർലെസ് ചാർജിംഗിനെയും ഫാസ്റ്റ് ചാർജിംഗിനെയും സപ്പോർട്ട് ചെയ്യുന്നു. പിൻവശത്തുള്ള ആപ്പിൾ ഐഫോൺ എക്‌സ്ആർ 12 മെഗാപിക്സൽ ക്യാമറ എഫ്/1.8 അപ്പേർച്ചറുമായിവരുന്നു. പുറകിൽ വരുന്ന ക്യാമറ സംവിധാനത്തിൽ ഓട്ടോഫോക്കസ് ഉണ്ട്. എഫ് /2.2 അപ്പർച്ചറുള്ള സെൽഫികൾക്കായി മുൻവശത്ത് 7 മെഗാപിക്സൽ ക്യാമറയുണ്ട്. ഐഫോൺ എക്‌സ്ആർ ഒരുപക്ഷേ നിങ്ങളുടെ യാത്രയ്ക്ക് ചേരുന്ന ഒരു മികച്ച ഓപ്ഷനാണ്. നിങ്ങളുടെ എല്ലാ ആവശ്യങ്ങൾക്കും അപൂർവമായ ബജറ്റ് ഓപ്ഷനുമാണ്.

3. ഗൂഗിൾ പിക്‌സൽ 4 എക്‌സ്എൽ - യാത്രയ്‌ക്കായി കൊണ്ടുപോകാവുന്ന മികച്ച മിഡ് റേഞ്ച് സ്മാർട്ട്ഫോൺ

3. ഗൂഗിൾ പിക്‌സൽ 4 എക്‌സ്എൽ - യാത്രയ്‌ക്കായി കൊണ്ടുപോകാവുന്ന മികച്ച മിഡ് റേഞ്ച് സ്മാർട്ട്ഫോൺ

ഗൂഗിൾ പിക്‌സൽ 4 എക്‌സ്എൽ സ്മാർട്ട്‌ഫോൺ 15 ഒക്ടോബർ 2019 ന് പുറത്തിറങ്ങി. 6.30 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഡിസ്പ്ലേ, 1440x3040 പിക്‌സൽ റെസല്യൂഷൻ, ഓരോ ഇഞ്ചിനും 537 പിക്‌സൽ (പിപിഐ) പിക്‌സൽ ഡെൻസിറ്റി, 19: 9 ആസ്പെക്റ്റ് റേഷിയോ എന്നിവയുണ്ട്. ഗൂഗിൾ പിക്സൽ 4 എക്സ്എൽ ഫോണിന് കരുത്തേകുന്നത് ഒക്ടാകോർ ക്വാൽകോം സ്നാപ്ഡ്രാഗൺ 855 പ്രോസസ്സറാണ്. 6 ജിബി റാമിലാണ് ഇത് വരുന്നത്. ഗൂഗിൾ പിക്സൽ 4 എക്സ്എൽ ആൻഡ്രോയിഡ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്നു, 3700mAh നോൺ-റിമൂവബിൾ ബാറ്ററിയാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഗൂഗിൾ പിക്സൽ 4 എക്‌സ്എൽ ഫാസ്റ്റ് ചാർജിംഗിനെ സപ്പോർട്ട് ചെയ്യുന്നു. സഞ്ചാരികൾക്ക് ഗൂഗിൾ പിക്‌സൽ 4 എക്‌സ്എൽ മികച്ചതാകാനുള്ള ഒരു കാരണം ക്യാമറയാണ്.

4. അസ്യൂസ് സെൻഫോൺ മാക്‌സ് 4 - യാത്രയ്‌ക്കായി കൊണ്ടുപോകാവുന്ന വിലകുറഞ്ഞ ആൻഡ്രോയ്‌ഡ് ഫോൺ

4. അസ്യൂസ് സെൻഫോൺ മാക്‌സ് 4 - യാത്രയ്‌ക്കായി കൊണ്ടുപോകാവുന്ന വിലകുറഞ്ഞ ആൻഡ്രോയ്‌ഡ് ഫോൺ

1080x1920 പിക്സൽ റെസല്യൂഷനോടുകൂടിയ 5.50 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഡിസ്പ്ലേയിലാണ് ഫോൺ വരുന്നത്. ക്വാഡ് കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 425 പ്രൊസസറാണ് അസ്യൂസ് സെൻഫോൺ 4 മാക്സിന് കരുത്ത് പകരുന്നത്. 4 ജിബി റാമിലാണ് ഇത് പ്രവർത്തിക്കുന്നത്. അസ്യൂസ് സെൻഫോൺ 4 മാക്സ് ആൻഡ്രോയിഡ് 7.0 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്നു, 5000 എംഎഎച്ച് നോൺ-റിമൂവബിൾ ബാറ്ററിയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.13 മെഗാപിക്സൽ ക്യാമറയാണ് ഈ സ്മാർട്ഫോണിന് പുറകിൽ നൽകിയിട്ടുള്ളത്. സെൽഫികൾ പകർത്തുവാൻ മുൻവശത്ത് 8 മെഗാപിക്സൽ ക്യാമറയുണ്ട്.

5. സാംസങ് ഗാലക്‌സി എസ് 10 പ്ലസ് - യാത്രയ്‌ക്കായി കൊണ്ടുപോകാവുന്ന മികച്ച ഫോട്ടോഗ്രാഫിക്ക് സ്മാർട്ട്ഫോൺ

5. സാംസങ് ഗാലക്‌സി എസ് 10 പ്ലസ് - യാത്രയ്‌ക്കായി കൊണ്ടുപോകാവുന്ന മികച്ച ഫോട്ടോഗ്രാഫിക്ക് സ്മാർട്ട്ഫോൺ

സാംസങ് ഗ്യാലക്സി എസ് 10 പ്ലസ് പുതിയ ഫീച്ചറുകൾ, ഒരു പുതിയ ഡിസൈൻ, പിന്നിൽ ഒരു ട്രിപ്പിൾ ക്യാമറ സംവിധാനം എന്നിവയുണ്ട്. പുതിയ എക്‌സിനോസ് 9820 ചിപ്‌സെറ്റാണ് ഈ സ്മാർട്ഫോണിന് മികച്ച പ്രവർത്തനക്ഷമത നൽകുന്നത്. 4100mAh ബാറ്ററിയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. കൂടുതൽ ബറൈറ്നെസ്സ് അനുവദിക്കുന്ന ഡ്യൂവൽ അപ്പേർച്ചറുള്ള കുറഞ്ഞ ബറൈറ്നെസ്സ് ഉള്ളതാണ് ഫോട്ടോഗ്രാഫി. നിങ്ങളുടെ ഫോട്ടോകളോ വീഡിയോകളോ കാണുമ്പോൾ ഇൻഫിനിറ്റി ഡിസ്പ്ലേ നിങ്ങൾക്ക് മികച്ച അനുഭവം സമ്മാനിക്കുന്നു. വാട്ടർ-റെസിസ്റ്റൻസ് സവിശേഷതകൾ ഈ സ്മാർട്ഫോണിനെ യാത്രയ്‌ക്കായി കൊണ്ടുപോകാവുന്ന ഒരു മികച്ച ഫോട്ടോഗ്രാഫിക്ക് ഹാൻഡ്‌സെറ്റായി മാറ്റുന്നു.

Best Mobiles in India

English summary
If you enjoy traveling, your smartphone will be one of the most important gadgets you bring with you. Not only is it a way to stay in touch with loved ones, but it also doubles as a backup and replaces most of the other devices you've brought on your journey thus far.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X