ആന്‍ഡ്രോയിഡ് ഫോണിൽ ഈ 7 കാര്യങ്ങൾ നിങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കുക!

|

സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ 85 ശതമാനത്തിലേറെ പേരും ഉപയോഗിക്കുന്ന ഓപ്പറേറ്റിങ്ങ് സിസ്റ്റമാണ് ആന്‍ഡ്രോയിഡ്. നിങ്ങളുടെ സുരക്ഷ ഉറപ്പു വരുത്താനായി ആന്‍ഡ്രോയിഡില്‍ പല ഉപയോഗപ്രദമായ കാര്യങ്ങള്‍ ഉണ്ട്.

ആന്‍ഡ്രോയിഡ് ഫോണിൽ ഈ  7 കാര്യങ്ങൾ നിങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കുക!

ആപ്‌സ്, എല്‍ഇഡി നോട്ടിഫിക്കേഷന്‍സ്, ഗസ്ചര്‍ നിയന്ത്രണങ്ങള്‍, ഐക്കണ്‍ പായ്ക്കുകള്‍, ട്വീക്‌സ് എന്നീ ധാരാളം സവിശേഷതകളാണ് ആന്‍ഡ്രോയിഡ് ഫോണിനുളളത്. ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് അവരുടെ ഡേറ്റയും മറ്റും സുരക്ഷിതമാക്കാന്‍ കുറച്ച് ടിപ്‌സുകള്‍ ഇവിടെ പറയാം.

നോട്ടിഫിക്കേഷനുകള്‍ക്ക് മുന്‍ഗണന നല്‍കുക

നോട്ടിഫിക്കേഷനുകള്‍ക്ക് മുന്‍ഗണന നല്‍കുക

ആന്‍ഡ്രോയിഡ് 8.0 ഓറിയോയില്‍ നോട്ടിഫിക്കേഷനുകള്‍ വളരെ ഏറെ മെച്ചപ്പെടുത്തിയിരിക്കുന്നു. നിങ്ങള്‍ക്ക് വ്യക്തിഗത ആപ്ലിക്കേഷനുകളിലേക്ക് പോയി നോട്ടിഫിക്കേഷന്‍ ഡോട്ടുകളും (ഐക്കണിന്റെ മുകളിലുളള ഡോട്ട്) അതിലധികവും നിയന്ത്രിക്കാം. വ്യത്യസ്ഥ ക്രമീകരണങ്ങള്‍ മാറ്റുന്നതിലൂടെ നിങ്ങള്‍ക്ക് ഫോണ്‍ അനുയോജ്യമായ രീതിയില്‍ ഉപയോഗിക്കാനാകും.

ഡേറ്റ ഉപയോഗം കുറക്കാം

ഡേറ്റ ഉപയോഗം കുറക്കാം

ഡേറ്റ ഉപയോഗം കുറച്ചു കൊണ്ട് സമയവും പണവും ലാഭിക്കാന്‍ കഴിയുമോ എന്ന് നിങ്ങള്‍ക്ക് ക്രോമിനോട് ചോദിക്കാം, ഇത് എത്ര പേര്‍ക്ക് അറിയാം. ഫോണില്‍ കുറച്ചു സെറ്റിംഗ് ചെയ്താല്‍ 30 ശതമാനം ഡാറ്റ വരെ കുറക്കാം. അതിനായി നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം,

ക്രോം> സെറ്റിംഗ്‌സ്> ഡേറ്റ സേവര്‍> ടേണ്‍ ഓണ്‍.

അതുപോലെ നിങ്ങള്‍ ഉറങ്ങുന്ന സമയത്ത് വൈഫൈ സൂക്ഷിക്കാനും ഫോണിനോടു പറയാം.

. സെറ്റിംഗ്‌സ്> വൈഫൈ> Advanced

. 'Keep Wi-Fi on During sleep' ഓണ്‍ ചെയ്തു വയ്ക്കുക.

. 'Always' എന്നത് തിരഞ്ഞെടുക്കുക.

ബാറ്ററി ഒപ്ടിമൈസ് ചെയ്യുക

ബാറ്ററി ഒപ്ടിമൈസ് ചെയ്യുക

നിങ്ങള്‍ ഏത് ആന്‍ഡ്രോയിഡ് ഉപകരണം ഉപയോഗിച്ചാലും പ്രശ്‌നമില്ല. നിങ്ങള്‍ എവിടെ പോയാലും ബാറ്ററി ലൈഫ് മെച്ചപ്പെടുത്താന്‍ മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. ആദ്യം നിങ്ങള്‍ ഫോണിലെ 'ambient display അല്ലെങ്കില്‍ 'adaptive brightness' ഓഫ് ചെയ്തു വയ്ക്കുക. ഈ സെറ്റിംങ്ങ്‌സ് സാധാരണ വെളിച്ചത്തിനേക്കാള്‍ കുറക്കുന്നു. എന്നാല്‍ ഇത് അത്ര മികച്ചതല്ല. കാരണം ഡിസ്‌പ്ലേ വെളിച്ചം അധികം കുറച്ചാല്‍ അത് നിങ്ങളുടെ കണ്ണുകളെ ബാധിക്കും. ഇങ്ങനെ ചെയ്താല്‍ ബാറ്ററി ശേഷി വര്‍ദ്ധിപ്പിക്കാമെങ്കിലും കണ്ണുകളെ ബാധിക്കാത്ത രീതിയില്‍ സെറ്റിങ്ങ്‌സ് ചെയ്യുക.

നിലവില്‍ മിക്ക ആന്‍ഡ്രോയിഡ് UI എത്തുന്നത് ബാറ്ററി സേവര്‍ മോഡ് ഉള്‍പ്പെടുത്തിയാണ്.

ആപ്ലിക്കേഷന്‍ അനുമതികള്‍

ആപ്ലിക്കേഷന്‍ അനുമതികള്‍

ആന്‍ഡ്രോയിഡ് മാര്‍ഷ്മലോയില്‍ ഈ സവിശേഷതയുണ്ട്. 'Granular app permissions' എന്ന ഫീച്ചര്‍ നിങ്ങള്‍ക്ക് ഉപയോഗിച്ചു നോക്കാം. നിങ്ങളുടെ ആവശ്യകത അനുസരിച്ച് ഫോണിലെ ഹാര്‍ഡ്‌വയറോ ഡേറ്റയോ ആക്‌സസ് ചെയ്യാന്‍ നിങ്ങള്‍ക്കു കഴിയും. അതിനാല്‍ ഒരു ആപ്പ് മൈക്രോഫോണ്‍ ആക്‌സസ് ചെയ്യേണ്ടതുണ്ടെങ്കില്‍, ഇത് ചെയ്യാന്‍ നിങ്ങളോട് അനുവാദം ചോദിക്കും, അതിനാല്‍ ആപ്പ് ലോഞ്ച് ചെയ്യുമ്പോള്‍ ഈ ഹാര്‍ഡ്‌വയര്‍ ഉപയോഗിക്കേണ്ടതുണ്ട്.

ഹോണർ 7A, 7C എന്നിവ ഇന്ന് ഇന്ത്യയിൽ ഇറങ്ങും; കുറഞ്ഞ വില, കൂടുതൽ സൗകര്യങ്ങൾ!ഹോണർ 7A, 7C എന്നിവ ഇന്ന് ഇന്ത്യയിൽ ഇറങ്ങും; കുറഞ്ഞ വില, കൂടുതൽ സൗകര്യങ്ങൾ!

ഗൂഗിള്‍ അസിസ്റ്റന്റ് ഉപയോഗിക്കാം

ഗൂഗിള്‍ അസിസ്റ്റന്റ് ഉപയോഗിക്കാം

ഗൂഗിള്‍ അസിസ്റ്റന്റ് ഏവര്‍ക്കും പരിചിതമാണ്. എന്നിരുന്നാലും ഇതിനെ കുറിച്ച് ഇനിയും നിങ്ങള്‍ അറിയേണ്ടതുണ്ട്. ഗൂഗിള്‍ അസിസ്റ്റന്റ് നിങ്ങളുടെ ആപ്‌സുമായി സംവദിക്കുകയും കുറിപ്പുകള്‍ എടുക്കുകയും അതിനോടൊപ്പം ഓര്‍മ്മപ്പെടുത്തലും നടത്തുന്നു. ഗൂഗിള്‍ അസിസ്റ്റന്റ് നിങ്ങള്‍ എത്രയേറെ ഉപയോഗിക്കുന്നുവോ അത്രയേറെ അതിന്റെ സവിശേഷതകള്‍ നിങ്ങള്‍ മനസ്സിലാക്കുന്നു.

ഒരു ഉദാഹരണം ഇവിടെ പറയാം. നിങ്ങള്‍ക്ക് ഉറങ്ങണമെങ്കില്‍ വിളിച്ചുണര്‍ത്താന്‍ ഇനി അലാറം വേണ്ട. നിങ്ങള്‍ക്ക് ഗൂഗിള്‍ അസിസ്റ്റന്റിനോട് ഇങ്ങനെ പറയാം, 'Okay Google, wake me up in two hours'. രണ്ട് മണിക്കൂര്‍ കഴിഞ്ഞ് ഗൂഗിള്‍ അസിസ്റ്റന്റ് തന്നെ നിങ്ങളെ വിളിച്ചുണര്‍ത്തും.

Find my Device സെറ്റ് ചെയ്യാം

Find my Device സെറ്റ് ചെയ്യാം

'Find my Device' എന്ന മികച്ച ടൂളിലൂടെ നിങ്ങള്‍ക്ക് നഷ്ടപ്പെട്ട ഫോണ്‍ കണ്ടെത്താം. കൂടാതെ വിദൂരമായി ലോക്ക് ചെയ്യാം, റിങ്ങ് ചെയ്യാം, ഡേറ്റകള്‍ ഡിലീറ്റ് ചെയ്യാം എന്നീ പല കാര്യങ്ങള്‍ ചെയ്യാം.

ഇതിനായി ആദ്യമേ കുറച്ചു കാര്യങ്ങള്‍ നിങ്ങളുടെ ഫോണില്‍ ചെയ്തുവയ്ക്കണം. സെക്യൂരിറ്റിയുടെ കീഴിലായി, ഗൂഗിള്‍ സെറ്റിംഗ് ആപ്പില്‍ 'Find my device' നു അനുമതികള്‍ നല്‍കാന്‍ കാണും. അത് ഇനേബിള്‍ ചെയ്താല്‍ എവിടിരുന്നു വേണമെങ്കിലും ഫോണിലെ ഡേറ്റകള്‍ നിങ്ങള്‍ക്ക് ഇല്ലാതാക്കാനും ഫോണ്‍ ലോക്ക് ചെയ്യാനും സാധിക്കും. പക്ഷേ നിങ്ങള്‍ക്ക് ഡിവൈസ് അഡ്മിനിസ്‌ട്രേറ്ററായി ആക്ടിവേറ്റ് ചെയ്യേണ്ടതുണ്ട്. അതിനായി,

. Settings> Security> Device Administrators

. Find My device ന്റെ സമീപമുളള ബോക്‌സ് ചെക്കു ചെയ്യുക.

NFC ഉപയോഗിച്ച് സമയം ലാഭിക്കാം

NFC ഉപയോഗിച്ച് സമയം ലാഭിക്കാം

മിക്കവര്‍ക്കും NFC യുടെ പ്രവര്‍ത്തനത്തെ കുറിച്ച് അറിവുണ്ടായിരിക്കില്ല. ഇത് വളരെ മികച്ചതാണ്. ഒരൊറ്റ ടാപ്പിലൂടെ തന്നെ ബ്ലൂടൂത്ത് ഹെഡ്‌ഫോണ്‍ ജോഡിയാക്കാനും പഴയ ഫോണില്‍ നിന്നും പുതിയ ഫോണിലേക്ക് ഉളളടക്കങ്ങള്‍ ട്രാന്‍സ്ഥര്‍ ചെയ്യാനും മറ്റും സാധിക്കും.

Best Mobiles in India

Read more about:
English summary
Things You Should Do Immediately If You Are An Android User

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X