Home
Mobile

വിലകൂടിയ ഫോൺ ആണെന്ന് പറഞ്ഞിട്ട് കാര്യമില്ല, ഈ 2 സാംസങ് സീരീസ് ഫോണുകൾ ഉപേക്ഷിക്കാറായി!

നിർഭാഗ്യം എന്നത് ചില ആളുകളെമാത്രം തേടിപ്പിടിച്ച് എത്താറുണ്ട്. അ‌ത്തരത്തിൽ നിർഭാഗ്യവാന്മാരായ ആളുകളിൽ ആരൊക്കെയോ ആണ് ഗാലക്‌സി എസ് 20, നോട്ട് 20 എന്നിവ വാങ്ങിയത് എന്ന് ഇപ്പോൾ പറയേണ്ടിവരും. ഈ രണ്ട് സ്മാർട്ട്ഫോണുകളും സാംസങ്ങിന്റെ അ‌ക്കാലത്തെ കിടിലൻ സ്മാർട്ട്ഫോണുകൾ തന്നെയായിരുന്നു. എന്നാലിപ്പോൾ നിർഭാഗ്യവശാൽ ഇവ ഉപേക്ഷിക്കാറായിരിക്കുന്നു.

സാംസങ് ഗാലക്സി S20 സീരീസ് ഫോൺ ഉപയോക്താക്കളെ നിരാശപ്പെടുത്തിക്കൊണ്ട് ഒരു പുതിയ പ്രഖ്യാപനം എത്തിയിട്ടുണ്ട്. സാംസങ്ങിൻ്റെ 2020ലെ പ്രീമിയം സ്മാർട്ട്‌ഫോണുകളായ ഗാലക്‌സി എസ് 20 സീരീസ്, നോട്ട് 20 സീരീസ് എന്നിവയ്ക്ക് ഇനി പ്രതിമാസ സുരക്ഷാ അപ്‌ഡേറ്റുകൾ ലഭ്യമാകില്ല എന്നതാണ് അ‌ത്.

പറഞ്ഞിട്ട് കാര്യമില്ല, ഈ 2 സാംസങ് സീരീസ് ഫോണുകൾ  ഉപേക്ഷിക്കാറായി!

സ്മാർട്ട്ഫോണുകൾ സുരക്ഷിതമായി ഉപയോഗിക്കുന്നതിന് സുരക്ഷാ അ‌പ്ഡേറ്റുകൾ വളരെ വലിയ പങ്ക് വഹിക്കുന്നുണ്ട്. ഫോൺ നേരിടുന്ന വിവിധ വെല്ലുവിളികൾ മറികടക്കാൻ ആവശ്യമായ പ്രതിവിധികൾ കമ്പനികൾ അ‌വതരിപ്പിക്കുന്നത് സുരക്ഷാ അ‌പ്ഡേറ്റുകളിലൂടെയാണ്. പ്രതിമാസ സുരക്ഷാ അ‌പ്ഡേറ്റുകൾ നിർത്തലാക്കുന്നത് ഈ സാംസങ് ഫോണുകൾ ഉപയോഗിക്കുന്നവരെ ചെറുതായി ആശങ്കയിലാക്കും.

അ‌തേസമയം ഇപ്പോൾ പ്രതിമാസ സുരക്ഷാ അ‌പ്ഡേറ്റ് മാത്രമാണ് നിർത്തലാക്കിയിരിക്കുന്നത്. ത്രൈമാസ സുരക്ഷാ അപ്‌ഡേറ്റുകൾ ഇവയ്ക്ക് ലഭ്യമാകും. എങ്കിലും പ്രതിമാസ അ‌പ്ഡേറ്റുകൾ നിർത്തലാക്കുന്നത് ഫോൺ പഴകിയിരിക്കുന്നു എന്ന് സൂചിപ്പിക്കുന്നു. അ‌ധികകാലം ഈ ഫോണുകൾ ഇനി ഉപയോക്താക്കൾക്ക് ഉപയോഗിക്കാനാകില്ല. അ‌ധികം ​വൈകാതെ ​ത്രൈമാസ സുരക്ഷാ അ‌പ്ഡേറ്റുകളും കിട്ടാതാകും.

പറഞ്ഞിട്ട് കാര്യമില്ല, ഈ 2 സാംസങ് സീരീസ് ഫോണുകൾ  ഉപേക്ഷിക്കാറായി!

സാധാരണഗതിയിൽ മറ്റ് സ്മാർട്ട്ഫോൺ ബ്രാൻഡുകളെ അ‌പേക്ഷിച്ച് സാംസങ് കൂടുതൽ ഒഎസ് അ‌പ്ഡേറ്റുകളും സുരക്ഷാ അ‌പ്ഡേറ്റുകളും വാഗ്ദാനം ചെയ്യാറുണ്ട്. ഇപ്പോൾ ഇറങ്ങുന്ന സാംസങ് ഫോണുകളിൽ പലതും അ‌ഞ്ചും ഏഴും വർഷത്തേക്കുള്ള ഒഎസ്- സുരക്ഷാ അ‌പ്ഡേറ്റ് പിന്തുണയോടെയാണ് എത്തുന്നത്. എന്നാൽ, നിർഭാഗ്യവശാൽ എസ് 20, നോട്ട് 20 സീരീസുകൾ ഇറങ്ങിയ സമയത്ത് അ‌ങ്ങനെയൊരു പിന്തുണ സാംസങ് നൽകിയിരുന്നില്ല.

ലോഞ്ച് ചെയ്ത് ഏതാണ്ട് മൂന്ന് വർഷം ആയതിനാൽ സാംസങ് ഗ്യാലക്‌സി എസ് 20, നോട്ട് 20 സീരീസുകളിലെ പ്രതിമാസ അ‌പ്ഡേറ്റുകൾ നിർത്തേണ്ട സമയമായിരിക്കുന്നു. 2020-ൽ പുറത്തിറങ്ങിയ എല്ലാ സാംസങ് ഫോണുകൾക്കും ഇനി വർഷത്തിൽ നാല് സുരക്ഷാ അപ്‌ഡേറ്റുകളാണ് ലഭിക്കുക. മൂന്ന് ഒഎസ് അ‌പ്ഡേറ്റുകളാണ് ഈ സ്മാർട്ട്ഫോണുകളിൽ വാഗ്ദാനം ചെയ്തിരുന്നത്.

ഈ സാംസങ് ഫോണുകൾ 2020ൽ പുറത്തിറങ്ങുമ്പോൾ ആൻഡ്രോയിഡ് 10 അ‌ടിസ്ഥാനമാക്കിയാണ് പ്രവർത്തിച്ചിരുന്നത്. 2022ൽ ആൻഡ്രോയിഡ് 13 ഒഎസ് അ‌പ്ഡേറ്റ് ലഭിച്ചതോടുകൂടി മൂന്ന് വർഷത്തെ ഓപ്പറേറ്റിംഗ് സിസ്റ്റം അപ്‌ഡേറ്റ് പിന്തുണ പൂർത്തിയായി. ടൈംലൈൻ അനുസരിച്ച് 2024 മാർച്ച് മാസത്തെ ഏറ്റവും പുതിയ അപ്‌ഡേറ്റ് ഈ ഫോണുകളുടെ അവസാന പ്രതിമാസ സുരക്ഷാ പാച്ചായിരുന്നു.

പറഞ്ഞിട്ട് കാര്യമില്ല, ഈ 2 സാംസങ് സീരീസ് ഫോണുകൾ  ഉപേക്ഷിക്കാറായി!

പ്രതിമാസ അ‌പ്ഡേറ്റുകൾ നിർത്തലാക്കിയെങ്കിലും ഈ ഫോൺ ഉപയോക്താക്കൾ അ‌ധികം ആശങ്കപ്പെടേണ്ടതില്ല. കാരണം ഗാലക്‌സി നോട്ട് 20 സീരീസിന് ത്രൈമാസ അടിസ്ഥാനത്തിൽ സുരക്ഷാ അ‌പ്ഡേറ്റുകൾ കുറച്ച് നാളുകൾ കൂടി ലഭിക്കും. അ‌തേസമയം ഗാലക്‌സി എസ് 20 സീരീസിന് ശേഷമുള്ള എല്ലാ സാംസങ് ഫോണുകൾക്കും 5 വർഷത്തെ അപ്‌ഡേറ്റുകൾ ലഭിക്കുമെന്നത് ശ്രദ്ധേയമാണ്.

സാംസങ് ഗാലക്സി S20, S20 പ്ലസ്, S20 അ‌ൾട്ര, S20 FE, നോട്ട് 20, നോട്ട് 20 അ‌ൾട്ര എന്നിവയ്ക്കാണ് ഇനിമുതൽ പ്രതിമാസ അ‌പ്ഡേറ്റുകൾ ലഭ്യമാകാത്തത്. പ്രധാന അ‌പ്ഡേറ്റുകൾ മാത്രമാണ് ​ത്രൈമാസ അ‌പ്ഡേറ്റുകളായി ഈ ഫോണുകളിൽ ഇനി ലഭിക്കുക. സുരക്ഷാ പിന്തുണ ഇല്ലാതാകുന്നതോടെ ഭാവിയിൽ ഈ ​ഫോണുകൾ ഉപേക്ഷിച്ച് പുതിയ ഫോണുകളിലേക്ക് മാറേണ്ടിവരും.

അ‌ങ്ങനെ പുതിയ ഫോണിലേക്ക് മാറാൻ താൽപര്യപ്പെടുന്നവർ പുതിയ എസ്24 സീരീസിലേക്ക് മാറുന്നതാകും കൂടുതൽ നല്ലത്. കാരണം, വിപുലമായ സോഫ്റ്റ്‌വെയർ പിന്തുണയാണ് സാംസങ് ഈ സീരീസിലെ ഫോണുകൾക്ക് ഒരുക്കിയിരിക്കുന്നത്. ഏഴ് വർഷത്തെ സോഫ്റ്റ്‌വെയർ പിന്തുണയാണ് എസ്24 സീരീസ് ഫോണുകൾക്ക് ലഭിക്കുക. ഇത് വളരെ വലിയ കാലയളവാണ്.

Best Mobiles in India

English summary
Premium smartphones released in 2020 such as the Galaxy S20 series and Note 20 series will no longer receive monthly security updates. All Samsung phones released in 2020 will now receive four security updates a year. Three OS updates were offered in these smartphones.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X