ആന്‍ഡ്രോയ്ഡ് ശില്‍പ്പിയില്‍ നിന്ന് ഉപയോക്താവിനെ അനുകരിക്കുന്ന എഐ സ്മാര്‍ട്ട്‌ഫോണ്‍

|

ആന്‍ഡ്രോയ്ഡിന്റെ പിതാവ് എന്നറിയപ്പെടുന്ന ആന്‍ഡി റൂബിന്റെ നേതൃത്വത്തില്‍ പുതിയ എഐ സ്മാര്‍ട്ട്‌ഫോണ്‍ ഒരുങ്ങുന്നു. ഉപഭോക്താവ് പ്രതികരിക്കുന്ന രീതിയില്‍ മെസേജുകള്‍, ഇ-മെയിലുകള്‍ എന്നിവയ്ക്ക് സ്വയം മറുപടി നല്‍കാന്‍ ഫോണിലെ എഐ സംവിധാനത്തിന് കഴിയും. ഹോട്ടല്‍ ബുക്ക് ചെയ്യുന്നത് പോലുള്ള ജോലികളും വിശ്വസിച്ച് ഫോണിനെ ഏല്‍പ്പിക്കാം!

 
ആന്‍ഡ്രോയ്ഡ് ശില്‍പ്പിയില്‍ നിന്ന് ഉപയോക്താവിനെ അനുകരിക്കുന്ന എഐ സ്മാ

ഒരു വര്‍ഷം മുമ്പ് റൂബിന്റെ നേതൃത്വത്തില്‍ എസ്സെന്‍ഷ്യല്‍ എന്ന പേരില്‍ സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറങ്ങിയിരുന്നു. നോച് എന്ന ആശയം സ്മാര്‍ട്ട്‌ഫോണുകളില്‍ ആദ്യമവതരിപ്പിച്ചത് എസ്സെന്‍ഷ്യലാണ്. ടൈറ്റാനിയവും സെറാമിക്‌സും ഉപയോഗിച്ച് നിര്‍മ്മിച്ച ഫോണ്‍ സ്‌ക്രീന്‍ റെസല്യൂഷന്‍, ഫോട്ടോയുടെ ഗുണമേന്മ എന്നിവയുടെ കാര്യത്തില്‍ വളരെ മികച്ചതായിരുന്നു. എന്നാല്‍ തൊട്ടാല്‍ പൊള്ളുന്ന വില ആളുകളെ ഫോണില്‍ നിന്നകറ്റി.

പുതിയ ഫോണിലും നിരവധി പുതുമകള്‍ പ്രതീക്ഷിക്കാം. എഐ സാങ്കേതിവിദ്യയുടെ സഹായത്തോടെ ഉടമയുടെ മനസ്സറിഞ്ഞ് സന്ദേശങ്ങള്‍, ഇ-മെയിലുകള്‍ എന്നിവയ്ക്ക് മറുപടി നല്‍കുമെന്നതാണ് ഫോണിന്റെ ഏറ്റവും വലിയ സവിശേഷതയായി പറയുന്നത്. ഫോണിന്റെ സോഫ്റ്റ്‌വെയര്‍ ഡാറ്റ ശേഖരിച്ച് സന്ദേശങ്ങളോട് ഉപയോക്താവ് പ്രതികരിക്കുന്ന രീതി മനസ്സിലാക്കും. അതിനുശേഷം സ്വാഭാവികതയോടെ സ്വയം മറുപടി നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഡ്യൂപ്ലക്‌സ് എന്ന പേരില്‍ സമാനമായ എഐ സാങ്കേതികവിദ്യ ഗൂഗിള്‍ അവതരിപ്പിച്ചിരുന്നു. സ്വാഭാവികമായി ചാറ്റ് ചെയ്യാന്‍ സഹായിക്കുകയാണ് ഡ്യൂപ്ലക്‌സ് ചെയ്യുന്നത്. എന്നാല്‍ അതിനായി നിങ്ങള്‍ ഫോണില്‍ തൊടുകപോലും വേണ്ട.

നിര്‍മ്മിത ബുദ്ധി അടിസ്ഥാനമാക്കി പുറത്തിറങ്ങിയ 2001: എ സ്‌പെയ്‌സ് ഒഡീസി, ഐടി തുടങ്ങിയ ചിത്രങ്ങള്‍ ഇവിടെ ഓര്‍ക്കുന്നത് നല്ലതാണ്. നിര്‍മ്മിത ബുദ്ധിയിലുണ്ടാകുന്ന ആശ്രയത്വമായിരുന്നു രണ്ട് ചിത്രങ്ങളുടെയും ഇതിവൃത്തം.

പുതിയ എസ്സെന്‍ഷ്യല്‍ സ്മാര്‍ട്ട്‌ഫോണ്‍ എന്ന് വിപണിയിലെത്തുമെന്ന കാര്യം വ്യക്തമല്ല. ആദ്യഫോണ്‍ പുറത്തിറങ്ങിയപ്പോള്‍ വിതരണത്തിലടക്കം പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. പുതിയ ഫോണ്‍ വിപണിയിലെത്തുമ്പോഴേക്കും ഇത്തരം ബാലാരിഷ്ടതകളെല്ലാം മറികടക്കാന്‍ കമ്പനിക്ക് കഴിയുമെന്ന് കരുതാം.

ആന്‍ഡ്രോയ്ഡ് ഫോണ്‍ കൈയില്‍ കിട്ടിയാലുടന്‍ ചെയ്യേണ്ട 13 കാര്യങ്ങള്‍ആന്‍ഡ്രോയ്ഡ് ഫോണ്‍ കൈയില്‍ കിട്ടിയാലുടന്‍ ചെയ്യേണ്ട 13 കാര്യങ്ങള്‍

Best Mobiles in India

Read more about:
English summary
This AI Smartphone By Android Creator Can Mimic Your Behavior

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X