പുതിയ ഐഫോണുകൾ ഇറങ്ങിയതോടെ കുത്തനെ വിലകുറഞ്ഞു പഴയ മോഡലുകൾ! 29,900 രൂപ മുതല്‍ വാങ്ങാം..!

|

ആപ്പിള്‍ കമ്പനി ഇന്ത്യയിലെ ഉപയോക്താക്കള്‍ക്ക് വന്‍ ഓഫറുമായി എത്തിയിരിക്കുകയാണ്. ഐഫോണുകള്‍ വാങ്ങാന്‍ ഇഷ്ടപ്പെടാത്തവര്‍ ആരാണുളളത്? സാധാരണപ്പെട്ട ഉപയോക്താക്കള്‍ക്ക് ഐഫോണുകള്‍ എന്നുമൊരു സ്വപ്‌നമായിരുന്നു.

 
പുതിയ ഐഫോണുകൾ ഇറങ്ങിയതോടെ കുത്തനെ വിലകുറഞ്ഞു പഴയ മോഡലുകൾ!

ഇതു മനസ്സിലാക്കിയ ആപ്പിള്‍ കമ്പനി തങ്ങളുടെ ഇന്ത്യയിലെ ഉപയോക്താക്കള്‍ക്കായി ഐഫോണുകള്‍ ആകര്‍ഷണീയമായ ഡിസ്‌ക്കൗണ്ടില്‍ നല്‍കുന്നു. ക്ലാസിക് ആപ്പിള്‍ ഫാഷന്‍, കമ്പനിയുടെ പഴയ ഐഫോണിന്റെ വേരിയന്റുകള്‍ക്ക് ഇന്ത്യന്‍ വിപണിയിലും ആഗോളതലത്തിലും കുറവു വരുത്തിയിട്ടുണ്ട്.

ഇന്ത്യയില്‍ ഇപ്പോള്‍ ഐഫോണ്‍ 6s 32ജിബി വേരിയന്റിന് 29,900 രൂപയാണ്. വലിയ ഡിസ്‌പ്ലേകള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് ഐഫോണ്‍ 6s പ്ലസ് വാങ്ങാം. അതിന്റെ വില ആരംഭിക്കുന്നത് 34,900 രൂപ മുതലാണ്.

ഇന്ത്യയിലെ ഐഫോണുകളുടെ ഓഫര്‍ വില ചുവടെ കൊടുക്കുന്നു.

. ഐഫോണ്‍ 6s 32ജിബി, പഴയ വില 42,900 രൂപ, പുതിയ വില 29,990 രൂപ.

. ഐഫോണ്‍ 6s 128ജിബി, പഴയ വില 52,100 രൂപ, പുതിയ വില 39,900 രൂപ.

. ഐഫോണ്‍ 6s പ്ലസ് 32ജിബി, പഴയ വില 52,240 രൂപ, പുതിയ വില 34,900 രൂപ.

. ഐഫോണ്‍ 6s പ്ലസ് 128ജിബി, പഴയ വില 61,450 രൂപ, പുതിയ വില 44,900 രൂപ.

. ഐഫോണ്‍ 7 32ജിബി, പഴയ വില 52,370 രൂപ, പുതിയ വില 39,900 രൂപ.

. ഐഫോണ്‍ 7, 128ജിബി, പഴയ വില 61,560 രൂപ, പുതിയ വില 49,900 രൂപ.

. ഐഫോണ്‍ 7 പ്ലസ് 32ജിബി, പഴയ വില 62,840 രൂപ, പുതിയ വില 49,900 രൂപ.

. ഐഫോണ്‍ 7 പ്ലസ് 128ജിബി, പഴയ വില 72,060 രൂപ, പുതിയ വില 59,900 രൂപ.

. ഐഫോണ്‍ 8 64ജിബി, പഴയ വില 67,940 രൂപ, പുതിയ വില 59,900 രൂപ.

. ഐഫോണ്‍ 8 256ജിബി, പഴയ വില 81,500 രൂപ, പുതിയ വില 74,900 രൂപ.

. ഐഫോണ്‍ 8 പ്ലസ് 64ജിബി, പഴയ വില 77,560 രൂപ, പുതിയ വില 69,900 രൂപ.

. ഐഫോണ്‍ 8 പ്ലസ് 256ജിബി, പഴയ വില 91,110 രൂപ, പുതിയ വില 84,900 രൂപ.

. ഐഫോണ്‍ x 64ജിബി, പഴയ വില 95,390 രൂപ, പുതിയ വില 91,900 രൂപ.

. ഐഫോണ്‍ X 256ജിബി, പഴയ വില 1,08,930 രൂപ, പുതിയ വില 1,06,900 രൂപ.


ഐഫോണ്‍ XS, ഐഫോണ്‍ XS മാക്‌സ് എന്നീ ഫോണുകള്‍ സെപ്തംബര്‍ 28 മുതല്‍ ഇന്ത്യയില്‍ ലഭ്യമാകും. ഐഫോണ്‍ XSന്റെ 64ജിബി വേരിയന്റിന് 99,900 രൂപയും 256ജിബി വേരിയന്റിന് 1,14,900 രൂപയുമാണ്. എന്നാല്‍ ടോപ്പ്-എന്‍ഡ് മോഡലായ 512ജിബി വേരിയന്റിന് 1,34,900 രൂപയാണ്.

 

ഐഫോണ്‍ XS മാക്‌സ് 64ജിബി വേരിയന്റിന് 1,09,900 രൂപയും 256ജിബി വേരിയന്റിന് 1,24,900 രൂപയും 512ജിബി വേരിയന്റിന് 1,44,900 രൂപയുമാണ്.

എന്നാല്‍ ഒക്ടാബര്‍ 26ന് ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് എത്തുന്ന ഐഫോണ്‍ XR ആണ് ഏറ്റവും വില കുറഞ്ഞ ഫോണ്‍. 64ജിബി വേരിയന്റിന് 76,900 രൂപയും 128ജിബി വേരിയന്റിന് 81,900 രൂപയും 256ജിബി വേരിയന്റിന് 91,900 രൂപയുമാണ്. ആപ്പിള്‍ വാച്ച് സീരീസും ആരംഭിച്ചു. എന്നാല്‍ ഇന്ത്യയില്‍ ഇതിന്റെ വില ഇതു വരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

ഒരു ലക്ഷത്തിന് മേലെ വിലയുണ്ട്; പറഞ്ഞിട്ടെന്താ 30,000 രൂപക്ക് വാങ്ങാൻ കിട്ടുന്ന ഫോണിലെ സൗകര്യം പോലും പുതിയ ഐഫോണിൽ ഇല്ല!ഒരു ലക്ഷത്തിന് മേലെ വിലയുണ്ട്; പറഞ്ഞിട്ടെന്താ 30,000 രൂപക്ക് വാങ്ങാൻ കിട്ടുന്ന ഫോണിലെ സൗകര്യം പോലും പുതിയ ഐഫോണിൽ ഇല്ല!

Best Mobiles in India

Read more about:
English summary
These iPhones get price cuts in India, iPhones now start at Rs 29,900

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X