സാംസങ്ങേ ഇത് ശരിയാണോ, ആമസോണിനെ കണ്ട് പഠിക്ക്! ഗാലക്സി 5G ഫോൺ സാംസങ്ങിനെക്കാൾ വിലക്കുറവിൽ ആമസോണിൽ
സ്മാർട്ട്ഫോണുകൾക്ക് വിലയിടുന്ന കാര്യത്തിൽ ബ്രാൻഡുകൾ ആമസോണിനെ മാതൃകയാക്കണം എന്നാകും ഫോൺ വാങ്ങാൻ അന്വേഷണം നടത്തുന്ന പലരുടെയും ആഗ്രഹം. കാരണം ബ്രാൻഡുകളുടെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാകുന്നതിനെക്കാൾ വിലക്കുറവ് പലപ്പോഴും ആമസോണിൽ കാണാനാകും. അതിന്റെ ഒരു ഉദാഹരണം ആണ് ഗാലക്സി എം17 5ജി (Samsung Galaxy M17 5G) യുടെ വില. ഇപ്പോൾ ഒരു പുതിയ സ്മാർട്ട്ഫോൺ 150000 രൂപയിൽ താഴെ വിലയിൽ വാങ്ങാൻ ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്ക് പരിഗണിക്കാൻ ആമസോണിൽ ലഭ്യമായിട്ടുള്ള മികച്ച ഓപ്ഷനുകളിലൊന്നാണ്ഗാലക്സി എം17 5ജി. സാംസങ് ഏറ്റവും പുതിയതായി ഇന്ത്യയിൽ ലോഞ്ച് ചെയ്ത സ്മാർട്ട്ഫോണുകളുടെ നിരയിൽ വരുന്ന മോഡലാണ് ഇത്.
2025 ഒക്ടോബറിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന സമയത്ത് ഈ സ്മാർട്ട്ഫോണിന്റെ 4GB+128GB മോഡൽ 12,499 രൂപ പ്രാരംഭവിലയിലും 6GB+128GB മോഡൽ 13,999 രൂപ വിലയിലും 8GB+128GB മോഡൽ 15,499 രൂപ വിലയിലുമാണ് എത്തിയത്. നിലവിൽ ഇതേ വിലയിൽ തന്നെയാണ് ആമസോണിൽ ഈ മോഡൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്.

എന്നാൽ, ഈ സ്മാർട്ട്ഫോൺ സാംസങ്ങിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് വാങ്ങാനാണ് ഉദ്ദേശിക്കുന്നത് എങ്കിൽ അൽപ്പം വില കൂടുതൽ നൽകേണ്ടിവരും. കാരണം സാംസങ്ങ് വെബ്സൈറ്റിൽ ഗാലക്സി എം17 5ജി അടിസ്ഥാന വേരിയന്റിന് 14999 രൂപയും മറ്റ് രണ്ട് വേരിയന്റുകൾക്ക് യഥാക്രമം 15999 രൂപ, 17499 രൂപ എന്നിങ്ങനെയുമാണ് വില.
അതായത് ഗാലക്സി എം17 5ജിയുടെ ആമസോണിലെയും സാംസങ് വെബ്സൈറ്റിലെയും വില കാണുന്ന ഒരു ഉപയോക്താവ് ആമസോണിനെ കണ്ട് പഠിക്കാൻ സാംസങ്ങിനെ ഉപദേശിച്ചാൽ കുറ്റം പറയാൻ പറ്റില്ല. കാരണം ഈ പുതിയ സ്മാർട്ട്ഫോൺ ലഭ്യമായ ഏറ്റവും വിലക്കുറവിൽ ആമസോൺ ഇവിടെ ഉപയോക്താവിന് എത്തിച്ചിരിക്കുന്നു.

കാര്യമായ ബാങ്ക് ഡിസ്കൗണ്ടുകൾ ഗാലക്സി എം17 5ജിക്ക് ആമസോണിൽ ലഭ്യമല്ല, എന്നാൽ ആമസോൺ പേ ബാലൻസ് ഉപയോഗിച്ച് പർച്ചേസ് ചെയ്യുന്നവർക്ക് 374 രൂപ വരെ ക്യാഷ്ബാക്ക് ലഭ്യമാണ്. എക്സ്ചേഞ്ച് ഓഫർ താൽപര്യമുള്ളവർക്കായി ആകർഷകമായ എക്സ്ചേഞ്ച് ഓഫറും ഇഎംഐ ഓപ്ഷൻ താൽപര്യമുള്ളവർക്ക് പ്രത്യേക ഇഎംഐ ഓപ്ഷനുകളും ഉണ്ട്.
പ്രധാന ഫീച്ചറുകൾ
ഒക്ട കോർ എക്‌സിനോസ് 1330 5nm പ്രോസസർ (ഡ്യുവൽ 2.4GHz കോർടെക്സ്-A78 + ഹെക്‌സ 2GHz കോർടെക്സ്-A55 സിപിയുകൾ) ആണ് ഗാലക്സി എം17 5ജിയുടെ കരുത്ത്. 6.7 ഇഞ്ച് (1080×2340 പിക്സലുകൾ) FHD+ ഇൻഫിനിറ്റി-യു സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയാണ് ഈ ഫോണിലുള്ളത്.
90Hz റിഫ്രഷ് റേറ്റ്, 1100 നിറ്റ്‌സ് വരെ HBM പീക്ക് ബ്രൈറ്റ്‌നസ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ് പ്രൊട്ടക്ഷൻ എന്നിവ സഹിതമാണ് എം17 5ജിയിലെ ഡിസ്പ്ലേ എത്തുന്നത്. മാലി-G68 MP2 ജിപിയു, 4GB / 6GB / 8GB റാം, 128GB ഇന്റേണൽ സ്റ്റോറേജ്, മൈക്രോ എസ്ഡി വഴി 2TB വരെ സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം, IP54 റേറ്റിങ്, സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനർ എന്നിവയും ഇതിലുണ്ട്.

50MP മെയിൻ ക്യാമറ (F1.8 അപ്പേർച്ചർ, AF OIS) 5MP അൾട്രാ-വൈഡ് ക്യാമറ (F2.2 അപ്പേർച്ചർ), 2MP മാക്രോ ക്യാമറ (F2.2 അപ്പേർച്ചർ), LED ഫ്ലാഷ് എന്നിവ അടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണവും 13MP ഫ്രണ്ട് ക്യാമറയും ഇതിലുണ്ട്. ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ+നാനോ / മൈക്രോ എസ്ഡി), 5G SA / NSA, ഡ്യുവൽ 4G VoLTE എന്നീ ഫീച്ചറുകളും ഈ ഫോൺ വാഗ്ദാനം ചെയ്യുന്നു.
ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള വൺ UI 7.0ൽ ആണ് ഗാലക്സി എം17 5ജിയുടെ പ്രവർത്തനം. 6 OS അപ്‌ഡേറ്റുകളും 6 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ഈ ഫോണിന് സാംസങ് വാഗ്ദാനം ചെയ്യുന്നുണ്ട്. 25W ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയുള്ള 5000mAh ബാറ്ററിയാണ് ഇതിലുള്ളത്. മൂൺലൈറ്റ് സിൽവർ, സഫയർ ബ്ലാക്ക് എന്നീ കളർ ഓപ്ഷനുകളിൽ ഇത് ലഭ്യമാണ്.


Click it and Unblock the Notifications








