ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്‌ഫോണില്‍ ചെയ്യരുതാത്ത കാര്യങ്ങള്‍

|

ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്‌ഫോണ്‍ നമ്മുടെ ജീവിതത്തില്‍ വിവിധ റോളുകള്‍ നിര്‍വ്വഹിക്കുന്നുണ്ട്. ചിലര്‍ക്ക് അത് വിലപ്പെട്ടൊരു വസ്തു മാത്രമാണ്. മറ്റുചിലര്‍ക്ക് രഹസ്യങ്ങള്‍ ഒളിഞ്ഞിരിക്കുന്ന പേടകവും. എന്നിരുന്നാലും സ്മാര്‍ട്ട്‌ഫോണുളുടെ സുരക്ഷിതത്വത്തില്‍ മിക്കവരും അത്ര ശ്രദ്ധ പുലര്‍ത്താറില്ല. ഫോണുകളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

 

1. സ്‌ക്രീന്‍ ലോക്ക് ചെയ്യാന്‍ മറക്കരുത്

1. സ്‌ക്രീന്‍ ലോക്ക് ചെയ്യാന്‍ മറക്കരുത്

ഫോണുകളിലുള്ള വ്യക്തി വിവരങ്ങള്‍ അടക്കമുള്ളവ സുരക്ഷിതമാക്കാനുള്ള ഏറ്റവും എളുപ്പമുള്ള മാര്‍ഗ്ഗമാണ് സ്‌ക്രീന്‍ ലോക്ക് ചെയ്യുക എന്നുള്ളത്. വിവിധ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് ഫോണുകള്‍ ലോക്ക് ചെയ്യാനാകും.

2. കൃത്യമായി അപ്‌ഡേറ്റ്

2. കൃത്യമായി അപ്‌ഡേറ്റ്

സ്മാര്‍ട്ട്‌ഫോണ്‍ കൃത്യമായി അപ്‌ഡേറ്റ് ചെയ്ത് ഉപയോഗിക്കുക. ഇത് ഫോണിന്റെ പ്രവര്‍ത്തനക്ഷമത അടക്കമുള്ള കാര്യങ്ങള്‍ മെച്ചപ്പെടുത്തും.

3. USB വഴി ചാര്‍ജ് ചെയ്യരുത്

3. USB വഴി ചാര്‍ജ് ചെയ്യരുത്

കമ്പ്യൂട്ടറിലെ USB പോര്‍ട്ട് വഴി കഴിവതും ഫോണ്‍ ചാര്‍ജ് ചെയ്യാതിരിക്കുക. ഇതിനായി കമ്പനി നല്‍കിയിട്ടുള്ള ചാര്‍ജര്‍ ഉപയോഗിക്കുക.

4. ബാക്ക്അപ് ചെയ്യാന്‍ മറക്കല്ലേ
 

4. ബാക്ക്അപ് ചെയ്യാന്‍ മറക്കല്ലേ

ഫോണില്‍ നാം വിലപ്പെട്ട പല വിവരങ്ങളും സൂക്ഷിക്കുന്നുണ്ട്. അത് നഷ്ടപ്പെട്ട് പോയാല്‍ എന്തുചെയ്യും? ഫോണിലുള്ള ഫോട്ടോകള്‍ അടക്കമുള്ള ഡാറ്റ സുരക്ഷിതമാക്കുന്നതിനായി ബാക്ക്അപ് ചെയ്ത് സൂക്ഷിക്കുക.

5. അമിതമായി ചൂടാകരുത്

5. അമിതമായി ചൂടാകരുത്

സ്മാര്‍ട്ട്‌ഫോണുകള്‍ പൊട്ടിത്തെറിച്ചതായുള്ള വാര്‍ത്തകള്‍ നാം പലപ്പോഴും കേള്‍ക്കാറുണ്ട്. ബാറ്ററിയോ ചാര്‍ജറോ ആയിരിക്കും ഇതില്‍ വില്ലന്‍. വളരെയധികം ചൂടുള്ള സ്ഥലത്ത് വച്ച് ഫോണ്‍ ചാര്‍ജ് ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കുക. ബാറ്ററിയിലെ ചാര്‍ജ് പൂര്‍ണ്ണമായി തീരുന്നതും ഒഴിവാക്കണം. പൂര്‍ണ്ണമായും ചാര്‍ജ് ചെയ്തുകഴിഞ്ഞ ഫോണ്‍ ഉടനടി ചാര്‍ജറില്‍ നിന്ന് ഊരുക.

6. സ്‌ക്രീനിനോട് വേണ്ട അവഗണന

6. സ്‌ക്രീനിനോട് വേണ്ട അവഗണന

ഡിസ്‌പ്ലേക്ക് കേടുവന്നാല്‍ ഉണ്ടാകുന്ന സാമ്പത്തിക ബാദ്ധ്യതയെക്കുറിച്ച് പറയേണ്ടതില്ലല്ലോ? ഗൊറില്ല ഗ്ലാസ് ഡിസ്‌പ്ലേയ്ക്ക് ഒരുപരിധി വരെ സംരക്ഷണം നല്‍കും. കഴിയുമെങ്കില്‍ സ്‌ക്രീന്‍ പ്രൊട്ടക്ടറുകള്‍ കൂടി ഉപയോഗിക്കുക.

7. മഴയില്‍ ഉപേക്ഷിക്കരുത്

7. മഴയില്‍ ഉപേക്ഷിക്കരുത്

ഇപ്പോള്‍ വിപണിയില്‍ ലഭിക്കുന്ന മിക്ക സ്മാര്‍ട്ട്‌ഫോണുകളും വാട്ടര്‍പ്രൂഫാണ്. നിങ്ങളുടെ ഫോണ്‍ IP67 അല്ലെങ്കില്‍ IP68 സര്‍ട്ടിഫിക്കറ്റോട് കൂടിതയാണെങ്കില്‍ പേടിക്കേണ്ടതില്ല. അല്ലാത്ത ഫോണുകളില്‍ വെള്ളം വീഴാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തുക. വെള്ളം വീഴുന്നത് ഫോണുകള്‍ക്ക് കേടുവരുത്തും.

8. ഫോട്ടോകള്‍ ഗാലറിയില്‍ സൂക്ഷിക്കരുത്

8. ഫോട്ടോകള്‍ ഗാലറിയില്‍ സൂക്ഷിക്കരുത്

സ്വകാര്യ ഫോട്ടോകള്‍ ഉള്‍പ്പെടെയുള്ളവ ഗ്യാലറിയില്‍ സൂക്ഷിക്കുന്നത് സുരക്ഷിതമല്ല. മറ്റുള്ളവരുടെ കൈകളില്‍ നിങ്ങളുടെ ഫോട്ടോകള്‍ എത്താന്‍ ഇത് ഇടയാക്കും. സുരക്ഷിതമായ ഫോള്‍ഡറുകളില്‍ മാത്രം ഇത്തരം ഫോട്ടോകള്‍ സൂക്ഷിക്കുക.

9. നിരീക്ഷിക്കാന്‍ അനുവദിക്കരുത്

9. നിരീക്ഷിക്കാന്‍ അനുവദിക്കരുത്

നിങ്ങള്‍ ഫോണില്‍ ചെയ്യുന്ന കാര്യങ്ങള്‍ മറ്റാരും അറിയരുതുന്നുണ്ടെങ്കില്‍ അതിന് വേണ്ട മുന്‍കരുതലുകള്‍ ചെയ്യണം. ഇന്റര്‍നെറ്റിലെ സ്വകാര്യത സൂക്ഷിക്കുന്നതിനായി പ്രൈവറ്റ് ബ്രൗസിംഗ് ഉപയോഗിക്കുക. ബ്രൗസിംഗ് ഹിസ്റ്ററി ഡിലീറ്റ് ചെയ്തും ഒരുപരിധി വരെ സ്വകാര്യത സംരക്ഷിക്കാം.

 10. എല്ലാ ആപ്പുകളും ഇന്‍സ്റ്റോള്‍ ചെയ്യരുത്

10. എല്ലാ ആപ്പുകളും ഇന്‍സ്റ്റോള്‍ ചെയ്യരുത്

ഗൂഗിള്‍ പ്ലേസ്റ്റോര്‍ പോലെ വിശ്വസനീയമായ ഇടങ്ങളില്‍ നിന്ന് മാത്രം ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുക. മാള്‍വെയറുകള്‍ ഉള്‍പ്പെടെയുള്ളവ ആപ്പുകളിലൂടെയാണ് ഫോണുകളിലെത്തുന്നത് എന്ന കാര്യം ഓര്‍മ്മിക്കുക.

 

Best Mobiles in India

Read more about:
English summary
Things you shouldn't do on your Android smartphone

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X