7000 എംഎഎച്ച് ബാറ്ററിയുമായി പുതിയ ബജറ്റ് സ്മാർട്ട്ഫോൺ അവതരിപ്പിച്ചു
മറ്റൊരു മികച്ച ബജറ്റ് സ്മാർട്ഫോണുമായി പോക്കോ വീണ്ടും രംഗത്ത് എത്തിയിരിക്കുകയാണ്. ഇന്ത്യയിൽ 10,999 രൂപ മുതൽ ആരംഭിക്കുന്ന ടെക്നോ പോവ 2 സ്മാർട്ഫോൺ 4 ജിബി റാമും 64 ജിബി ഇന്റേണൽ സ്റ്റോറേജും 6 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജും വരുന്ന രണ്ട് വേരിയന്റുകളിലാണ് വിപണിയിൽ വരുന്നത്. പുതുതായി പുറത്തിറക്കിയ ടെക്നോ ഫോൺ റെഡ്മി നോട്ട് 10, സാംസങ് ഗാലക്‌സി എഫ് 12 എന്നിവയ്‌ക്കെതിരാണ് ഈ ബജറ്റ് ഫോൺ വിപണിയിൽ മത്സരിക്കുന്നത്. 7000 എംഎഎച്ച് ബാറ്ററി, 6 ജിബി റാം, 128 ജിബി സ്റ്റോറേജ്, 18W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട്, മീഡിയടെക് ഹീലിയോ ജി 85 പ്രോസസർ, 48 മെഗാപിക്സൽ ക്വാഡ് റിയർ ക്യാമറ സിസ്റ്റം എന്നിവ പ്രധാന സവിശേഷതകളിൽ ഉൾപ്പെടുന്നു.

ടെക്നോ പോവ 2 സ്മാർട്ഫോണിൻറെ ഇന്ത്യയിലെ വിലയും, ലഭ്യതയും
ടെക്നോ പോവ 2 രണ്ട് വേരിയന്റുകളിൽ വിപണിയിൽ വരുന്നു. ഈ സ്മാർട്ഫോണിൻറെ 4 ജിബി റാമും 64 ജിബി ഇന്റേണൽ സ്റ്റോറേജ് വരുന്ന ബേസിക് മോഡൽ 10,999 രൂപയ്ക്ക് ലഭിക്കും. 6 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള ടോപ്പ് എൻഡ് മോഡൽ 12,999 രൂപയ്ക്കും ലഭിക്കുന്നു. ലോഞ്ച് ഓഫറിൻറെ ഭാഗമായി ടെക്നോ പോവ 2 ഡിസ്കൗണ്ട് വിലയിൽ ലഭ്യമാകും. അതായത്, ഈ ഫോണിൻറെ 4 ജിബി റാം മോഡൽ 10,499 രൂപയ്ക്കും, 6 ജിബി റാം മോഡൽ 12,499 രൂപയ്ക്കും ലഭിക്കും. ആഗസ്റ്റ് 5 മുതൽ ഡാസിൽ ബ്ലാക്ക്, പോളാർ സിൽവർ, എനർജി ബ്ലൂ എന്നീ മൂന്ന് നിറങ്ങളിൽ ടെക്നോ പോവ 2 ആമസോണിൽ വിൽപ്പനയ്ക്കെത്തും.

ടെക്നോ പോവ 2 സ്മാർട്ഫോണിൻറെ സവിശേഷതകൾ
ടെക്നോ പോവ 2 ഫോണിൻറെ ഏറ്റവും വലിയ സവിശേഷതകളിലൊന്ന് ബാറ്ററി തന്നെയാണ്. 18W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുമായി വരുന്ന 7000 എംഎഎച്ച് ബാറ്ററിയാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ ബജറ്റ് സ്മാർട്ട്‌ഫോണിൽ 6.9 ഇഞ്ച് എഫ്എച്ച്ഡി + ഡിസ്പ്ലേ, 90 ശതമാനം സ്ക്രീൻ-ടു-ബോഡി റേഷിയോ, ഡോട്ട് ഡ്രോപ്പ് നോച്ച്, 180Hz ടച്ച് സാമ്പിൾ റേറ്റ് എന്നിവയുണ്ട്. 6 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമായി ജോടിയാക്കിയ മീഡിയടെക് ഹീലിയോ ജി 85 പ്രോസസറാണ് ഈ ഹാൻഡ്‌സെറ്റിന് കരുത്ത് പകരുന്നത്.

ഗെയിം സ്പേസ് 2.0, ഗെയിം വോയ്‌സ് ചേഞ്ചർ, സിസ്റ്റം ടർബോ 2.0, എന്നിവയും ഈ ബജറ്റ് ഫോണിൽ ഉൾപ്പെടുന്നു. ടെക്നോ സ്മാർട്ട്ഫോണിൻറെ മുൻവശത്ത് വരുന്ന ക്യാമറയിൽ 48 മെഗാപിക്സൽ ക്വാഡ് റിയർ ക്യാമറ സിസ്റ്റം ഉൾപ്പെടുന്നു. മുൻവശത്തായി ഡോട്ട് ഡ്രോപ്പ് നോച്ചിനുള്ളിൽ വരുന്ന 8 മെഗാപിക്സൽ സെൽഫി ഷൂട്ടറുമുണ്ട്. സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസറും ഫേസ് അൺലോക്ക് 2.0 സപ്പോർട്ടും ഈ ഫോണിൽ ലഭ്യമാണ്.


Click it and Unblock the Notifications








