ലോകത്തെ ഏറ്റവും മെലിഞ്ഞ സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യയിലും...!

ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ കമ്പനിയായ ജിയോണി ഇന്‍ഡ്യയില്‍ ലോകത്തെ ഏറ്റവും മെലിഞ്ഞ സ്മാര്‍ട്ട്‌ഫോണ്‍ എത്തിച്ചു. ഇ ലൈഫ് എസ് 5.1 അടുത്ത അഴ്ച വിപണിയില്‍ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഇ ലൈഫില്‍ 4.8 ഇഞ്ചിന്റെ അമോള്‍ഡ് സ്‌ക്രീനാണ് നല്‍കിയിരിക്കുന്നത്, ഇത് 720 X 1280 പിക്‌സല്‍ റെസലൂഷനാണ് പിന്തുണയ്ക്കുന്നത്. ഗൊറില്ലാ ഗ്ലാസ്സ് 3-ന്റെ സംരക്ഷണം കൊണ്ട് ഇതിന്റെ സ്‌ക്രീന്‍ മറ്റ് സ്മാര്‍ട്ട്‌ഫോണുകളെ അപേക്ഷിച്ച് കൂടുതല്‍ ബലവത്താണ്.

ലോകത്തെ ഏറ്റവും മെലിഞ്ഞ സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യയിലും...!

1.7 ഗിഗാഹെര്‍ട്ട്‌സ് ഒക്ടാ കോര്‍ പ്രൊസസ്സറും 1 ജിബി റാമ്മും കൊണ്ടാണ് ഫോണ്‍ ശാക്തീകരിച്ചിരിക്കുന്നത്. ഇന്റേണല്‍ മെമ്മറി 16 ജിബിയാണ്. ആന്‍ഡ്രോയിഡ് 4.4 കിറ്റ്കാറ്റ് ഒഎസ്സിന്റെ കൂടെ എമിഗോ 2.0 യുഐ കൂടെ സന്നിവേശിപ്പിച്ചിരിക്കുന്നു. വൈറ്റ്, ബ്ലൂ, ബ്ലാക്ക്, പിങ്ക് നിറ വ്യതിയാനങ്ങളില്‍ ജിയോണി ഇ ലൈഫ് എസ് 5.1 ലഭ്യമാണ്.

ഫോണിനെക്കുറിച്ച് കൂടുതലറിയുന്നതിനായി താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക.

Read more about:
English summary
World’s thinnest phone Gionee Elife S5.1 launched in India at Rs 18,999.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot